പണ്ട് പുരാണത്തില്‍ ഒരു കഥയുണ്ട്. ശിവനും പാര്‍വ്വതിയും കൈലസത്തില്‍ ഇരുന്നപ്പോള്‍ ഒരു മാമ്പഴം കിട്ടി, മക്കളായ ഗണപതിയും സുബ്രഹ്‌മണ്യനും തമ്മില്‍ ഇതിനായി കലപിലയായി. പരമശിവന്‍ ഒരു ഉപായം പറഞ്ഞു. ആദ്യം ലോകം ചുറ്റിവന്നാല്‍ അവന് മാമ്പഴം . ബാക്കി കഥ എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ , ഇപ്പോ കഥഇവിടെ പറയാന്‍ കാരണം. തരൂരിന്റെ കേരളയാത്രയും , രാഹുലിന്റെ യാത്രയുമാണ്. കുറച്ചു മാസങ്ങള്‍ മുന്‍പ് കോണ്‍ഗ്രസിലെ 70 പിന്നിട്ട യുവാക്കളും , 50 ന് മുകളില്‍ പ്രായമുള്ള കൗമാരക്കാരും കൂടി ചേര്‍ന്ന് ഒരു യോഗം വിളിച്ചു നമ്മള്‍ക്ക് ഇന്ത്യഭരിക്കണം അതായിരുന്നു മുടികറുപ്പിച്ച യുവാക്കളു ആവശ്യം . അതിന് അവര്‍ ഒരു വഴികണ്ടു പിടിച്ചു ഇന്ത്യയെ അറിയണം . അതിനെന്തു വഴി ആരോ പഴയ സാമൂഹ്യപാഠപുസ്തകം മറിച്ചു നോക്കി , അതിന് നടക്കണം ഇന്ത്യമുഴുവന്‍ അങ്ങനെ കറങ്ങി വന്നാല്‍ ഇന്ത്യപിടിക്കാം. കേട്ടപാതി കേള്‍ക്കാത്ത പാതി രാജകുമാരന്‍ നടപ്പ് തുടങ്ങി തെക്ക് നിന്ന് വടക്കോട്ട്. കൂട്ടത്തില്‍ ബുദ്ധിമാനായ തരൂര്‍ പഴയ ഗണപതിയുടെ ലൈന്‍ എടുത്ത് എന്റെ പാര്‍ട്ടിയാണ് എന്റെ രാജ്യം . കക്ഷി പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഒരു അപേക്ഷ കൊടുത്തിട്ട് എല്ലാ പിസിസികളിലും ഒരു കറക്കം. അതോടെ ആള്‍ ട്രിവാന്‍ഡ്രം ക്‌ളബ് വിട്ട് ആള്‍ ഇന്ത്യ ക്‌ളബ് മെമ്പറായി. നടക്കുന്നവന്‍ നടപ്പോടു നടപ്പുതന്നെ. തരൂര്‍ പണ്ട് ഒന്ന് മത്‌സരിച്ചിരുന്ന യു എന്‍ സെക്രട്ടറിസ്ഥാനത്തേക്ക് , അതും തോല്‍ക്കുമെന്ന് അറിഞ്ഞുതന്നെ അതു കഴിഞ്ഞാണ് ആള് ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. ഇപ്പോള്‍ കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഇറങ്ങി തോറ്റത് കേരള മുഖ്യമന്ത്രി കസേരകണ്ടാണന്ന് കേരളത്തിലെ മാധ്യമ ചര്‍ച്ചാ ജീവികള്‍ അല്ലാതെ ആരും പറയില്ല. കാരണം അവര്‍ക്ക് കേരളത്തില്‍ നിന്ന് ഇന്ത്യയിലേക്ക് നോക്കാനേ അറിയൂ അല്ലാതെ ഇന്ത്യയില്‍ നിന്ന് കേരളത്തിലേക്ക് അവര്‍ നോക്കില്ല. മോദിക്കെതിരെ പടനയിക്കാനുള്ള ഒരു സെക്കുലര്‍ ലീഡൗുടെ പോസ്റ്റ് ഒഴിവുണ്ടെന്ന് മറ്റാരെക്കാളും നന്നായി അറിയാവുന്നത് തരൂരിനാണ്. അതുകൊണ്ടുമാത്രമാണ് തരൂരിന്റെ കളി. പറയേണ്ടതോ ചെയ്യേണ്ടതോ ആയ കാര്യങ്ങളില്‍ തരൂരിന് ഒരു വ്യക്തതക്കുറവുമില്ല. ഈ ആത്മവിശ്വാസം ചുമ്മാ വന്നതല്ല, കൃത്യമായ കൂടിയാലോചനകള്‍ക്കൊടുവിലാണ് ഈ പര്യടനം എന്നത് കൊണ്ട് തന്നെയാണ്. അപ്രഖ്യാപിത വിലക്കുകളുണ്ടെന്നതും, കോഴിക്കോടും കണ്ണൂരും നേരത്തെ പറഞ്ഞ പരിപാടികളില്‍ നിന്നും യൂത്ത് കോണ്‍ഗ്രെസ്സുകാര്‍ പിന്മാറിയതുമൊന്നും ഒരു തരത്തിലും തരൂരിന്റെ ആത്മവിശ്വാസം ചോര്‍ത്തിയില്ല. അതിനെയൊക്കെ കവച്ചു വയ്ക്കാന്‍ കഴിയുന്ന തരം ആത്മവിശ്വാസം പല മുതിര്‍ന്ന നേതാക്കളില്‍നിന്നായി അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ആറ് എം പി