വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും യുഡിഎഫും പരാജയപ്പെട്ടാല്‍ വലിയൊരു വിഭാഗം പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക് പോകുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്. അത് സ്വാഭാവികമാണെന്ന് കണ്ണൂര്‍ എംപി പറഞ്ഞു. ബിജെപി ദേശീയ തലത്തില്‍ വളര്‍ന്നത് ജനാധിപത്യ മതേതര പാര്‍ട്ടികളില്‍ നിന്നുള്ളവര്‍ എത്തിയപ്പോഴാണ്. കേരളത്തില്‍ ഇതുവരെ അതുണ്ടായിട്ടില്ല. കോണ്‍ഗ്രസ് ഇല്ലാതായാല്‍ പ്രവര്‍ത്തകരുടെ മുന്നിലുള്ള ഏക സാധ്യത ബിജെപി മാത്രമാണെന്നും സിപിഎമ്മിനെ രാഷ്ട്രീയ എതിരാളിയായി മനസില്‍ പ്രതിഷ്ഠിച്ചതുകൊണ്ടാണ് അതെന്നും കെ സുധാകരന് പ്രതികരിച്ചു. ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം.
കെപിസിസി അദ്ധ്യക്ഷനാക്കി നിയമിച്ചുകൊണ്ടുള്ള പ്രഖ്യാപനം വരാനിരിക്കെയാണ് കെ സുധാകരന്റെ പരാമര്‍ശം. തെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷമില്ലാതെ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നിട്ട് കാര്യമില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ജനങ്ങള്‍ നല്കുന്ന അധികാരം ബിജെപി പണം ഉപയോഗിച്ച് കവര്‍ന്നെടുക്കുകയാണ്. ചെറു ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് ഭരണം പിടിച്ചാല്‍ അത് ബിജെപി അട്ടിമറിക്കുമെന്നും മികച്ച സ്ഥാനാര്‍ഥിയുണ്ടായിട്ടും പാര്‍ട്ടിക്ക് കാര്യമില്ലെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടുകയുണ്ടായി.
കെ സുധാകരന് പറഞ്ഞത്
''ഇത്തവണ കേരളത്തില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടാല്‍ ഒരു പ്രബല വിഭാഗം ബിജെപിയില്‍ പോകുമെന്ന് അങ്ങേക്കുമറിയാം?
അതെ. അത് സ്വാഭാവികമാണ്. ഇന്നലെ രാഹുല്‍ജി പറഞ്ഞില്ലേ. ഞാന്‍ പറഞ്ഞതും രാഹുല്‍ ഗാന്ധി പറഞ്ഞതും ഒന്ന് തന്നെയാണ്. ഒരേ കാര്യമാണ്. കാരണമെന്താണെന്ന് വെച്ചാല്‍ അഖിലേന്ത്യാ തലത്തില്‍ ബിജെപി വളര്‍ന്നെങ്കിലും ബിജെപിയിലേക്ക് പോയിരിക്കുന്നതില്‍ ഏറെയും ജനാധിപത്യമതേതര ശക്തികളില്‍ നിന്നുള്ള ആളുകള്‍ തന്നെയാണ്. ഇതു പക്ഷെ കേരളത്തില്‍ ഇതുവരേയും വന്നിട്ടില്ല.
കേരളത്തില്‍ കോണ്‍ഗ്രസ് ഇല്ലാതായാല്‍ അവരുടെ മുന്നിലുള്ള ഏക സാധ്യത ബിജെപി ആയതുകൊണ്ടാണ്?
അതെ, കാരണമെന്താണെന്നുവെച്ചാല്‍ ഇവിടുത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനസിനകത്ത് രാഷ്ട്രീയ എതിരാളി എന്നുപറയുന്നത് സിപിഐഎമ്മാണ്. അവരുടെ തെറ്റായ രാഷ്ട്രീയ സമീപനം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനസിനകത്തുണ്ട്. എന്നും അവര്‍ ശത്രുപാളയത്തിലാണ് എന്ന ഉറച്ച വിശ്വാസം ഓരോ കോണ്‍ഗ്രസുകാരന്റേയും മനസിനകത്ത് ദൈനംദിന പ്രവര്‍ത്തനം കൊണ്ട് സിപിഐഎം സൃഷ്ടിച്ചുവെച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് പരാജയപ്പെടും എന്ന വാദത്തോട് ഒരു ശതമാനം പോലും എനിക്ക് യോജിപ്പില്ല. കാരണം, ഇന്നത്തെ കേരള രാഷ്ട്രീയം വളരെ സുവ്യക്തമാണ്. തദ്ദേശ തെരഞ്ഞെടുപ്പ് മാനദണ്ഡമായി ആശ്രയിക്കുന്നത് ശരിയല്ല. കൊവിഡിന്റെ പ്രതിരോധ സമയത്താണ് ഈ തെരഞ്ഞെടുപ്പ് വന്നത്. ആ സമയത്ത് യുഡിഎഫിന്റെ പ്രവര്‍ത്തകര്‍ക്ക് ഗ്രാമങ്ങളില്‍ പോകാന്‍, വീടുകളില്‍ പോകാന്‍, വോട്ടര്‍മാരെ കാണാന്‍, വോട്ടു ചോദിക്കാന്‍, രാഷ്ട്രീംയ പറയാന്‍ കഴിഞ്ഞില്ല. വൊളന്റിയര്‍ കാര്‍ഡ് കൊടുത്തത് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് മാത്രമാണ്.
