News Beyond Headlines

10 Monday
August

ചെന്നിത്തലയുടെ കാലത്തെ പൊലീസ് നിയമനങ്ങള്‍ കുരുക്കുകള്‍ മുറുകുന്നു

രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് പൊലീസില്‍ നടന്ന നിയമനങ്ങള്‍ വീണ്ടും വിവാദമാവുന്നു. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്ന് രഹസ്യാന്വേഷണ വിഭാഗമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പിന്‍വാതില്‍ വഴി പൊലീസില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധിപേരില്‍നിന്ന് ലക്ഷങ്ങളാണ് യുഡിഎഫ് ഭരണത്തില്‍ തട്ടിയെടുത്തത്. സര്‍ക്കാരിന്റെയും പൊലീസിന്റെയും മുദ്രകളുള്ള വ്യാജ ഫയല്‍ നിര്‍മിച്ചായിരുന്നു തട്ടിപ്പ്. അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ക്യാമ്പ് ഓഫീസിലെ ജീവനക്കാരില്‍നിന്ന് തട്ടിപ്പിന് സഹായം ലഭിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തല്‍ വന്‍വിവാദമായി. തൃക്കുന്നപ്പുഴ സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പ്രദീപ് അറസ്റ്റിലായി. എന്നാല്‍, ഉന്നതങ്ങളിലേക്കുള്ള അന്വേഷണം തടഞ്ഞു. ആ കേസില്‍ ചില അന്വേഷണങ്ങള്‍ ആവശ്യമാണന്നാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന റിപ്പോര്‍ട്ട്. പൊലീസുകാര്‍ ഉള്‍പ്പെടെ നിരവധി ഉന്നതര്‍ക്ക് തട്ടിപ്പില്‍ ബന്ധമുണ്ട് എന്നായിരുന്നു കേസിലെ മുഖ്യപ്രതി ശരണ്യ ഹരിപ്പാട് കോടതിയില്‍ നല്‍കിയ രഹസ്യമൊഴി. എസ്ഐ നിരവധിതവണ ശാരീരികമായി പീഡിപ്പിച്ചെന്നും കായംകുളം ഡിവൈഎസ്പി മൊഴിമാറ്റി പറയാന്‍ മര്‍ദിച്ചെന്നും ശരണ്യ മൊഴി നല്‍കി. ശരണ്യയുമായി 1150 തവണ പൊലീസ് ഉദ്യോഗസ്ഥന്‍ മൊബൈല്‍ഫോണില്‍ സംസാരിച്ചിരുന്നതായും കോളുകള്‍ മണിക്കൂറുകളോളം നീണ്ടതായും ക്രൈംബ്രാഞ്ച് കണ്ടെത്തി. നിയമനത്തട്ടിപ്പില്‍ ഉന്നത ഉദ്യോഗസ്ഥരടക്കം സംശയനിഴലിലായതോടെ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ആക്ഷേപം ഉയര്‍ന്നതോടെയാണ് കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയത്. കേസില്‍ പിടിയിലായ ശരണ്യയുടെ സഹായിയായ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നൈസലിന്റെ ഉന്നത കോണ്‍ഗ്രസ് ബന്ധം പുറത്തുവന്നത് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി. ശരണ്യയെ ആഭ്യന്തരമന്ത്രിയുടെ അടുത്തെത്തിച്ചതും പൊലീസിന്റെ സീല്‍ ശരണ്യയുടെ പക്കല്‍ എത്തിച്ചതും ഇയാളായിരുന്നുവെന്നും വാര്‍ത്തകള്‍ വന്നു. എന്നാല്‍, ഈവഴിക്കുള്ള അന്വേഷണം ഉന്നതതലത്തില്‍ തടഞ്ഞു. ഇതു സംബന്ധിച്ച് ചെന്നിത്തല നിയമസഭയില്‍ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. 'പൊലീസ് സേനയില്‍ നിയമനം നല്‍കാമെന്ന് പറഞ്ഞ് ആലപ്പുഴ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ റിപ്പോര്‍ട്ട് ചെയ്ത 32 കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുകയാണ്. നാല്‍പ്പത്തഞ്ചോളം പേരില്‍നിന്ന് ലക്ഷക്കണക്കിന് രൂപ വാങ്ങിയതായി ഇതുവരെയുള്ള അന്വേഷണത്തില്‍ വെളിവായിട്ടുണ്ട്'-

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വില്ലന്‍ റണ്‍വേയോ, കരിപ്പൂരില്‍ വീണ്ടും പരിശോധനകള്‍

  പെരുമഴയത്ത് ഏറ്റവും മിടുക്കനായ പൈലറ്റിനെയു പുതിയ വിമാനത്തെയും കരിപ്പൂരില്‍ അപകടത്തില്‍ ആക്കിയത് കരിപ്പൂരിലെ റണ്‍വേയോ, പകടം കഴിഞ്ഞ് 15  more...

