News Beyond Headlines

17 Monday
May

‘തുടര്‍ഭരണം ഉറപ്പ്’; ഇടതുമുന്നണി 95 സീറ്റുകള്‍ വരെ നേടുമെന്ന വിലയിരുത്തലില്‍ സിപിഎം

ഉറപ്പാണ് ഭരണത്തുടര്‍ച്ചയെന്ന് വ്യക്തമാക്കുന്നതാണ് സിപിഎം ജില്ലാ കമ്മറ്റികള്‍ നല്‍കിയ റിപ്പോര്‍ട്ടുകള്‍. 83 സീറ്റില്‍ ഉറപ്പായും ജയിക്കും. വലിയ അടിയൊഴുക്കുകള്‍ ഉണ്ടായില്ലെങ്കില്‍ 95 സീറ്റുകള്‍ വരെ നേടാം. തിരുവനന്തപുരത്ത് നേമം ഉള്‍പ്പടെ വിജയിക്കുമെന്നാണ് ജില്ലാനേതൃത്വത്തിന്റെ കണക്ക്. അരുവിക്കര എല്‍ഡിഎഫ് പിടിച്ചെടുക്കും. തിരുവനന്തപുരവും കോവളം ഒഴികെയുള്ള ബാക്കി 12 ഇടത്തും ഇടതുപക്ഷം വിജയം ഉറപ്പാണെന്നുമാണ് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തല്‍.
കൊല്ലം ജില്ലയിലെ കഴിഞ്ഞ തവണ എല്ലാ സീറ്റിലും വിജയിച്ച ഇടതുമുന്നണി ഇത്തവണ കരുനാഗപ്പള്ളി, ചവറ, സീറ്റുകളിലെ അട്ടിമറി സാധ്യത തള്ളികളയുന്നില്ല. കുണ്ടറ, കൊല്ലം മണ്ഡലങ്ങളില്‍ മത്സരം ശക്തമെന്നുമാണ് പാര്‍ട്ടി വിലയിരുത്തല്‍.
കോട്ടയം ജില്ലയില്‍ നാലുസീറ്റ് ഉറപ്പിച്ചു പറയുമ്പോള്‍ 2 സീറ്റുകള്‍ അധികമായി നേടാമെന്നുമാണ് പാര്‍ട്ടി വിലയിരുത്തല്‍. എറണാകുളത്ത് കളമശ്ശേരിയിലാണ് അട്ടിമറിവിജയം പ്രതീക്ഷിക്കുന്നത്. എന്നാല്‍, ഇത് ഉറപ്പുള്ള ജയമായി സിപിഎം കണക്കാക്കിയിട്ടില്ല. പാലക്കാട് കടുത്തമത്സരം നടന്ന തൃത്താലയില്‍ എം.ബി. രാജേഷ് 2000 വോട്ടിനെങ്കിലും ജയിക്കുമെന്നാണ് ജില്ലാ കമ്മിറ്റിയുടെ കണക്ക്. തൃശ്ശൂരില്‍ വടക്കാഞ്ചേരിയടക്കം നേടാനാകുമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ കണക്ക്.
അതേസമയം, തൃശൂര്‍ സീറ്റില്‍ അത്ര ശുഭപ്രതീക്ഷ വച്ചുപുലര്‍ത്തുന്നില്ല. കോഴിക്കോട് ജില്ലയിലെ വടകര ജയിക്കുമെന്നാണ് പാര്‍ട്ടി വിലയിരുത്തലെങ്കിലും, അട്ടിമറിസാധ്യതയും തള്ളുന്നില്ല. വയനാട്ടില്‍ യുഡിഎഫ് മണ്ഡലമായ സുല്‍ത്താന്‍ ബത്തേരി പിടിച്ചെടുക്കാന്‍ കഴിയുന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയത്. കണ്ണൂരില്‍ അഴീക്കോട്, പേരാവൂര്‍ സീറ്റുകള്‍ പിടിച്ചെടുക്കാനാകുമെന്നും കാസര്‍കോടും കോഴിക്കോടും വയനാട്ടിലും നിലവിലുള്ള സീറ്റുകള്‍ നിലനിര്‍ത്തുമെന്നുമാണ് സിപിഎമ്മിന്റെ ആദ്യഘട്ട വിലയിരുത്തല്‍.
പ്രതീക്ഷിച്ചതിലും കടുത്ത മത്സരം പലമണ്ഡലങ്ങളിലും നടന്നു. അടിയൊഴുക്കുകള്‍ ജയപരാജയം നിര്‍ണയിക്കുന്ന മണ്ഡലങ്ങളും ഏറെയാണ്. ബിജെപി മുമ്പൊരിക്കലും ഇല്ലാത്തവിധം ബൂത്തുതലത്തില്‍ സജീവമായിരുന്നുവെന്നും ജില്ലാ റിപ്പോര്‍ട്ടിംഗില്‍ അഭിപ്രായം ഉണ്ടായി. യുഡിഎഫിന് ബൂത്ത് ഏജന്റുമാരില്ലാത്ത സ്ഥലത്തുപോലും, ബിജെപി. ആളെനിര്‍ത്തി. ചില മണ്ഡലങ്ങളില്‍ ബിജെപി നേടുന്ന അധികവോട്ടുകള്‍ യുഡിഎഫിന് തിരിച്ചടിയാകുമെന്നുമാണ് സിപിഎം പ്രതീക്ഷ.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


ജൂണ്‍മാസത്തിലെ പരീക്ഷ പിഎസ്‌സി മാറ്റിവെച്ചു

തിരുവനന്തപുരം: കൊവിഡ് 19 വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ 2021 ജൂണ്‍ മാസം നടത്താനിരുന്ന പരീക്ഷകള്‍  more...

