News Beyond Headlines

25 Thursday
February

പുതുച്ചേരിയില്‍ കോണ്‍ഗ്രസ്​ നിലം പതിച്ചു ; നാരായണ സര്‍ക്കാറിന്​ വിശ്വാസ വോ​ട്ടെടുപ്പില്‍ വന്‍ തിരിച്ചടി

പുതുച്ചേരി: കോണ്‍ഗ്രസ്​ നേതൃത്വത്തിലുള്ള പുതുച്ചേരിയിലെ നാരായണ സര്‍ക്കാറിന്​ വിശ്വാസ വോ​ട്ടെടുപ്പില്‍ വന്‍ തിരിച്ചടി. വി. നാരായണസ്വാമി സര്‍ക്കാര്‍ ​ ഭൂരിപക്ഷം തെളിയിക്കുന്നതില്‍ പരാജയപ്പെട്ടു . 12 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ്​ സര്‍ക്കാറിന്​ ലഭിച്ചത്​. 14 വോട്ടുകളുടെ ഭൂരിപക്ഷം ഉണ്ടെങ്കിലേ അധികാരത്തുടര്‍ച്ച നിലനിര്‍ത്താനാകൂ. കോണ്‍ഗ്രസ്​ സര്‍ക്കാറിന്​ ഭൂരിപക്ഷം നഷ്​ടപ്പെട്ടതായി ഗവര്‍ണര്‍ അറിയിച്ചു.

സര്‍ക്കാര്‍ നിലം പതിച്ചതോടെ തെരഞ്ഞെടുപ്പ്​ വരെ രാഷ്​ട്രപതി ഭരണം ഏര്‍പ്പെടുത്തും. എം.എല്‍.എമാരുടെ കൊഴിഞ്ഞു പോക്കാണ് ​നാരായണ സ്വാമി സര്‍ക്കാറിന്​ വന്‍ തിരിച്ചടിയായത്​. ഞായറാഴ്ച ഒരു കോണ്‍ഗ്രസ്​ എം.എല്‍.എയും ഡി.എം.കെ എം.എല്‍.എയും രാജിവെച്ചിരുന്നു. കോണ്‍ഗ്രസ്​ എം.എല്‍.എയും മുഖ്യമന്ത്രിയുടെ പാര്‍ലമെന്‍ററി സെക്രട്ടറിയുമായ കെ. ലക്ഷ്​മിനാരായണനും ഡി.​എം.കെയിലെ വെങ്കടേശനുമാണ്​ രാജി സമര്‍പ്പിച്ചത്​. വി​ശ്വാസവോ​ട്ടെടുപ്പിന്​ മുമ്ബായി വി. നാരായണസ്വാമിയും ഭരണപക്ഷ എം.എല്‍.എമാരും സഭയില്‍നിന്ന്​ ഇറങ്ങിപ്പോയി. തെരഞ്ഞെടുപ്പിന്​ രണ്ടുമാസം മാത്രം ബാക്കി നില്‍ക്കുമ്ബോഴാണ് ​ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടത് .

അതേസമയം കേന്ദ്രത്തിനെതിരെയും മുന്‍ ലെഫ്​. ഗവര്‍ണര്‍ കിരണ്‍ബേദിക്കുമെതിരെയും വി. നാരായണസ്വാമി വിമര്‍ശനം ഉന്നയിച്ചു .കിരണ്‍ബേദിയെ ഉപയോഗിച്ച്‌​ കേന്ദ്രം രാഷ്​ട്രീയം കളിച്ചുവെന്നും പുതുച്ചേരിയുടെ ഫണ്ട്​ തടഞ്ഞുവെച്ച്‌​ ഗൂഡാലോചന നടത്തിയെന്നും കുറ്റപ്പെടുത്തി. എം.എല്‍.എമാര്‍ പാര്‍ട്ടിയോട്​ വിശ്വാസ്യത പുലര്‍ത്തണം. രാജിവെച്ച എം.എല്‍.എമാര്‍ക്ക്​ ജനങ്ങളുടെ മുഖത്ത്​ നോക്കാന്‍ കഴിയില്ല. അവരെ ജനം അവസരവാദികളെന്ന്​ വിളിക്കുമെന്നും വി. നാരായണസ്വാമി നിയമസഭയില്‍ ആരോപിച്ചു . നേരത്തേ മൂന്ന്​ എം.എല്‍.എമാര്‍ രാജിവെച്ച്‌​ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. ആറ്​ എം.എല്‍.എമാര്‍ രാജിവെച്ചതോടെ 28അംഗ പുതുച്ചേരി നിയമസഭയില്‍ കോണ്‍​ഗ്രസ്​ സഖ്യത്തിന്‍റെ പിന്തുണ 12 ആയി ചുരുങ്ങി. അതേസമയം ബി.ജെ.പി അടങ്ങുന്ന പ്രതിപക്ഷത്തിന്​ അംഗബലം 14 ആയി ഉയര്‍ന്നു .

