News Beyond Headlines

08 Sunday
December

സര്‍വേക്കാര്‍ തളര്‍ന്നു ജനം ശബരിമല കയറിയില്ല

  യുഡിഎഫിനും ബിജെപിക്കും സാധ്യത നല്‍കിയ തെരഞ്ഞെടുപ്പ് സര്‍വേകള്‍ പുറത്തുവന്ന് ഒരാഴ്ച്ചയ്ക്കുള്ളില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ നേട്ടം ലഭിച്ചത് ഇടതുമുന്നണി പ്രവര്‍ത്തകര്‍ക്ക് ആവേശമായി സംസ്ഥാനത്തെ 30 വാര്‍ഡില്‍ 16ഉം എല്‍ഡിഎഫ് നേടിയപ്പോള്‍ യുഡിഎഫ് ജയം പന്ത്രണ്ടില്‍ ഒതുങ്ങി. ആലപ്പുഴയില്‍ കോണ്‍ഗ്രസിനെ കൈവിട്ട് മത്സര രംഗത്തുവന്നയാളുടെ വിജയം യുഡിഎഫിനുള്ള മുന്നറിയിപ്പാണ്. ഒരിടത്തുപോലും വിജയിക്കാത്ത ബിജെപി യുടെ സ്ഥിതി ശ്രീധരന്‍ പിള്ളയുടെ ചീട്ടും കീറും. ശബരിമലയുടെ പേരില്‍ പ്രചാരണവുമായി ഇറങ്ങിയവര്‍ക്ക് ഈ ഉപതെരഞ്ഞെടുപ്പും കനത്ത പ്രഹരമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. സുപ്രീംകോടതിയുടെ യുവതീ പ്രവേശ വിധിക്കുശേഷം നടന്ന രണ്ടാമത്തെ ഉപതെരഞ്ഞെടുപ്പിലും എല്‍ഡിഎഫിനൊപ്പം നിലയുറപ്പിച്ചിരിക്കുകയാണ്. നവംബറില്‍ 39 വാര്‍ഡില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 22ഉം എല്‍ഡിഎഫ് ആണ് നേടിയത്. കഴിഞ്ഞ തവണത്തെപ്പോലെ ഇക്കുറിയും ആചാരസംരക്ഷണവും വിശ്വാസവുമാണ് എല്‍ഡിഎഫിനും സിപിഐ എമ്മിനുമെതിരെ നുണപ്രചാരണത്തിന് വിഷയമാക്കിയത്. ഇത്തവണ ശബരിമല പ്രക്ഷോഭം നടന്ന മേഖലകളിലായിരുന്നു വോട്ടെടുപ്പ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി വരില്ലന്ന ആശ്വാസ സൂചനയാണ് ഈ വിധിയെഴുത്ത് ഇടതിന് ഇത് നല്‍കുന്നത്. ഏഷ്യാനെറ്റ് ന്യൂസ് ആണ് ഏറ്റവും ഒടുവില്‍ അഭിപ്രായ സര്‍വേയിലൂടെ യുഡിഎഫിന് ജീവവായു പകര്‍ന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള ഇരുപതില്‍ 16 ഇടത്തും യുഡിഎഫിന് വിജയം വച്ചുനീട്ടിയ ഏഷ്യാനെറ്റ് ഒരു സീറ്റ് ബിജെപിക്കും മാറ്റിവച്ചു. സര്‍വേ ഫലം വന്നതിന് അടുത്ത ദിവസമാണ് 30 വാര്‍ഡില്‍ ജനങ്ങള്‍ വിധിയെഴുതിയത്. ഉപതെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത് രാഷ്ട്രീയ മനസ്സിന്റെ വ്യക്തമായ ചിത്രമാണ്. ഒരു കോര്‍പറേഷന്‍, മൂന്ന് വീതം ബ്ലോക്ക്, മുന്‍സിപ്പല്‍ വാര്‍ഡുകളിലും ബാക്കി ഗ്രാമപഞ്ചായത്തു വാര്‍ഡുകളിലുമാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ വോട്ടര്‍മാര്‍ താരതമ്യേന കൂടുതലുള്ള കോര്‍പറേഷന്‍, ബ്ലോക്ക് പഞ്ചായത്ത്, മുന്‍സിപ്പല്‍ വാര്‍ഡുകളില്‍ എല്‍ഡിഎഫിനാണ് മേല്‍ക്കൈ. ഇതില്‍ കൊച്ചി കോര്‍പറേഷനിലും മലപ്പുറത്തെ തിരൂര്‍ ബ്ലോക്കിലും എല്‍ഡിഎഫ് നേടിയ അട്ടിമറി ജയം ശ്രദ്ധേയമാണ്. കൊച്ചി കോര്‍പറേഷനിലെ 52---ാം ഡിവിഷന്‍ യുഡിഎഫില്‍നിന്ന് പിടിച്ചെടുക്കുകയായിരുന്നു. കൊല്ലം ചിറ്റുമല ബ്ലോക്കിലെ പെരുമണ്‍ ഡിവിഷനില്‍ സിപിഐ എം സ്ഥാനാര്‍ഥി 1055 വോട്ടിന്റെ ഭൂരിപക്ഷം നേടി. ഇവിടെ യുഡിഎഫ് മൂന്നാം സ്ഥാനത്തായി. ഒഞ്ചിയത്ത് ആര്‍എംപി സീറ്റ് നിലനിര്‍ത്തിയത് യുഡിഎഫ് പിന്തുണയിലാണ്. ഇവിടെ യുഡിഎഫ് ആര്‍എംപിക്ക് പിന്തുണ നല്‍കുകയായിരുന്നു. ശബരിമല വിഷയത്തില്‍ എല്‍ഡിഎഫിനെതിരെ വികാരം ആളിക്കത്തിക്കാന്‍ ശ്രമംനടന്ന റാന്നി പുതുശ്ശേരിമല പടിഞ്ഞാറ് വാര്‍ഡ് എല്‍ഡിഎഫ് നേടിയത് യുഡിഎഫ്--ബിജെപി കൂട്ടുകെട്ടിന് ശക്തമായ താക്കീതാണ്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


