News Beyond Headlines

14 Wednesday
April

സീറ്റ് വിഭജനം ജോസഫിന് വേണ്ടി സഭയുടെ ഇടപെടൽ

കോൺഗ്രസ് നേതൃത്വത്തെ വെട്ടിലാക്കി യു ഡി എഫിൽ ജോസഫ് ഗ്രൂപ്പിനുവേണ്ടി സഭാ നേതൃത്വത്തിന്റെ ഇടപെടൽ . ലീഗിന്റെ സീറ്റ് കൂട്ടിയതിനു പിന്നാലെ ജോസഫിനെ ഒതുക്കുന്ന നീക്കമാണ് സഭാ നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുന്നത്. ഇക്കാര്യത്തിലെ അതൃപ്തി സഭാ നേതൃത്വം കോൺഗ്രസ് നേതാക്കളെ അറിയിച്ചു കഴിഞ്ഞു.
ഏറ്റുമാനൂർ, ചങ്ങനാശേരി സീറ്റുകൾ പിടിച്ചെടുക്കുന്നതിലാണ് സഭയുടെ കടുത്ത വിയോജിപ്പ്. കോട്ടയത്ത് മാണി ഗ്രൂപ്പിന് ഇടതുമുന്നണി നൽകുന്ന സീറ്റിനൊപ്പം സീറ്റകൾ ജോസഫിനും വേണമെന്നാണ് ഇവരുടെ നിലപാട്.
നിലവിൽ കടുത്തുരുത്തി, പാലാ, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, സീറ്റുകളാണ് മാണി ഗ്രൂപ്പിന് ഉറപ്പായിരിക്കുന്നത്. ചങ്ങനാശേരിയിൽ തീരുമാനം മുന്നണി ചർച്ചകളിൽ ഉണ്ടാകും .
എന്നാൽ യു ഡി എഫ് പി ജെ ജോസഫിന് ആകെ ഉറപ്പ് നൽകിയിരിക്കുന്നത് കടുത്തുരുത്തി മാത്രമാണ്. പൂഞ്ഞാറിൽ കോൺഗ്രസ് നേതൃത്വം ടോമി കല്ലാനിയെ സ്ഥാനാർത്ഥി ആക്കുന്നതിൽ സഭയ്ക്ക് എതിർപ്പില്ല. പക്ഷെ ചങ്ങനാശേരിയും ഏറ്റുമാനൂരും നൽകണമെന്നതാണ് ആവശ്യം.
ഇതാണ് യുഡിഎഫിലെ സീറ്റ് ചർച്ചകൾ അവസാനിപ്പിക്കാനുള്ള കോൺഗ്രസ് മോഹം നടക്കാത്തതിന്റെ കാരണം. സസയുടെ തീരുമാനത്തെ തുടർന്ന് യുഡിഎഫിൽ വിട്ടു വീഴ്ചയ്ക്ക് ജോസഫ് തയ്യറാകാതെ നിൽക്കുന്നത്.
12 സീറ്റ് വേണമെന്ന ആവശ്യത്തിൽ കേരള കോൺഗ്രസ് ഉറച്ചു നിൽക്കുന്നു. പത്തിൽ താഴെ എന്നു കോൺഗ്രസും. ചങ്ങനാശേരിയും കാഞ്ഞിരപ്പള്ളിയും ഏറ്റുമാനൂരും വിട്ടുനൽകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടെങ്കിലും കേരള കോൺഗ്രസ് അനുകൂലിച്ചിട്ടില്ല. അങ്ങനെ സഭയുടെ കൂടി പിൻബലത്തിൽ കേരളാ കോൺഗ്രസിന് മുന്നിൽ ദുർബലരാകുകയാണ് കേരളത്തിലെ കോൺഗ്രസ്.

ജോസഫിനെ പിണക്കാൻ ഉമ്മൻചാണ്ടിയും് ആഗ്രഹിക്കുന്നില്ല. ജോസ് കെ മാണിയെ പിണക്കിയ സാഹചര്യത്തിലാണ് ഇത്. ഇത് പരമാവധി മുതലെടുക്കുകയാണ് ജോസഫും. കാഞ്ഞിരപ്പള്ളിയും ചങ്ങനാശ്ശേരിയും വിട്ടു കൊടുക്കില്ല. ഇതിൽ ഏതെങ്കിലും സീറ്റ് വിട്ടു നൽകേണ്ടി വന്നാൽ കോൺഗ്രസ് മത്സരിക്കുന്ന മൂവാറ്റുപുഴ കിട്ടണമെന്നാണ് അവർ ആവശ്യപ്പെടുന്നത്.