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


സുകുമാരനും പൃഥ്വിയ്‌ക്കുമൊപ്പം മമ്മൂട്ടി; ഇഷ്ടപ്പെട്ടെന്ന് ദുൽഖർ, അല്ലിക്കൊപ്പം വേണമെന്ന് സുപ്രിയ

മമ്മൂട്ടിക്കൊപ്പമുളള തന്റെയും പിതാവ് സുകുമാരന്റെയും ഇരിക്കുന്ന ചിത്രവുമായി പൃഥ്വിരാജ്. വർഷങ്ങൾക്ക് മുൻപ് മമ്മൂട്ടിയും സുകുമാരനും ഇരിക്കുന്ന ഒരു ലൊക്കേഷൻ ചിത്രവും  more...

‘തലൈവി’ ഏപ്രിലില്‍ എത്തും; ജയലളിതയുടെ ജന്മദിനത്തില്‍ പ്രഖ്യാപനവുമായി കങ്കണ

മുന്‍ തമിഴ്നാട് മുഖ്യന്ത്രിയായ ജയലളിതയുടെ ജന്മദിനത്തില്‍ തന്റെ സിനിമ തലൈവിയുടെ റിലീസ് തീയതി പ്രഖ്യാപിച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത്.  more...

മലയാള സിനിമ പ്രതിസന്ധി രൂക്ഷം; നാളെത്തെ റിലീസുകൾ മാറ്റിവെച്ചു

കൊവിഡ് മാനദണ്ഡങ്ങൾക്കിടയിൽ പ്രതിസന്ധികൾ നേരിടുന്നതിനാൽ പുതിയ മലയാള സിനിമകളുടെ റിലീസിങ്ങ് മാറ്റിവെച്ചു. നിർമ്മാതാക്കൾക്കും വിതരണകർക്കും തിയേറ്ററുടമകൾക്കും നഷ്ടം സംഭവിക്കുമെന്നതിനാലാണ് പുതിയ  more...

ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല; ഹര്‍ജി തള്ളി വിചാരണക്കോടതി

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കില്ലെന്ന് വിചാരണക്കോടതി. ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജി കോടതി തള്ളി.  more...

കാറില്‍ വച്ച് പീഡിപ്പിച്ചെന്ന് വനിത ഐപിഎസ് ഓഫീസര്‍; തമിഴ്‌നാട് ഡിജിപിയെ മാറ്റി

ഐപിഎസ് ഓഫീസറെ ഔദ്യോഗിക കാറില്‍ വച്ചു പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ തമിഴ്‌നാട് ഡിജിപിയെ സര്‍ക്കാര്‍ തതസ്ഥാനത്ത് നിന്നും മാറ്റി. ക്രമസമാധാന  more...

HK Special


വോട്ടെടുപ്പ്; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ണ്ണായക യോഗം നാളെ

ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ണ്ണായക യോഗം നാളെ. നിയമസഭ തെരഞ്ഞെടുപ്പ് തീയതി .....

പ്രവാസി ഇന്ത്യക്കാര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റിന് പൂര്‍ണ പിന്തുണ; തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: പോസ്റ്റല്‍ ബാലറ്റിനു പൂര്‍ണ പിന്തുണ അറിയിച്ച്‌ തെരഞ്ഞെടുപ്പ് കമ്മീഷന്‍. പ്രവാസി ഇന്ത്യക്കാരുടെ .....

നിയമസഭ തെരഞ്ഞെടുപ്പിന്റെ നിര്‍ണ്ണായക യോഗം ഇന്ന്

ഡല്‍ഹി: നിയമസഭ തിരഞ്ഞെടുപ്പ് തീയതികളില്‍ തീരുമാനമെടുക്കാന്‍ കമ്മീഷന്റെ സമ്പൂര്‍ണ യോഗം ഡല്‍ഹിയില്‍ ഇന്ന് .....

ആന്റണിയുടെ മകൻ കെ വി തോമസിന്റെ മകൾ

കോൺഗ്രസിലെ ഹൈടെക്ക് നേതാവ് എന്ന ലേബലോടെ എ കെ ആന്റണിയുടെ മകനെ എറണാകളും .....

ബിജെപി ഒപ്പം പിടിക്കുന്നു , പിടിമുറുക്കാൻ ഹൈക്കമാന്റ്

പാർട്ടിയുടെ ഇമേജ് വർദ്ധിപ്പിക്കുന്ന രീതിയിൽ നിഷ്പക്ഷരായ ആളുകളെ ക്കപ്പം കൂട്ടണമെന്ന് ഹൈക്കമാന്റ് തീരുമാനം .....