News Beyond Headlines

30 Thursday
March

പുരസ്കാരങ്ങളെല്ലാം ഇനി ഈ വീട്ടിൽ ഭദ്രം; നഞ്ചിയമ്മയ്ക്ക് സ്വന്തമായി ‘സ്വപ്ന ഭവനം’…

ഒടുവിൽ നഞ്ചിയമ്മയുടെ സ്വപ്നം പൂവണിയുന്നു. ദേശീയ അവാർഡ് ജേതാവ് നഞ്ചിയമ്മയ്ക്ക് സ്വന്തമായൊരു വീട് എന്ന സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണ്. അട്ടപ്പാടിയിൽ നിന്നും സിനിമയിലേക്കു എത്തിയ നഞ്ചിയമ്മ ഇക്കാലയളവിൽ ദേശീയ പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ സ്വന്തമാക്കി. എന്നാൽ ഈ പുരസ്കാരങ്ങൾ ഒന്നും സൂക്ഷിക്കാനും അലങ്കരിച്ച് വെക്കാനുമായി ഒരു വീടില്ലാത്ത അവസ്ഥയിലായിരുന്നു നഞ്ചിയമ്മ. ഇപ്പോഴിതാ, നഞ്ചിയമ്മയ്ക്കായി ഒരു സുന്ദര ഭവനം ഒരുങ്ങിയിരിക്കുകയാണ്. ഫിലോകാലിയ എന്ന ഫൗണ്ടേഷനാണ് നഞ്ചിയമ്മയ്ക്ക് സ്വപ്ന ഭവനം പണിത് നൽകിയിരിക്കുന്നത്. അട്ടപ്പാടിയിലെ നക്കുപതി ഊരിലാണ് ഏറെക്കാലമായി നഞ്ചിയമ്മ താമസിച്ചിരുന്നത്. തനിക്ക് ലഭിച്ച അവാർഡുകൾ സൂക്ഷിക്കാൻ പോലും വീട്ടിൽ ഇടമില്ലെന്ന സങ്കടം നഞ്ചിയമ്മയെ ഏറെ അലട്ടിയിരുന്നു. നഞ്ചിയമ്മയുടെ ദയനീയ അവസ്ഥ കണ്ട് ഫിലോകാലിയ എന്ന ഫൗണ്ടേഷനാണ് വീട് പണിത് നൽകാൻ തയ്യാറായിക്കുന്നത്. മൂന്ന് മാസം മുമ്പാണ് വീടിന് തറക്കല്ലിട്ടത്. കഴിഞ്ഞ ദിവസം നഞ്ചിയമ്മ പുതിയ വീട്ടിലേക്ക് താമസം മാറുകയും ചെയ്തു. പഴയ വീടിന്‍റെ തൊട്ടടുത്ത് തന്നെയാണ് വീട് പണിതിരിക്കുന്നത്. ഇനി ദേശീയ അവാർഡ് ഉൾപ്പെടെ വിലപ്പിടിപ്പുള്ളതൊക്കെ ഇവിടെ സുരക്ഷിതമായി സൂക്ഷിക്കാം. ഭാഷയും ദേശവും എല്ലാം മറികടന്ന് പ്രേക്ഷക മനസ്സിൽ ഇടം നേടിയ ഗാനങ്ങളാണ് അയ്യപ്പനും കോശിയും സിനിമയിലെ നഞ്ചിയമ്മയുടെത്. ഈ ലോകത്തോട് വിടപറയുന്നതിന് മുന്‍പ് സംവിധായകന്‍ സച്ചി മലയാളികള്‍ക്ക് നല്‍കിയ അതിശ്രേഷ്ഠമായ ഒന്നാണ് ‘അയ്യപ്പനും കോശിയും’ എന്ന ചിത്രം. ബിജു മേനോനും പൃഥ്വിരാജും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രത്തിലെ ഓരോ രംഗങ്ങളും കാഴ്ചക്കാരുടെ ഹൃദയത്തിന്റെ അകത്തളങ്ങളില്‍ ഇടം നേടി. അങ്ങനെയാണ് ഗാനങ്ങളും ശ്രദ്ധനേടിയത്. നാടന്‍പാട്ടിന്റെ ശൈലിയിലുള്ള ഒരു ഗാനം ശ്രദ്ധ നേടിയപ്പോഴാണ് നഞ്ചിയമ്മയും കയ്യടി നേടിയത്. ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലെ ടൈറ്റില്‍ ഗാനത്തിന്റെ വരികള്‍ നഞ്ചിയമ്മയുടേതാണ്. മാത്രമല്ല ഈ വരികള്‍ മനോഹരമായി ആലപിച്ചിരിക്കുന്നതും ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നതും നഞ്ചിയമ്മതന്നെ. സിനിമ നടനായ ആദിവാസി കലാകാരന്‍ പഴനി സ്വാമി നേതൃത്വം നല്‍കുന്ന ആസാദ് കലാസംഘത്തില്‍ നഞ്ചിയമ്മ അംഗമാണ്. കൃഷിപ്പണിയെടുത്തും ആടുകളെയും പശുക്കളെയുമൊക്കെ മേച്ചും ഉപജീവനമാര്‍ഗം കണ്ടെത്തുന്ന നഞ്ചിയമ്മയ്ക്ക് പാട്ട് ഏറെ ഇഷ്ടമാണ്. തലമുറകള്‍ ഏറ്റുപാടി മനസ്സില്‍ സൂക്ഷിച്ച പാട്ടുകളാണ് നഞ്ചിയമ്മ പാടുന്നത്. വാമൊഴിയായി കിട്ടിയതാണ് ഈ പാട്ടുകള്‍.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


