News Beyond Headlines

29 Friday
March

ഗള്‍ഫില്‍ ഇളവ് മാത്രം നിയന്ത്രങ്ങള്‍ പാലിക്കണം

 

  യുഎഇയില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുവരുത്തുക മാത്രമാണ് ചെയ്തതെന്നും പിന്‍വലിച്ചിട്ടില്ലെന്നും കൊവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ദേശീയ ദുരന്തനിവാരണ അതോറിറ്റി വക്താവ് സെയ്ഫ് അല്‍ ദാഹിരി നിര്‍ദേശിച്ചു. രോഗവ്യാപനത്തിന്റെ തോത് കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി പിന്‍വലിക്കുന്നത്. എന്നാല്‍ ഇളവുകള്‍ ആഘോഷമാക്കിയാല്‍ കടുത്ത നടപടിവരും. മാസ്‌കുകള്‍ നിര്‍ബന്ധം. കാറില്‍ ഒറ്റയ്ക്കാണു യാത്രയെങ്കില്‍ വേണമെന്നില്ല. ഓഫിസുകളില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ സ്ഥാപനത്തിനും ജീവനക്കാരനും പിഴയുണ്ടാകും. കാറില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ 3 പേരില്‍ കൂടുതല്‍ പാടില്ല. ഒരേ കുടുംബത്തിലുള്ളവര്‍ സ്വന്തം കാറില്‍ യാത്ര ചെയ്യുന്നതിനു തടസ്സമില്ല. പൊതുസ്ഥലങ്ങളില്‍ കുടുംബാംഗങ്ങള്‍ ഒഴികെയുള്ളവര്‍ 2 മീറ്റര്‍ അകലം പാലിക്കണം. പൊതുപരിപാടികള്‍, വിരുന്നുകള്‍, മറ്റ് ഒത്തുചേരലുകള്‍ എന്നിവയ്ക്ക് അനുവാദമില്ല. സംഘാടകര്‍ക്കും പങ്കെടുക്കുന്നവര്‍ക്കും പിഴയുണ്ടാകും. ഗൃഹ സന്ദര്‍ശനങ്ങള്‍ കഴിയുന്നതും ഒഴിവാക്കണം. എല്ലാ ആരാധനാലയങ്ങളും അടച്ചിടണം. വിദ്യാലയങ്ങള്‍ക്കും ഇതു ബാധകം. വീട്ടുജോലിക്കാര്‍ പുറത്തുള്ളവരെ സന്ദര്‍ശിക്കുകയോ ഇടപെടുകയോ അരുത്. ഇതര എമിറേറ്റുകളില്‍ ഉള്ളവര്‍ക്ക് അബുദാബിയില്‍ പ്രവേശനമില്ല. അബുദാബിയില്‍ നിന്നു പുറത്തുപോകാന്‍ തടസ്സമില്ല. അബുദാബിക്കുള്ളില്‍ വിവിധ മേഖലകളിലേക്കു യാത്ര ചെയ്യാനുള്ള നിയന്ത്രണവും നീക്കി. താമസമേഖലകളിലെ നീന്തല്‍ക്കുളങ്ങള്‍, ജിംനേഷ്യം, എന്നിവ തുറക്കാന്‍ അനുമതിയില്ല. പൊതു ബീച്ചുകള്‍, ജിംനേഷ്യം, സിനിമാ ശാലകള്‍ എന്നിവ തുറക്കരുത്. ദുബായില്‍ ഏറ്റവും കൂടുതല്‍ ഇളവുകള്‍ ദുബായിലാണ്. മെട്രോയടക്കമുള്ള പൊതുവാഹനങ്ങള്‍ പൂര്‍ണതോതില്‍ സര്‍വീസ് പുനരാരംഭിച്ചു. കിഡ്‌സാനിയ പോലുള്ള കുട്ടികളുടെ ചില ഉല്ലാസ-പഠന കേന്ദ്രങ്ങള്‍ തുറന്നിട്ടില്ല. ദുബായ്, ഫെറി, വാട്ടര്‍ ടാക്‌സി, വാട്ടര്‍ബസ് എന്നിവയ്ക്ക് നിയന്ത്രണങ്ങള്‍ തുടരും. ഷാര്‍ജയിലെ സിനിമാ ശാലകള്‍, ഹോട്ടല്‍ ബീച്ചുകള്‍, റസ്റ്ററന്റുകള്‍, ജിംനേഷ്യം എന്നിവയടക്കമുള്ള പൊതുസ്ഥലങ്ങളില്‍ ഉള്‍ക്കൊള്ളാവുന്നതിന്റെ 50% േപര്‍ക്ക് മാത്രമാണ് പ്രവേശനം. റാസല്‍ഖൈമയില്‍ ബീച്ചുകളില്‍ 5 പേരില്‍ കൂടുതല്‍ ഒത്തുചേരാന്‍ പാടില്ല. ബീച്ചുകളില്‍ പുകവലി, ക്യാംപ് ഫയര്‍, ബാര്‍ബിക്യൂ എന്നിവയും അനുവദിക്കില്ല.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....