ഇടുക്കി, തൊടുപുഴ, കോതമംഗലം, കടുത്തുരുത്തി, തിരുവല്ല, ഇരിങ്ങാലക്കുട, കുട്ടനാട്, കാഞ്ഞിരപ്പള്ളി അല്ലെങ്കിൽ പൂഞ്ഞാർ എന്നീ 8 സീറ്റുകൾ കേരള കോൺഗ്രസിനു നൽകാമെന്നാണ് കോൺഗ്രസ് ആദ്യം അറിയിച്ചത്. മലബാറിൽ ഒരു സീറ്റു കൂടി നൽകിയേക്കും. അങ്ങനെ ഒൻപത്.
ജോസ് കെ മാണിയെ പുറത്താക്കിയത് പോലും തൊടുപുഴയിലും കോതമംഗലത്തും കടുത്തുരുത്തിയിലുമായി ജോസഫിനെ ഒതുക്കാനാണ്. മുസ്ലിം ലീഗ് വിഷയത്തിൽ ഇടപെടില്ലന്ന് തീരുമാനിച്ചതോടെ ചർച്ചകളിൽ ജോസഫിന് മേൽകൈ കിട്ടി.
കോൺഗ്രസിനും മുസ്‌ലിം ലീഗിനും സീറ്റ് കൂടുതൽ ലഭിക്കുമ്പോൾ കേരള കോൺഗ്രസിനു കുറയ്ക്കരുതെന്നാണ് ജോസഫിന്റെ വാദം .2 റൗണ്ട് ചർച്ചകളാണ് ഇന്നലെ നടന്നത്. ചികിത്സയിൽ കഴിയുന്ന പി.ജെ.ജോസഫിനെ ഇതിനിടെ വിവരങ്ങൾ ധരിപ്പിച്ചു. ഇന്നു ചർച്ച തുടരും.

ചങ്ങനാശേരി കിട്ടിയാൽ കോൺഗ്രസ് കെ.സി. ജോസഫിനെ മത്സരിപ്പിക്കും്.

യുഡിഎഫിൽ മുസ്ലിം ലീഗുമായുള്ള അന്തിമ സീറ്റ് ധാരണ നാളെ മാത്രമേ ഉണ്ടാകൂ. കഴിഞ്ഞതവണ 24 സീറ്റിൽ മത്സരിച്ച ലീഗ് അധികമായി 3 സീറ്റ് കിട്ടിയേ തീരൂവെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.സിഎംപി ജനറൽ സെക്രട്ടറി സി.പി. ജോണിനു വേണ്ടി മുസ്ലിം ലീഗിന്റെ അക്കൗണ്ടിൽ പെടുത്തി തിരുവമ്പാടി സീറ്റ് നൽകണമെന്ന നിർദേശത്തിന്റെ സാധ്യത കോൺഗ്രസും ലീഗും വീണ്ടും പരിശോധിക്കും.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിഷുദിനത്തില്‍ സംസ്ഥാനത്ത് സ്വര്‍ണ വില കുതിച്ചുകയറി

കൊച്ചി: വിഷുദിനത്തില്‍ സംസ്ഥാനത്ത് സ്വര്‍ണ വില കുതിച്ചുകയറി. ഇന്ന് മാത്രം പവന് 320 രൂപയും ഗ്രാമിന് 40 രൂപയുമാണ് വര്‍ധിച്ചത്.  more...

കുന്നത്തുനാട് നിയോജകമണ്ഡലത്തില്‍ ബാലറ്റ് മെഷീന്‍ സൂക്ഷിക്കുന്ന മുറിയിലെ സി സി ടി വി ക്യാമറകള്‍ കത്തിനശിച്ചു

കൊച്ചി: കുന്നത്തുനാട് നിയോജകമണ്ഡലത്തിലെ ബാലറ്റ് മെഷീനുകള്‍ സൂക്ഷിച്ചിരുന്ന സ്‌ട്രോംഗ് റൂമിലെ ക്യാമറകളും അനുബന്ധ ഉപകരണങ്ങളും കനത്ത ഇടിമിന്നലില്‍ കത്തിനശിച്ചു. പെരുമ്ബാവൂര്‍  more...

