News Beyond Headlines

09 Thursday
April

സ്വാമി ചിദാനന്ദപുരി യു ഡി എഫിന് വോട്ടു ചോദിച്ചോ

  കണ്ണൂര്‍ : കൊല്ലത്തെ വോട്ടുമറിക്കല്‍ വിവാദത്തിനു പിന്നാലെ കണ്ണൂരിലും പുതിയ വിവാും തലപൊക്കിയിരിക്കുന്നത്. ''ആര് ജയിക്കണം എന്നതിനേക്കാള്‍ ആരാണ് തോല്‍ക്കുന്നത് എന്നതാണ് ഇപ്പോള്‍ പ്രധാനം. തിരുവനന്തപുരം, പത്തനംതിട്ട എന്നിങ്ങനെ ചില സീറ്റുകളില്‍ മാത്രമേ ബിജെപിക്ക് ജയസാധ്യതയുള്ളൂ. ഈ സാഹചര്യത്തില്‍ മറ്റു മണ്ഡലങ്ങളിലെ ഹിന്ദു വോട്ടുകള്‍ ചിതറിപ്പോകാതെ നോക്കണം. അത്തരം മണ്ഡലങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് വോട്ടു ചെയ്യണം.'' - കൊളത്തൂര്‍ അദ്വൈതാശ്രമത്തിന്റെ മുഖപ്രസിദ്ധീകരണത്തില്‍വന്ന അഭിമുഖത്തില്‍ അദ്വൈതാശ്രമം മഠാധിപതിയും ശബരിമല കര്‍മസംരക്ഷണസമിതി നേതാവുമായ സ്വാമി ചിദാനന്ദപുരി പറഞ്ഞത്. ഇക്കാര്യം ചില മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെയാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം പ്രതിസന്ധിയിലായിരിക്കുന്നത്. യുഡിഎഫിലെ ചിലരെ സഹായിക്കുന്നതിനുള്ള ബിജെപിയുടെ അണിയറ നീക്കങ്ങള്‍ക്കിടെയാണ് ചിദാനന്ദപുരിയുടെ പരസ്യാഹ്വാനം വന്നത്. കണ്ണൂര്‍, വടകര, കോഴിക്കോട്, എറണാകുളം, കൊല്ലം മണ്ഡലങ്ങളില്‍ വോട്ട് കച്ചവടം ഉറപ്പിച്ചിട്ടുണ്ടെന്ന് പ്രചാരണത്തിന്റെ തുടക്കത്തില്‍തന്നെ ആരോപണം ഉണ്ടായിരുന്നു. കണ്ണൂര്‍ മണ്ഡലത്തിലെ ധാരണ സ്വാമി ചിദാനന്ദപുരിതന്നെ കഴിഞ്ഞദിവസം ചാനല്‍ ചര്‍ച്ചയിലും വ്യക്തമാക്കിയതായി റിപ്പോര്‍ട്ട് വന്നിരുന്നു. കണ്ണൂരില്‍ കെ സുധാകരന് വോട്ട് നല്‍കണമെന്നാണ് ചിദാനന്ദപുരി ചാനല്‍ ചര്‍ച്ചയ്ക്കിടെ പറഞ്ഞത്. ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് സി കെ പത്മനാഭന്‍ കണ്ണൂരില്‍ ബിജെപി സ്ഥാനാര്‍ഥിയായിട്ടും യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാനുള്ള നിര്‍ദേശമാണ് സ്വാമിയുടെ വാക്കുകളിലൂടെ പുറത്തുവന്നത്. കണ്ണൂരില്‍ പ്രചാരണരംഗത്തുള്ള പിന്നോട്ടടിയും ബിജെപിയുടെ വോട്ട് മറിക്കലിനെ സാധൂകരിക്കുന്നതാണ്. യുഡിഎഫിന് വോട്ട് ചെയ്യാനുള്ള സ്വാമി ചിദാനന്ദപുരിയുടെ ആഹ്വാനത്തിനെതിരെ അവരുടെ സംഘടനയ്ക്കുള്ളില്‍ തന്നെ കലാപക്കൊടി. കോണ്‍ഗ്രസിനെ തറപറ്റിക്കുന്നതിനുപകരം അവരുമായി കൂട്ടുകൂടാനുള്ള ചിദാനന്ദപുരിയുടെ പരസ്യമായ പ്രഖ്യാപനത്തിനെതിരെയാണ് ആര്‍എസ്എസ്സിലെ ഒരു വിഭാഗം കലാപക്കൊടി ഉയര്‍ത്തിയത്. സോഷ്യല്‍ മീഡിയയില്‍ ഇത് പോര്‍വിളിയായി മാറിയിട്ടുണ്ട്. അസഭ്യവര്‍ഷം ചൊരിഞ്ഞായിരുന്നു പല തീവ്ര ബിജെപി അനുകൂലികളുടെയും പ്രതികരണം. അസഭ്യവര്‍ഷത്തിനെതിരെ ചിദാനന്ദപുരിയുടെ അനുയായികളും കടുത്ത പ്രതികരണവുമായി സോഷ്യല്‍ മീഡിയയിലടക്കം രംഗത്തെത്തിയത് നേതൃത്വത്തിനു തലവേദനയായി.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


