News Beyond Headlines

14 Wednesday
April

മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെ വെട്ടി,കെ.എം.ഷാജിക്ക് അരിക്കോട് വേണ്ട

കെ.പി.എ. മജീദിനെയും പി.കെ. ഫിറോസിനെയും പി.വി. അബ്ദുള്‍ വഹാബിനെയും ഉള്‍പ്പെടുത്തി മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥിപ്പട്ടിക തയ്യാറായി. കളമശ്ശേരിയില്‍ മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ പേരില്ല എന്നതാണ് ശ്രദ്ധേയം. 12 മണ്ഡലങ്ങളിലായി ഒന്നിലേറെ പേരുകള്‍ പരിഗണനയിലുണ്ട്. വെള്ളിയാഴ്ച പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തില്‍ അന്തിമ ലിസ്റ്റ് തയ്യാറാകും. പുതുതായി അനുവദിച്ച ബേപ്പൂരും വച്ചുമാറിയ ചടയമംഗലവും വേണ്ടെന്ന് ലീഗ് യുഡിഎഫിനെ അറിയിക്കും.
പി.കെ. കുഞ്ഞാലിക്കുട്ടി വേങ്ങരയിലും കെ.പി.എ. മജീദ് മലപ്പുറത്തും മത്സരിക്കുമെന്നതാണ് സൂചന. ഈ രണ്ടു സീറ്റുകളിലും സ്ഥാനാര്‍ത്ഥികള്‍ പരസ്പരം മാറാനും സാധ്യതയുണ്ട്. പി.വി. അബ്ദുള്‍ വഹാബിനെ മഞ്ചേരിയിലേക്കാണ് ലീഗ് പരിഗണിക്കുന്നത്. എന്നാല്‍ രാജ്യസഭാ സീറ്റിലേക്ക് മജീദിന്റെയും വഹാബിന്റെയും പേരുകള്‍ പരിഗണനയിലുള്ളതിനാല്‍ രണ്ടില്‍ ഒരാളേ നിയമസഭയിലേക്ക് മത്സരിക്കൂ. കുന്ദമംഗലത്തും കോഴിക്കോട് സൗത്തിലും മൂന്ന് പേരുകള്‍ വീതം പരിഗണിക്കുന്നുണ്ട്.
കുറ്റ്യാടി - പാറക്കല്‍ അബ്ദുള്ള,കൊണ്ടോട്ടി - ടിവി ഇബ്രാഹിം,ഏറനാട് - പികെ ബഷീര്‍,കോട്ടക്കല്‍ - സൈനുല്‍ ആബിദീന്‍ തങ്ങള്‍, വള്ളിക്കുന്ന് - ഹമീദ് ഇവര്‍ അതാത് മണ്ഡലങ്ങളില്‍ മത്സരിക്കുന്നതിനാണ് ഇപ്പോള്‍ ധാരണയായിരിക്കുന്നത്.
