News Beyond Headlines

25 Thursday
February

മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാള്‍ ​കസ്റ്റഡിയില്‍

ആലപ്പുഴ: മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാളെ പൊലീസ്​ കസ്റ്റഡിയിലെടുത്തു. മാന്നാര്‍ സ്വദേശി പീറ്ററിനെയാണ്​ കസ്റ്റഡിയിലെടുത്തത്​. പീറ്ററാണ്​ അക്രമി സംഘത്തിന്​ വീട്​ കാണിച്ചുകൊടുത്തതെന്ന്​ പൊലീസ്​ അറിയിച്ചു. സംഭവത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞതായി അന്വേഷണസംഘം തിങ്കളാഴ്ച രാത്രി അറിയിച്ചിരുന്നു. ഇവര്‍ സ്വര്‍ണക്കടത്തുമായി ബന്ധമുള്ളവരാണ്​ സംഘമെന്നാണ്​ സൂചന. യുവതിക്ക്​ സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്നും പൊലീസിന്​ സൂചന ലഭിച്ചിട്ടുണ്ട്​. സ്വര്‍ണക്കടത്തിലെ കണ്ണിയാണ്​ ഇവരെന്നാണ്​ സംശയിക്കുന്നത്​.

തിങ്കളാഴ്​ച പുലര്‍ച്ചയാണ്​ ഭീകരാന്തരീക്ഷം സൃഷ്​ടിച്ച്‌​ വീട്ടിലുണ്ടായിരുന്ന മാതാവിനെയും സഹോദരനെയും ബന്ദിയാക്കി യുവതിയെ തട്ടിക്കൊണ്ടുപോയത്​. മാന്നാര്‍ കുരട്ടിക്കാട് ഏഴാം വാര്‍ഡില്‍ ഗ്രാമപഞ്ചായത്ത് ഓഫിസിന്​ സമീപം വിസ്മയ വിലാസത്തില്‍ (കോട്ടുവിളയില്‍) ബിനോയിയുടെ ഭാര്യ ബിന്ദുവിനെയാണ്​ (39) തട്ടിക്കൊണ്ടുപോയത്​. തുടര്‍ന്ന്​ ഇവരെ വടക്കഞ്ചേരി മുടപ്പല്ലൂരില്‍ ഇറക്കിവിട്ടു. ഇവര്‍ വടക്കഞ്ചേരി പൊലീസ്​ സ്​റ്റേഷനില്‍ അഭയം തേടുകയായിരുന്നു.

ദുബൈയില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ കാഷ്യറായിരുന്ന ബിന്ദു ലോക്​ഡൗണിനുമുമ്പ്​ നാട്ടിലെത്തിയതാണ്​. തിരികെ പോകാന്‍ കഴിയാതിരുന്നതിനാല്‍ ജോലി നഷ്​ടപ്പെട്ടു. പുതിയ ജോലി അന്വേഷിച്ച്‌​ സന്ദര്‍ശകവിസയില്‍ പോയി 39ാം ദിവസമായ വെള്ളിയാഴ്ചയാണ് നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയത്​. അന്ന്​ രാത്രി 9.30ന്​ വീട്ടിലെത്തിയ ഏഴംഗ സംഘം തങ്ങളെ വഞ്ചിക്കാതെ സാധനം തരാന്‍ ആവശ്യപ്പെട്ടു. താനെടുത്തിട്ടില്ലെന്ന്​ സത്യം ചെയ്തതോടെ ആളുമാറിപ്പോയതാണെന്നു പറഞ്ഞ്​ തിരികെപ്പോയി. ഒരു മണിക്കൂര്‍ കഴിഞ്ഞ് ഇതേ കാര്യങ്ങള്‍ ചോദിച്ച്‌​ ഫോണ്‍ വന്നു. ശനിയാഴ്ച രാത്രി 9.30ഒാടെ രണ്ടുപേര്‍ ബൈക്കിലെത്തി. കതക്​ തുറക്കുന്ന ശബ്​ദം കേട്ടതോടെ വാഹനം ഓടിച്ചുപോയി.

തിങ്കളാഴ്ച പുലര്‍ച്ച 1.30ഒാടെ 20 ഓളം പേരടങ്ങുന്ന സംഘം വീടുവളഞ്ഞു. ആയുധങ്ങളുമായി രണ്ട്​ വാഹനത്തിലായാണ് ഇവര്‍ വന്നത്. മുന്‍വാതില്‍ വെട്ടിപ്പൊളിച്ച്‌​ അകത്തുകയറി. ഡൈനിങ്​ ടേബിള്‍ വെട്ടിപ്പൊളിച്ച്‌​ ഭീകരാന്തരീക്ഷം സൃഷ്​ടിച്ചു. സഹോദരന്‍ ബിനു, സുഹൃത്ത്​ സുമേഷ്​ എന്നിവര്‍ക്കൊപ്പം ഹാളില്‍ കിടക്കുകയായിരുന്നു ബിനോയി. സംഘം ഇദ്ദേഹത്തെ ആക്രമിക്കുമെന്ന്​ മനസ്സിലാക്കിയ ബിനുവും സുമേഷും ചേര്‍ന്ന്​ ബിനോയിയെ മുറിക്കകത്താക്കി കതകടച്ചു. ഇതിനിടെ, മുറിയില്‍നിന്ന്​ പുറത്തിറങ്ങിയ ബിന്ദുവി​െന്‍റ സഹോദരന്‍ ബിജുവിനെ വായില്‍ തുണി തിരുകി കഴുത്തില്‍ കത്തിവെച്ച്‌​ സംഘം മറ്റൊരു മൂലയിലേക്ക്​ കൊണ്ടുപോയി. മാതാവായ 70കാരി ജഗദമ്മ പൊലീസിനെ വിളിച്ചതോടെ ഫോണ്‍ പിടിച്ചുവാങ്ങി മുഖത്തടിച്ച്‌​ തള്ളിമാറ്റിയശേഷം ബിന്ദുവിനെ പിടികൂടി കണ്ണും വായും മൂടിക്കെട്ടി കൈകാലുകള്‍ ബന്ധിച്ച്‌​ കടത്തിക്കൊണ്ടുപോവുകയായിരുന്നു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


