News Beyond Headlines

14 Wednesday
April

ബ്ലൗസ് മുതുകില്‍ നിന്ന് താഴ്ത്തി ഇഞ്ചക്ഷന്‍ എടുക്കുമ്പോള്‍ സാരി കൊണ്ട് മറയുമെന്ന് അറിയായ്കയല്ല’; ശൈലജ ടീച്ചറുടെ മറുപടി

കൊവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചതായി കാണിച്ച് ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രത്തിനെതിരെ ഉയരുന്ന ആരോപണങ്ങളില്‍ മറുപടിയുമായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. അത്തരം വിമര്‍ശകരോട് പ്രതികരിക്കേണ്ടതില്ലെന്ന് അറിയാമെന്നും എങ്കിലും ഒരു മഹാമാരിക്കെതിരായ പ്രതിരോധപ്രവര്‍ത്തനത്തെ പോലും പരിഹസിക്കുന്ന രാഷ്ട്രീയ ദുഷ്ടലാക്ക് ജനങ്ങള്‍ തിരിച്ചറിയണമെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു. ബ്ലൗസ് മുതുകില്‍ നിന്ന് താഴ്ത്തി ഇഞ്ചക്ഷന്‍ എടുക്കുമ്പോള്‍ സാരി കൊണ്ട് മറയുമെന്ന് അറിയായ്കയല്ല. കിട്ടിയത് ആയുധമാക്കാമോ എന്ന് നോക്കിയതാണെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.

ശൈലജ ടീച്ചര്‍ പറയുന്നു:

''ഞാന്‍ കൊവിഡ് വാക്സിനേഷന്‍ എടുത്തതിനെ പരിഹസിച്ചുകൊണ്ട് ചിലര്‍ പോസ്റ്റ് ഇടുന്നതായി കണ്ടു. അത്തരക്കാരോട് പ്രതികരിക്കേണ്ടതില്ലെന്ന് അറിയാം. എങ്കിലും ഒരു മഹാമാരിക്കെതിരായ പ്രതിരോധപ്രവര്‍ത്തനത്തെ പോലും പരിഹസിക്കുന്ന രാഷ്ട്രീയ ദുഷ്ടലാക്ക് ജനങ്ങള്‍ തിരിച്ചറിയണം. ബ്ളൗസ് മുതുകില്‍ നിന്ന് താഴ്ത്തി ഇഞ്ചക്ഷന്‍ എടുക്കുമ്പോള്‍ സാരി കൊണ്ട് മറയും എന്ന് അറിയായ്കയല്ല. കിട്ടിയത് ആയുധമാക്കാമോ എന്ന് നോക്കിയതാണ്. വാക്സിന്‍ എടുക്കാന്‍ ആര്‍ക്കെങ്കിലും മടിയുണ്ടെങ്കില്‍ അവരെ പ്രേരിപ്പിക്കുന്നതിനാണ് മന്ത്രിമാരും മറ്റും വാക്സിന്‍ എടുക്കുന്ന വാര്‍ത്ത കൊടുക്കുന്നത്. ഏതു നല്ലകാര്യത്തെയും പരിഹസിക്കാന്‍ ചുമതലയെടുത്തവരോട് സഹതാപമേയുള്ളു.''

ആരോപണങ്ങളില്‍ വിശദീകരണവുമായി സാമൂഹിക നീതി വകുപ്പും രംഗത്തെത്തിയിരുന്നു. ആരോഗ്യമന്ത്രി ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്ന ഫോട്ടോ മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്താ ചിത്രം ആവശ്യപ്പെട്ടത് പ്രകാരം പോസ് ചെയ്ത് എടുത്തതാണെന്ന് സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ പറഞ്ഞു.

