News Beyond Headlines

09 Thursday
April

വയനാടിന് പിണറായി നല്‍കിയത്

  പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്ന നടപടികള്‍ തുടങ്ങി. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പ്രകൃതിക്ഷോഭത്തില്‍ നഷ്ടം സംഭവിച്ച കര്‍ഷകര്‍ക്കുള്ള ധനസഹായം 11 കോടിയില്‍പരം കുടിശ്ശികയുണ്ടായിരുന്നത് വിതരണം ചെയ്തു. വയനാട് പാക്കേജ് നടപ്പാക്കി. മൂന്ന് വര്‍ഷത്തിനുള്ളില്‍ 120.69 കോടി രൂപയാണ് കാര്‍ഷിക മേഖലയിലെ വിവിധ പദ്ധതികള്‍ക്കായി ചെലവഴിച്ചത്. പ്രകൃതിക്ഷോഭത്തിലും വരള്‍ച്ചയിലും കൃഷി നശിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരമായി 27.41 കോടി രൂപ വിതരണം ചെയ്തു. കാര്‍ഷിക കടാശ്വാസ കമീഷന്‍ പരിഗണിക്കുന്ന കാര്‍ഷിക കടങ്ങളുടെ കാലപരിധി 2018 ആഗസ്ത് വരെ നീട്ടി. കര്‍ഷകര്‍ എടുത്ത എല്ലാ വായ്പകള്‍ക്കും നേരത്തെ പ്രഖ്യാപിച്ച മൊറട്ടോറിയം ഡിസംബര്‍ 31 വരെ നീട്ടി. വയനാടിനെ പൂക്കൃഷിയുടേയും പാരമ്പര്യ നെല്‍വിത്തിനങ്ങളുടേയും സുഗന്ധ നെല്‍ക്കൃഷിയുടേയും പ്രത്യേക സോണാക്കി. ബത്തേരി ബ്ലോക്കില്‍ ഉള്‍പ്പെടുന്ന ബത്തേരി നഗരസഭ, മീനങ്ങാടി, നെന്‍മേനി, അമ്പലവയല്‍, നൂല്‍പ്പുഴ പഞ്ചായത്തുകള്‍, പനമരം ബ്ലോക്കിലെ പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകള്‍ എന്നീ പ്രദേശങ്ങളാണ് പ്രത്യേക പൂക്കൃഷി മേഖലകള്‍. കുറ്റിമുല്ല, ചെണ്ടുമല്ലി, വാടാമുല്ല, ജര്‍ബറ, ഗ്ലാഡിയോലസ്, റോസ്, ഹെലിക്കോണിയ, ഓര്‍ക്കിഡ്, ആന്തൂറിയം തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്.ഫ്‌ളോറികള്‍ച്ചര്‍ ഡവലപ്‌മെന്റ് സീകിമില്‍ 47. 9 ലക്ഷം രുപയും സംസ്ഥാന ഹോര്‍ട്ടി കള്‍ച്ചര്‍ മിഷനില്‍ 8.4 ലക്ഷം രൂപയും പദ്ധതിക്ക് അനുവദിച്ചു. പാരമ്പര്യ നെല്‍ വിത്തിനങ്ങളുടേയും സുഗന്ധ നെല്‍ക്കൃഷിയുടേയും പ്രത്യേക സോണായും ജില്ലയെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ച് ഗ്രാമങ്ങളില്‍ ഫലവര്‍ഗ കൃഷി ചെയ്യുന്ന ഫലഗ്രാമം പദ്ധതി തുടങ്ങി. പടിഞ്ഞാറത്തറ, എടവക പഞ്ചായത്തുകളില്‍ പാഷന്‍ ഫ്രൂട്ടും മുപ്പൈനാട്, മേപ്പാടി പഞ്ചായത്തുകളില്‍ ലിച്ചിയുമാണ് കൃഷി ചെയ്യുന്നത്. ബത്തേരി നഗരസഭ, അമ്പലവയല്‍ പഞ്ചായത്ത് എന്നിവിടങ്ങളില്‍ അവക്കാഡോ(വെണ്ണപ്പഴം) തവിഞ്ഞാല്‍, തൊണ്ടര്‍നാട് പഞ്ചായത്തുകളില്‍ മാങ്കോസ്റ്റിനും, പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ റംബൂട്ടാനും കൃഷി ചെയ്യാനാണ് പദ്ധതി.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


