എ ഐ സി സി പ്രസിഡന്റ് പദവിക്കായുള്ള പോരാട്ടത്തില്‍ തരൂരിനൊപ്പം നിക്കാതിരുന്ന കേരളനേതാക്കള്‍ ശശിതരൂരിന് എ ഐ സിസി യില്‍ മികച്ച പദവി നേടിക്കൊടുക്കാന്‍ മത്‌സരിക്കുന്നു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ രാഹുലിനൊപ്പം തുല്ല്യസ്ഥാനമുള്ള മുഖമായി തരൂരിനെ അവതരിപ്പിക്കണമെന്ന ആവശ്യമായി മുന്നോട്ടുവന്നിരിക്കുന്നത് പഴയ എ ഗ്രൂപ്പും, കരുണാകര ഗ്രൂപ്പുമാണ്. ഇതിനിടയില്‍ നിയസഭയിലേക്ക് താനും ഒരു കൈ നോക്കും എന്ന തരൂര്‍ പ്രസ്ഥാവന വന്നതോടെ ഡല്‍ഹിയില്‍ അദ്ദേഹത്തെ ഉറപ്പിച്ച് നിര്‍ത്താന്‍ സതീശന്‍ സുധാരന്‍ സംഘവും രംഗത്തുണ്ട്. കേരളത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതില്ലെന്ന നിലപാട് ശശി തരൂരിനെ കോണ്‍ഗ്രസ് ഹൈക്കമാണ്ട് അറിയിച്ചേക്കും. തരൂരിനെ ദേശീയ നേതാവായി കാണാനാണ് ലക്ഷ്യമിടുന്നതെന്നും നിര്‍ദ്ദേശിച്ചു. ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് തന്നെ മത്സരിക്കണമെന്നും ആവശ്യപ്പെടും. ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന് ഓരോ സീറ്റും ജയിക്കേണ്ടത് നിര്‍ണ്ണായകമാണ്. അതുകൊണ്ട് തന്നെ തരൂരിനെ തിരുവനന്തപുരത്ത് നിര്‍ത്തും. ഇതോടെ കേരള മുഖ്യമന്ത്രിയെന്ന തരൂരിന്റെ ലക്ഷ്യത്തിന് തടയിടാമെന്നാണ് പ്രതീക്ഷ. ഹൈക്കമാണ്ടിലെ ഒരു ഉന്നതനാണ് ഇതിന് പിന്നില്‍. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് കൂടുമാറാനുള്ള ശശി തരൂരിന്റെ താല്‍പര്യം കോണ്‍ഗ്രസ് ഹൈക്കമാണ്ടിലെ പ്രമുഖ മലയാളികള്‍ക്ക് രസിക്കുന്നില്ല. തരൂരിനോടു പരസ്യമായി ഏറ്റുമുട്ടില്ല. മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയാകാന്‍ ഒരുക്കമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് നിയമസഭയിലേക്കു മത്സരിക്കാന്‍ തരൂര്‍ സന്നദ്ധത വ്യക്തമാക്കിയത്. ചോദ്യത്തിനുള്ള മറുപടിയെന്ന് വിശദീകരിക്കുന്നെങ്കിലും സാധ്യതകളൊന്നും തള്ളിക്കളയാനുമില്ല, തരൂര്‍ ക്യാംപ്. എന്നാല്‍ മുഖ്യമന്ത്രി പദ മോഹിച്ച് തരൂര്‍ നടത്തുന്ന നീക്കങ്ങളെ നിയമസഭാ സീറ്റില്‍ മത്സരിക്കാന്‍ അവസരം നല്‍കാതെ പൊളിക്കാനാണ് നീക്കം. ഇതിന് വേണ്ടിയാണ് ലോക്സഭയിലേക്ക് മത്സരിപ്പിക്കുന്നതും. അതിനിടെ നിയമസഭ ലക്ഷ്യമിടുന്ന ശശി തരൂര്‍ എംപി അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിലും മല്‍സരിക്കും എന്നാണ് സൂചന. സിറ്റിങ് സീറ്റായ തിരുവനന്തപുരത്തുതന്നെ ജനവിധി തേടണമെന്ന് ദേശീയ നേതൃത്വം പറയും. മുസ്ലിം ലീഗും ക്രൈസ്തവ സഭകളും എന്‍ എസ് എസും പരസ്യമായി തരൂരിനെ പിന്തുണയ്ക്കുന്നു. ഇതിനൊപ്പം കോണ്‍ഗ്രസിലെ യുവ നേതാക്കളും തരൂരിനൊപ്പമാണ്. എ ഗ്രൂപ്പും ഐയിലെ യുവാക്കളും തരൂരിനെ പിന്തുണയ്ക്കുന്നുണ്ട്. കേരളത്തില്‍ തരൂര്‍ നടത്തുന്ന യാത്രകളും സന്ദര്‍ശനങ്ങളും അദ്ദേഹത്തിന്റെ പി ആര്‍ നീക്കമാണ്. ദേശീയ നേതൃത്വത്തില്‍ നിന്നുള്ള സൂചനകള്‍ ശുഭമമാണന്നാണ് അദ്ദേഹം കരുതുന്നത്. പ്രഫഷനല്‍ കോണ്‍ഗ്രസ് അധ്യക്ഷപദമൊഴിച്ചാല്‍ ദേശീയ തലത്തില്‍ പ്രധാന ചുമതലയൊന്നും തരൂരിനില്ല. റായ്പുരിലെ നിര്‍ദിഷ്ട പ്ലീനറി സമ്മേളനത്തില്‍ പ്രവര്‍ത്തകസമിതിയിലേക്ക് നാമനിര്‍ദ്ദേശം ലഭിക്കുമോ എന്നും ഉറപ്പില്ലതിരുന്ന തരൂരിന് വേണ്ടി കെ സി തന്നെ നീക്കം തുടങ്ങി. അങ്ങല്ല പ്രവര്‍ത്തക സമിതിയിലേക്ക് തരൂര്‍ മത്സരിക്കുകയും ചെയ്യും. അങ്ങനെ വന്നാല്‍ തരൂരിനെ പ്രവര്‍ത്തക സമിതിയില്‍ തോല്‍പ്പിക്കാനും ശ്രമമുണ്ട്. പ്രവര്‍ത്തക സമിതിയിലേക്ക് തരൂരിന് നാമനിര്‍ദ്ദേശം നല്‍കിയില്ലങ്കില്‍ തരൂര്‍ പുറത്തേകു പോ്ും എന്ന ഭീതി രാഹുല്‍ ക്യാമ്പിനുണ്ട്. . കേരളത്തില്‍ തന്റെ സ്വീകാര്യത കാണിക്കാനും സമുദായ നേതൃത്വങ്ങളുടെയടക്കം പിന്തുണ ഉറപ്പിക്കാനും ശ്രമം തുടങ്ങിയത് വെറുതെ അല്ലന്നാണ് അവര്‍ വിലയിരുത്തുന്നത്. . ഇതു കണക്കിലെടുത്താണ് തരൂരിനെക്കൂടി ഉള്‍ക്കൊള്ളണമെന്ന നിലപാട് ഉമ്മന്‍ ചാണ്ടി പുലര്‍ത്തുന്നത്. 'എനിക്കുള്ള സ്വീകാര്യത ഇപ്പോള്‍ ഉണ്ടായതല്ല. നേരത്തേയും ഉണ്ട്. നിയമസഭയിലേക്കു മത്സരിക്കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ സമയമുണ്ട്. അതെല്ലാം തീരുമാനിക്കേണ്ടതു പാര്‍ട്ടിയാണ്. കോണ്‍ഗ്രസിനെയാണു തിരിച്ചു കൊണ്ടുവരേണ്ടത്.'-ഇതാണ് തരൂരിന്റെ നിലപാട്.
തൊഴിലാളികളുടെ അവകാശങ്ങളെ കുറിച്ച് ഓർമപ്പെടുത്തി ഇന്ന് മെയ് ദിനം 24 Web Desk 2–3 minutes തൊഴിലാളികളുടെ അവകാശങ്ങളെ കുറിച്ച് more...
സംസ്ഥാന സർക്കാറിന്റെ ബിവറേജസ് കോർപറേഷൻ വെയർ ഹൗസിൽ നിന്ന് അകാരണമായി പിരിച്ചുവിട്ട തിരുവനന്തപുരം സ്വദേശിനി ദുരിതത്തിൽ. 2022 ൽ പിരിച്ചുവിട്ട more...
തൃശൂർ പൂരത്തിന് ഇന്ന് സമാപനം. തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിയും. മണികണ്ഠനാൽ പന്തലിൽ നിന്നാണ് പാറമേക്കാവിന്റെ എഴുന്നള്ളത്ത്. more...
കോയമ്പത്തൂർ∙ മലയാളി യുവതിയെ ഭർത്താവ് ആസിഡ് ഒഴിച്ച് ആക്രമിച്ചത് കുടുംബ പ്രശ്നത്തെ തുടർന്നെന്ന് വിവരം. ഇക്കഴിഞ്ഞ മാർച്ച് 23ന് കോയമ്പത്തൂർ more...
കോഴിക്കോട് ∙ കേരളത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നയിച്ച വിമർശനങ്ങൾക്ക് എണ്ണിയെണ്ണി മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിനു more...
കോഴിക്കോട് ∙ കേരളത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നയിച്ച വിമർശനങ്ങൾക്ക് എണ്ണിയെണ്ണി മറുപടി .....
തൊഴിലാളികളെയും സമൂഹത്തിന് അവർ നൽകിയ സംഭാവനകളെയും ബഹുമാനിക്കുന്ന ദിവസമാണ് മെയ് ഒന്ന്. 1800 .....
ആശുപത്രികളില്‍ എത്താതെ രോഗികള്‍ക്ക് വീട്ടില്‍ തന്നെ സൗജന്യമായി ഡയാലിസിസ് ചെയ്യാന്‍ കഴിയുന്ന പെരിറ്റോണിയല്‍ .....
ഹിജാബ് നിരോധനത്തെത്തുടര്‍ന്ന് വാര്‍ത്തകളില്‍ നിറഞ്ഞ കർണാടക പി.യു.സി രണ്ടാം വർഷ പരീക്ഷയിൽ ഒന്നാം .....
രാജ്യത്ത് 157 പുതിയ സർക്കാർ നഴ്‌സിംഗ് കോളേജുകൾക്ക് അനുമതി. കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് .....