ഈരാറ്റുപേട്ട: തരൂരിന്റെ പാലാ, ഈരാറ്റുപേട്ട പര്യടനത്തിന് പ്രവർത്തകരുടെ ആവേശം നിറഞ്ഞ വരവേൽപ്. തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഡി.സി.സി. പ്രസിഡന്റ് നാട്ടകം സുരേഷ് തുടങ്ങിയ പ്രമുഖർ വിട്ടുനിന്നപ്പോൾ സാധാരണപ്രവർത്തകരും യുവാക്കളും ആവേശത്തോടെ പങ്കെടുത്തു. മുസ്‌ലിം ലീഗിന്റെ മുനിസിപ്പൽ ചെയർപേഴ്‌സണും കൗൺസിലർമാരും പ്രവർത്തകരുമെത്തിയിരുന്നു. യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ സമ്മേളനത്തിന് മുന്നോടിയായി കൊടിതോരണങ്ങളും ശശി തരൂരിന്റെ കട്ടൗട്ടുകളും നഗരത്തിൽ നിരന്നിരുന്നു. എട്ടുമണിയോടെ തെക്കേക്കരയിൽനിന്ന് ശശി തരൂരിനെ ആയിരക്കണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ തുറന്ന വാഹനത്തിൽ സമ്മേളനവേദിയിലേക്ക് ആനയിച്ചു. സെൻട്രൽ ജങ്ഷനിൽ മുസ്‌ലിം ലീഗ് പ്രവർത്തകർ അഭിവാദ്യമർപ്പിച്ചു. ഇടയ്ക്കുപെയ്‌ത ചാറ്റൽ മഴ അവഗണിച്ചാണ് വൻ ജനാവലിയെത്തിയത്. ഐ ഗ്രൂപ്പുകാർ പൂർണമായും സമ്മേളനത്തിൽനിന്ന് വിട്ടുനിന്നു. തുറന്ന ജീപ്പിലാണ് തരൂരിനെ വേദിയിലേക്ക് സ്വീകരിച്ചത്. ആന്റോ ആന്റണി എം.പി. ഒപ്പമുണ്ടായിരുന്നു. പ്രസംഗത്തിൽ വിവാദങ്ങൾ ഒഴിവാക്കിയ തരൂർ, യു.ഡി.എഫ്. എന്ന പേരിൽ തന്നെ ‘ഐക്യം’ ഉണ്ടെന്നും കേരളത്തിൽ എല്ലാ മേഖലയിലും ഐക്യം നിലനിർത്തി മുന്നോട്ടുപോകാൻ കഴിയണമെന്നും പറഞ്ഞു. ഇന്ത്യക്ക് കേരളത്തിന്റെ മതേതരത്വം മാതൃകയാണ്. ബി.ജെ.പി. യുടെ നയങ്ങളെ രൂക്ഷമായി വിമർശിച്ച തരൂർ, വർഗീയതയ്ക്കെതിരേ ശക്തമായ നിലപാട് എടുക്കണമെന്നും സാഹോദര്യം നിലനിർത്താൻ കഴിയണമെന്നും പറഞ്ഞു. രാജ്യത്തിന്റെ ഭാവിയെ നന്നാക്കുന്ന രാഷ്‌ട്രീയമാണ് വേണ്ടത്. അനാവശ്യ രാഷ്‌ട്രീയവിവാദങ്ങൾ മാറ്റി യുവാക്കളുടെ ഭാവിയെക്കുറിച്ച് ചിന്തിക്കണമെന്നും പറഞ്ഞു. ഈരാറ്റുപേട്ട മുൻ നഗരസഭാ ചെയർമാൻ നിസാർ കുർബാനിയുടെ സ്മരണാർഥം യൂത്ത് കെയർ സജ്ജീകരിച്ച ഹോം കെയർ വാഹനത്തിന്റെ ഫ്ലാഗോഫും അദ്ദേഹം നിർവഹിച്ചു. യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയി അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി. മുഖ്യപ്രഭാഷണം നടത്തി. പി.ഇഫ്തിക്കറുദീൻ, അഡ്വ. മുഹമ്മദ് ഇല്യാസ്, അഡ്വ. ജോമോൻ ഐക്കര, സിജോ ജോസഫ്, അനസ് നാസർ തുടങ്ങിയവർ പ്രസംഗിച്ചു. സഭയുടെ ആശങ്കകൾ പങ്കുവെച്ച് പാലാ രൂപത പാലാ: ബിഷപ്പ് ഹൗസിലെത്തിയ ശശി തരൂർ എം.