യുഎഇയിൽനിന്ന്‌ ഖുർആൻ എത്തിച്ചിട്ടുണ്ടെന്ന്‌ കസ്‌റ്റംസ്‌ രേഖ

യുഎഇയിൽനിന്ന്‌ തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിലേക്ക്‌ ഖുർആൻ എത്തിച്ചിട്ടുണ്ടെന്ന്‌ കസ്‌റ്റംസ്‌ രേഖ. 2020 മാർച്ച്‌ ആറിന്‌ മണക്കാടുള്ള യുഎഇ കോൺസുലേറ്റ്‌ ജനറലിന്റെ  more...

കോവിഡ് വീട്ടുചികിത്സ എങ്ങനെ

സമ്പര്‍ക്കത്തിലൂടെ കോവിഡ് രോഗികളായി സംശയിക്കപ്പെട്ട് കോവിഡ് പ്രഥമതല ചികിത്സാകേന്ദ്രങ്ങളില്‍ ഉള്ളവര്‍ക്ക് രോഗലക്ഷണം ഇല്ലെങ്കില്‍ വീട്ടുനിരീക്ഷണമാകാമെന്ന് ആരോഗ്യവകുപ്പ്. രോഗവ്യാപന തോത് അനുസരിച്ച്  more...

ബെയ്റൂട്ടിലെസ്‌ഫോടനം നിര്‍ണായകമാവുന്നു കപ്പല്‍

ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിലെ അതിതീവ്ര സ്‌ഫോടനത്തിനു കാരണമായതെന്നു കരുതുന്ന റഷ്യൻ കപ്പലിനെക്കുറിച്ചു ദുരൂഹത വർധിക്കുന്നു. നേരത്തെ തന്നെ കപ്പലിന്റെ അപകടാവസ്ഥയെപ്പറ്റി  more...

ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കരുത് ഹൈക്കോടതി

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ ആത്മവീര്യം കെടുത്തുന്ന തരത്തില്‍ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കരുതെന്ന് ഹൈക്കോടതി. ചില ഒറ്റപ്പെട്ട  more...

HK Special


വില്ലന്‍ റണ്‍വേയോ, കരിപ്പൂരില്‍ വീണ്ടും പരിശോധനകള്‍

  പെരുമഴയത്ത് ഏറ്റവും മിടുക്കനായ പൈലറ്റിനെയു പുതിയ വിമാനത്തെയും കരിപ്പൂരില്‍ അപകടത്തില്‍ ആക്കിയത് .....

യുഎഇയിൽനിന്ന്‌ ഖുർആൻ എത്തിച്ചിട്ടുണ്ടെന്ന്‌ കസ്‌റ്റംസ്‌ രേഖ

യുഎഇയിൽനിന്ന്‌ തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിലേക്ക്‌ ഖുർആൻ എത്തിച്ചിട്ടുണ്ടെന്ന്‌ കസ്‌റ്റംസ്‌ രേഖ. 2020 മാർച്ച്‌ .....

കോവിഡ് വീട്ടുചികിത്സ എങ്ങനെ

സമ്പര്‍ക്കത്തിലൂടെ കോവിഡ് രോഗികളായി സംശയിക്കപ്പെട്ട് കോവിഡ് പ്രഥമതല ചികിത്സാകേന്ദ്രങ്ങളില്‍ ഉള്ളവര്‍ക്ക് രോഗലക്ഷണം ഇല്ലെങ്കില്‍ .....

ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കരുത് ഹൈക്കോടതി

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ ആത്മവീര്യം കെടുത്തുന്ന തരത്തില്‍ മാധ്യമങ്ങള്‍ .....

സ്വര്‍ണകടത്ത് പുതിയ തലത്തിലേക്ക്

സ്വര്‍ണക്കടത്ത് കേസ് അന്വേഷണം പുതിയ തലങ്ങളിലേക്കു കടക്കുന്നതായി സൂചന. പ്രതികള്‍ക്ക് ആഫ്രിക്കന്‍ ലഹരി .....