ഡോ. മുഹമ്മദ് അഷീല്‍ പറഞ്ഞത്:

''അത് വാക്‌സിനേഷന്‍ എടുത്തതല്ല. വസ്ത്രം മാറ്റിയിട്ട് വേണ്ടേ ടീച്ചര്‍ക്ക് വാക്‌സിനേഷന്‍ എടുക്കാന്‍. ക്യാമറകള്‍ക്ക് മുന്നില്‍ വസ്ത്രം മാറ്റണമായിരുന്നോ? മന്ത്രിമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളിയും ഇ ചന്ദ്രശേഖരനും കുത്തിവെയ്പ് എടുക്കുന്നതിന്റെ വീഡിയോ ഉണ്ടല്ലോ. ശൈലജ ടീച്ചര്‍ക്ക് അതുപോലെ ചെയ്യാന്‍ പറ്റുമോ? അത് പ്രായോഗികമാണോ. മാധ്യമപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടത് പ്രകാരം ഒരു വാര്‍ത്താ ചിത്രത്തിന് വേണ്ടി പോസ് ചെയ്തത് തന്നെയാണ്. അതില്‍ സംശയമില്ല. അതിന് ശേഷം വസ്ത്രം മാറ്റി ടീച്ചര്‍ കുത്തിവെയ്പ് എടുത്തു. മാധ്യമപ്രവര്‍ത്തകര്‍ അവിടെയുണ്ടായിരുന്നു. അവര്‍ മണ്ടന്‍മാരാണോ? കുത്തിവെയ്ക്കുന്നില്ലാ എന്നത് കണ്ടു നിന്നവര്‍ക്ക് അറിയാമല്ലോ. മാധ്യമപ്രവര്‍ത്തകര്‍ മാറിയതിന് ശേഷമാണ് കുത്തിവെയ്പ് എടുത്തത്. സ്ത്രീയാണെന്ന പരിഗണന കൊടുക്കണ്ടേ? ആ ചിത്രത്തിന്റെ പേരില്‍ വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്ക് ബുദ്ധിയില്ലേ എന്നാണ് ഞാന്‍ ആലോചിക്കുന്നത്. കുത്തിവെയ്പ് എടുക്കുകയല്ല എന്നത് ചുറ്റും നിക്കുന്ന എല്ലാവര്‍ക്കുമറിയാം. എന്തൊരു അസംബന്ധമാണ് അത്തരം കമന്റുകള്‍.''
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കൊവിഡ്-19 വാക്സിനേഷന്‍ കേന്ദ്രത്തില്‍ നിന്നുമാണ് ശൈലജ കൊവിഡ് വാക്സിനേഷന്‍ സ്വീകരിച്ചത്. ആരോഗ്യമന്ത്രി ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ രൂക്ഷ പരിഹാസവുമായി ഒരു വിഭാഗം യൂസര്‍മാര്‍ രംഗത്തെത്തി. വാക്‌സിനെടുക്കുന്നതായി ഭാവിച്ച് മന്ത്രി ജനങ്ങളെ കബളിപ്പിക്കുകയാണെന്നും വസ്ത്രമുള്ള ഭാഗത്ത് ഇഞ്ചക്ഷന്‍ നടത്തുന്നത് എങ്ങനെയാണെന്നും പ്രതികരണങ്ങളുണ്ടായി. ട്രോളുകളും സര്‍ക്കാസം കമന്റുകളും ആരോഗ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മറുപടിയുമായി മന്ത്രി രംഗത്തെത്തിയത്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിഷുദിനത്തില്‍ സംസ്ഥാനത്ത് സ്വര്‍ണ വില കുതിച്ചുകയറി

കൊച്ചി: വിഷുദിനത്തില്‍ സംസ്ഥാനത്ത് സ്വര്‍ണ വില കുതിച്ചുകയറി. ഇന്ന് മാത്രം പവന് 320 രൂപയും ഗ്രാമിന് 40 രൂപയുമാണ് വര്‍ധിച്ചത്.  more...

കുന്നത്തുനാട് നിയോജകമണ്ഡലത്തില്‍ ബാലറ്റ് മെഷീന്‍ സൂക്ഷിക്കുന്ന മുറിയിലെ സി സി ടി വി ക്യാമറകള്‍ കത്തിനശിച്ചു

കൊച്ചി: കുന്നത്തുനാട് നിയോജകമണ്ഡലത്തിലെ ബാലറ്റ് മെഷീനുകള്‍ സൂക്ഷിച്ചിരുന്ന സ്‌ട്രോംഗ് റൂമിലെ ക്യാമറകളും അനുബന്ധ ഉപകരണങ്ങളും കനത്ത ഇടിമിന്നലില്‍ കത്തിനശിച്ചു. പെരുമ്ബാവൂര്‍  more...