രാഷ്ട്രീയാന്തരീക്ഷം യുഡിഎഫിന് അനുകൂലമായി മാറിയിരിക്കുകയാണിപ്പോള്‍. ഇപ്പോള്‍ എവിടേയും പോകുകയും ആരേയും കാണുകയും ചെയ്യാം. എഐസിസി നേതൃത്വം മുന്‍പൊരിക്കലും ഇത്ര സൂക്ഷ്മമായി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടിട്ടില്ല.''
കൊച്ചി: വിഷുദിനത്തില്‍ സംസ്ഥാനത്ത് സ്വര്‍ണ വില കുതിച്ചുകയറി. ഇന്ന് മാത്രം പവന് 320 രൂപയും ഗ്രാമിന് 40 രൂപയുമാണ് വര്‍ധിച്ചത്. more...
കൊച്ചി: കുന്നത്തുനാട് നിയോജകമണ്ഡലത്തിലെ ബാലറ്റ് മെഷീനുകള്‍ സൂക്ഷിച്ചിരുന്ന സ്ട്രോംഗ് റൂമിലെ ക്യാമറകളും അനുബന്ധ ഉപകരണങ്ങളും കനത്ത ഇടിമിന്നലില്‍ കത്തിനശിച്ചു. പെരുമ്ബാവൂര്‍ more...
മഞ്ജു വാര്യരും സണ്ണി വെയ്നും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ചതുര്‍മുഖം ഇന്ന്ജി സിസി തീയറ്ററില്‍ പ്രദര്‍ശനത്തിന് എത്തും. മഞ്ജു ആദ്യമായി more...
ഫൈനല്‍സ് എന്ന സൂപ്പര്‍ ഹിറ്റ് സ്പോര്‍ട്സ് ചിത്രത്തിന് ശേഷം രജീഷ വിജയന് നായികയായി എത്തുന്ന പുതിയ സ്പോര്‍ട്സ് ചിത്രമാണ് ഖോ more...
ന്യൂഡല്‍ഹി: കോവിഡിന്റെ രണ്ടാം തരംഗത്തില്‍ രാജ്യം വിറങ്ങലിക്കുന്നു . രാജ്യത്ത് പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളുടെ എണ്ണം more...
ഒഡീഷ : അപൂര്‍വ്വ ഇരട്ടകുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കി ഒഡീഷയിലെ ഗ്രാമീണ യുവതി . .....
ബൂത്തിലിരിക്കാന്‍ പോലും ആളില്ലായിരുന്നുവെന്ന് പരാതി തെരഞ്ഞെടുപ്പിന് ശേഷമുള്ള ബിജെപി അവലോകന യോഗങ്ങളില്‍ ബിഡിജെഎസിന് .....
കണ്ണൂരിലെ 11 നിയമസഭാ മണ്ഡലങ്ങളില്‍ 9 സീറ്റുകള്‍ ലഭിച്ചേക്കുമെന്ന വിലയിരുത്തലില്‍ സിപിഐഎം. കീഴ്ഘടകങ്ങളുമായി .....
ഉറപ്പാണ് ഭരണത്തുടര്‍ച്ചയെന്ന് വ്യക്തമാക്കുന്നതാണ് സിപിഎം ജില്ലാ കമ്മറ്റികള്‍ നല്കിയ റിപ്പോര്‍ട്ടുകള്‍. 83 സീറ്റില്‍ .....
ഭരണത്തുടര്‍ച്ചയുണ്ടായാല്‍ സിപിഎമ്മിന്റെ 23ാം പാര്‍ട്ടി കോണ്‍ഗ്രസിന് കേരളം വേദിയാകും. പാര്‍ട്ടി കോണ്‍ഗ്രസിന് ആതിഥേയത്വം .....