കേരള കോണ്‍ഗ്രസിലെ (എം) ഇരുവിഭാഗങ്ങളും വിട്ടുവീഴ്ചയില്ലെന്ന സൂചന നല്‍കിയതോടെ തിങ്കളാഴ്ചത്തെ യുഡിഎഫ് ഉഭയകക്ഷി ചര്‍ച്ചകളുമായി ബന്ധപ്പെട്ട ഉദ്വേഗം വര്‍ധിച്ചു. 2 സീറ്റ് വേണമെന്ന ആവശ്യത്തില്‍ മാത്രമാണ് പി.ജെ. ജോസഫും കെ.എം. മാണിയും ഒരുമിക്കുന്നത്. എന്നാല്‍ ജോസഫിന്റെ അതേ തീവ്ര നിലപാട് ഇക്കാര്യത്തില്‍ മാണിക്കോ ജോസ് കെ. മാണിക്കോ ഇല്ല. ഇതറിയാവുന്ന കോണ്‍ഗ്രസ് അധിക സീറ്റ് ആവശ്യം അംഗീകരിക്കാനുമിടയില്ല. നേരത്തേ ജോസഫ് വിഭാഗം മാണിയില്‍ ലയിച്ചപ്പോള്‍ തന്നെ ലയനം ആ പാര്‍ട്ടിയുടെ മാത്രം തീരുമാനവും ബാധ്യതയുമാണെന്ന നിലപാടാണു കോണ്‍ഗ്രസ് സ്വീകരിച്ചത്. സീറ്റ് കിട്ടിയില്ലേല്‍ ലോട്ടറി അടിക്കുക ഫ്രാന്‍സിസ് ജോര്‍ജിനാണ് പിണങ്ങി നില്ക്കുന്ന ചെറുകിട നേതാക്കള്‍ ഇടുക്കിയിലും കോട്ടയത്തും, പത്തനംതിട്ടയിലും ജനാധിപത്യ കേരള കോണ്‍ഗ്രസിലേക്ക് പോരും. ഈ നിലപാട് ലയനവേളയില്‍ തന്നെ വ്യക്തമാക്കിയ കാര്യം ഉഭയകക്ഷി ചര്‍ച്ചയില്‍ കോണ്‍ഗ്രസ് ആവര്‍ത്തിക്കും. അപ്പോള്‍ മാണിയും ജോസഫും ഒരേ സ്വരത്തില്‍ സീറ്റിനായി വാദിക്കുമോയെന്നതാണ് അറിയാനുള്ളത്. കേരള കോണ്‍ഗ്രസിന്റെ കാര്യത്തില്‍ വീണ്ടും ചര്‍ച്ചകള്‍ വേണ്ടി വന്നേക്കാം. ആ പാര്‍ട്ടിക്കകത്തെ പ്രശ്നം തീര്‍പ്പാക്കാന്‍ വീണ്ടുമൊരു ചര്‍ച്ചയെന്ന സാധ്യതയും സാവകാശവും നല്‍കുന്നതാണ് ഉചിതമെന്ന് കോണ്‍ഗ്രസ് കരുതിയേക്കാം. നിലവിലെ കോട്ടയം സീറ്റ് തങ്ങള്‍ക്കു തന്നെയെന്ന നിലപാടിലാണു മാണി വിഭാഗം. അധിക സീറ്റ് കിട്ടിയാല്‍ അതു ജോസഫ് വിഭാഗത്തിനു നല്‍കാം. എന്നാല്‍ രാജ്യസഭാ സീറ്റ് ജോസ് കെ.മാണിക്കായതിനാല് ഒരു സീറ്റ് കിട്ടിയാലും അതു തങ്ങളുടെ അവകാശമാണെന്ന് ജോസഫും വാദിക്കുന്നു. ഈ കലാപം തുടര്‍ന്നാല്‍ സി പി എം സ്വന്ത്രനായി കോട്ടയത്ത് മത്സരിക്കാന്‍ അവസരം കിട്ടിയാലും ജനാധിപത്യ കേരള കോണ്‍ഗ്രസിന് അത് നേട്ടമാണ്. അതാണ് തിളാഴ്ച്ചത്തെ ചര്‍ച്ച നിര്‍ണ്ണായകമാവുന്നത്.
കണ്ണൂര്‍ : കൊല്ലത്തെ വോട്ടുമറിക്കല്‍ വിവാദത്തിനു പിന്നാലെ കണ്ണൂരിലും പുതിയ വിവാും തലപൊക്കിയിരിക്കുന്നത്. ''ആര് ജയിക്കണം എന്നതിനേക്കാള്‍ ആരാണ് more...
കോട്ടയം : തിരഞ്ഞെടുപ്പ് പ്രചരണത്തിന് നാളെ തിരശീല വീഴുമ്പോള്‍ കേരളത്തിലെ ജനമനസ് ആര്‍ക്കൊപ്പമെന്ന് പറയാന്‍ സാധിക്കാതെ നിരീക്ഷകര്‍ . more...
കൊച്ചി : തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ അവശേഷിക്കവേ കോണ്‍ഗ്രസ് പാളയത്തിലെ പ്രമുഖരെയും ഘടകക്ഷികളെയും നോട്ടമിട്ട് ബി ജെ പി കരുക്കള്‍ more...
സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയായിരുന്നു വയനാട് ഒരുകാലത്ത് . കറുത്തപൊന്നിന്റെ നാടെന്ന് ഖ്യാതികേട്ട പുല്‍പ്പള്ളി അക്കാലത്ത് കേരളത്തിലെ മിനി ദുബായിയായിരുന്നു. 1990കള്‍ക്ക് more...
2011 ഉമ്മന്‍ചാണ്ടി ഭരണമാറ്റം വയനാടന്‍ കര്‍ഷകരെ അവഗണനയുടെ ശവപ്പറമ്പില്‍ തള്ളി. കാര്‍ഷിക കടങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ മൊറട്ടോറിയം കാലാവധി അവസാനിച്ചതോടെ more...
കണ്ണൂര്‍ : കൊല്ലത്തെ വോട്ടുമറിക്കല്‍ വിവാദത്തിനു പിന്നാലെ കണ്ണൂരിലും പുതിയ വിവാും .....
കോട്ടയം : തിരഞ്ഞെടുപ്പ് പ്രചരണത്തിന് നാളെ തിരശീല വീഴുമ്പോള്‍ കേരളത്തിലെ ജനമനസ് .....
കൊച്ചി : തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ അവശേഷിക്കവേ കോണ്‍ഗ്രസ് പാളയത്തിലെ പ്രമുഖരെയും ഘടകക്ഷികളെയും .....
സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയായിരുന്നു വയനാട് ഒരുകാലത്ത് . കറുത്തപൊന്നിന്റെ നാടെന്ന് ഖ്യാതികേട്ട പുല്‍പ്പള്ളി .....
പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്ന നടപടികള്‍ തുടങ്ങി. ഉമ്മന്‍ചാണ്ടി .....