മാരുടെ പിന്‍തുണയിലാണ് തരൂരിന്റെ കളി. മുരളീധരന്‍, ആന്റോആന്റണി, ഹൈബി, രാഘവന്‍, തരൂര്‍, പിന്നെ മലബാര്‍ പിന്‍തുണയും. കോണ്‍ഗ്രസ് മുട്ടുകുത്താന്‍ എന്തുവേണം. ഡല്‍ഹി പിടിക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസ് കൂടെ വേണം എന്നു തിരിച്ചറിഞ്ഞു തന്നെയാണ് തരൂര്‍ കളിക്കുന്നത്. മിച്ചമുള്ള ഉമ്മന്‍ചാണ്ടി കക്ഷികള്‍ ഒപ്പം ചേര്‍ന്നാല്‍ ഇനി തരൂര്‍ ദേശീയ നേതാവായി മാറുന്നത് നമ്മള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ കാണും. പണ്ട് ഒപ്പമില്ലാത്ത നേതാക്കള്‍ക്ക് തരൂരിനെ കുറിച്ചുള്ള നിലപാടുകള്‍ മാറ്റേണ്ടിവരുന്നതിനു കാരണം തരൂരിന് ചുറ്റുമുള്ള മധ്യവര്‍ഗ്ഗ വോട്ട് ബാങ്കാണ്. ജീവിതത്തില്‍ എല്ലാ തരത്തിലും വിജയിച്ചവന്‍ എന്ന റോള്‍ മോഡല്‍ ഇമേജ് തരൂരിനുണ്ട്. രാജുനാരായണ സ്വാമി തരംഗം, പഠിപ്പിന് പഠിപ്പ്, യു.എന്‍ സിവില്‍ സര്‍വിസില്‍ ജോലി. പ്രസംഗത്തിന് പ്രസംഗം. ആ പറഞ്ഞ എല്ലാം തികഞ്ഞ കവിതാപാരായണത്തിനു പോകുന്ന ക്ലാസ്സിലെ പഠിപ്പിക്കുള്ള എല്ലാ യോഗ്യതകളും തരൂരിനുണ്ട്. അതുകൊണ്ട് തരൂര്‍ കേരളത്തിലെ കോണ്‍ഗ്രസ് പിടിക്കും. ഒപ്പം ഡല്‍ഹിയും. കൂട്ടത്തില്‍ കൂടിയ മുരളീധരന് മീശയും മിനുക്കാം എന്ന മട്ടില്‍ കേരളലീഡര്‍ പദവിയും.
തൊഴിലാളികളുടെ അവകാശങ്ങളെ കുറിച്ച് ഓർമപ്പെടുത്തി ഇന്ന് മെയ് ദിനം 24 Web Desk 2–3 minutes തൊഴിലാളികളുടെ അവകാശങ്ങളെ കുറിച്ച് more...
സംസ്ഥാന സർക്കാറിന്റെ ബിവറേജസ് കോർപറേഷൻ വെയർ ഹൗസിൽ നിന്ന് അകാരണമായി പിരിച്ചുവിട്ട തിരുവനന്തപുരം സ്വദേശിനി ദുരിതത്തിൽ. 2022 ൽ പിരിച്ചുവിട്ട more...
തൃശൂർ പൂരത്തിന് ഇന്ന് സമാപനം. തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിയും. മണികണ്ഠനാൽ പന്തലിൽ നിന്നാണ് പാറമേക്കാവിന്റെ എഴുന്നള്ളത്ത്. more...
കോയമ്പത്തൂർ∙ മലയാളി യുവതിയെ ഭർത്താവ് ആസിഡ് ഒഴിച്ച് ആക്രമിച്ചത് കുടുംബ പ്രശ്നത്തെ തുടർന്നെന്ന് വിവരം. ഇക്കഴിഞ്ഞ മാർച്ച് 23ന് കോയമ്പത്തൂർ more...
കോഴിക്കോട് ∙ കേരളത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നയിച്ച വിമർശനങ്ങൾക്ക് എണ്ണിയെണ്ണി മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിനു more...
കോഴിക്കോട് ∙ കേരളത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നയിച്ച വിമർശനങ്ങൾക്ക് എണ്ണിയെണ്ണി മറുപടി .....
തൊഴിലാളികളെയും സമൂഹത്തിന് അവർ നൽകിയ സംഭാവനകളെയും ബഹുമാനിക്കുന്ന ദിവസമാണ് മെയ് ഒന്ന്. 1800 .....
ആശുപത്രികളില്‍ എത്താതെ രോഗികള്‍ക്ക് വീട്ടില്‍ തന്നെ സൗജന്യമായി ഡയാലിസിസ് ചെയ്യാന്‍ കഴിയുന്ന പെരിറ്റോണിയല്‍ .....
ഹിജാബ് നിരോധനത്തെത്തുടര്‍ന്ന് വാര്‍ത്തകളില്‍ നിറഞ്ഞ കർണാടക പി.യു.സി രണ്ടാം വർഷ പരീക്ഷയിൽ ഒന്നാം .....
രാജ്യത്ത് 157 പുതിയ സർക്കാർ നഴ്‌സിംഗ് കോളേജുകൾക്ക് അനുമതി. കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് .....