സ്വാമി ചിദാനന്ദപുരി യു ഡി എഫിന് വോട്ടു ചോദിച്ചോ

  കണ്ണൂര്‍ : കൊല്ലത്തെ വോട്ടുമറിക്കല്‍ വിവാദത്തിനു പിന്നാലെ കണ്ണൂരിലും പുതിയ വിവാും തലപൊക്കിയിരിക്കുന്നത്. ''ആര് ജയിക്കണം എന്നതിനേക്കാള്‍ ആരാണ്  more...

ശബരിമലയോ രാഹുലോ ലാസ്റ്റ് ലാപ്പില്‍ കേരളം

  കോട്ടയം : തിരഞ്ഞെടുപ്പ് പ്രചരണത്തിന് നാളെ തിരശീല വീഴുമ്പോള്‍ കേരളത്തിലെ ജനമനസ് ആര്‍ക്കൊപ്പമെന്ന് പറയാന്‍ സാധിക്കാതെ നിരീക്ഷകര്‍ .  more...

പാളയത്തില്‍ നിന്ന് ആളുകൊഴിയുന്നു ഭയന്ന് കോണ്‍ഗ്രസ്

  കൊച്ചി : തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ അവശേഷിക്കവേ കോണ്‍ഗ്രസ് പാളയത്തിലെ പ്രമുഖരെയും ഘടകക്ഷികളെയും നോട്ടമിട്ട് ബി ജെ പി കരുക്കള്‍  more...

വയനാട്ടില്‍ ആത്മഹ്ത്യ ചെയ്തത് 3000 കര്‍ഷകര്‍

  സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയായിരുന്നു വയനാട് ഒരുകാലത്ത് . കറുത്തപൊന്നിന്റെ നാടെന്ന് ഖ്യാതികേട്ട പുല്‍പ്പള്ളി അക്കാലത്ത് കേരളത്തിലെ മിനി ദുബായിയായിരുന്നു. 1990കള്‍ക്ക്  more...

ഓര്‍ത്തോ അന്നത്തെ ചതിക്ക് വയനാട് പകരം വീട്ടും

  2011 ഉമ്മന്‍ചാണ്ടി ഭരണമാറ്റം വയനാടന്‍ കര്‍ഷകരെ അവഗണനയുടെ ശവപ്പറമ്പില്‍ തള്ളി. കാര്‍ഷിക കടങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ മൊറട്ടോറിയം കാലാവധി അവസാനിച്ചതോടെ  more...

HK Special


സ്വാമി ചിദാനന്ദപുരി യു ഡി എഫിന് വോട്ടു ചോദിച്ചോ

  കണ്ണൂര്‍ : കൊല്ലത്തെ വോട്ടുമറിക്കല്‍ വിവാദത്തിനു പിന്നാലെ കണ്ണൂരിലും പുതിയ വിവാും .....

ശബരിമലയോ രാഹുലോ ലാസ്റ്റ് ലാപ്പില്‍ കേരളം

  കോട്ടയം : തിരഞ്ഞെടുപ്പ് പ്രചരണത്തിന് നാളെ തിരശീല വീഴുമ്പോള്‍ കേരളത്തിലെ ജനമനസ് .....

പാളയത്തില്‍ നിന്ന് ആളുകൊഴിയുന്നു ഭയന്ന് കോണ്‍ഗ്രസ്

  കൊച്ചി : തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ അവശേഷിക്കവേ കോണ്‍ഗ്രസ് പാളയത്തിലെ പ്രമുഖരെയും ഘടകക്ഷികളെയും .....

വയനാട്ടില്‍ ആത്മഹ്ത്യ ചെയ്തത് 3000 കര്‍ഷകര്‍

  സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയായിരുന്നു വയനാട് ഒരുകാലത്ത് . കറുത്തപൊന്നിന്റെ നാടെന്ന് ഖ്യാതികേട്ട പുല്‍പ്പള്ളി .....

വയനാടിന് പിണറായി നല്‍കിയത്

  പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്ന നടപടികള്‍ തുടങ്ങി. ഉമ്മന്‍ചാണ്ടി .....