News Beyond Headlines

17 Monday
May

രാജ്യത്ത്​ 24 മണിക്കൂറിനിടെ 1,84,372 രോഗികള്‍ ; 1027 മരണം

ന്യൂഡല്‍ഹി: കോവിഡിന്റെ ​ രണ്ടാം തരംഗത്തില്‍ രാജ്യം വിറങ്ങലിക്കുന്നു . രാജ്യത്ത്​ പ്രതിദിനം റിപ്പോര്‍ട്ട്​ ചെയ്യുന്ന കോവിഡ്​ കേസുകളുടെ എണ്ണം രണ്ടുലക്ഷത്തിലേക്ക്​ അടുക്കുകയാണ് ​. 24 മണിക്കൂറിനിടെ 1,84,372 കേസുകളാണ്​ രാജ്യത്ത്​ റിപ്പോര്‍ട്ട്​ ചെയ്​തത്​. തുടര്‍ച്ചയായി നാലാം ദിവസമാണ്​ രാജ്യത്ത്​ പ്രതിദിന രോഗികളുടെ എണ്ണം ഒന്നര ലക്ഷം മറി കടക്കുന്നത്​. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ്​ രോഗികളുടെ എണ്ണം 1.38 കോടിയായി ഉയര്‍ന്നു . യു.എസ് (3.2 കോടി)​ കഴിഞ്ഞാല്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ്​ ബാധിതരുള്ള രാജ്യമായി ഇന്ത്യ മാറി. ബ്രസീലാണ്​ ഇന്ത്യക്ക് ​ പിന്നില്‍ മൂന്നാമത്​.കഴിഞ്ഞ 24 മണിക്കൂറിനിടെ 1027 മരണങ്ങളാണ്​ റിപ്പോര്‍ട്ട്​ ചെയ്​തത്​. ഇതോടെ മരണസംഖ്യ 1,72,085 ആയി. ആറ്​ മാസത്തിനിടെ ഒരുദിവസം റിപ്പോര്‍ട്ട്​ ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന​ മരണ സംഖ്യയാണ്​​. മഹാരാഷ്​ട്രയില്‍ 24 മണിക്കൂറിനിടെ 60000 ത്തിലധികം രോഗികളും 281 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു . മഹാരാഷ്​ട്രക്ക് പിന്നാലെ കേരളം, കര്‍ണാടക, തമിഴ്​നദാട്​, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലാണ്​ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട്​ ചെയ്യുന്നത്​. ലക്ഷക്കണക്കിനാളുകള്‍ ഒത്തു​ചേരുന്ന ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ നടക്കുന്ന കുംഭമേളക്കിടെ 594 കോവിഡ്​ കേസുകള്‍ റിപ്പോര്‍ട്ട്​ ചെയ്​തു. 2,812 പേരാണ്​ നഗരത്തില്‍ ചികിത്സയില്‍ കഴിയുന്നത് .

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


‘ടൗട്ടെ’ ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക്; മണിക്കൂറില്‍ 185 കി.മി വരെ വേ​ഗം

ഗുജറാത്ത് : ‘ടൗട്ടെ’ ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക്. ചുഴലിക്കാറ്റിന്‍റെ തീരപതനം ഇന്ന് രാത്രിയിലുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ‘ടൗട്ടെ’ ഇന്ന് രാത്രി എട്ടിനും  more...

ജൂണ്‍മാസത്തിലെ പരീക്ഷ പിഎസ്‌സി മാറ്റിവെച്ചു

തിരുവനന്തപുരം: കൊവിഡ് 19 വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ 2021 ജൂണ്‍ മാസം നടത്താനിരുന്ന പരീക്ഷകള്‍  more...

രജിസ്‌ട്രേഷന്‍ സങ്കീര്‍ണതയില്‍; സംസ്ഥാനത്ത് 18 ന് മുകളിലുള്ളവരുടെ വാക്‌സീനേഷന്‍ മന്ദഗതിയില്‍

തിരുവനന്തപുരം: രജിസ്‌ട്രേഷന്‍ നടപടികളിലെ സങ്കീര്‍ണതയില്‍ കുരുങ്ങി മന്ദഗതിയിലായി സംസ്ഥാനത്ത് പതിനെട്ട് വയസ്സിന് മുകളിലുള്ളവരുടെ വാക്‌സീനേഷന്‍. മുന്‍ഗണനാ ഗ്രൂപ്പില്‍ ഒരു ലക്ഷത്തി  more...

മന്ത്രിസഭയില്‍ 21 അംഗങ്ങള്‍; വകുപ്പുകള്‍ മുഖ്യമന്ത്രി തീരുമാനിക്കും- എ. വിജയരാഘവന്‍

തിരുവനന്തപുരം∙ രണ്ടാം പിണറായി മന്ത്രിസഭയില്‍ 21 അംഗങ്ങളുണ്ടാവുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍. മന്ത്രിമാരുടെ വകുപ്പുകള്‍ തീരുമാനിക്കാന്‍ മുഖ്യമന്ത്രിയെ യോഗം  more...

അഞ്ച് കഥകളുമായി ചിത്രം’വിശുദ്ധരാത്രികളുടെ ‘ ടീസർ പുറത്തിറങ്ങി; 21-ന് റിലീസ് ചെയ്യും

കൊച്ചി: അലൻസിയാർ ലേ ലോപ്പസ് ,സന്തോഷ് കീഴാറ്റൂർ,ശ്രീജയനായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡോ: എസ്. സുനിൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന'വിശുദ്ധ  more...

HK Special


മലങ്കര സുറിയാനി ക്യസ്ത്യാനി അസോസിയേഷന്‍ ഒക്ടോബര്‍ 14ന് പരുമലയില്‍

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അടുത്ത അദ്ധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനുള്ള മലങ്കര സുറിയാനി ക്യാസ്ത്യാനി അസോസിയേഷന്‍ .....

കേരളത്തിലേക്കുള്ള ആദ്യ ഓക്‌സിജന്‍ ട്രെയിന്‍ കൊച്ചിയിലെത്തി

കേരളത്തിലേക്കുള്ള ആദ്യ ഓക്‌സിജന്‍ എക്‌സ്പ്രസ് ട്രെയിന്‍ കൊച്ചിയിലെത്തി. ഞായറാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് ട്രെയിന്‍ .....

അത്യപൂര്‍വ്വ വിസ്മയ കാഴ്ച ഒരുക്കി കുമരകം; കൂട്ടം കൂടി മഞ്ഞത്തവളകള്‍

കോട്ടയം / കുമരകം: പെരുമഴയ്ക്കു പിന്നാലെ അത്യപൂര്‍വ്വ വിസ്മയ കാഴ്ച ഒരുക്കിയിരിക്കുകയാണ്‌ കുമരകം. .....

വാങ്ങാന്‍ ആളില്ല, ദിവസവും കള്ള് ഒഴുക്കി കളയുന്നു

ദിവസേന ചെത്തിയിറക്കിയ നാലുലക്ഷത്തിലധികം ലിറ്റര്‍ കള്ളാണ് ആവശ്യക്കാരില്ലാത്തതിനെ തുടര്‍ന്ന് മറിച്ചു കളയുന്നത്. 25000 .....

ഇന്ത്യയിലെ കൊവിഡ്-19 സാഹചര്യം ആശങ്കാജനകം’; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ഇന്ത്യയിലെ കൊവിഡ്-19 സാഹചര്യം ആശങ്കാജനകമാണെന്ന് ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് ആധാനം. രാജ്യത്തെ .....