News Beyond Headlines

10 Monday
August

ചെന്നിത്തലേ കഴമ്പുള്ളതു വല്ലതുമുണ്ടോ

 

എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ കഴമ്പുള്ള ഒരാക്ഷേപം പോലും ഉന്നയിക്കാന്‍ പ്രതിപക്ഷനേതാവ് ചെന്നിത്തലയ്ക്ക് കഴിയുന്നില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. പ്രതിപക്ഷനേതാവിന്റെ വിലകുറഞ്ഞ ആരോപണങ്ങള്‍ ബിജെപിയും ഏറ്റുപിടിക്കുന്ന വിചിത്ര നീക്കമാണ് കാണുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നല്ലനിലയില്‍ മുന്നോട്ടുപോകുന്ന സര്‍ക്കാരിനെ ഇകഴ്ത്തിക്കാണിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണിത്. കോവിഡ് പ്രതിരോധത്തിലുള്‍പ്പെടെ രാജ്യത്തിനകത്തും പുറത്തുനിന്നുമായി സംസ്ഥാന സര്‍ക്കാരിന് വലിയ അംഗീകാരമാണ് ലഭിക്കുന്നത്. ഇത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫിന് കനത്ത തിരിച്ചടിയാകുമെന്ന തിരിച്ചറിവാണ് ചെന്നിത്തലയുടേയും കൂട്ടരുടേയും അസത്യപ്രചാരണത്തിന് പിന്നില്‍. മാഹാമാരി പടരുന്ന സമയത്ത് ഹൈക്കോടതിയുടെ ഉത്തരവ് ലംഘിച്ചും സമരനാടകങ്ങള്‍ നടത്തി. ഇതുപോലൊരു സാഹചര്യത്തില്‍ ഇന്ത്യയില്‍ മറ്റൊരിടത്തും ഇത്തരത്തില്‍ സമരം നടത്താന്‍ ഒരു പ്രതിപക്ഷകക്ഷികളും തയ്യാറായിട്ടില്ല. 1.33 ലക്ഷംപേര്‍ക്ക് പിഎസ്സിവഴി നിയമനം നല്‍കിയപ്പോള്‍, മുന്‍ യുഡിഎഫ് സര്‍ക്കാര്‍ ആകെ നല്‍കിയത് 1.29 ലക്ഷം മാത്രം. യുഡിഎഫ് കാലത്തെ താല്‍ക്കാലിക നിയമനം 39,898, ഇപ്പോള്‍ 11,674. എന്നിട്ടും ചെന്നിത്തല നിയമനത്തെക്കുറിച്ച് കള്ളക്കഥകള്‍ ചമയ്ക്കുന്നു. സമീപകാലത്ത് തെളിയിക്കപ്പെട്ട ടൈറ്റാനിയം അഴിമതി നടന്നത് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ ഭരണകാലത്താണ്. 108 കോടി രൂപയുടെ ഉപകരണങ്ങള്‍ വാങ്ങിയിട്ട് 256 കോടിയുടെ കണക്കുണ്ടാക്കിയായിരുന്നു തട്ടിപ്പ്. ജമാഅത്തെ ഇസ്ലാമിയുള്‍പ്പെടെയുള്ള വര്‍ഗീയവാദികള്‍ക്കൊപ്പം കൂട്ടുകെട്ടിന് ഒരുങ്ങുകയും സംഘപരിവാറിന് സഹായകമായ നിലപാട് സ്വീകരിക്കുകയും ചെയ്യുന്നു. ഇതു മറച്ചുപിടിക്കാനാണ് മുഖ്യമന്ത്രിക്കും കോടിയേരിക്കുമെതിരെ കള്ളപ്രചാരവേലയെന്നും അദ്ദേഹം പറഞ്ഞു.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വില്ലന്‍ റണ്‍വേയോ, കരിപ്പൂരില്‍ വീണ്ടും പരിശോധനകള്‍

  പെരുമഴയത്ത് ഏറ്റവും മിടുക്കനായ പൈലറ്റിനെയു പുതിയ വിമാനത്തെയും കരിപ്പൂരില്‍ അപകടത്തില്‍ ആക്കിയത് കരിപ്പൂരിലെ റണ്‍വേയോ, പകടം കഴിഞ്ഞ് 15  more...

