News Beyond Headlines

29 Friday
March

ഹൂസ്റ്റണിലെ ക്രൈസ്റ്റ്സ് ചർച്ച് ഓഫ് ഡെലിവറൻസ്

വർഗീസ് ജോൺ എന്ന മലയാളി ഏകനായി മനോഹരമായ ഒരു പള്ളിക്ക് രൂപം നൽകിയിരിക്കുന്നു. അമേരിക്കയിൽ ഹൂസ്റ്റണിലെ ഏറ്റവും കൂടുതൽ ആരാധനാലയങ്ങൾ ഉള്ള സ്റ്റാഫോർഡിൽനിന്നും ഏകദേശം 25 മൈൽ അകലെ ബീസിലിയിൽ ഹൈവേ59 നോട് ചേർന്നാണ് ക്രൈസ്റ്റ്സ് ചർച്ച് ഓഫ് ഡെലിവറൻസ് എന്ന ഈ പള്ളി സ്ഥാപിതമായിരിക്കുന്നത്. 2006ൽ അഞ്ചേക്കർ സ്ഥലം വാങ്ങി തനിയെ പണി ആരംഭിക്കുകയും 2011 ൽ പൂർത്തീകരിക്കുകയും ചെയ്തു. റൂഫിംഗ് ഇടുന്നതിന് ബന്ധുക്കളുടെയും കാർപെറ്റ് ഇടുന്നതിനും എയർ കണ്ടീഷൻ ചെയ്യുന്നതിനും മാത്രം സർട്ടിഫൈഡ് ജോലിക്കാരുടെയും സഹായം തേടിയാണ് പണിപൂർത്തീകരിച്ചത്. ഇലക്ട്രിക്കൽ എൻജിനീയറായിരുന്ന റവ. വർഗീസ് ജോൺ ജോലിയിൽ നിന്നു വിരമിച്ചതിനു ശേഷം തൻറെ തികഞ്ഞ ദൈവ വിശ്വാസത്തിൻറെ നിറവിൽ സ്വന്തമായി ഒരു പള്ളിയുടെ നിർമ്മാണത്തിന് തുടക്കം കുറിക്കുകയായിരുന്നു. 29 വർഷങ്ങൾക്കു മുൻപ് അമേരിക്കയിലേക്ക് ചേക്കേറിയ കോട്ടയം ജില്ലയിലെ കുളത്തൂർമൂഴികാരനായ ഇദ്ദേഹം ഇപ്പോൾ 35 ഏക്കറോളം കൃഷി സ്ഥലത്തിന് ഉടമയും കൂടിയാണ്. പരേതരായ കൊച്ചുമണ്ണിൽ ജോൺ മാത്യുവിന്റെ യും, സാറാമ്മ ജോണിന്റെയും ഒൻപതു മക്കളിൽ അഞ്ചാമൻ ആയ ഈ കഠിനാധ്വാനി ഇപ്പോൾ ഭാര്യ ആനി വർഗ്ഗീസിനോടും, മക്കളായ ജമീമ വർഗീസ്, ജോഷ്വാ വർഗീസ് എന്നിവരോടും ഒപ്പം ഷുഗർ ലാൻഡിൽ സ്ഥിര താമസമാക്കിയിരിക്കുകയാണ്. ഈ കുടുംബത്തിലെ മുപ്പതോളം വരുന്ന ആളുകളാണ് ക്രൈസ്റ്റ്സ് ചർച്ച് ഓഫ് ഡെലിവറിൻസ് ഇടവകയിലെ അംഗങ്ങൾ ആയിട്ടുള്ളത്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....