News Beyond Headlines

14 Wednesday
April

മഞ്ചേശ്വരത്ത് ശങ്കര്‍ റേ; തൃക്കരിപ്പൂരില്‍ എം രാജഗോപാലന്‍ തന്നെ; കാസര്‍ഗോഡ് സിപിഎം സാധ്യത പട്ടിക

കാസര്‍ഗോഡ് നിയമസഭാ മണ്ഡലങ്ങളിലെ സിപിഎം സ്ഥാനാര്‍ഥികളുടെ സാധ്യത പട്ടികയായി. ജില്ലയിലെ മഞ്ചേശ്വരം, ഉദുമ, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലാണ് സിപിഎം മത്സരിക്കുന്നത്. കാസര്‍ഗോഡ് ഐഎന്‍എല്ലും കാഞ്ഞങ്ങാട് സിപിഐയുമാണ് മത്സരിക്കുന്നത്.തൃക്കരിപ്പൂരില്‍ നിലവിലെ എംഎല്‍എയായ എം രാജഗോപാലനെ തന്നെ മത്സരിപ്പിക്കാനാണ് സിപിഐഎം കാസര്‍ഗോഡ് ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലെ തീരുമാനം. ഉദുമയില്‍ സിറ്റിംഗ് എംഎല്‍എ കെ കുഞ്ഞിരാമന് പകരം സംസ്ഥാന കമ്മറ്റിയംഗം സിഎച്ച് കുഞ്ഞമ്പുവിനെയും ജില്ലാ കമ്മിറ്റിയംഗം ഇ പത്മാവതിയെയുമാണ് പരിഗണിക്കുന്നത്. മഞ്ചേശ്വരത്ത് ശങ്കര്‍ റേയുടെയും ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജയാനന്ദന്റെയും പേരുകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. എന്നാല്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആരെന്ന് അറിഞ്ഞ ശേഷം മാത്രമേ മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കൂ. 2019 ഉപതെരഞ്ഞെടുപ്പില്‍ ശങ്കര്‍ റേ മഞ്ചേശ്വരത്ത് മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
അതേസമയം, ജനപിന്തുണയുള്ള നേതാക്കളെ വീണ്ടും മത്സരിപ്പിക്കണമെന്ന ആവശ്യമാണ് സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റില്‍ ഉയര്‍ന്നത്. ചവറയില്‍ അന്തരിച്ച എംഎല്‍എ വിജയന്‍ പിള്ളയുടെ മകന്‍ സുജിത് വിജയനെ മത്സരിപ്പിക്കും. മൂന്നു ടേം എന്ന നിബന്ധനയില്‍ ഇളവുണ്ടായാല്‍ ആയിഷ പോറ്റിയും മേഴ്‌സിക്കുട്ടിയമ്മയും ഇത്തവണയും സ്ഥാനാര്‍ത്ഥിയാകും. ജയസാധ്യത കണക്കിലെടുത്ത് കൊട്ടാരക്കരയില്‍ ആയിഷ പോറ്റിക്ക് വീണ്ടും അവസരം നല്‍കാന്‍ ആലോചിക്കുന്നുണ്ട്. കൊല്ലത്ത് മുകേഷിനെ വീണ്ടും മത്സരിപ്പിക്കാനും ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ ധാരണയായി. ഇരവിപുരത്ത് എം.നൗഷാദ് തുടരും. കുന്നത്തൂരില്‍ കോവൂര്‍ കുഞ്ഞുമോന്‍ തന്നെ സ്ഥാനാര്‍ത്ഥിയാകും.
കണ്ണൂര്‍ ജില്ലയില്‍ ഇപി ജയരാജന്റെ സിറ്റിങ് മണ്ഡലമായ മട്ടന്നൂരില്‍ ആരോഗ്യമന്ത്രി കെകെ ശൈലജയെ ഇറക്കാനാണ് സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റിന്റെ തീരുമാനം. പേരാവൂരിലും കല്യാശ്ശേരിയിലും കെകെ ശൈലജയെ പരിഗണിക്കുന്നുണ്ട്. കൂത്തുപറമ്പ് എല്‍ജെഡിക്ക് വിട്ടുകൊടുക്കുന്നതോടെ ശൈലജയെ സ്വന്തം നാടായ മട്ടന്നൂരിലേക്കും ഇപിയെ കല്യാശേരിയിലും പരിഗണിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെയുണ്ടായിരുന്നു. സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവായ എംവി ഗോവിന്ദനെ തളിപ്പറമ്പില്‍ ഇറക്കാനും ജില്ലാ സെക്രട്ടേറിയറ്റില്‍ തീരുമാനമായി. താന്‍ എവിടെ മത്സരിക്കണമെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ തുടങ്ങിയപ്പോള്‍ എംവി ഗോവിന്ദന്‍ അറിയിച്ചിരുന്നത്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിഷുദിനത്തില്‍ സംസ്ഥാനത്ത് സ്വര്‍ണ വില കുതിച്ചുകയറി

കൊച്ചി: വിഷുദിനത്തില്‍ സംസ്ഥാനത്ത് സ്വര്‍ണ വില കുതിച്ചുകയറി. ഇന്ന് മാത്രം പവന് 320 രൂപയും ഗ്രാമിന് 40 രൂപയുമാണ് വര്‍ധിച്ചത്.  more...

