News Beyond Headlines

29 Monday
April

സര്‍ക്കാര്‍ തീവെട്ടിക്കൊള്ള

ലോകത്താകമാനം അസംസ്‌കൃത എണ്ണയുടെ വില 2001ലേതിനു തുല്യമായിട്ടും ഇന്ത്യയില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില്പന വില റെക്കോഡില്‍ എത്തിച്ചിതിനെ വിശേഷിപ്പിക്കാന്‍ വേറേ വാക്കുകളില്ല. രാജ്യാന്തര വിപണിയില്‍ ക്രൂഡ് വില 23 ഡോളറിലേക്കാണു കൂപ്പുകുത്തിയിരിക്കുന്നത്. ഇത് ഇനിയും കുറയുമെന്നാണു പ്രതീക്ഷ. ഗള്‍ഫ് മേഖലയിലെ എണ്ണ ഉത്പാദക രാജ്യങ്ങളുടെയെല്ലാം സാമ്പത്തിക നട്ടെല്ല് തകര്‍ക്കുന്ന ഈ വിലത്തകര്‍ച്ച പക്ഷേ, ഇന്ത്യയെപ്പോലുള്ള ഉപഭോക്തൃ രാജ്യങ്ങള്‍ക്കു നിനച്ചിരിക്കാത്ത ലോട്ടറിയാണ്. അതിന്റെ നേട്ടം അനുഭവിക്കേണ്ട ജനങ്ങള്‍ക്കു പക്ഷേ, ഇന്ധനമെന്നത് കിട്ടാക്കനി തന്നെ. ക്രൂഡ് വില കണക്കാക്കിയാല്‍ ഒരു ലിറ്റര്‍ പെട്രോളിന് വെറും 18 രൂപ നല്‍കേണ്ടിയിരുന്ന സ്ഥാനത്ത് കൊച്ചി നഗരത്തില്‍ ഇന്നലെ വിറ്റത് 71.72 രൂപയ്ക്ക്. ഡീസലും 18 രൂപയ്ക്കു വില്‍ക്കമായിരുന്നെങ്കിലും വില 67.17 രൂപ തന്നെ. കഴിഞ്ഞ ബജറ്റില്‍ നിര്‍ദേശിച്ച എക്‌സൈസ് നികുതിയേക്കാള്‍ ഏകദേശം രണ്ടു ലക്ഷം കോടി രൂപയുടെ അധികവരുമാനം കേന്ദ്ര സര്‍ക്കാരിനു ലഭിച്ചപ്പോള്‍, ഒരു ലിറ്റര്‍ പെട്രോളൊഴിച്ച് മോപ്പെഡില്‍ മീന്‍കച്ചവടം നടത്തുന്ന ഒരു പാവപ്പെട്ടവന് നഷ്ടം 53 രൂപ! ഈ കൊവിഡ് കാലത്ത് ക്രൂഡ് വില ഓരോ ദിവസവും കുറഞ്ഞുവരികയായിരുന്നു. അമെരിക്കയിലെ വിലനിലവാരത്തില്‍ ബാരലിനു പൂജ്യത്തിലും താഴേക്കുവരുമെന്ന സ്ഥിതി വരെയുണ്ട്. എന്നാല്‍ ഇന്ത്യയില്‍ കൊവിഡ് കാലത്തു പോലും രണ്ടു തവണയായി പെട്രോളിന് 13 രൂപയുടെയും ഡീസലിന് 16 രൂപയുടെയും എക്‌സൈസ് തീരുവ വര്‍ധനവാണു കേന്ദ്ര സര്‍ക്കാര്‍ വരുത്തിയത്. മാര്‍ച്ച് 14ന് ഡീസലിനും പെട്രോളിനും ലിറ്ററിനു മൂന്നു രുപ വീതവും കഴിഞ്ഞ ദിവസം ഇവയ്ക്ക് യഥാക്രമം 13 രൂപയും പത്തു രൂപയും വര്‍ധിപ്പിച്ചു. ഒരു ലിറ്റര്‍ ഡീസലിന് 10 രൂപ കുറഞ്ഞാല്‍ ചരക്ക് കൂലി ഇനത്തില്‍ ഒട്ടെല്ലാ നിത്യോപയോഗ സാധനങ്ങളുടെയും വില കുത്തനേ ഇടിയും. അതിന്റെ പ്രയോജനം രാജ്യത്തെ എല്ലാവിഭാഗം ജനങ്ങള്‍ക്കും നേരിട്ട് ലഭിക്കുകയും ചെയ്യും. അതാണു സര്‍ക്കാര്‍ തട്ടിക്കളഞ്ഞത്. 