പി.ക്ക് ഊഷ്മള സ്വീകരണം. രാജ്യത്തെ പൊതുവിഷയങ്ങളിൽ സഭയുടെ ആശങ്കകൾ ശശി തരൂരുമായി മാർ ജോസഫ് കല്ലറങ്ങാട്ടും വൈദികരും പങ്കുവെച്ചു. നൂറ്റാണ്ടുകളായി ഈ രാജ്യത്ത് ജീവിക്കുന്ന മുസ്‌ലിം-ക്രൈസ്തവ വിഭാഗങ്ങളെ വൈദേശിക മതമെന്ന് വിശേഷിപ്പിക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്ന് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. ദളിത് ക്രൈസ്തവരെ സംവരണ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന വിഷയത്തിൽ ഈ നിലപാട് വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ ഈ നിലപാടിനെ ശക്തമായി എതിർക്കുമെന്ന് ശശി തരൂർ പറഞ്ഞു. മതപരിവർത്തന ബില്ല്, പുതിയ വിദ്യാഭ്യാസ നയം, ബഫർ സോൺ വിഷയം, ദളിത് ക്രൈസ്തവരുടെ സംവരണം, റബ്ബറിന്റെ വിലയിടിവ്, ആറുമാസംവരെ ഗർഭച്ഛിദ്രം ആകാമെന്ന കോടതിവിധിയിലുള്ള ആശങ്ക, ന്യൂനപക്ഷാവകാശം എന്നിവ സംബന്ധിച്ചും സഭയുടെ നിലപാടുകൾ ബിഷപ്പ്, ശശി തരൂരിനെ അറിയിച്ചു. മതേതരത്വത്തിനെതിരായ നീക്കങ്ങൾ ഭരണഘടനാപരമല്ലെന്ന് ശശി തരൂർ ബിഷപ്പിനോട് പറഞ്ഞു. വിഴിഞ്ഞം വിഷയം പരാമർശിച്ചില്ല. എന്നാൽ, രാഷ്ട്രീയ കാര്യങ്ങൾ ചർച്ച ചെയ്തില്ലെന്ന് ശശി തരൂർ പറഞ്ഞു. ബിഷപ്പ് ഹൗസിലെത്തിയ ശശി തരൂരിനെ മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ, വികാരി ജനറാളന്മാരായ ഫാ. ജോസഫ് തടത്തിൽ, ഫാ. സെബാസ്റ്റ്യൻ വേത്താനത്ത്, ഫാ. ജോസഫ് മലേപ്പറമ്പിൽ, ഫാ. ജോസഫ് കണിയോടിയിൽ, കോർപ്പറേറ്റ് മാനേജർ ഫാ. ബർക്കുമാൻസ് കുന്നുപുറം, ഫാ. ജോസ് കാക്കല്ലിൽ എന്നിവർ സ്വീകരിച്ചു. അരമണിക്കൂറോളം ശശി തരൂർ പാലാ ബിഷപ്പ് ഹൗസിൽ ചെലവഴിച്ചു. ചില സംഭവങ്ങൾ വേദനിച്ചിച്ചെന്ന് സ്വാഗതപ്രസംഗത്തിൽ ഫൗണ്ടഷൻ അംഗം കോട്ടയം: പാലായിൽ കെ.എം.ചാണ്ടി ഫൗണ്ടേഷൻ സംഘടിപ്പിച്ച കെ.എം.ചാണ്ടി സ്മാരക പ്രഭാഷണ പരിപാടിയിൽ സ്വാഗതം പറഞ്ഞ ഫൗണ്ടേഷൻ അംഗമായ കെ.സി.ജോസഫ് സമ്മേളനവേദിയിലെ ചില സംഭവങ്ങൾ വേദനയുണ്ടാക്കിയെന്ന് തുറന്നുപറഞ്ഞു. തരൂർ എത്തിയപ്പോൾ ചിലർ തരൂരിന് അഭിവാദ്യമർപ്പിച്ച് മുദ്രാവാക്യം വിളിച്ചിരുന്നു. ഡി.സി.