കോഴിക്കോട് സൗത്തിലെ എംഎല്‍എ ആയ എ. കെ. മുനീര്‍ കൊടുവള്ളിയിലേക്ക് മാറും. കോഴിക്കോട് സൗത്തില്‍ ജില്ലാ പ്രസിഡണ്ട് ഉമര്‍ പാണ്ടികശാലയുടെ പേരാണ് പരിഗണനയില്‍. പി.കെ. ഫിറോസിനെ താനൂരില്‍ സ്ഥാനാര്‍ത്ഥിയാക്കും. എന്‍ ഷംസുദ്ദീനെ തിരൂരിലേക്ക് പരിഗണിക്കുന്നുണ്ടെങ്കിലും മണ്ണാര്‍ക്കാട് തന്നെ നിലനിര്‍ത്തണമെന്ന ആവശ്യവും ഉണ്ട്. കുറുക്കോളി മൊയ്തീനാണ് തിരൂരില്‍ പരിഗണിക്കുന്ന മറ്റൊരു സ്ഥാനാര്‍ത്ഥി.
മഞ്ചേശ്വത്ത് എകെഎം അഷറഫും കല്ലട മായിന്‍ ഹാജിയും പരിഗണനയിലാണ്. അഴീക്കോട് അഡ്വ. കരിം ചേലേരിയും ഗുരുവായൂരില്‍ സിഎച്ച് റഷീദും മത്സരിച്ചേക്കും. തിരൂരങ്ങാടിയില്‍ പിഎംഎ സലാം മല്‍സരിക്കും.
പാലാരിവട്ടം പാലം അഴിമതിക്കുരുക്കില്‍പ്പെട്ട മുന്‍മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിന് സീറ്റില്ല. കളമശ്ശേരിയിലെ സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ പകരം മകന്‍ പി കെ ഗഫൂറിനെ ഉള്‍പ്പെടുത്തി. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയാണ് ഗഫൂര്‍. ഇവിടെ ടി എ അഹമ്മദ് കബീറും അഡ്വ. മുഹമ്മദ് ഷായും പരിഗണനയിലുണ്ട്.
കെ.എം. ഷാജിയെ കാസര്‍ഗോട്ട് സിറ്റിംഗ് എംഎല്‍എ എന്‍ എ നെല്ലിക്കുന്നിനൊപ്പം പരിഗണിക്കുന്നു. ചേലക്കരയില്‍ മല്‍സരിക്കുന്ന ജയന്തി രാജന്‍ ആയിരിക്കും പട്ടികയിലെ ഒരേ ഒരു വനിത. മുസ്ലിം വനിതകളെ മത്സരിപ്പിക്കേണ്ടെന്ന് തീരുമാനിച്ചത് ഇകെ സുന്നികളുടെ എതിര്‍പ്പ് കൂടി കണക്കിലെടുത്താണ്.
പെരിന്തല്‍മണ്ണ എംഎല്‍എ മഞ്ഞളാം കുഴി അലിയെ മങ്കടയിലേക്ക് കൂടി പരിഗണിക്കുന്നുണ്ട്. മങ്കടയില്‍ ഉമര്‍ അറയ്ക്കലിന്റെ പേരും പരിഗണനയിലുണ്ട്. തിരുവമ്പാടിയില്‍ സി കെ കാസിമിന്റെ പേരിനാണ് മുന്‍ഗണന. ഒപ്പം സി പി ചെറിയ മുഹമ്മദിനെയും പരിഗണിക്കുന്നു. സിപി ചെറിയ മുഹമ്മദ്, നജീബ് കാന്തപുരം, റസാഖ് മാസ്റ്റര്‍ എന്നിവരെ കുന്ദമംഗലത്ത് പരിഗണിക്കുന്നു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിഷുദിനത്തില്‍ സംസ്ഥാനത്ത് സ്വര്‍ണ വില കുതിച്ചുകയറി