ചതുര്‍മുഖത്തിന്‍റെ യുഎഇ/ജിസിസി തീയറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു

മഞ്ജു വാര്യരും സണ്ണി വെയ്നും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ചതുര്‍മുഖം ഇന്ന്ജി സിസി തീയറ്ററില്‍ പ്രദര്‍ശനത്തിന് എത്തും. മഞ്ജു ആദ്യമായി  more...

ഇന്ന് പ്രദര്‍ശനത്തിന് എത്തുന്ന ഖോ ഖോയുടെ കേരള തീയറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു

ഫൈനല്‍സ്‌ എന്ന സൂപ്പര്‍ ഹിറ്റ് സ്പോര്‍ട്സ് ചിത്രത്തിന് ശേഷം രജീഷ വിജയന്‍ നായികയായി എത്തുന്ന പുതിയ സ്പോര്‍ട്സ് ചിത്രമാണ് ഖോ  more...

രാജ്യത്ത്​ 24 മണിക്കൂറിനിടെ 1,84,372 രോഗികള്‍ ; 1027 മരണം

ന്യൂഡല്‍ഹി: കോവിഡിന്റെ ​ രണ്ടാം തരംഗത്തില്‍ രാജ്യം വിറങ്ങലിക്കുന്നു . രാജ്യത്ത്​ പ്രതിദിനം റിപ്പോര്‍ട്ട്​ ചെയ്യുന്ന കോവിഡ്​ കേസുകളുടെ എണ്ണം  more...

HK Special


ഒഡീഷയില്‍ രണ്ട് തലയും 3 കൈകളുമായി ഇരട്ടക്കുട്ടികള്‍ പിറന്നു

ഒഡീഷ : അപൂര്‍വ്വ ഇരട്ടകുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി ഒഡീഷയിലെ ഗ്രാമീണ യുവതി . .....

ബിജെപി അവലോകന യോഗങ്ങളില്‍ ബിഡിജെഎസിന് വിമര്‍ശനം

ബൂത്തിലിരിക്കാന്‍ പോലും ആളില്ലായിരുന്നുവെന്ന് പരാതി തെരഞ്ഞെടുപ്പിന് ശേഷമുള്ള ബിജെപി അവലോകന യോഗങ്ങളില്‍ ബിഡിജെഎസിന് .....

കണ്ണൂരില്‍ ഒന്‍പത് നേടാനാകുമെന്ന് സിപിഎം, 7 വരെ കണക്ക്കൂട്ടി സിപിഐ

കണ്ണൂരിലെ 11 നിയമസഭാ മണ്ഡലങ്ങളില്‍ 9 സീറ്റുകള്‍ ലഭിച്ചേക്കുമെന്ന വിലയിരുത്തലില്‍ സിപിഐഎം. കീഴ്ഘടകങ്ങളുമായി .....

‘തുടര്‍ഭരണം ഉറപ്പ്’; ഇടതുമുന്നണി 95 സീറ്റുകള്‍ വരെ നേടുമെന്ന വിലയിരുത്തലില്‍ സിപിഎം

ഉറപ്പാണ് ഭരണത്തുടര്‍ച്ചയെന്ന് വ്യക്തമാക്കുന്നതാണ് സിപിഎം ജില്ലാ കമ്മറ്റികള്‍ നല്‍കിയ റിപ്പോര്‍ട്ടുകള്‍. 83 സീറ്റില്‍ .....

ഭരണത്തുടര്‍ച്ചയുണ്ടായാല്‍ സിപിഎമ്മിന്റെ 23ാം പാര്‍ട്ടി കോണ്‍ഗ്രസിന് കേരളം വേദിയാകും

ഭരണത്തുടര്‍ച്ചയുണ്ടായാല്‍ സിപിഎമ്മിന്റെ 23ാം പാര്‍ട്ടി കോണ്‍ഗ്രസിന് കേരളം വേദിയാകും. പാര്‍ട്ടി കോണ്‍ഗ്രസിന് ആതിഥേയത്വം .....