News Beyond Headlines

14 Wednesday
April

ബിജെപി സീറ്റിൽ സഭയുടെ നോമിനി ഡൽഹിയിൽ എത്തും

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ക്രൈസ്തവ സഭയുടെ സ്ഥാനാർത്ഥികളെ നിർത്താൻ നിർത്താൻ തന്ത്രങ്ങളുമായി ബിജെപി. കൊച്ചിയിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച്ച നടത്തി കെ സുരേന്ദ്രൻ നിർദേശം മുന്നോട്ടു വച്ചിട്ടുണ്ട്.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ അഞ്ഞൂറോളം ക്രിസ്ത്യൻ സ്ഥാനാർത്ഥികളെ ബിജെപി രംഗത്തിറക്കിയിരുന്നു. സംസ്ഥാനത്ത് 40 ശതമാനം വോട്ടുകൾ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നാണ്. ബിജെപി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയും ഇതാണ്. ബിജെപിക്ക് തിരഞ്ഞെടുപ്പുകളിൽ ജയിക്കണമെങ്കിൽ മുസ്ലിം, ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ള വോട്ടുകൾ ലഭിക്കേണ്ടത് അത്യാവശ്യമാണ്. അതിനുള്ള അടിത്തറ ഉറപ്പിക്കുകയാണ് ഇപ്പോൾ പരിവാർ നേതൃത്വം.
കേന്ദ്രന്യൂനപക്ഷ കമ്മീഷനിൽ സഭനിർദേശിക്കുന്ന പദവി, ഒരു കേന്ദ്രമന്ത്രി സ്ഥാന വാഗ്ദാനം എന്നിവയാണ് നൽകിയിരിക്കുന്നതെന്നാണ് പുറത്തുവന്നിരിക്കുന്നത്.
കൊച്ചിയിലെ കത്തോലിക്കാസഭാ ആസ്ഥാനമായ പി ഒ സിയിലായിരുന്നു കൂടിക്കാഴ്ച. സൗഹൃദ സന്ദർശനം മാത്രമാണെന്നും രാഷ്ട്രീയം ചർച്ച ചെയ്തില്ലെന്നുമായിരുന്നു കെ സുരേന്ദ്രന്റെ ഇതു സംബന്ധിച്ച പ്രതികരണം.

'രാവിലെ പ്രാതൽ കഴിക്കാൻ വന്നു. കഴിച്ചു, പോവുന്നു. തിരഞ്ഞെടുപ്പ് വിഷയങ്ങളൊന്നും പിതാവുമായി ചർച്ച ചെയ്തില്ല. സ്വകാര്യ സന്ദർശനമാണിത്. അതിൽ കവിഞ്ഞ രാഷ്ട്രീയമൊന്നുമില്ല' എന്നാണ് സുരേന്ദ്രന്റെ പറഞ്ഞത്.
സഭയുടെ സ്ഥാപനങ്ങളിലേക്കുള്ള സഹായങ്ങൾ ഉൾപ്പടെ പലതിലും ബിജെപി കേന്ദ്രനേതൃത്വത്തിന്റെ സഹായം തേടിയിട്ടുണ്ട് നേതൃത്വം. അതിലും ഉടൻ തീരുമാനങ്ങൾ വന്നേക്കും. കൂടിക്കാഴ്ചയ്ക്ക് ശേഷം വിഷയത്തിൽ പ്രതികരണം നടത്താൻ കർദ്ദിനാളോ സഭാ നേതൃത്വമോ തയ്യാറായിട്ടില്ല.

കേരളത്തിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫ് മുന്നണിയിൽ വർധിച്ചുവരുന്ന മുസ്ലിം സ്വാധീനത്തെക്കുറിച്ച് ക്രൈസ്തവ നേതാക്കൾക്കിടയിൽ വലിയ അസംതൃപ്തിയുണ്ട്. ഇത് മുതലെടുത്ത് ക്രൈസ്തവ വോട്ടുകൾ തങ്ങളിലേക്ക് എത്തിക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്. മുസ്ലിം വിദ്യാർത്ഥികൾക്ക് 80 ശതമാനത്തിലധികം ന്യൂനപക്ഷ സ്‌കോളർഷിപ്പ് ലഭിക്കുന്നതിലും മുസ്ലിം ആൺകുട്ടികളാൽ ആകർഷിക്കപ്പെടുന്ന ക്രിസ്ത്യൻ പെൺകുട്ടികളുടെ എണ്ണം വർധിക്കുന്നതിലും ക്രൈസ്തവ സഭയിൽ ആശങ്കയുണ്ട്. .

മുന്നാക്ക സമുദായങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സർക്കാർ ജോലികളിൽ 10 ശതമാനം സംവരണം നടപ്പാക്കാനുള്ള സിപിഎം നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരിന്റെ നീക്കത്തെ സഭാ നേതാക്കൾ പരസ്യമായി പ്രശംസിച്ചിരുന്നു.

