News Beyond Headlines

25 Thursday
February

‘കേരളത്തില്‍ എത്ര നല്ല രീതിയിലാണ് കാര്യങ്ങള്‍ നടക്കുന്നത്, മറ്റൊരു സര്‍ക്കാരും ചെയ്യാത്തതാണ് ഇതെല്ലാം’; മാസങ്ങള്‍ക്ക് മുന്‍പ് ശ്രീധരന്‍ എഴുതിയ കുറിപ്പ് കുത്തിപ്പൊക്കി സിപിഎം

സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളെ പുകഴ്ത്തി മൊട്രോമാന്‍ ഇ ശ്രീധരന്‍ മാസങ്ങള്‍ക്ക് മുന്‍പ് എഴുതിയ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയാക്കി സൈബര്‍ സിപിഐഎം. ബിജെപിയിലേക്ക് ചേക്കേറിയതിന് തൊട്ടുപിന്നാലെ സര്‍ക്കാര്‍ നയങ്ങളേയും പദ്ധതികളേയും രൂക്ഷമായി വിമര്‍ശിച്ച് ശ്രീധരന്‍ രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് കുറിപ്പ് വീണ്ടും ചര്‍ച്ചയാകുന്നത്. ദേശാഭിമാനി ദിനപത്രത്തില്‍ 2020 ഏപ്രില്‍ മാസത്തില്‍ എഴുതിയ കുറിപ്പ് ചൂണ്ടിക്കാട്ടിയാണ് സൈബര്‍ സിപിഎമ്മിന്റെ ഓര്‍മ്മപ്പെടുത്തല്‍.എത്രനല്ല നിലയിലാണ് കേരളത്തില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും അതിനാല്‍ സര്‍ക്കാരിനൊപ്പം നില്‍ക്കേണ്ടത് നമ്മുടെ കടമയാണെന്നും ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു ശ്രീധരന്റെ കുറിപ്പ്. ഡിഎംആര്‍സിയിലേക്ക് താന്‍ പണമയച്ചെന്ന് സാക്ഷ്യപ്പെടുത്തുന്ന കുറിപ്പില്‍ സര്‍ക്കാര്‍ ഒരുരൂപ പോലും ദുരുപയോഗപ്പെടുത്തില്ലെന്ന് ഉറച്ചുവിശ്വസിക്കുന്നതായി ശ്രീധരന്‍ എഴുതി. ബിജെപിയിലെത്തിയതിന് തൊട്ടുപിന്നാലെ സംസ്ഥാന സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണെന്ന് ശ്രീധരന്‍ ആരോപിച്ചിരുന്നു. ശ്രീധരന്റെ കുറിപ്പിലെ അഭിപ്രായവും ഇപ്പോഴുള്ള നിലപാടുകളും തമ്മിലുള്ള വൈരുധ്യങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നത്. എന്നാല്‍ മാസങ്ങള്‍ പലത് കഴിഞ്ഞില്ലേ, അഭിപ്രായങ്ങളും നിലപാടുകളും മാറിമറിയാമല്ലോ എന്നും കമന്റുകള്‍ ഉയരുന്നുണ്ട്.