2016ലെ ജിഎസ്ടി നടപ്പാക്കിയപ്പോള്‍ രാജ്യത്താകമാനം ഒരു ഉത്പന്നത്തിന് ഒരു നികുതി എന്നാണു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. എന്നാല്‍ ഇന്ധനങ്ങളെ ഈ നികുതി ഏകീകരണത്തില്‍ നിന്ന് ഒഴിവാക്കിയതാണ് ഏറ്റവും വലിയ ചതി. ജിഎസ്ടി കൗണ്‍സിലില്‍ സംസ്ഥാനങ്ങളും ഈ ചതിക്കു കൂട്ടുനിന്നു. ജനങ്ങളെ കൊള്ളയടിക്കുന്ന കാര്യത്തില്‍ കൊടിയുടെ നിറം നോക്കാതെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അവസരം കിട്ടുമ്പോഴെല്ലാം മത്സരിക്കുകയാണല്ലോ. ക്രൂഡ് വില 2010ല്‍ റെക്കോഡ് ഉയരത്തിലായിരുന്നു- ബാരലിന് 160 ഡോളര്‍. അന്നു പെട്രോളിനു ഡല്‍ഹിയിലെ വില 55 രൂപയും. ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ക്രൂഡിന് വില 23 ഡോളര്‍ എന്ന നിലയിലായിരുന്നു, 2001ല്‍. അന്ന് ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 27.59 രൂപയായിരുന്നു വില എന്നുകൂടി ഓര്‍ക്കണം. അന്നത്തെ വിലയ്ക്കു ക്രൂഡ് ഓയില്‍ കിട്ടുമ്പോഴാണ് ഇപ്പോള്‍ പെട്രോളിന് 71.72 രൂപ വാങ്ങുന്നത്. അതില്‍ 32.98 രൂപ കേന്ദ്ര സര്‍ക്കാരിന്റെ എക്‌സൈസ് നികുതിയാണ്. വാറ്റ് നികുതി ഇനത്തില്‍ 16.44 രൂപയും ഏജന്‍സി കമ്മിഷനായി 3.80 രൂപയും ഈടാക്കുന്നു. ഇതെല്ലാം ഒഴിവാക്കിയാല്‍ പെട്രോളിന് 18 രൂപ മാത്രമാണു ലിറ്റര്‍ വില. അതവിടെ നില്‍ക്കട്ടെ. അന്താരാഷ്ട്ര നിരക്കിലുള്ള ക്രൂഡ് വില കണക്കാക്കി, സംസ്‌കരണച്ചെലവും അതിന്മേലുള്ള നികുതികളും കമ്മിഷനും ഉള്‍പ്പെടുത്തി, ലിറ്ററിന് അന്‍പതു രൂപയ്ക്കു വിറ്റാല്‍പ്പോലും വന്‍ലാഭം കിട്ടുമെന്നിരിക്കെയാണ് 1.60 ലക്ഷം കോടി രൂപയുടെ അധിക നികുതി ഇന്ത്യക്കാരുടെ മേല്‍ കേന്ദ്ര സര്‍ക്കാര്‍ കുത്തിച്ചാരുന്നത്. ഈ അധികഭാരം ലഘൂകരിക്കണമെന്ന പ്രതിപക്ഷ ആവശ്യം വെറും രാഷ്ട്രീയമല്ല, ജനങ്ങളുടെ നിവേദനം തന്നെയാണ്. രാജ്യത്തെ അന്‍പതോളം വന്‍കിടക്കാര്‍ ഒറ്റയടിക്ക് 63,000 കോടി രൂപ അടിച്ചു മാറ്റിയതിന്റെ കണക്കുകള്‍ മനസിലാക്കിയതിന്റെ മഷി ഉണങ്ങും മുന്‍പാണ് സര്‍ക്കാര്‍ ചെലവില്‍ 1.60 ലക്ഷം കോടിയുടെ പെട്രോളിയം കൊള്ളയെന്നു തിരിച്ചറിയുമ്പോഴും നിസ്സഹയാരായി നോക്കിനില്‍ക്കാനേ ഇന്നാട്ടിലെ സാധാരണ ജനങ്ങള്‍ക്കു കഴിയുന്നുള്ളൂ. അതുവഴി അവരുടെ അസാധാരണമായ ക്ഷമയാണു പരീക്ഷിക്കപ്പെടുന്നതെന്നു കൂടി ഓര്‍ത്താല്‍ കൊള്ളാം, ഭരണയന്ത്രം തിരിക്കുന്ന എല്ലാവരും.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....