സ്വാമി ചിദാനന്ദപുരി യു ഡി എഫിന് വോട്ടു ചോദിച്ചോ

  കണ്ണൂര്‍ : കൊല്ലത്തെ വോട്ടുമറിക്കല്‍ വിവാദത്തിനു പിന്നാലെ കണ്ണൂരിലും പുതിയ വിവാും തലപൊക്കിയിരിക്കുന്നത്. ''ആര് ജയിക്കണം എന്നതിനേക്കാള്‍ ആരാണ്  more...

ശബരിമലയോ രാഹുലോ ലാസ്റ്റ് ലാപ്പില്‍ കേരളം

  കോട്ടയം : തിരഞ്ഞെടുപ്പ് പ്രചരണത്തിന് നാളെ തിരശീല വീഴുമ്പോള്‍ കേരളത്തിലെ ജനമനസ് ആര്‍ക്കൊപ്പമെന്ന് പറയാന്‍ സാധിക്കാതെ നിരീക്ഷകര്‍ .  more...

പാളയത്തില്‍ നിന്ന് ആളുകൊഴിയുന്നു ഭയന്ന് കോണ്‍ഗ്രസ്

  കൊച്ചി : തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ അവശേഷിക്കവേ കോണ്‍ഗ്രസ് പാളയത്തിലെ പ്രമുഖരെയും ഘടകക്ഷികളെയും നോട്ടമിട്ട് ബി ജെ പി കരുക്കള്‍  more...

വയനാട്ടില്‍ ആത്മഹ്ത്യ ചെയ്തത് 3000 കര്‍ഷകര്‍

  സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയായിരുന്നു വയനാട് ഒരുകാലത്ത് . കറുത്തപൊന്നിന്റെ നാടെന്ന് ഖ്യാതികേട്ട പുല്‍പ്പള്ളി അക്കാലത്ത് കേരളത്തിലെ മിനി ദുബായിയായിരുന്നു. 1990കള്‍ക്ക്  more...

ഓര്‍ത്തോ അന്നത്തെ ചതിക്ക് വയനാട് പകരം വീട്ടും

  2011 ഉമ്മന്‍ചാണ്ടി ഭരണമാറ്റം വയനാടന്‍ കര്‍ഷകരെ അവഗണനയുടെ ശവപ്പറമ്പില്‍ തള്ളി. കാര്‍ഷിക കടങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ മൊറട്ടോറിയം കാലാവധി അവസാനിച്ചതോടെ  more...

HK Special


സ്വാമി ചിദാനന്ദപുരി യു ഡി എഫിന് വോട്ടു ചോദിച്ചോ

  കണ്ണൂര്‍ : കൊല്ലത്തെ വോട്ടുമറിക്കല്‍ വിവാദത്തിനു പിന്നാലെ കണ്ണൂരിലും പുതിയ വിവാും .....

ശബരിമലയോ രാഹുലോ ലാസ്റ്റ് ലാപ്പില്‍ കേരളം

  കോട്ടയം : തിരഞ്ഞെടുപ്പ് പ്രചരണത്തിന് നാളെ തിരശീല വീഴുമ്പോള്‍ കേരളത്തിലെ ജനമനസ് .....

പാളയത്തില്‍ നിന്ന് ആളുകൊഴിയുന്നു ഭയന്ന് കോണ്‍ഗ്രസ്

  കൊച്ചി : തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ അവശേഷിക്കവേ കോണ്‍ഗ്രസ് പാളയത്തിലെ പ്രമുഖരെയും ഘടകക്ഷികളെയും .....

വയനാട്ടില്‍ ആത്മഹ്ത്യ ചെയ്തത് 3000 കര്‍ഷകര്‍

  സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയായിരുന്നു വയനാട് ഒരുകാലത്ത് . കറുത്തപൊന്നിന്റെ നാടെന്ന് ഖ്യാതികേട്ട പുല്‍പ്പള്ളി .....

വയനാടിന് പിണറായി നല്‍കിയത്

  പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്ന നടപടികള്‍ തുടങ്ങി. ഉമ്മന്‍ചാണ്ടി .....