കൊച്ചി: വിഷുദിനത്തില്‍ സംസ്ഥാനത്ത് സ്വര്‍ണ വില കുതിച്ചുകയറി. ഇന്ന് മാത്രം പവന് 320 രൂപയും ഗ്രാമിന് 40 രൂപയുമാണ് വര്‍ധിച്ചത്.  more...

കുന്നത്തുനാട് നിയോജകമണ്ഡലത്തില്‍ ബാലറ്റ് മെഷീന്‍ സൂക്ഷിക്കുന്ന മുറിയിലെ സി സി ടി വി ക്യാമറകള്‍ കത്തിനശിച്ചു

കൊച്ചി: കുന്നത്തുനാട് നിയോജകമണ്ഡലത്തിലെ ബാലറ്റ് മെഷീനുകള്‍ സൂക്ഷിച്ചിരുന്ന സ്‌ട്രോംഗ് റൂമിലെ ക്യാമറകളും അനുബന്ധ ഉപകരണങ്ങളും കനത്ത ഇടിമിന്നലില്‍ കത്തിനശിച്ചു. പെരുമ്ബാവൂര്‍  more...

ചതുര്‍മുഖത്തിന്‍റെ യുഎഇ/ജിസിസി തീയറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു

മഞ്ജു വാര്യരും സണ്ണി വെയ്നും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ചതുര്‍മുഖം ഇന്ന്ജി സിസി തീയറ്ററില്‍ പ്രദര്‍ശനത്തിന് എത്തും. മഞ്ജു ആദ്യമായി  more...

ഇന്ന് പ്രദര്‍ശനത്തിന് എത്തുന്ന ഖോ ഖോയുടെ കേരള തീയറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു

ഫൈനല്‍സ്‌ എന്ന സൂപ്പര്‍ ഹിറ്റ് സ്പോര്‍ട്സ് ചിത്രത്തിന് ശേഷം രജീഷ വിജയന്‍ നായികയായി എത്തുന്ന പുതിയ സ്പോര്‍ട്സ് ചിത്രമാണ് ഖോ  more...

രാജ്യത്ത്​ 24 മണിക്കൂറിനിടെ 1,84,372 രോഗികള്‍ ; 1027 മരണം

ന്യൂഡല്‍ഹി: കോവിഡിന്റെ ​ രണ്ടാം തരംഗത്തില്‍ രാജ്യം വിറങ്ങലിക്കുന്നു . രാജ്യത്ത്​ പ്രതിദിനം റിപ്പോര്‍ട്ട്​ ചെയ്യുന്ന കോവിഡ്​ കേസുകളുടെ എണ്ണം  more...

HK Special


ഒഡീഷയില്‍ രണ്ട് തലയും 3 കൈകളുമായി ഇരട്ടക്കുട്ടികള്‍ പിറന്നു

ഒഡീഷ : അപൂര്‍വ്വ ഇരട്ടകുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി ഒഡീഷയിലെ ഗ്രാമീണ യുവതി . .....

ബിജെപി അവലോകന യോഗങ്ങളില്‍ ബിഡിജെഎസിന് വിമര്‍ശനം

ബൂത്തിലിരിക്കാന്‍ പോലും ആളില്ലായിരുന്നുവെന്ന് പരാതി തെരഞ്ഞെടുപ്പിന് ശേഷമുള്ള ബിജെപി അവലോകന യോഗങ്ങളില്‍ ബിഡിജെഎസിന് .....

കണ്ണൂരില്‍ ഒന്‍പത് നേടാനാകുമെന്ന് സിപിഎം, 7 വരെ കണക്ക്കൂട്ടി സിപിഐ

കണ്ണൂരിലെ 11 നിയമസഭാ മണ്ഡലങ്ങളില്‍ 9 സീറ്റുകള്‍ ലഭിച്ചേക്കുമെന്ന വിലയിരുത്തലില്‍ സിപിഐഎം. കീഴ്ഘടകങ്ങളുമായി .....

‘തുടര്‍ഭരണം ഉറപ്പ്’; ഇടതുമുന്നണി 95 സീറ്റുകള്‍ വരെ നേടുമെന്ന വിലയിരുത്തലില്‍ സിപിഎം

ഉറപ്പാണ് ഭരണത്തുടര്‍ച്ചയെന്ന് വ്യക്തമാക്കുന്നതാണ് സിപിഎം ജില്ലാ കമ്മറ്റികള്‍ നല്‍കിയ റിപ്പോര്‍ട്ടുകള്‍. 83 സീറ്റില്‍ .....

ഭരണത്തുടര്‍ച്ചയുണ്ടായാല്‍ സിപിഎമ്മിന്റെ 23ാം പാര്‍ട്ടി കോണ്‍ഗ്രസിന് കേരളം വേദിയാകും

ഭരണത്തുടര്‍ച്ചയുണ്ടായാല്‍ സിപിഎമ്മിന്റെ 23ാം പാര്‍ട്ടി കോണ്‍ഗ്രസിന് കേരളം വേദിയാകും. പാര്‍ട്ടി കോണ്‍ഗ്രസിന് ആതിഥേയത്വം .....