News Beyond Headlines

01 Friday
December

ഔദാര്യമല്ല, ജനങ്ങളുടെ അവകാശമാണ്; ഫയലുകള്‍ തീര്‍പ്പാക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ മുന്നറിയിപ്പുമായി വീണ്ടും മുഖ്യമന്ത്രി

വിവിധ ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഓഫീസുകളില്‍ എത്തുന്ന ജനങ്ങളുടെ ഫയലുകള്‍ വേഗം തീര്‍പ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓഫീസുകളില്‍ വരുന്നവര്‍ ആരുടെയും ഔദാര്യത്തിന് വരുന്നവരല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന താലൂക്ക് തല അദാലത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് കരുതലും കൈത്താങ്ങും എന്ന പേരില്‍ താലൂക്ക് തല അദാലത്തുകള്‍ സംഘടിപ്പിക്കുന്നത്. അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് വച്ച് നിര്‍വഹിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍, ഓരോ ഫയലും ഓരോ ജീവിതമാണെന്ന സര്‍ക്കാര്‍ പ്രഖ്യാപനം വീണ്ടും ഓര്‍മിപ്പിച്ചു. കെട്ടിക്കിടക്കുന്ന ഫയലുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാനാണ് ജനങ്ങളും സര്‍ക്കാരും ആഗ്രഹിക്കുന്നത്. ജനങ്ങളുടെ പരാതികള്‍ ഉടന്‍ തീര്‍പ്പാക്കാനുള്ള ശ്രമങ്ങള്‍ എല്ലാവരുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങള്‍ ഔദാര്യം പ്രതീക്ഷിച്ചല്ല ഓഫീസുകളിലേക്ക് വരുന്നത്. ഉദ്യോഗസ്ഥര്‍ ശരീയായ രീതിയില്‍ ജനങ്ങളോട് പെരുമാറണം. അഴിമതി കാണിക്കുന്നവരോട് സര്‍ക്കാര്‍ ദയ കാണിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രിമാരുടെ നേതൃത്വത്തിലാണ് കേരളത്തിലെ 78 താലൂക്കുകളിലായി അദാലത്ത് സംഘടിപ്പിക്കുന്നത്. മേയ് 2 മുതല്‍ 8 വരെയാകും അദാലത്ത് നടക്കുക.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


തൊഴിലാളികളുടെ അവകാശങ്ങളെ കുറിച്ച് ഓർമപ്പെടുത്തി ഇന്ന് മെയ് ദിനം 24 Web Desk 2–3 minutes തൊഴിലാളികളുടെ അവകാശങ്ങളെ കുറിച്ച്  more...

ബിവറേജസ് കോർപറേഷൻ വെയർ ഹൗസിൽ നിന്ന് അകാരണമായി പിരിച്ചുവിട്ട യുവതി ദുരിതത്തിൽ; ജീവിതം വഴിമുട്ടി

സംസ്ഥാന സർക്കാറിന്റെ ബിവറേജസ് കോർപറേഷൻ വെയർ ഹൗസിൽ നിന്ന് അകാരണമായി പിരിച്ചുവിട്ട തിരുവനന്തപുരം സ്വദേശിനി ദുരിതത്തിൽ. 2022 ൽ പിരിച്ചുവിട്ട  more...

തൃശൂർ പൂരത്തിന് ഇന്ന് സമാപനം; ആവേശമാകാൻ പകൽപ്പൂരം

തൃശൂർ പൂരത്തിന് ഇന്ന് സമാപനം. തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിയും. മണികണ്ഠനാൽ പന്തലിൽ നിന്നാണ് പാറമേക്കാവിന്റെ എഴുന്നള്ളത്ത്.  more...

പ്രണയവിവാഹം, മറ്റൊരാൾക്കൊപ്പം താമസം; കവിതയ്ക്ക് ആസിഡാക്രമണം, ദാരുണാന്ത്യം

കോയമ്പത്തൂർ∙ മലയാളി യുവതിയെ ഭർത്താവ് ആസിഡ് ഒഴിച്ച് ആക്രമിച്ചത് കുടുംബ പ്രശ്നത്തെ തുടർന്നെന്ന് വിവരം. ഇക്കഴിഞ്ഞ മാർച്ച്‌ 23ന് കോയമ്പത്തൂർ  more...

‘ഒരു വന്ദേഭാരത് തന്നിട്ട് വീമ്പ് പറഞ്ഞാല്‍ മതിയോ?’: മോദിയെ വിമർശിച്ച് പിണറായി

കോഴിക്കോട് ∙ കേരളത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നയിച്ച വിമർശനങ്ങൾക്ക് എണ്ണിയെണ്ണി മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിനു  more...

HK Special


‘ഒരു വന്ദേഭാരത് തന്നിട്ട് വീമ്പ് പറഞ്ഞാല്‍ മതിയോ?’: മോദിയെ വിമർശിച്ച് പിണറായി

കോഴിക്കോട് ∙ കേരളത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നയിച്ച വിമർശനങ്ങൾക്ക് എണ്ണിയെണ്ണി മറുപടി .....

മെയ് 1ന് എങ്ങനെ പൊതു അവധിയായി ?

തൊഴിലാളികളെയും സമൂഹത്തിന് അവർ നൽകിയ സംഭാവനകളെയും ബഹുമാനിക്കുന്ന ദിവസമാണ് മെയ് ഒന്ന്. 1800 .....

‘വീട്ടിലെ സൗജന്യ ഡയാലിസിസ് ഇനി എല്ലാ ജില്ലകളിലും’: മന്ത്രി വീണാ ജോര്‍ജ്

ആശുപത്രികളില്‍ എത്താതെ രോഗികള്‍ക്ക് വീട്ടില്‍ തന്നെ സൗജന്യമായി ഡയാലിസിസ് ചെയ്യാന്‍ കഴിയുന്ന പെരിറ്റോണിയല്‍ .....

ഹിജാബ് നിരോധിച്ചവരോട് മധുരപ്രതികാരം; 600ൽ 593 മാർക്ക് നേടി തബസ്സും ഷെയ്ഖ്; ആശംസിച്ച് ശശി തരൂര്‍

ഹിജാബ് നിരോധനത്തെത്തുടര്‍ന്ന് വാര്‍ത്തകളില്‍ നിറഞ്ഞ കർണാടക പി.യു.സി രണ്ടാം വർഷ പരീക്ഷയിൽ ഒന്നാം .....

രാജ്യത്ത് 157 പുതിയ സർക്കാർ നഴ്സിംഗ് കോളജുകൾക്ക് അനുമതി; ഉത്തർ പ്രദേശിൽ 27 എണ്ണം; കേരളത്തോട് അവഗണന

രാജ്യത്ത് 157 പുതിയ സർക്കാർ നഴ്‌സിംഗ് കോളേജുകൾക്ക് അനുമതി. കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് .....