ചതുര്‍മുഖത്തിന്‍റെ യുഎഇ/ജിസിസി തീയറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു

മഞ്ജു വാര്യരും സണ്ണി വെയ്നും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ചതുര്‍മുഖം ഇന്ന്ജി സിസി തീയറ്ററില്‍ പ്രദര്‍ശനത്തിന് എത്തും. മഞ്ജു ആദ്യമായി  more...

ഇന്ന് പ്രദര്‍ശനത്തിന് എത്തുന്ന ഖോ ഖോയുടെ കേരള തീയറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു

ഫൈനല്‍സ്‌ എന്ന സൂപ്പര്‍ ഹിറ്റ് സ്പോര്‍ട്സ് ചിത്രത്തിന് ശേഷം രജീഷ വിജയന്‍ നായികയായി എത്തുന്ന പുതിയ സ്പോര്‍ട്സ് ചിത്രമാണ് ഖോ  more...

രാജ്യത്ത്​ 24 മണിക്കൂറിനിടെ 1,84,372 രോഗികള്‍ ; 1027 മരണം

ന്യൂഡല്‍ഹി: കോവിഡിന്റെ ​ രണ്ടാം തരംഗത്തില്‍ രാജ്യം വിറങ്ങലിക്കുന്നു . രാജ്യത്ത്​ പ്രതിദിനം റിപ്പോര്‍ട്ട്​ ചെയ്യുന്ന കോവിഡ്​ കേസുകളുടെ എണ്ണം  more...

HK Special


ഒഡീഷയില്‍ രണ്ട് തലയും 3 കൈകളുമായി ഇരട്ടക്കുട്ടികള്‍ പിറന്നു

ഒഡീഷ : അപൂര്‍വ്വ ഇരട്ടകുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി ഒഡീഷയിലെ ഗ്രാമീണ യുവതി . .....

ബിജെപി അവലോകന യോഗങ്ങളില്‍ ബിഡിജെഎസിന് വിമര്‍ശനം

ബൂത്തിലിരിക്കാന്‍ പോലും ആളില്ലായിരുന്നുവെന്ന് പരാതി തെരഞ്ഞെടുപ്പിന് ശേഷമുള്ള ബിജെപി അവലോകന യോഗങ്ങളില്‍ ബിഡിജെഎസിന് .....

കണ്ണൂരില്‍ ഒന്‍പത് നേടാനാകുമെന്ന് സിപിഎം, 7 വരെ കണക്ക്കൂട്ടി സിപിഐ

കണ്ണൂരിലെ 11 നിയമസഭാ മണ്ഡലങ്ങളില്‍ 9 സീറ്റുകള്‍ ലഭിച്ചേക്കുമെന്ന വിലയിരുത്തലില്‍ സിപിഐഎം. കീഴ്ഘടകങ്ങളുമായി .....

‘തുടര്‍ഭരണം ഉറപ്പ്’; ഇടതുമുന്നണി 95 സീറ്റുകള്‍ വരെ നേടുമെന്ന വിലയിരുത്തലില്‍ സിപിഎം

ഉറപ്പാണ് ഭരണത്തുടര്‍ച്ചയെന്ന് വ്യക്തമാക്കുന്നതാണ് സിപിഎം ജില്ലാ കമ്മറ്റികള്‍ നല്‍കിയ റിപ്പോര്‍ട്ടുകള്‍. 83 സീറ്റില്‍ .....

ഭരണത്തുടര്‍ച്ചയുണ്ടായാല്‍ സിപിഎമ്മിന്റെ 23ാം പാര്‍ട്ടി കോണ്‍ഗ്രസിന് കേരളം വേദിയാകും

ഭരണത്തുടര്‍ച്ചയുണ്ടായാല്‍ സിപിഎമ്മിന്റെ 23ാം പാര്‍ട്ടി കോണ്‍ഗ്രസിന് കേരളം വേദിയാകും. പാര്‍ട്ടി കോണ്‍ഗ്രസിന് ആതിഥേയത്വം .....