യുഎഇയിൽനിന്ന്‌ ഖുർആൻ എത്തിച്ചിട്ടുണ്ടെന്ന്‌ കസ്‌റ്റംസ്‌ രേഖ

യുഎഇയിൽനിന്ന്‌ തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിലേക്ക്‌ ഖുർആൻ എത്തിച്ചിട്ടുണ്ടെന്ന്‌ കസ്‌റ്റംസ്‌ രേഖ. 2020 മാർച്ച്‌ ആറിന്‌ മണക്കാടുള്ള യുഎഇ കോൺസുലേറ്റ്‌ ജനറലിന്റെ  more...

കോവിഡ് വീട്ടുചികിത്സ എങ്ങനെ

സമ്പര്‍ക്കത്തിലൂടെ കോവിഡ് രോഗികളായി സംശയിക്കപ്പെട്ട് കോവിഡ് പ്രഥമതല ചികിത്സാകേന്ദ്രങ്ങളില്‍ ഉള്ളവര്‍ക്ക് രോഗലക്ഷണം ഇല്ലെങ്കില്‍ വീട്ടുനിരീക്ഷണമാകാമെന്ന് ആരോഗ്യവകുപ്പ്. രോഗവ്യാപന തോത് അനുസരിച്ച്  more...

ബെയ്റൂട്ടിലെസ്‌ഫോടനം നിര്‍ണായകമാവുന്നു കപ്പല്‍

ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിലെ അതിതീവ്ര സ്‌ഫോടനത്തിനു കാരണമായതെന്നു കരുതുന്ന റഷ്യൻ കപ്പലിനെക്കുറിച്ചു ദുരൂഹത വർധിക്കുന്നു. നേരത്തെ തന്നെ കപ്പലിന്റെ അപകടാവസ്ഥയെപ്പറ്റി  more...

ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കരുത് ഹൈക്കോടതി

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ ആത്മവീര്യം കെടുത്തുന്ന തരത്തില്‍ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കരുതെന്ന് ഹൈക്കോടതി. ചില ഒറ്റപ്പെട്ട  more...

HK Special


വില്ലന്‍ റണ്‍വേയോ, കരിപ്പൂരില്‍ വീണ്ടും പരിശോധനകള്‍

  പെരുമഴയത്ത് ഏറ്റവും മിടുക്കനായ പൈലറ്റിനെയു പുതിയ വിമാനത്തെയും കരിപ്പൂരില്‍ അപകടത്തില്‍ ആക്കിയത് .....

യുഎഇയിൽനിന്ന്‌ ഖുർആൻ എത്തിച്ചിട്ടുണ്ടെന്ന്‌ കസ്‌റ്റംസ്‌ രേഖ

യുഎഇയിൽനിന്ന്‌ തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിലേക്ക്‌ ഖുർആൻ എത്തിച്ചിട്ടുണ്ടെന്ന്‌ കസ്‌റ്റംസ്‌ രേഖ. 2020 മാർച്ച്‌ .....

കോവിഡ് വീട്ടുചികിത്സ എങ്ങനെ

സമ്പര്‍ക്കത്തിലൂടെ കോവിഡ് രോഗികളായി സംശയിക്കപ്പെട്ട് കോവിഡ് പ്രഥമതല ചികിത്സാകേന്ദ്രങ്ങളില്‍ ഉള്ളവര്‍ക്ക് രോഗലക്ഷണം ഇല്ലെങ്കില്‍ .....

ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കരുത് ഹൈക്കോടതി

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ ആത്മവീര്യം കെടുത്തുന്ന തരത്തില്‍ മാധ്യമങ്ങള്‍ .....

സ്വര്‍ണകടത്ത് പുതിയ തലത്തിലേക്ക്

സ്വര്‍ണക്കടത്ത് കേസ് അന്വേഷണം പുതിയ തലങ്ങളിലേക്കു കടക്കുന്നതായി സൂചന. പ്രതികള്‍ക്ക് ആഫ്രിക്കന്‍ ലഹരി .....