സുകുമാരനും പൃഥ്വിയ്‌ക്കുമൊപ്പം മമ്മൂട്ടി; ഇഷ്ടപ്പെട്ടെന്ന് ദുൽഖർ, അല്ലിക്കൊപ്പം വേണമെന്ന് സുപ്രിയ

മമ്മൂട്ടിക്കൊപ്പമുളള തന്റെയും പിതാവ് സുകുമാരന്റെയും ഇരിക്കുന്ന ചിത്രവുമായി പൃഥ്വിരാജ്. വർഷങ്ങൾക്ക് മുൻപ് മമ്മൂട്ടിയും സുകുമാരനും ഇരിക്കുന്ന ഒരു ലൊക്കേഷൻ ചിത്രവും  more...

‘തലൈവി’ ഏപ്രിലില്‍ എത്തും; ജയലളിതയുടെ ജന്മദിനത്തില്‍ പ്രഖ്യാപനവുമായി കങ്കണ

മുന്‍ തമിഴ്നാട് മുഖ്യന്ത്രിയായ ജയലളിതയുടെ ജന്മദിനത്തില്‍ തന്റെ സിനിമ തലൈവിയുടെ റിലീസ് തീയതി പ്രഖ്യാപിച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത്.  more...

മലയാള സിനിമ പ്രതിസന്ധി രൂക്ഷം; നാളെത്തെ റിലീസുകൾ മാറ്റിവെച്ചു

കൊവിഡ് മാനദണ്ഡങ്ങൾക്കിടയിൽ പ്രതിസന്ധികൾ നേരിടുന്നതിനാൽ പുതിയ മലയാള സിനിമകളുടെ റിലീസിങ്ങ് മാറ്റിവെച്ചു. നിർമ്മാതാക്കൾക്കും വിതരണകർക്കും തിയേറ്ററുടമകൾക്കും നഷ്ടം സംഭവിക്കുമെന്നതിനാലാണ് പുതിയ  more...

ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല; ഹര്‍ജി തള്ളി വിചാരണക്കോടതി

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കില്ലെന്ന് വിചാരണക്കോടതി. ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജി കോടതി തള്ളി.  more...

കാറില്‍ വച്ച് പീഡിപ്പിച്ചെന്ന് വനിത ഐപിഎസ് ഓഫീസര്‍; തമിഴ്‌നാട് ഡിജിപിയെ മാറ്റി

ഐപിഎസ് ഓഫീസറെ ഔദ്യോഗിക കാറില്‍ വച്ചു പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ തമിഴ്‌നാട് ഡിജിപിയെ സര്‍ക്കാര്‍ തതസ്ഥാനത്ത് നിന്നും മാറ്റി. ക്രമസമാധാന  more...

HK Special


വോട്ടെടുപ്പ്; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ണ്ണായക യോഗം നാളെ

ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ണ്ണായക യോഗം നാളെ. നിയമസഭ തെരഞ്ഞെടുപ്പ് തീയതി .....

പ്രവാസി ഇന്ത്യക്കാര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റിന് പൂര്‍ണ പിന്തുണ; തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: പോസ്റ്റല്‍ ബാലറ്റിനു പൂര്‍ണ പിന്തുണ അറിയിച്ച്‌ തെരഞ്ഞെടുപ്പ് കമ്മീഷന്‍. പ്രവാസി ഇന്ത്യക്കാരുടെ .....

നിയമസഭ തെരഞ്ഞെടുപ്പിന്റെ നിര്‍ണ്ണായക യോഗം ഇന്ന്

ഡല്‍ഹി: നിയമസഭ തിരഞ്ഞെടുപ്പ് തീയതികളില്‍ തീരുമാനമെടുക്കാന്‍ കമ്മീഷന്റെ സമ്പൂര്‍ണ യോഗം ഡല്‍ഹിയില്‍ ഇന്ന് .....

ആന്റണിയുടെ മകൻ കെ വി തോമസിന്റെ മകൾ

കോൺഗ്രസിലെ ഹൈടെക്ക് നേതാവ് എന്ന ലേബലോടെ എ കെ ആന്റണിയുടെ മകനെ എറണാകളും .....

ബിജെപി ഒപ്പം പിടിക്കുന്നു , പിടിമുറുക്കാൻ ഹൈക്കമാന്റ്

പാർട്ടിയുടെ ഇമേജ് വർദ്ധിപ്പിക്കുന്ന രീതിയിൽ നിഷ്പക്ഷരായ ആളുകളെ ക്കപ്പം കൂട്ടണമെന്ന് ഹൈക്കമാന്റ് തീരുമാനം .....