News Beyond Headlines

09 Thursday
April

ശബരിമലയോ രാഹുലോ ലാസ്റ്റ് ലാപ്പില്‍ കേരളം

  കോട്ടയം : തിരഞ്ഞെടുപ്പ് പ്രചരണത്തിന് നാളെ തിരശീല വീഴുമ്പോള്‍ കേരളത്തിലെ ജനമനസ് ആര്‍ക്കൊപ്പമെന്ന് പറയാന്‍ സാധിക്കാതെ നിരീക്ഷകര്‍ . സംഘടനാ മികവില്‍ മുന്നേറിയ ഇടതുമുന്നണിയെ രാഹുല്‍ എന്ന ബ്രഹ്മാസ്ത്രം ഉപയോഗിച്ച് കോണ്‍ഗ്രസ് അല്‍പം തളര്‍ത്തിയെങ്കില്‍. ശബരിമല എന്ന കാര്‍ഃ് വീണ്ടും ഇറക്കി കളം നിറഞ്ഞിരിക്കുകയാണ് ബി ജെ പി . ബി ജെ പി യുടെ സ്റ്റാര്‍ കാംപയര്‍ മോദി ശബരിമല ഇറക്കിയതോടെ വീണ്ടും സി പി എം ബി ജെ പി പോരാട്ടമായി കേരളത്തില്‍ തിരഞ്ഞെടുപ്പ് യുദ്ധം. മുഖ്യമന്ത്രിമോദിയ്ക്ക് മറുപടിയുമായി എത്തിയതോടെയാണ് ശബരിമല വിഷയം കൊഴുത്തത്. ദൈവത്തിന്റെ പേരില്‍ സംസാരിച്ചവര്‍ക്കെതിരേ കേസ് എടുക്കുന്നു എന്നായിരുന്നു മോദിയുടെ ആരോപണം. എന്നാല്‍ മോദി കേരളത്തെക്കുറിച്ച് പറയുന്നത് വസ്തുത വിരുദ്ധവും സത്യവിരുദ്ധവുമാണെന്ന് പിണറായി തുറന്നടിച്ചു. ഇതോടെ അവര്‍ തമ്മിലായി പോരാട്ടം കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക്. നാളെ വൈകുന്നേരത്തോടെ പരസ്യപ്രചാരത്തിന് അന്ത്യമാകും. വോട്ടെടുപ്പിന് രണ്ട് നാള്‍ കൂടിയാണ് അവശേഷിക്കുന്നത്. നാളെ വൈകിട്ട് അഞ്ചിനാണ് കൊട്ടിക്കലാശം. ഇരു മുന്നണികളും വളരെ പ്രതീക്ഷയിലാണ്. രാഹുലിന്റെ പൊതുയോഗങ്ങളിലെ ജനപങ്കാളിത്തം യുഡിഎഫിനു വന്‍ ആത്മവിശ്വാസമാണു നല്‍കിയിരിക്കുന്നത്. വര്‍ഗീയതക്കെതിരായ ശക്തമായ നിലപാട് ഇടതുപക്ഷത്തിന് ഗുണകരമാകും. ബിജെപിയും ഏറെ പ്രതീക്ഷയിലാണ്. തിരുവനന്തപുരമാണ് ഏറ്റവും പ്രതീക്ഷയോടെ കാണുന്ന മണ്ഡലം. മറ്റു മണ്ഡലങ്ങളില്‍ ബിജെപിയുടെ വോട്ടു വിഹിതം ഉയര്‍ന്നാല്‍ അത് ഇരു മുന്നണിയ്ക്കും നിര്‍ണായകമാകുമെന്നാണ് പ്രതീക്ഷ.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


സ്വാമി ചിദാനന്ദപുരി യു ഡി എഫിന് വോട്ടു ചോദിച്ചോ

  കണ്ണൂര്‍ : കൊല്ലത്തെ വോട്ടുമറിക്കല്‍ വിവാദത്തിനു പിന്നാലെ കണ്ണൂരിലും പുതിയ വിവാും തലപൊക്കിയിരിക്കുന്നത്. ''ആര് ജയിക്കണം എന്നതിനേക്കാള്‍ ആരാണ്  more...

പാളയത്തില്‍ നിന്ന് ആളുകൊഴിയുന്നു ഭയന്ന് കോണ്‍ഗ്രസ്

  കൊച്ചി : തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ അവശേഷിക്കവേ കോണ്‍ഗ്രസ് പാളയത്തിലെ പ്രമുഖരെയും ഘടകക്ഷികളെയും നോട്ടമിട്ട് ബി ജെ പി കരുക്കള്‍  more...

വയനാട്ടില്‍ ആത്മഹ്ത്യ ചെയ്തത് 3000 കര്‍ഷകര്‍

  സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയായിരുന്നു വയനാട് ഒരുകാലത്ത് . കറുത്തപൊന്നിന്റെ നാടെന്ന് ഖ്യാതികേട്ട പുല്‍പ്പള്ളി അക്കാലത്ത് കേരളത്തിലെ മിനി ദുബായിയായിരുന്നു. 1990കള്‍ക്ക്  more...

ഓര്‍ത്തോ അന്നത്തെ ചതിക്ക് വയനാട് പകരം വീട്ടും

  2011 ഉമ്മന്‍ചാണ്ടി ഭരണമാറ്റം വയനാടന്‍ കര്‍ഷകരെ അവഗണനയുടെ ശവപ്പറമ്പില്‍ തള്ളി. കാര്‍ഷിക കടങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ മൊറട്ടോറിയം കാലാവധി അവസാനിച്ചതോടെ  more...

വയനാടിന് പിണറായി നല്‍കിയത്

  പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്ന നടപടികള്‍ തുടങ്ങി. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പ്രകൃതിക്ഷോഭത്തില്‍ നഷ്ടം സംഭവിച്ച  more...

HK Special


സ്വാമി ചിദാനന്ദപുരി യു ഡി എഫിന് വോട്ടു ചോദിച്ചോ

  കണ്ണൂര്‍ : കൊല്ലത്തെ വോട്ടുമറിക്കല്‍ വിവാദത്തിനു പിന്നാലെ കണ്ണൂരിലും പുതിയ വിവാും .....

ശബരിമലയോ രാഹുലോ ലാസ്റ്റ് ലാപ്പില്‍ കേരളം

  കോട്ടയം : തിരഞ്ഞെടുപ്പ് പ്രചരണത്തിന് നാളെ തിരശീല വീഴുമ്പോള്‍ കേരളത്തിലെ ജനമനസ് .....

പാളയത്തില്‍ നിന്ന് ആളുകൊഴിയുന്നു ഭയന്ന് കോണ്‍ഗ്രസ്

  കൊച്ചി : തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ അവശേഷിക്കവേ കോണ്‍ഗ്രസ് പാളയത്തിലെ പ്രമുഖരെയും ഘടകക്ഷികളെയും .....

വയനാട്ടില്‍ ആത്മഹ്ത്യ ചെയ്തത് 3000 കര്‍ഷകര്‍

  സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയായിരുന്നു വയനാട് ഒരുകാലത്ത് . കറുത്തപൊന്നിന്റെ നാടെന്ന് ഖ്യാതികേട്ട പുല്‍പ്പള്ളി .....

വയനാടിന് പിണറായി നല്‍കിയത്

  പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്ന നടപടികള്‍ തുടങ്ങി. ഉമ്മന്‍ചാണ്ടി .....