1337.76 കോടി രൂപ പിഴ ഗൂഗിൾ 30 ദിവസത്തിനുള്ളിൽ നൽകണം; നടപടി ശരിവെച്ച് ട്രിബ്യൂണൽ

ഗൂഗിളിന് മേല്‍ മത്സരകമ്മീഷന്‍ ചുമത്തിയ 1337.76 കോടി രൂപ പിഴ ശരിവെച്ച് നാഷണല്‍ കമ്പനി ലോ അപ്പല്ലറ്റ് ട്രിബ്യൂണല്‍ (എന്‍.സി.എല്‍.എ.ടി).  more...

കാമുകൻ ജീവനൊടുക്കിയതിന് പിന്നാലെ യുവതി സ്വയം തീകൊളുത്തി; ചികിത്സയിലിരിക്കെ മരണം

ഗുരുഗ്രാം: കാമുകന്‍ ജീവനൊടുക്കിയതിന്റെ മനോവിഷമത്തില്‍ സ്വയം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു. ബിഹാര്‍ സ്വദേശിനിയായ മഞ്ജു(30)വാണ് ഡല്‍ഹി സഫ്ദര്‍ജങ്  more...

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിൻവലിച്ചു; അടിയന്തര ഉത്തരവ് പുറത്തിറക്കി

ന്യൂഡൽഹി∙ ലക്ഷദ്വീപ് എംപി പി.പി. മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിൻവലിച്ചു. വധശ്രമക്കേസിൽ ലക്ഷദ്വീപ് എംപി പി.പി.മുഹമ്മദ് ഫൈസലിന്റെ അയോഗ്യതാ നടപടികളുമായി  more...

കടുത്ത പോരിലേക്ക് കര്‍ണാടക; വോട്ടെടുപ്പ് മേയ് 10ന്, വോട്ടെണ്ണൽ മേയ് 13ന്

ന്യൂഡൽഹി∙ കർണാടകയിലെ 224 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടക്കും. മേയ് 10നാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ മേയ് 13ന്. തിരഞ്ഞെടുപ്പ്  more...

നഗ്നയായി മരത്തില്‍ കയറുന്ന യുവതി; അന്വേഷണം ചെന്നെത്തിയത് കൊലപാതകത്തില്‍, ദുരൂഹത

ഫ്ലോറിഡ∙ നഗ്നയായ ഒരു യുവതി മരത്തില്‍ കയറുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞത് മറ്റൊരു യുവതിയുടെ  more...

HK Special


സ്‌കൂളുകളിലെ ഒന്നാം ക്ലാസ് പ്രവേശന പ്രായം ആറ് വയസാക്കില്ല; അഞ്ച് വയസ് തന്നെയെന്ന് മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്തെ സ്‌കൂളുകളിലെ ഒന്നാം ക്ലാസ് പ്രവേശന പ്രായം 5 വയസ്സ് തന്നെയെന്ന് വിദ്യാഭ്യാസ .....

വിദ്യാര്‍ത്ഥികള്‍ക്കുള്ള അരി വിതരണം നാളെ

സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിലെ വിദ്യാർത്ഥികൾക്ക്‌ വേനൽ അവധിക്കാലത്തേക്ക്‌ അഞ്ചുകിലോ അരി വീതം .....

‘നിറചിരിയുടെ രാജാവിന് യാത്രാമൊഴി’; ഇന്നസെന്റിന്റെ സംസ്‌കാരം ഇന്ന്

അന്തരിച്ച നടനും ചാലക്കുടി മുൻ എംപിയുമായ ഇന്നസെന്റിന്റെ സംസ്കാരം ഇന്ന് നടക്കും. രാവിലെ .....

അദ്ദേഹം നമുക്കൊന്നും കാണാൻ പറ്റാത്ത ഒരു ലൊക്കേഷനിൽ ഷൂട്ടിങ്ങിന് പോയതാണ് -സലിംകുമാർ

നടൻ ഇന്നസെന്റിന്റെ വിയോ​ഗത്തിൽ ഹൃദയംതൊടുന്ന കുറിപ്പുമായി നടനും സംവിധായകനുമായ സലിംകുമാർ. ഇന്നസെന്റ് എന്ന .....

47വർഷം താങ്ങും തണലുമായവർ;ഇന്നച്ചനില്ലാത്ത പാർപ്പിടത്തിലെത്തിയപ്പോൾ ചങ്കുപൊട്ടിക്കരഞ്ഞ് ആലീസ്

ഇന്നസെന്റില്ലാത്ത 'പാര്‍പ്പിട'ത്തിലേക്ക് ആദ്യമായി എത്തിയപ്പോള്‍ ഭാര്യ ആലീസിന് കരച്ചില്‍ നിയന്ത്രിക്കാനായില്ല. പ്രിയപ്പെട്ടവന്റെ വിയോഗം .....