മറ്റൊരു സര്‍ക്കാരും ചെയ്യാത്ത നല്ല കാര്യങ്ങളാണ് കേരള സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ശ്രീധരന്‍ കുറിപ്പില്‍ സൂചിപ്പിച്ചിരുന്നു. ശമ്പളത്തില്‍ നിന്നും ഒരുഭാഗം ഡിഎംആര്‍സിയിലേക്ക് നല്‍കാന്‍ വിസമ്മതിച്ച അധ്യാപകരേയും ശ്രീധരന്‍ അന്ന് വിമര്‍ശിച്ചിരുന്നു. എന്നാല്‍ പിണറായി വിജയന്റേത് ഏകാധിപത്യഭരണമാണെന്നായിരുന്നു കഴിഞ്ഞ ദിവസം ശ്രീധരന്‍ ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. കേരളത്തിലേത് അഴിമതിയില്‍ മുങ്ങിയ ഭരണമാണെന്നും ജനങ്ങളുടെ ഇടയില്‍ സര്‍ക്കാരിന് മോശം പ്രതിച്ഛായയാണ്. കോടികള്‍ ചെലവിട്ട് പരസ്യം നല്‍കലാണ് ഇപ്പോള്‍ ചെയ്യുന്നത്. മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി വിജയന് പത്തില്‍ മൂന്ന് മാര്‍ക്കാണെന്നും ഇ ശ്രീധരന്‍ പ്രതികരിച്ചു.ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിന്റെ കിഫ്ബി പദ്ധതിക്കെതിരെ ആരോപണങ്ങളുമായി ശ്രീധരന്‍ രംഗത്തെത്തിയിരുന്നു.വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ എത്തിയാല്‍ മുഖ്യമന്ത്രിയാവാന്‍ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം ശ്രീധരന്‍ അറിയിച്ചിരുന്നു. താന്‍ രാഷ്ട്രീയ രംഗത്തേക്ക് ഇറങ്ങുന്നത് കേരളത്തില്‍ ബിജെപിയെ അധികാരത്തിലേറ്റാനും സംസ്ഥാനത്തിന് വേണ്ടി പ്രവര്‍ത്തിക്കാനുമാണെന്നും ശ്രീധരന്‍ പറഞ്ഞു.ഇ ശ്രീധരന്‍ ബിജെപിയില്‍ ചേരുകയാണെന്ന കാര്യ പാര്‍ട്ടി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കഴിഞ്ഞ ആഴ്ച്ച അറിയിക്കുകയായിരുന്നു.  ഇതിന് പിന്നാലെ ശ്രീധരന്‍ ഇക്കാര്യം സ്ഥിരീകരിക്കുകയും ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പ്രശംസിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. താന്‍ ബിജെപിയില്‍ ചേര്‍ന്നുവെന്നുള്ള ഒറ്റ കാരണം കൊണ്ട് വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ട് ഇരട്ടിയാകുമെന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്. ഏറെ കാലമായി ബിജെപി അനുഭാവിയായിരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അടുത്ത ബന്ധമുണ്ടെന്നും ശ്രീധരന്‍ പറഞ്ഞിരുന്നു.കേരളത്തില്‍ യുഡിഎഫിനും എല്‍ഡിഎഫിനും സാധിക്കാത്ത പല കാര്യങ്ങളും ചെയ്യാന്‍ ബിജെപിക്ക് കഴിയും അതുകൊണ്ടാണ് താന്‍ ബിജെപിയില്‍ ചേര്‍ന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മത്സരിക്കണം എന്ന് പറഞ്ഞാല്‍ അതിന് തയ്യാറാണെന്നും എവിടെ മത്സരിക്കണമെന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് പോലെഅദ്ദേഹം തന്നെ രണ്ട് മൂന്ന് പ്രാവശ്യം വന്ന് കണ്ടിരുന്നു. അപ്പോഴാണ് ബിജെപിയില്‍ ചേരാനുള്ള ഉത്സാഹം പ്രകടിപ്പിച്ചതെന്നും അതനുസരിച്ചാണ് ഇന്ന് ബിജെപിയില്‍ ചേര്‍ന്നതെന്നും ശ്രീധരന്‍ പറഞ്ഞു.ബിജെപിയില്‍ ചേരാനുള്ള പ്രധാന കാരണം എന്താണെന്ന് വെച്ചാല്‍, കഴിഞ്ഞ പത്ത് വര്‍ഷമായിട്ട് താന്‍ കേരളത്തിലാണ് സ്ഥിരതാമസം. കേരളത്തിലെ പല പദ്ധതികളിലും പ്രവര്‍ത്തിച്ചു. ആദ്യം യുഡിഎഫ് ഗവണ്‍മെന്റായിരുന്നു, പിന്നെ എല്‍ഡിഎഫ് ഗവണ്‍ഡമെന്റായി എന്നാല്‍ നമ്മള്‍ വിചരിച്ചത് പോലെ സംഗതികള്‍ കൊണ്ടുനടക്കാന്‍ രണ്ട് പാര്‍ട്ടികല്‍ക്കുമായില്ല. പല പ്രശ്നങ്ങളും ഉണ്ടായെന്നും എന്നാല്‍ ആരെയും കുറ്റം പറയാനല്ല ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


സുകുമാരനും പൃഥ്വിയ്‌ക്കുമൊപ്പം മമ്മൂട്ടി; ഇഷ്ടപ്പെട്ടെന്ന് ദുൽഖർ, അല്ലിക്കൊപ്പം വേണമെന്ന് സുപ്രിയ

മമ്മൂട്ടിക്കൊപ്പമുളള തന്റെയും പിതാവ് സുകുമാരന്റെയും ഇരിക്കുന്ന ചിത്രവുമായി പൃഥ്വിരാജ്. വർഷങ്ങൾക്ക് മുൻപ് മമ്മൂട്ടിയും സുകുമാരനും ഇരിക്കുന്ന ഒരു ലൊക്കേഷൻ ചിത്രവും  more...