സി. പ്രസിഡന്റ് നാട്ടകം സുരേഷ് വന്നെങ്കിലും ചടങ്ങിൽ ഇരിക്കാതെ മടങ്ങി. ഫൗണ്ടേഷന്റേത് രാഷ്‌ട്രീയ സമ്മേളനമല്ല. അതിന്റെ ഗൗരവം ഉൾക്കൊള്ളാതെയാണ് ചിലർ പ്രവർത്തിച്ചത്. അദ്ദേഹം പറഞ്ഞു. നാലുമണിക്ക് നിശ്ചയിച്ച പരിപാടി അഞ്ചരയോടെയാണ് തുടങ്ങിയത്. തരൂരിനെ കേൾക്കാൻ വൻ സദസ്സാണ് പാലാ ടൗൺഹാളിൽ എത്തിയത്. ആഗോളവത്‌കരിക്കപ്പെട്ട മലയാളി എന്ന വിഷയത്തിലാണ് അദ്ദേഹം പ്രഭാഷണം നടത്തിയത്. ചടങ്ങിൽ മുൻ കോൺഗ്രസ് നേതാവും മുൻ വൈസ് ചാൻസലറുമായ ഡോ. സിറിയക് തോമസ്, മാണി സി.കാപ്പൻ എം.എൽ.എ., പത്തനംതിട്ട മുൻ ഡി.സി.സി. പ്രസിഡന്റ് പി.മോഹൻരാജ്, മുൻ എം.പി.വക്കച്ചൻ മറ്റത്തിൽ, കേരള കോൺഗ്രസ് നേതാവ് പി.സി.തോമസ്, യു.ഡി.എഫ്. ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.
ഗൂഗിളിന് മേല്‍ മത്സരകമ്മീഷന്‍ ചുമത്തിയ 1337.76 കോടി രൂപ പിഴ ശരിവെച്ച് നാഷണല്‍ കമ്പനി ലോ അപ്പല്ലറ്റ് ട്രിബ്യൂണല്‍ (എന്‍.സി.എല്‍.എ.ടി). more...
ഗുരുഗ്രാം: കാമുകന്‍ ജീവനൊടുക്കിയതിന്റെ മനോവിഷമത്തില്‍ സ്വയം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു. ബിഹാര്‍ സ്വദേശിനിയായ മഞ്ജു(30)വാണ് ഡല്‍ഹി സഫ്ദര്‍ജങ് more...
ന്യൂഡൽഹി∙ ലക്ഷദ്വീപ് എംപി പി.പി. മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിൻവലിച്ചു. വധശ്രമക്കേസിൽ ലക്ഷദ്വീപ് എംപി പി.പി.മുഹമ്മദ് ഫൈസലിന്റെ അയോഗ്യതാ നടപടികളുമായി more...
ന്യൂഡൽഹി∙ കർണാടകയിലെ 224 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടക്കും. മേയ് 10നാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ മേയ് 13ന്. തിരഞ്ഞെടുപ്പ് more...
ഫ്ലോറിഡ∙ നഗ്നയായ ഒരു യുവതി മരത്തില്‍ കയറുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞത് മറ്റൊരു യുവതിയുടെ more...
സംസ്ഥാനത്തെ സ്‌കൂളുകളിലെ ഒന്നാം ക്ലാസ് പ്രവേശന പ്രായം 5 വയസ്സ് തന്നെയെന്ന് വിദ്യാഭ്യാസ .....
സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിലെ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്കാലത്തേക്ക് അഞ്ചുകിലോ അരി വീതം .....
അന്തരിച്ച നടനും ചാലക്കുടി മുൻ എംപിയുമായ ഇന്നസെന്റിന്റെ സംസ്കാരം ഇന്ന് നടക്കും. രാവിലെ .....
നടൻ ഇന്നസെന്റിന്റെ വിയോഗത്തിൽ ഹൃദയംതൊടുന്ന കുറിപ്പുമായി നടനും സംവിധായകനുമായ സലിംകുമാർ. ഇന്നസെന്റ് എന്ന .....
ഇന്നസെന്റില്ലാത്ത 'പാര്‍പ്പിട'ത്തിലേക്ക് ആദ്യമായി എത്തിയപ്പോള്‍ ഭാര്യ ആലീസിന് കരച്ചില്‍ നിയന്ത്രിക്കാനായില്ല. പ്രിയപ്പെട്ടവന്റെ വിയോഗം .....