കേരളത്തിൽ ബിജെപിയുടെ വളർച്ച തടയാൻ ഇടതുപക്ഷത്തിനേ സാധിക്കൂ എന്ന് ക്രിസ്ത്യൻ, മുസ്ലിം സമുദായങ്ങളിലെ വലിയൊരു വിഭാഗം വിശ്വസിക്കുന്നു. ക്രൈസ്തവ വിഭാഗങ്ങൾക്കിടയിൽ ഏറെ സ്വാധീനമുള്ള കേരള കോൺഗ്രസ് (മാണി) വിഭാഗത്തെ മുന്നണിയിലേക്ക് സ്വീകരിച്ചു. ഇത് യുഡിഎഫിന് തിരിച്ചടിയായിട്ടുണ്ട്. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും കേരള കോൺഗ്രസ് (മാണി) വിഭാഗത്തിനു വോട്ട് ബാങ്കുണ്ട്. ഇതു യു ഡി എഫിനാണ് തിരിച്ചടി. അതിനിടയിലാണ് ബി ജെ പി നീക്കങ്ങൾ

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിഷുദിനത്തില്‍ സംസ്ഥാനത്ത് സ്വര്‍ണ വില കുതിച്ചുകയറി

കൊച്ചി: വിഷുദിനത്തില്‍ സംസ്ഥാനത്ത് സ്വര്‍ണ വില കുതിച്ചുകയറി. ഇന്ന് മാത്രം പവന് 320 രൂപയും ഗ്രാമിന് 40 രൂപയുമാണ് വര്‍ധിച്ചത്.  more...

കുന്നത്തുനാട് നിയോജകമണ്ഡലത്തില്‍ ബാലറ്റ് മെഷീന്‍ സൂക്ഷിക്കുന്ന മുറിയിലെ സി സി ടി വി ക്യാമറകള്‍ കത്തിനശിച്ചു

കൊച്ചി: കുന്നത്തുനാട് നിയോജകമണ്ഡലത്തിലെ ബാലറ്റ് മെഷീനുകള്‍ സൂക്ഷിച്ചിരുന്ന സ്‌ട്രോംഗ് റൂമിലെ ക്യാമറകളും അനുബന്ധ ഉപകരണങ്ങളും കനത്ത ഇടിമിന്നലില്‍ കത്തിനശിച്ചു. പെരുമ്ബാവൂര്‍  more...

ചതുര്‍മുഖത്തിന്‍റെ യുഎഇ/ജിസിസി തീയറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു

മഞ്ജു വാര്യരും സണ്ണി വെയ്നും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ചതുര്‍മുഖം ഇന്ന്ജി സിസി തീയറ്ററില്‍ പ്രദര്‍ശനത്തിന് എത്തും. മഞ്ജു ആദ്യമായി  more...

ഇന്ന് പ്രദര്‍ശനത്തിന് എത്തുന്ന ഖോ ഖോയുടെ കേരള തീയറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു

ഫൈനല്‍സ്‌ എന്ന സൂപ്പര്‍ ഹിറ്റ് സ്പോര്‍ട്സ് ചിത്രത്തിന് ശേഷം രജീഷ വിജയന്‍ നായികയായി എത്തുന്ന പുതിയ സ്പോര്‍ട്സ് ചിത്രമാണ് ഖോ  more...

രാജ്യത്ത്​ 24 മണിക്കൂറിനിടെ 1,84,372 രോഗികള്‍ ; 1027 മരണം

ന്യൂഡല്‍ഹി: കോവിഡിന്റെ ​ രണ്ടാം തരംഗത്തില്‍ രാജ്യം വിറങ്ങലിക്കുന്നു . രാജ്യത്ത്​ പ്രതിദിനം റിപ്പോര്‍ട്ട്​ ചെയ്യുന്ന കോവിഡ്​ കേസുകളുടെ എണ്ണം  more...

HK Special


ഒഡീഷയില്‍ രണ്ട് തലയും 3 കൈകളുമായി ഇരട്ടക്കുട്ടികള്‍ പിറന്നു

ഒഡീഷ : അപൂര്‍വ്വ ഇരട്ടകുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി ഒഡീഷയിലെ ഗ്രാമീണ യുവതി . .....

ബിജെപി അവലോകന യോഗങ്ങളില്‍ ബിഡിജെഎസിന് വിമര്‍ശനം

ബൂത്തിലിരിക്കാന്‍ പോലും ആളില്ലായിരുന്നുവെന്ന് പരാതി തെരഞ്ഞെടുപ്പിന് ശേഷമുള്ള ബിജെപി അവലോകന യോഗങ്ങളില്‍ ബിഡിജെഎസിന് .....

കണ്ണൂരില്‍ ഒന്‍പത് നേടാനാകുമെന്ന് സിപിഎം, 7 വരെ കണക്ക്കൂട്ടി സിപിഐ

കണ്ണൂരിലെ 11 നിയമസഭാ മണ്ഡലങ്ങളില്‍ 9 സീറ്റുകള്‍ ലഭിച്ചേക്കുമെന്ന വിലയിരുത്തലില്‍ സിപിഐഎം. കീഴ്ഘടകങ്ങളുമായി .....

‘തുടര്‍ഭരണം ഉറപ്പ്’; ഇടതുമുന്നണി 95 സീറ്റുകള്‍ വരെ നേടുമെന്ന വിലയിരുത്തലില്‍ സിപിഎം

ഉറപ്പാണ് ഭരണത്തുടര്‍ച്ചയെന്ന് വ്യക്തമാക്കുന്നതാണ് സിപിഎം ജില്ലാ കമ്മറ്റികള്‍ നല്‍കിയ റിപ്പോര്‍ട്ടുകള്‍. 83 സീറ്റില്‍ .....

ഭരണത്തുടര്‍ച്ചയുണ്ടായാല്‍ സിപിഎമ്മിന്റെ 23ാം പാര്‍ട്ടി കോണ്‍ഗ്രസിന് കേരളം വേദിയാകും

ഭരണത്തുടര്‍ച്ചയുണ്ടായാല്‍ സിപിഎമ്മിന്റെ 23ാം പാര്‍ട്ടി കോണ്‍ഗ്രസിന് കേരളം വേദിയാകും. പാര്‍ട്ടി കോണ്‍ഗ്രസിന് ആതിഥേയത്വം .....