News Beyond Headlines

21 Monday
June

വാങ്ങാന്‍ ആളില്ല, ദിവസവും കള്ള് ഒഴുക്കി കളയുന്നു

ദിവസേന ചെത്തിയിറക്കിയ നാലുലക്ഷത്തിലധികം ലിറ്റര്‍ കള്ളാണ് ആവശ്യക്കാരില്ലാത്തതിനെ തുടര്‍ന്ന് മറിച്ചു കളയുന്നത്. 25000 ല്‍ അധികം വരുന്ന തൊഴിലാളികളേയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

കൊവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്ത് കള്ളു ഷാപ്പുകള്‍ അടച്ചിട്ടിരിക്കുകയാണ്. വാങ്ങാന്‍ ആളുകളില്ലാത്തതിനെ തുടര്‍ന്ന് കള്ള് ഒഴുക്കിക്കളയേണ്ട അവസ്ഥയിലാണ് ചെത്തുകാര്‍. ദിവസേന ചെത്തിയിറക്കിയ നാലുലക്ഷത്തിലധികം ലിറ്റര്‍ കള്ളാണ് ആവശ്യക്കാരില്ലാത്തതിനെ തുടര്‍ന്ന് മറിച്ചു കളയുന്നത്. 25000 ല്‍ അധികം വരുന്ന തൊഴിലാളികളേയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കോവിഡ് വ്യാപനം തീവ്രമായതിനെത്തുടര്‍ന്ന് കള്ളുഷാപ്പുകളെല്ലാം ഏപ്രില്‍ 26 മുതല്‍ അടച്ചിരിക്കുകയാണ്.
മൂന്നുനേരം തെങ്ങില്‍ക്കയറി ചെത്തുനടത്തുന്ന പതിവ് മാറ്റാനാവില്ല. നിര്‍ത്തിയാല്‍ കള്ള് കുലയില്‍നിന്ന് പുറത്തുചാടി തെങ്ങ് നശിച്ചുപോകും. ലോക് ഡൗണ്‍ ഒരാഴ്ചത്തേക്കുമാത്രമായി പ്രഖ്യാപിച്ചതിനാല്‍ കുല അഴിച്ചുവിട്ടിട്ടുമില്ല. കുല അഴിച്ച് മാട്ടം മാറ്റിയാല്‍ മാത്രമേ ഈ പ്രശ്‌നം പരിഹരിക്കാനാവൂ. പക്ഷേ, പുതിയതായി ഒരുതെങ്ങ് കള്ളുവീഴുംവിധം പരുവത്തിലാക്കിയെടുക്കാന്‍ ഒരു മാസത്തോളം വേണമെന്നതിനാലാണ് ഇവര്‍ കുലയഴിച്ചുവിടാത്തത്.
നിലവില്‍ തൊഴിലാളികള്‍ തെങ്ങില്‍നിന്ന് കള്ളെടുക്കുന്നുണ്ടെങ്കിലും ഷാപ്പുകള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ ഉടമകള്‍ വാങ്ങുന്നില്ല. ചെത്തുകാര്‍ക്ക് വില്‍പ്പന നടത്താനുള്ള അവകാശവും ഇല്ല. അതിനാല്‍ ഒഴുക്കിക്കളയുകയല്ലാതെ നിവൃത്തിയില്ല. സംസ്ഥാനത്ത് ഏറ്റവുംകൂടുതല്‍ തൊഴിലാളികള്‍ കേന്ദ്രീകരിച്ച് ജോലി ചെയ്യുന്നതു പാലക്കാട്ടാണ്. ഇവിടെനിന്നാണ് മിക്കജില്ലകളിലേക്കും കള്ള് പോവുന്നത്. കള്ളുഷാപ്പുകളുടെ പ്രവര്‍ത്തനസമയം 12 മണിക്കൂറാണ്. ഇത് ആറു മണിക്കൂറാക്കി ചുരുക്കി ടോക്കണ്‍ നല്‍കി വില്‍പ്പന നടത്താന്‍ അനുവദിച്ചാല്‍ പ്രശ്‌നത്തിനു പരിഹാരമുണ്ടാക്കാമെന്നു കള്ളുഷാപ്പ് ലൈസന്‍സീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അജിത് ബാബു പറഞ്ഞു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


ക്ലോഡറ്റ്​ കൊടുങ്കാറ്റ്​; അമേരിക്കയില്‍ 10 മരണം

അമേരിക്ക : അമേരിക്കയുടെ തെക്കു​കിഴക്കന്‍ മേഖലയില്‍ കനത്ത നാശനഷ്ടം​ വിതച്ച്‌​ ക്ലോഡറ്റ്​ കൊടുങ്കാറ്റ്​.കൊടുങ്കാറ്റിനിടെ 15 വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ വന്‍ ദുരന്തത്തിലാണ്​  more...

ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: ആഗോള വിപണികളിലുണ്ടായ സമ്മര്‍ദം രാജ്യത്തെ ഓഹരി സൂചികകളിലും പ്രതിഫലിച്ചു. നിഫ്റ്റി 15,600ന് താഴെയെത്തി. സെന്‍സെക്‌സ് 524 പോയന്റ് നഷ്ടത്തില്‍  more...

പാകിസ്ഥാനില്‍ ഏറ്റുമുട്ടലിനിടെ രണ്ട്‌ തീവ്രവാദികള്‍ കൊല്ലപ്പെട്ടു

ഇസ്ലാമബാദ്‌: പാകിസ്ഥാനിലെ ഖൈബര്‍ പഖ്‌തുന്‍ഖ്വ പ്രവിശ്യയില്‍ സൈനികരും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടി ഏറ്റുമുട്ടലില്‍ ഒരു സൈനികനും രണ്ട്‌ തീവ്രവാദികളും കൊല്ലപ്പെട്ടു.  more...

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന്റെ വില 80 രൂപ കുറഞ്ഞ് 35,120 രൂപയായി. ഗ്രാമിന് 10 രൂപ  more...

പെരുംകുളം ഇനി കേരളത്തിലെ ആദ്യ പുസ്തകഗ്രാമം

കൊല്ലം: സംസ്ഥാനത്തെ ആദ്യ പുസ്തകഗ്രാമമായി കൊട്ടാരക്കരയിലെ പെരുംകുളം. ഗ്രാമത്തിലെ ബാപ്പുജി സ്മാരക ഗ്രന്ഥശാലയുടെ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായാണ് പെരുംകുളത്തെ പുസ്തകഗ്രാമം ആയി  more...

HK Special


കത്തിയുമായി നടക്കുന്ന ഫ്രാന്‍സിസ്’; പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ സുധാകരനെതിരെ നിയമനടപടിയെന്ന് മകന്‍

പിതാവ് ഫ്രാന്‍സിസ് പിണറായി വിജയനെ തല്ലിയെന്ന കെ സുധാകരന്റെ ആരോപണത്തെ തള്ളി മകന്‍ .....

കൊടകര കുഴല്‍പ്പണ കവര്‍ച്ചാകേസ്: കൂടുതല്‍ പണം കണ്ണൂരില്‍ നിന്നും പിടികൂടി

കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസിലെ കൂടുതല്‍ കവര്‍ച്ച പണം പൊലീസ് പിടികൂടി. കണ്ണൂരില്‍ .....

‘അലഞ്ഞ് നടന്ന റാസ്‌ക്കലാണ് സുധാകരന്‍, പലരെയും കൊന്ന് പണമുണ്ടാക്കി’; സുധാകരനെക്കുറിച്ച് സഹപ്രവര്‍ത്തകര്‍ പറഞ്ഞതും വെളിപ്പെടുത്തി മുഖ്യമന്ത്രി പിണറായി

കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെക്കുറിച്ച് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ പറഞ്ഞത് വെളിപ്പെടുത്തി മുഖ്യമന്ത്രി പിണറായി .....

സുധാകരന്‍ പറഞ്ഞതെല്ലാം അദ്ദേഹത്തിന്റെ മോഹം മാത്രമെന്ന് മുഖ്യമന്ത്രി; ‘അന്ന് ഞാന്‍ പറഞ്ഞത് പിടിച്ചുകൊണ്ട് പോടാ, ആരാ ഇവന്‍ എന്ന്’

ബ്രണ്ണന്‍ കോളേജില്‍ പഠിക്കുന്ന സമയത്ത് പിണറായി വിജയനെ ചവിട്ടി വീഴ്ത്തിയെന്ന കെപിസിസി അധ്യക്ഷന്‍ .....

മക്കളെ തട്ടിക്കൊണ്ടുപോകാന്‍ സുധാകരന്‍ പദ്ധതിയിട്ടു’; വെളിപ്പെടുത്തിയത് സുധാകരന്റെ വിശ്വസ്തനെന്ന് മുഖ്യമന്ത്രി

കെപിസിസി അധ്യക്ഷന്‍ കെ സുധാകരനുമായുള്ള പഴയ അനുഭവങ്ങളില്‍ നിന്നുള്ള നിര്‍ണ്ണായക സംഭവങ്ങള്‍ വെളിപ്പെടുത്തി .....