പാലക്കാട് ജില്ലയിലെ പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് നെല്ലിയാമ്പതി. മേഘങ്ങള്‍ ഓമനിക്കുന്ന നെല്ലിയാമ്പതി മലനിരകള്‍ ആരേയും ആകര്‍ഷിക്കുന്ന കാഴ്ചയാണ്. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 467 മീറ്റര്‍ മുതല്‍ 1572 മീറ്റര്‍ വരെ ഉയരത്തിലാണ് ഈ മലനിരകൾ സ്ഥിതി ചെയ്യുന്നത്. പാലക്കാടന്‍ സമതലങ്ങളുടെ ചൂടില്‍ നിന്ന് നെല്ലിയാമ്പതി മലനിരകളുടെ ഈ കാഴ്ച തന്നെ കുളിര്‍മ്മയേകും. നെന്മാറയില്‍ നിന്ന് പോത്തുണ്ടി അണക്കെട്ട് വഴിയുള്ള റോഡിലൂടെ സഞ്ചരിച്ച് വേണം നെല്ലിയാമ്പതിയില്‍ എത്താന്‍. ഈ റൂട്ടില്‍ ഏകദേശം 10ഓളം ഹെയര്‍പിന്‍ വളവുകളുണ്ട്. ബോട്ടിംഗ് സൗകര്യമുള്ള ചെറിയൊരു അണക്കെട്ടാണ് പോത്തുണ്ടിയിലേത്. യാത്രക്കിടയില്‍ ഒരു ഉല്ലാസത്തിന് ഇറങ്ങാന്‍ യോജിച്ച സ്ഥലം. നെല്ലിയാമ്പതിയിലേക്കുള്ള ചുരം കയറുമ്പോള്‍ വഴിയിലുടനീളം പാലക്കാടന്‍ സമതലങ്ങളും നെല്‍പാടങ്ങളും തെങ്ങിന്‍ തോപ്പുകളും കാഴ്ച വിരുന്നൊരുക്കുന്നു. ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ ശ്രിയ | വിഷ്വൽ സ്റ്റോറി കാണാം മുകളിലേക്കുള്ള വഴിയില്‍ ഇരുവശവും തോട്ടങ്ങളാണ്. വിവിധ കമ്പനികളുടെ വക തേയിലത്തോട്ടങ്ങളും ഓറഞ്ച് തോട്ടങ്ങളും സ്വകാര്യ സംരംഭകരുടെ ഹോട്ടലുകളും റിസോര്‍ട്ടുകളും ഇവിടെ നിരവധിയുണ്ട്. പലകപ്പാണ്ടി എസ്റ്റേറ്റിന് വളരെ അടുത്താണ് സീതാര്‍കുണ്ട് വെള്ളച്ചാട്ടം. പലകപ്പാണ്ടിയില്‍ നിന്ന് മാമ്പാറ വരെ ജീപ്പിലോ, നടന്നോ സന്ദര്‍ശകര്‍ക്കു പ്രകൃതി ഭംഗി ആസ്വദിക്കാം. കാട്ടുപോത്ത്, ആന, പുള്ളിപ്പുലി, മലയണ്ണാന്‍ തുടങ്ങിയ വന്യജീവികളെയും നെല്ലിയാമ്പതി യാത്രയില്‍ കാണാം. കൂടാതെ പക്ഷിനിരീക്ഷകരുടെ പറുദ്ദീസ കൂടിയാണിവിടം. എങ്ങനെ എത്താം അടുത്തുളള റെയില്‍വേ സ്റ്റേഷന്‍ : പാലക്കാട്, 56 കി. മീ, വിമാനത്താവളം : കോയമ്പത്തൂര്‍ (തമിഴ്നാട്), 55 കി. മീ.
തൊഴിലാളികളുടെ അവകാശങ്ങളെ കുറിച്ച് ഓർമപ്പെടുത്തി ഇന്ന് മെയ് ദിനം 24 Web Desk 2–3 minutes തൊഴിലാളികളുടെ അവകാശങ്ങളെ കുറിച്ച് more...
സംസ്ഥാന സർക്കാറിന്റെ ബിവറേജസ് കോർപറേഷൻ വെയർ ഹൗസിൽ നിന്ന് അകാരണമായി പിരിച്ചുവിട്ട തിരുവനന്തപുരം സ്വദേശിനി ദുരിതത്തിൽ. 2022 ൽ പിരിച്ചുവിട്ട more...
തൃശൂർ പൂരത്തിന് ഇന്ന് സമാപനം. തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിയും. മണികണ്ഠനാൽ പന്തലിൽ നിന്നാണ് പാറമേക്കാവിന്റെ എഴുന്നള്ളത്ത്. more...
കോയമ്പത്തൂർ∙ മലയാളി യുവതിയെ ഭർത്താവ് ആസിഡ് ഒഴിച്ച് ആക്രമിച്ചത് കുടുംബ പ്രശ്നത്തെ തുടർന്നെന്ന് വിവരം. ഇക്കഴിഞ്ഞ മാർച്ച് 23ന് കോയമ്പത്തൂർ more...
കോഴിക്കോട് ∙ കേരളത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നയിച്ച വിമർശനങ്ങൾക്ക് എണ്ണിയെണ്ണി മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിനു more...
കോഴിക്കോട് ∙ കേരളത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നയിച്ച വിമർശനങ്ങൾക്ക് എണ്ണിയെണ്ണി മറുപടി .....
തൊഴിലാളികളെയും സമൂഹത്തിന് അവർ നൽകിയ സംഭാവനകളെയും ബഹുമാനിക്കുന്ന ദിവസമാണ് മെയ് ഒന്ന്. 1800 .....
ആശുപത്രികളില്‍ എത്താതെ രോഗികള്‍ക്ക് വീട്ടില്‍ തന്നെ സൗജന്യമായി ഡയാലിസിസ് ചെയ്യാന്‍ കഴിയുന്ന പെരിറ്റോണിയല്‍ .....
ഹിജാബ് നിരോധനത്തെത്തുടര്‍ന്ന് വാര്‍ത്തകളില്‍ നിറഞ്ഞ കർണാടക പി.യു.സി രണ്ടാം വർഷ പരീക്ഷയിൽ ഒന്നാം .....
രാജ്യത്ത് 157 പുതിയ സർക്കാർ നഴ്‌സിംഗ് കോളേജുകൾക്ക് അനുമതി. കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് .....