News Beyond Headlines

21 Monday
June

അത്യപൂര്‍വ്വ വിസ്മയ കാഴ്ച ഒരുക്കി കുമരകം; കൂട്ടം കൂടി മഞ്ഞത്തവളകള്‍

കോട്ടയം / കുമരകം: പെരുമഴയ്ക്കു പിന്നാലെ അത്യപൂര്‍വ്വ വിസ്മയ കാഴ്ച ഒരുക്കിയിരിക്കുകയാണ്‌ കുമരകം. മഞ്ഞത്തവളകള്‍ കൂട്ടത്തോടെ ഇറങ്ങിയതു കുമരകംകാര്‍ക്കു രസകരമായ കാഴ്ചയായി. നൂറുകണക്കിനു മഞ്ഞത്തവളകളെ കൂട്ടത്തോടെ കണ്ടതോടെ മൊബൈല്‍ കാമറയുമായി പലരും രംഗത്തിറങ്ങി. ഇണകളെ ആകര്‍ഷിക്കാനാണ് ഈ ഇനം തവളകള്‍ മഞ്ഞ നിറം പ്രാപിക്കുന്നത്. കഴിഞ്ഞ രാത്രിയാണ് കുമരകം പഞ്ചായത്തിലെ 13-ാം വാര്‍ഡില്‍ എസ്ബിഐ ശാഖയുടെ പടിഞ്ഞാറു വശത്തുള്ള പുരയിടത്തില്‍ കൂട്ടമായി കാണപ്പെട്ടത്. ഇന്ത്യയില്‍ അസാധാരണമായി മാത്രം കണ്ടെത്തിയിട്ടുള്ളതും ഓന്തിനെപ്പോലെ നിറം മാറാന്‍ കഴിവുള്ളവയുമാണിവ. അര്‍ധരാത്രിയോടെ തവളകള്‍ കൂട്ടത്തോടെ കരയാന്‍ തുടങ്ങിയതോടെയാണ് നാട്ടുകാര്‍ ശ്രദ്ധിച്ചത്. നുറുകണക്കിന് തവളകളുടെ കരച്ചില്‍ അയല്‍വാസികളുടെ ഉറക്കവും കെടുത്തി. നേരം പുലര്‍ന്നിട്ടും കരച്ചില്‍ തുടര്‍ന്നതിനാല്‍ ശബ്ദത്തിന്റെ ഉറവിടം തേടി എത്തിയപ്പോഴാണ് വിചിത്ര കാഴ്ച കണ്ടത്. എട്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ്‌ ഇതേ സ്ഥലത്ത് ഇത്തരം മഞ്ഞതവള കൂട്ടങ്ങള്‍ ഇണചേരാന്‍ എത്തിയിരുന്നതായി നാട്ടുകാര്‍ ഓര്‍മിക്കുന്നു. കാളക്കൂട്ടങ്ങള്‍ എന്നറിയപ്പെടുന്ന ഈ തവളകള്‍ സാധാരണയായി തവിട്ട് അല്ലെങ്കില്‍ ഇളം പച്ച നിറത്തിലാണ് കാണപ്പെടുന്നത്. തായ്ലന്‍ഡ് ഉള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങളില്‍ ഇവയെ ഭക്ഷണത്തിനായി ഉപയോഗിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്നു. ഇന്ത്യയിലും ഭക്ഷണത്തിനായി ഇവയെ ഉപയോഗിച്ചിരുന്നു. വ്യാപകമായി വേട്ടയാടിയതിനെത്തുടര്‍ന്ന് 1972ലെ വന്യജീവി സംരക്ഷണ നിയമത്തിന്റെ നാലാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തി കയറ്റുമതിയും ഇവയെ പിടിക്കുന്നതും നിരോധിച്ചു. ഇന്നലെ പകല്‍ പത്തുവരെ സുലഭമായി കണ്ട ഇവ പിന്നീട് എവിടെയോ പോയി മറഞ്ഞു. സമീപത്തുള്ള കുമരകം റോഡില്‍ എത്തിയ തവളകളില്‍ നല്ല പങ്കും വാഹനം കയറി ചത്തതു കാഴ്ചക്കാരെ നൊമ്പരപ്പെടുത്തി.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


ക്ലോഡറ്റ്​ കൊടുങ്കാറ്റ്​; അമേരിക്കയില്‍ 10 മരണം

അമേരിക്ക : അമേരിക്കയുടെ തെക്കു​കിഴക്കന്‍ മേഖലയില്‍ കനത്ത നാശനഷ്ടം​ വിതച്ച്‌​ ക്ലോഡറ്റ്​ കൊടുങ്കാറ്റ്​.കൊടുങ്കാറ്റിനിടെ 15 വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ വന്‍ ദുരന്തത്തിലാണ്​  more...

ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: ആഗോള വിപണികളിലുണ്ടായ സമ്മര്‍ദം രാജ്യത്തെ ഓഹരി സൂചികകളിലും പ്രതിഫലിച്ചു. നിഫ്റ്റി 15,600ന് താഴെയെത്തി. സെന്‍സെക്‌സ് 524 പോയന്റ് നഷ്ടത്തില്‍  more...

പാകിസ്ഥാനില്‍ ഏറ്റുമുട്ടലിനിടെ രണ്ട്‌ തീവ്രവാദികള്‍ കൊല്ലപ്പെട്ടു

ഇസ്ലാമബാദ്‌: പാകിസ്ഥാനിലെ ഖൈബര്‍ പഖ്‌തുന്‍ഖ്വ പ്രവിശ്യയില്‍ സൈനികരും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടി ഏറ്റുമുട്ടലില്‍ ഒരു സൈനികനും രണ്ട്‌ തീവ്രവാദികളും കൊല്ലപ്പെട്ടു.  more...

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന്റെ വില 80 രൂപ കുറഞ്ഞ് 35,120 രൂപയായി. ഗ്രാമിന് 10 രൂപ  more...

പെരുംകുളം ഇനി കേരളത്തിലെ ആദ്യ പുസ്തകഗ്രാമം

കൊല്ലം: സംസ്ഥാനത്തെ ആദ്യ പുസ്തകഗ്രാമമായി കൊട്ടാരക്കരയിലെ പെരുംകുളം. ഗ്രാമത്തിലെ ബാപ്പുജി സ്മാരക ഗ്രന്ഥശാലയുടെ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായാണ് പെരുംകുളത്തെ പുസ്തകഗ്രാമം ആയി  more...

HK Special


കത്തിയുമായി നടക്കുന്ന ഫ്രാന്‍സിസ്’; പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ സുധാകരനെതിരെ നിയമനടപടിയെന്ന് മകന്‍

പിതാവ് ഫ്രാന്‍സിസ് പിണറായി വിജയനെ തല്ലിയെന്ന കെ സുധാകരന്റെ ആരോപണത്തെ തള്ളി മകന്‍ .....

കൊടകര കുഴല്‍പ്പണ കവര്‍ച്ചാകേസ്: കൂടുതല്‍ പണം കണ്ണൂരില്‍ നിന്നും പിടികൂടി

കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസിലെ കൂടുതല്‍ കവര്‍ച്ച പണം പൊലീസ് പിടികൂടി. കണ്ണൂരില്‍ .....

‘അലഞ്ഞ് നടന്ന റാസ്‌ക്കലാണ് സുധാകരന്‍, പലരെയും കൊന്ന് പണമുണ്ടാക്കി’; സുധാകരനെക്കുറിച്ച് സഹപ്രവര്‍ത്തകര്‍ പറഞ്ഞതും വെളിപ്പെടുത്തി മുഖ്യമന്ത്രി പിണറായി

കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെക്കുറിച്ച് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ പറഞ്ഞത് വെളിപ്പെടുത്തി മുഖ്യമന്ത്രി പിണറായി .....

സുധാകരന്‍ പറഞ്ഞതെല്ലാം അദ്ദേഹത്തിന്റെ മോഹം മാത്രമെന്ന് മുഖ്യമന്ത്രി; ‘അന്ന് ഞാന്‍ പറഞ്ഞത് പിടിച്ചുകൊണ്ട് പോടാ, ആരാ ഇവന്‍ എന്ന്’

ബ്രണ്ണന്‍ കോളേജില്‍ പഠിക്കുന്ന സമയത്ത് പിണറായി വിജയനെ ചവിട്ടി വീഴ്ത്തിയെന്ന കെപിസിസി അധ്യക്ഷന്‍ .....

മക്കളെ തട്ടിക്കൊണ്ടുപോകാന്‍ സുധാകരന്‍ പദ്ധതിയിട്ടു’; വെളിപ്പെടുത്തിയത് സുധാകരന്റെ വിശ്വസ്തനെന്ന് മുഖ്യമന്ത്രി

കെപിസിസി അധ്യക്ഷന്‍ കെ സുധാകരനുമായുള്ള പഴയ അനുഭവങ്ങളില്‍ നിന്നുള്ള നിര്‍ണ്ണായക സംഭവങ്ങള്‍ വെളിപ്പെടുത്തി .....