‘തലൈവി’ ഏപ്രിലില്‍ എത്തും; ജയലളിതയുടെ ജന്മദിനത്തില്‍ പ്രഖ്യാപനവുമായി കങ്കണ

മുന്‍ തമിഴ്നാട് മുഖ്യന്ത്രിയായ ജയലളിതയുടെ ജന്മദിനത്തില്‍ തന്റെ സിനിമ തലൈവിയുടെ റിലീസ് തീയതി പ്രഖ്യാപിച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത്.  more...

മലയാള സിനിമ പ്രതിസന്ധി രൂക്ഷം; നാളെത്തെ റിലീസുകൾ മാറ്റിവെച്ചു

കൊവിഡ് മാനദണ്ഡങ്ങൾക്കിടയിൽ പ്രതിസന്ധികൾ നേരിടുന്നതിനാൽ പുതിയ മലയാള സിനിമകളുടെ റിലീസിങ്ങ് മാറ്റിവെച്ചു. നിർമ്മാതാക്കൾക്കും വിതരണകർക്കും തിയേറ്ററുടമകൾക്കും നഷ്ടം സംഭവിക്കുമെന്നതിനാലാണ് പുതിയ  more...

ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല; ഹര്‍ജി തള്ളി വിചാരണക്കോടതി

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കില്ലെന്ന് വിചാരണക്കോടതി. ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജി കോടതി തള്ളി.  more...

കാറില്‍ വച്ച് പീഡിപ്പിച്ചെന്ന് വനിത ഐപിഎസ് ഓഫീസര്‍; തമിഴ്‌നാട് ഡിജിപിയെ മാറ്റി

ഐപിഎസ് ഓഫീസറെ ഔദ്യോഗിക കാറില്‍ വച്ചു പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ തമിഴ്‌നാട് ഡിജിപിയെ സര്‍ക്കാര്‍ തതസ്ഥാനത്ത് നിന്നും മാറ്റി. ക്രമസമാധാന  more...

HK Special


വോട്ടെടുപ്പ്; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ണ്ണായക യോഗം നാളെ

ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ണ്ണായക യോഗം നാളെ. നിയമസഭ തെരഞ്ഞെടുപ്പ് തീയതി .....

പ്രവാസി ഇന്ത്യക്കാര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റിന് പൂര്‍ണ പിന്തുണ; തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: പോസ്റ്റല്‍ ബാലറ്റിനു പൂര്‍ണ പിന്തുണ അറിയിച്ച്‌ തെരഞ്ഞെടുപ്പ് കമ്മീഷന്‍. പ്രവാസി ഇന്ത്യക്കാരുടെ .....

നിയമസഭ തെരഞ്ഞെടുപ്പിന്റെ നിര്‍ണ്ണായക യോഗം ഇന്ന്

ഡല്‍ഹി: നിയമസഭ തിരഞ്ഞെടുപ്പ് തീയതികളില്‍ തീരുമാനമെടുക്കാന്‍ കമ്മീഷന്റെ സമ്പൂര്‍ണ യോഗം ഡല്‍ഹിയില്‍ ഇന്ന് .....

ആന്റണിയുടെ മകൻ കെ വി തോമസിന്റെ മകൾ

കോൺഗ്രസിലെ ഹൈടെക്ക് നേതാവ് എന്ന ലേബലോടെ എ കെ ആന്റണിയുടെ മകനെ എറണാകളും .....

ബിജെപി ഒപ്പം പിടിക്കുന്നു , പിടിമുറുക്കാൻ ഹൈക്കമാന്റ്

പാർട്ടിയുടെ ഇമേജ് വർദ്ധിപ്പിക്കുന്ന രീതിയിൽ നിഷ്പക്ഷരായ ആളുകളെ ക്കപ്പം കൂട്ടണമെന്ന് ഹൈക്കമാന്റ് തീരുമാനം .....