തൊടുപുഴ∙ അയല്‍വാസിയുടെ കാല്‍ തല്ലിയൊടിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ അമ്മയ്ക്കും മകള്‍ക്കുമായുള്ള തിരച്ചില്‍ തുടരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് രാവിലെ നടക്കാനിറങ്ങിയ നാൽപ്പത്തിനാലുകാരനെ മുളകുപൊടി വിതറി ക്വട്ടേഷന്‍ സംഘം ആക്രമിച്ചത്. സംഘത്തിലെ രണ്ടുപേര്‍ പിടിയിലായി. പ്രഭാത സവാരിക്കിടെയാണ് തൊടുപുഴ സ്വദേശി ഓമനക്കുട്ടന് നേരെ ആക്രമമുണ്ടായത്. ബൈക്കിലെത്തിയ ക്വട്ടേഷന്‍ സംഘം മുളകുപൊടി വിതറി തല്ലിച്ചതയ്ക്കുകയായിരുന്നു. അയല്‍വാസിയും ബന്ധുവുമായ മില്‍ഖയും മകള്‍ അനീറ്റയുമാണ് അക്രമണത്തിനു പിന്നിലെന്നു ഓമനക്കുട്ടന്‍ സംശയമുന്നയിച്ചു. പൊലീസ് അന്വേഷണം ശക്തമായതോടെ ഇരുവരും ഒളിവില്‍ പോയി. ഇതറിഞ്ഞ പൊലീസ് ഇവരുടെ ഫോൺ റെക്കോർഡ് ശേഖരിച്ചു. ക്വട്ടേഷൻ സംഘത്തെ ബന്ധപ്പെട്ടിരുന്നതായി ഇതിലൂടെ വ്യക്തമായി. സംഭവത്തില്‍ ഗുണ്ടകളായ സന്ദീപിനെയും സുഹൃത്തിനെയും എറണാകുളം ചേരാനെല്ലൂരില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. 30,000 രൂപയ്ക്ക് ക്വട്ടേഷന്‍ ഏറ്റെടുക്കുകയായിരുന്നെന്ന് ഇരുവരും സമ്മതിച്ചു. മിൽഖയുടെ നാലാം ഭർത്താവ് റെജിയുടെ സുഹൃത്താണ് അറസ്റ്റിലായ സന്ദീപ്. മില്‍ഖയും ഓമനക്കുട്ടനും തമ്മില്‍ തര്‍ക്കങ്ങള്‍ പതിവായിരുന്നു. ഇതിന്‍റെ തുടര്‍ച്ചയാണ് ആക്രമണം. ഒളിവിലുള്ള പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
തൊഴിലാളികളുടെ അവകാശങ്ങളെ കുറിച്ച് ഓർമപ്പെടുത്തി ഇന്ന് മെയ് ദിനം 24 Web Desk 2–3 minutes തൊഴിലാളികളുടെ അവകാശങ്ങളെ കുറിച്ച് more...
സംസ്ഥാന സർക്കാറിന്റെ ബിവറേജസ് കോർപറേഷൻ വെയർ ഹൗസിൽ നിന്ന് അകാരണമായി പിരിച്ചുവിട്ട തിരുവനന്തപുരം സ്വദേശിനി ദുരിതത്തിൽ. 2022 ൽ പിരിച്ചുവിട്ട more...
തൃശൂർ പൂരത്തിന് ഇന്ന് സമാപനം. തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിയും. മണികണ്ഠനാൽ പന്തലിൽ നിന്നാണ് പാറമേക്കാവിന്റെ എഴുന്നള്ളത്ത്. more...
കോയമ്പത്തൂർ∙ മലയാളി യുവതിയെ ഭർത്താവ് ആസിഡ് ഒഴിച്ച് ആക്രമിച്ചത് കുടുംബ പ്രശ്നത്തെ തുടർന്നെന്ന് വിവരം. ഇക്കഴിഞ്ഞ മാർച്ച് 23ന് കോയമ്പത്തൂർ more...
കോഴിക്കോട് ∙ കേരളത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നയിച്ച വിമർശനങ്ങൾക്ക് എണ്ണിയെണ്ണി മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിനു more...
കോഴിക്കോട് ∙ കേരളത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നയിച്ച വിമർശനങ്ങൾക്ക് എണ്ണിയെണ്ണി മറുപടി .....
തൊഴിലാളികളെയും സമൂഹത്തിന് അവർ നൽകിയ സംഭാവനകളെയും ബഹുമാനിക്കുന്ന ദിവസമാണ് മെയ് ഒന്ന്. 1800 .....
ആശുപത്രികളില്‍ എത്താതെ രോഗികള്‍ക്ക് വീട്ടില്‍ തന്നെ സൗജന്യമായി ഡയാലിസിസ് ചെയ്യാന്‍ കഴിയുന്ന പെരിറ്റോണിയല്‍ .....
ഹിജാബ് നിരോധനത്തെത്തുടര്‍ന്ന് വാര്‍ത്തകളില്‍ നിറഞ്ഞ കർണാടക പി.യു.സി രണ്ടാം വർഷ പരീക്ഷയിൽ ഒന്നാം .....
രാജ്യത്ത് 157 പുതിയ സർക്കാർ നഴ്‌സിംഗ് കോളേജുകൾക്ക് അനുമതി. കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് .....