News Beyond Headlines

14 Wednesday
April

വിമതർക്ക് കേരളത്തിൽ പിൻതുണ ഏറുന്നു അങ്കലാപ്പിൽ ആന്റണി

ഹൈക്കമാന്റുമായി ഇടഞ്ഞു നിർക്കുന്ന കോൺഗ്രസ് നേതാക്കൾക്ക് പിൻതുണയുമായി കേരളത്തിലെ പല മുതിർന്ന നേതാക്കളും രംഗത്ത് എത്തുന്നത് എ കെ ആന്റണിക്ക് തലലവേദനയാകുന്നു.
കെ സുധാകനെ കെ പി സി സി പ്രസിഡന്റ് പദവി നൽകി സ്വാന്തനപ്പെടുത്താൻ നീക്കം നടത്തുമ്പോഴാണ് പുതിയ തലവേദന.ശശി തരൂർ അടക്കമുള്ളവരും ഗുലാം നബി അടക്കമുള്ളവരോട് അനുകൂല നിലപാട് സ്വീകരിക്കുന്നവരാണ്.
അതിനു പിന്നാലെയാണ് കെ വി തോമസ്, പി സി ചാക്കോ, യുവനേതാക്കളിലെ ചില ജനപ്രിയ മുഖമുള്ളവർ ഗാലാം നബിയുമായി അടുക്കുന്നത്. മമത മോഡൽ ക്കരു പാർട്ടിയുമായി ഗുലാം നബി രംഗത്തുവന്നാൽ അത് കേരളത്തിലും തിരിച്ചടി ആകുമെന്നാണ് ഇപ്പോൾ കരുതുന്നത്.
ഇവർ റാലികൾ സംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. ഇതിനിടെയാണ് ഗുലാം നബി ആസാദ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിക്കൊണ്ട് രംഗത്തുവന്നത്.
ഗുലാം നബി ആസാദിന്റെ മോദി അനുകൂല പരാമർശത്തിൽ തെറ്റില്ലെന്ന് കെപിസിസി വർക്കിങ് പ്രസിഡന്റ് കെ.വി തോമസ് അഭിപ്രായപ്പെട്ടു. ഗുലാം നബി ആസാദ് മുതിർന്ന നേതാവാണ്. കോൺഗ്രസിൽ അഭിപ്രായം പറയാൻ ഉള്ള സ്വാതന്ത്ര്യം ഉണ്ട്. താനും പലതും പറഞ്ഞിട്ടുണ്ടെന്നും അതുകൊണ്ട് ബിജെപിയിൽ പോകുമെന്ന് അർത്ഥമില്ലെന്നും തോമസ് പറഞ്ഞു.
പറഞ്ഞത് പാർട്ടി നയത്തിൽ നിന്നാണെങ്കിലും സംസ്ഥാന അന്തരബന്ധമുള്ള തോമസ് മാഷിന്റെ നീക്കത്തെ ഹൈക്കമാന്റ് നിസാജ്ഞായി തള്ളിക്കളയുന്നില്ല.

പ്രധാനമന്ത്രി വന്ന വഴി മറക്കാത്തയാളാണ് എന്നായിരുന്നു ഗുലാം നബി ആസാദിന്റെ പരാമർശം. താൻ ചായ വിൽപ്പനക്കാരനാണെന്ന് തുറന്നുപറയുന്നു. മാതൃകയാക്കാവുന്ന ഗുണമാണത്. പല നേതാക്കളിലും പല ഗുണങ്ങളുമുണ്ടെന്നും ഗുലാം നബി ആസാദ് പറഞ്ഞു. ജമ്മുവിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കവെയായിരുന്നു ഗുലാം നബിയുടെ മോദി അനുകൂല പരാമർശം.

ജമ്മുവിൽ നടന്ന ഒരു പരിപാടിയിൽ ഗുജ്ജാർ സമുദായാംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ജനങ്ങൾ നരേന്ദ്ര മോദിയിൽ നിന്ന് പഠിക്കണം. പ്രധാനമന്ത്രിയായിട്ടും അദ്ദേഹം തന്റെ വേരുകൾ മറന്നില്ല. അദ്ദേഹം അഭിമാനത്തോടെ സ്വയം വിശേഷിപ്പിക്കുന്നത് ചായ്വാലയെന്നാണ്. നരേന്ദ്ര മോദിയുമായി എനിക്ക് ശക്തമായ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിലും പ്രധാനമന്ത്രി വളരെ വിനയാന്വിതനായ വ്യക്തിയാണ്', ആസാദ് പറഞ്ഞു.

രാജ്യസഭാംഗമായി വിരമിച്ച ഗുലാംനബി ആസാദിന് മോദി കണ്ണീരോടെ വിടനൽകിയതിന് പിറകേയാണ് ഗുലാം നബി ആസാദിന്റെ മോദി പ്രശംസ. ഗുലാം നബി ആസാദിന് വിടനൽകിക്കൊണ്ട് നടത്തിയ 13 മിനിട്ട് നീണ്ടുനിന്ന പ്രസംഗത്തിൽ പലപ്പോഴും മോദി വികരാധീനനായി വിതുമ്പിയിരുന്നു.