രജിസ്‌ട്രേഷന്‍ സങ്കീര്‍ണതയില്‍; സംസ്ഥാനത്ത് 18 ന് മുകളിലുള്ളവരുടെ വാക്‌സീനേഷന്‍ മന്ദഗതിയില്‍

തിരുവനന്തപുരം: രജിസ്‌ട്രേഷന്‍ നടപടികളിലെ സങ്കീര്‍ണതയില്‍ കുരുങ്ങി മന്ദഗതിയിലായി സംസ്ഥാനത്ത് പതിനെട്ട് വയസ്സിന് മുകളിലുള്ളവരുടെ വാക്‌സീനേഷന്‍. മുന്‍ഗണനാ ഗ്രൂപ്പില്‍ ഒരു ലക്ഷത്തി  more...

മന്ത്രിസഭയില്‍ 21 അംഗങ്ങള്‍; വകുപ്പുകള്‍ മുഖ്യമന്ത്രി തീരുമാനിക്കും- എ. വിജയരാഘവന്‍

തിരുവനന്തപുരം∙ രണ്ടാം പിണറായി മന്ത്രിസഭയില്‍ 21 അംഗങ്ങളുണ്ടാവുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍. മന്ത്രിമാരുടെ വകുപ്പുകള്‍ തീരുമാനിക്കാന്‍ മുഖ്യമന്ത്രിയെ യോഗം  more...

അഞ്ച് കഥകളുമായി ചിത്രം’വിശുദ്ധരാത്രികളുടെ ‘ ടീസർ പുറത്തിറങ്ങി; 21-ന് റിലീസ് ചെയ്യും

കൊച്ചി: അലൻസിയാർ ലേ ലോപ്പസ് ,സന്തോഷ് കീഴാറ്റൂർ,ശ്രീജയനായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡോ: എസ്. സുനിൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന'വിശുദ്ധ  more...

ചൈനയില്‍ നാശം വിതച്ച്‌ ചുഴലിക്കാറ്റ് ; 12 മരണം

ബീജിംഗ് : ചൈനയില്‍ നാശം വിതച്ച്‌ ചുഴലിക്കാറ്റ്. ചൈനയില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ 12 മരണം. 300 ലധികം പേര്‍ക്ക് പരിക്കേറ്റു.  more...

HK Special


മലങ്കര സുറിയാനി ക്യസ്ത്യാനി അസോസിയേഷന്‍ ഒക്ടോബര്‍ 14ന് പരുമലയില്‍

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അടുത്ത അദ്ധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനുള്ള മലങ്കര സുറിയാനി ക്യാസ്ത്യാനി അസോസിയേഷന്‍ .....

കേരളത്തിലേക്കുള്ള ആദ്യ ഓക്‌സിജന്‍ ട്രെയിന്‍ കൊച്ചിയിലെത്തി

കേരളത്തിലേക്കുള്ള ആദ്യ ഓക്‌സിജന്‍ എക്‌സ്പ്രസ് ട്രെയിന്‍ കൊച്ചിയിലെത്തി. ഞായറാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് ട്രെയിന്‍ .....

അത്യപൂര്‍വ്വ വിസ്മയ കാഴ്ച ഒരുക്കി കുമരകം; കൂട്ടം കൂടി മഞ്ഞത്തവളകള്‍

കോട്ടയം / കുമരകം: പെരുമഴയ്ക്കു പിന്നാലെ അത്യപൂര്‍വ്വ വിസ്മയ കാഴ്ച ഒരുക്കിയിരിക്കുകയാണ്‌ കുമരകം. .....

വാങ്ങാന്‍ ആളില്ല, ദിവസവും കള്ള് ഒഴുക്കി കളയുന്നു

ദിവസേന ചെത്തിയിറക്കിയ നാലുലക്ഷത്തിലധികം ലിറ്റര്‍ കള്ളാണ് ആവശ്യക്കാരില്ലാത്തതിനെ തുടര്‍ന്ന് മറിച്ചു കളയുന്നത്. 25000 .....

ഇന്ത്യയിലെ കൊവിഡ്-19 സാഹചര്യം ആശങ്കാജനകം’; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ഇന്ത്യയിലെ കൊവിഡ്-19 സാഹചര്യം ആശങ്കാജനകമാണെന്ന് ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് ആധാനം. രാജ്യത്തെ .....