ശബരിമലയോ രാഹുലോ ലാസ്റ്റ് ലാപ്പില്‍ കേരളം

  കോട്ടയം : തിരഞ്ഞെടുപ്പ് പ്രചരണത്തിന് നാളെ തിരശീല വീഴുമ്പോള്‍ കേരളത്തിലെ ജനമനസ് ആര്‍ക്കൊപ്പമെന്ന് പറയാന്‍ സാധിക്കാതെ നിരീക്ഷകര്‍ .  more...

പാളയത്തില്‍ നിന്ന് ആളുകൊഴിയുന്നു ഭയന്ന് കോണ്‍ഗ്രസ്

  കൊച്ചി : തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ അവശേഷിക്കവേ കോണ്‍ഗ്രസ് പാളയത്തിലെ പ്രമുഖരെയും ഘടകക്ഷികളെയും നോട്ടമിട്ട് ബി ജെ പി കരുക്കള്‍  more...

വയനാട്ടില്‍ ആത്മഹ്ത്യ ചെയ്തത് 3000 കര്‍ഷകര്‍

  സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയായിരുന്നു വയനാട് ഒരുകാലത്ത് . കറുത്തപൊന്നിന്റെ നാടെന്ന് ഖ്യാതികേട്ട പുല്‍പ്പള്ളി അക്കാലത്ത് കേരളത്തിലെ മിനി ദുബായിയായിരുന്നു. 1990കള്‍ക്ക്  more...

ഓര്‍ത്തോ അന്നത്തെ ചതിക്ക് വയനാട് പകരം വീട്ടും

  2011 ഉമ്മന്‍ചാണ്ടി ഭരണമാറ്റം വയനാടന്‍ കര്‍ഷകരെ അവഗണനയുടെ ശവപ്പറമ്പില്‍ തള്ളി. കാര്‍ഷിക കടങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ മൊറട്ടോറിയം കാലാവധി അവസാനിച്ചതോടെ  more...

വയനാടിന് പിണറായി നല്‍കിയത്

  പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്ന നടപടികള്‍ തുടങ്ങി. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പ്രകൃതിക്ഷോഭത്തില്‍ നഷ്ടം സംഭവിച്ച  more...

HK Special


സ്വാമി ചിദാനന്ദപുരി യു ഡി എഫിന് വോട്ടു ചോദിച്ചോ

  കണ്ണൂര്‍ : കൊല്ലത്തെ വോട്ടുമറിക്കല്‍ വിവാദത്തിനു പിന്നാലെ കണ്ണൂരിലും പുതിയ വിവാും .....

ശബരിമലയോ രാഹുലോ ലാസ്റ്റ് ലാപ്പില്‍ കേരളം

  കോട്ടയം : തിരഞ്ഞെടുപ്പ് പ്രചരണത്തിന് നാളെ തിരശീല വീഴുമ്പോള്‍ കേരളത്തിലെ ജനമനസ് .....

പാളയത്തില്‍ നിന്ന് ആളുകൊഴിയുന്നു ഭയന്ന് കോണ്‍ഗ്രസ്

  കൊച്ചി : തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ അവശേഷിക്കവേ കോണ്‍ഗ്രസ് പാളയത്തിലെ പ്രമുഖരെയും ഘടകക്ഷികളെയും .....

വയനാട്ടില്‍ ആത്മഹ്ത്യ ചെയ്തത് 3000 കര്‍ഷകര്‍

  സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയായിരുന്നു വയനാട് ഒരുകാലത്ത് . കറുത്തപൊന്നിന്റെ നാടെന്ന് ഖ്യാതികേട്ട പുല്‍പ്പള്ളി .....

വയനാടിന് പിണറായി നല്‍കിയത്

  പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്ന നടപടികള്‍ തുടങ്ങി. ഉമ്മന്‍ചാണ്ടി .....