ശനിയാഴ്ച കോൺഗ്രസിലെ തിരുത്തൽവാദികൾ പാർട്ടി നേതൃത്വത്തിൽ മാറ്റം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. പാർട്ടി ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്നും ഒത്തുചേർന്ന് പാർട്ടിയെ ശക്തിപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു. കപിൽ സിബൽ, ആനന്ദ് ശർമ, ഭൂപിന്ദർ സിങ് ഹൂഡ, മനീഷ് തിവാരി, വിവേക് തങ്ഖ തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുത്തത്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിഷുദിനത്തില്‍ സംസ്ഥാനത്ത് സ്വര്‍ണ വില കുതിച്ചുകയറി

കൊച്ചി: വിഷുദിനത്തില്‍ സംസ്ഥാനത്ത് സ്വര്‍ണ വില കുതിച്ചുകയറി. ഇന്ന് മാത്രം പവന് 320 രൂപയും ഗ്രാമിന് 40 രൂപയുമാണ് വര്‍ധിച്ചത്.  more...

കുന്നത്തുനാട് നിയോജകമണ്ഡലത്തില്‍ ബാലറ്റ് മെഷീന്‍ സൂക്ഷിക്കുന്ന മുറിയിലെ സി സി ടി വി ക്യാമറകള്‍ കത്തിനശിച്ചു

കൊച്ചി: കുന്നത്തുനാട് നിയോജകമണ്ഡലത്തിലെ ബാലറ്റ് മെഷീനുകള്‍ സൂക്ഷിച്ചിരുന്ന സ്‌ട്രോംഗ് റൂമിലെ ക്യാമറകളും അനുബന്ധ ഉപകരണങ്ങളും കനത്ത ഇടിമിന്നലില്‍ കത്തിനശിച്ചു. പെരുമ്ബാവൂര്‍  more...

ചതുര്‍മുഖത്തിന്‍റെ യുഎഇ/ജിസിസി തീയറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു

മഞ്ജു വാര്യരും സണ്ണി വെയ്നും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ചതുര്‍മുഖം ഇന്ന്ജി സിസി തീയറ്ററില്‍ പ്രദര്‍ശനത്തിന് എത്തും. മഞ്ജു ആദ്യമായി  more...

ഇന്ന് പ്രദര്‍ശനത്തിന് എത്തുന്ന ഖോ ഖോയുടെ കേരള തീയറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു

ഫൈനല്‍സ്‌ എന്ന സൂപ്പര്‍ ഹിറ്റ് സ്പോര്‍ട്സ് ചിത്രത്തിന് ശേഷം രജീഷ വിജയന്‍ നായികയായി എത്തുന്ന പുതിയ സ്പോര്‍ട്സ് ചിത്രമാണ് ഖോ  more...

രാജ്യത്ത്​ 24 മണിക്കൂറിനിടെ 1,84,372 രോഗികള്‍ ; 1027 മരണം

ന്യൂഡല്‍ഹി: കോവിഡിന്റെ ​ രണ്ടാം തരംഗത്തില്‍ രാജ്യം വിറങ്ങലിക്കുന്നു . രാജ്യത്ത്​ പ്രതിദിനം റിപ്പോര്‍ട്ട്​ ചെയ്യുന്ന കോവിഡ്​ കേസുകളുടെ എണ്ണം  more...

HK Special


ഒഡീഷയില്‍ രണ്ട് തലയും 3 കൈകളുമായി ഇരട്ടക്കുട്ടികള്‍ പിറന്നു

ഒഡീഷ : അപൂര്‍വ്വ ഇരട്ടകുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി ഒഡീഷയിലെ ഗ്രാമീണ യുവതി . .....

ബിജെപി അവലോകന യോഗങ്ങളില്‍ ബിഡിജെഎസിന് വിമര്‍ശനം

ബൂത്തിലിരിക്കാന്‍ പോലും ആളില്ലായിരുന്നുവെന്ന് പരാതി തെരഞ്ഞെടുപ്പിന് ശേഷമുള്ള ബിജെപി അവലോകന യോഗങ്ങളില്‍ ബിഡിജെഎസിന് .....

കണ്ണൂരില്‍ ഒന്‍പത് നേടാനാകുമെന്ന് സിപിഎം, 7 വരെ കണക്ക്കൂട്ടി സിപിഐ

കണ്ണൂരിലെ 11 നിയമസഭാ മണ്ഡലങ്ങളില്‍ 9 സീറ്റുകള്‍ ലഭിച്ചേക്കുമെന്ന വിലയിരുത്തലില്‍ സിപിഐഎം. കീഴ്ഘടകങ്ങളുമായി .....

‘തുടര്‍ഭരണം ഉറപ്പ്’; ഇടതുമുന്നണി 95 സീറ്റുകള്‍ വരെ നേടുമെന്ന വിലയിരുത്തലില്‍ സിപിഎം

ഉറപ്പാണ് ഭരണത്തുടര്‍ച്ചയെന്ന് വ്യക്തമാക്കുന്നതാണ് സിപിഎം ജില്ലാ കമ്മറ്റികള്‍ നല്‍കിയ റിപ്പോര്‍ട്ടുകള്‍. 83 സീറ്റില്‍ .....

ഭരണത്തുടര്‍ച്ചയുണ്ടായാല്‍ സിപിഎമ്മിന്റെ 23ാം പാര്‍ട്ടി കോണ്‍ഗ്രസിന് കേരളം വേദിയാകും

ഭരണത്തുടര്‍ച്ചയുണ്ടായാല്‍ സിപിഎമ്മിന്റെ 23ാം പാര്‍ട്ടി കോണ്‍ഗ്രസിന് കേരളം വേദിയാകും. പാര്‍ട്ടി കോണ്‍ഗ്രസിന് ആതിഥേയത്വം .....