കുന്നത്തുനാട് നിയോജകമണ്ഡലത്തില്‍ ബാലറ്റ് മെഷീന്‍ സൂക്ഷിക്കുന്ന മുറിയിലെ സി സി ടി വി ക്യാമറകള്‍ കത്തിനശിച്ചു

കൊച്ചി: കുന്നത്തുനാട് നിയോജകമണ്ഡലത്തിലെ ബാലറ്റ് മെഷീനുകള്‍ സൂക്ഷിച്ചിരുന്ന സ്‌ട്രോംഗ് റൂമിലെ ക്യാമറകളും അനുബന്ധ ഉപകരണങ്ങളും കനത്ത ഇടിമിന്നലില്‍ കത്തിനശിച്ചു. പെരുമ്ബാവൂര്‍  more...

ചതുര്‍മുഖത്തിന്‍റെ യുഎഇ/ജിസിസി തീയറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു

മഞ്ജു വാര്യരും സണ്ണി വെയ്നും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ചതുര്‍മുഖം ഇന്ന്ജി സിസി തീയറ്ററില്‍ പ്രദര്‍ശനത്തിന് എത്തും. മഞ്ജു ആദ്യമായി  more...

ഇന്ന് പ്രദര്‍ശനത്തിന് എത്തുന്ന ഖോ ഖോയുടെ കേരള തീയറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു

ഫൈനല്‍സ്‌ എന്ന സൂപ്പര്‍ ഹിറ്റ് സ്പോര്‍ട്സ് ചിത്രത്തിന് ശേഷം രജീഷ വിജയന്‍ നായികയായി എത്തുന്ന പുതിയ സ്പോര്‍ട്സ് ചിത്രമാണ് ഖോ  more...

രാജ്യത്ത്​ 24 മണിക്കൂറിനിടെ 1,84,372 രോഗികള്‍ ; 1027 മരണം

ന്യൂഡല്‍ഹി: കോവിഡിന്റെ ​ രണ്ടാം തരംഗത്തില്‍ രാജ്യം വിറങ്ങലിക്കുന്നു . രാജ്യത്ത്​ പ്രതിദിനം റിപ്പോര്‍ട്ട്​ ചെയ്യുന്ന കോവിഡ്​ കേസുകളുടെ എണ്ണം  more...

HK Special


ഒഡീഷയില്‍ രണ്ട് തലയും 3 കൈകളുമായി ഇരട്ടക്കുട്ടികള്‍ പിറന്നു

ഒഡീഷ : അപൂര്‍വ്വ ഇരട്ടകുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി ഒഡീഷയിലെ ഗ്രാമീണ യുവതി . .....

ബിജെപി അവലോകന യോഗങ്ങളില്‍ ബിഡിജെഎസിന് വിമര്‍ശനം

ബൂത്തിലിരിക്കാന്‍ പോലും ആളില്ലായിരുന്നുവെന്ന് പരാതി തെരഞ്ഞെടുപ്പിന് ശേഷമുള്ള ബിജെപി അവലോകന യോഗങ്ങളില്‍ ബിഡിജെഎസിന് .....

കണ്ണൂരില്‍ ഒന്‍പത് നേടാനാകുമെന്ന് സിപിഎം, 7 വരെ കണക്ക്കൂട്ടി സിപിഐ

കണ്ണൂരിലെ 11 നിയമസഭാ മണ്ഡലങ്ങളില്‍ 9 സീറ്റുകള്‍ ലഭിച്ചേക്കുമെന്ന വിലയിരുത്തലില്‍ സിപിഐഎം. കീഴ്ഘടകങ്ങളുമായി .....

‘തുടര്‍ഭരണം ഉറപ്പ്’; ഇടതുമുന്നണി 95 സീറ്റുകള്‍ വരെ നേടുമെന്ന വിലയിരുത്തലില്‍ സിപിഎം

ഉറപ്പാണ് ഭരണത്തുടര്‍ച്ചയെന്ന് വ്യക്തമാക്കുന്നതാണ് സിപിഎം ജില്ലാ കമ്മറ്റികള്‍ നല്‍കിയ റിപ്പോര്‍ട്ടുകള്‍. 83 സീറ്റില്‍ .....

ഭരണത്തുടര്‍ച്ചയുണ്ടായാല്‍ സിപിഎമ്മിന്റെ 23ാം പാര്‍ട്ടി കോണ്‍ഗ്രസിന് കേരളം വേദിയാകും

ഭരണത്തുടര്‍ച്ചയുണ്ടായാല്‍ സിപിഎമ്മിന്റെ 23ാം പാര്‍ട്ടി കോണ്‍ഗ്രസിന് കേരളം വേദിയാകും. പാര്‍ട്ടി കോണ്‍ഗ്രസിന് ആതിഥേയത്വം .....