News Beyond Headlines

21 Monday
June

മന്ത്രിസഭയില്‍ 21 അംഗങ്ങള്‍; വകുപ്പുകള്‍ മുഖ്യമന്ത്രി തീരുമാനിക്കും- എ. വിജയരാഘവന്‍

തിരുവനന്തപുരം∙ രണ്ടാം പിണറായി മന്ത്രിസഭയില്‍ 21 അംഗങ്ങളുണ്ടാവുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍. മന്ത്രിമാരുടെ വകുപ്പുകള്‍ തീരുമാനിക്കാന്‍ മുഖ്യമന്ത്രിയെ യോഗം ചുമതലപ്പെടുത്തി. സിപിഎം 12, സിപിഐ 4, ജനതാദള്‍ എസ് 1, കേരള കോണ്‍ഗ്രസ് എം 1, എന്‍സിപി 1 എന്നിങ്ങനെയാണ് പാര്‍ട്ടികള്‍ക്കു ലഭിക്കുന്ന മന്ത്രിമാരുടെ എണ്ണം. പിന്നീടുള്ള രണ്ടു മന്ത്രി സ്ഥാനങ്ങള്‍ ഘടകക്ഷികള്‍ രണ്ടരവര്‍ഷം വീതം പങ്കിട്ടും. ജനാധിപത്യ കേരളകോണ്‍ഗ്രസും ഐഎന്‍എല്ലും ആദ്യ ടേമില്‍ മന്ത്രിമാരാകും. പിന്നീട് കേരള കോണ്‍ഗ്രസ് ബി, കേരള കോണ്‍ഗ്രസ് എസ് പാര്‍ട്ടി പ്രതിനിധികള്‍ മന്ത്രിമാരാകും. എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം 18ന് ചേര്‍ന്ന് നിയമസഭാകക്ഷി നേതാവിനെ തീരുമാനിക്കും. സിപിഎമ്മിനായിരിക്കും സ്പീക്കര്‍ സ്ഥാനം. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം സിപിഐയ്ക്കും ചീഫ് വിപ്പ് സ്ഥാനം കേരള കോണ്‍ഗ്രസിനും. വിജയത്തിനു സഹായിച്ച ജനങ്ങളോട് എല്‍ഡിഎഫ് യോഗം നന്ദി അറിയിച്ചു. എല്ലാ വിഭാഗങ്ങളുടെയും പ്രാതിനിധ്യം മന്ത്രിസഭയില്‍ ഉറപ്പാക്കാനും യോഗം തീരുമാനിച്ചു. കൊവിഡ് നിയന്ത്രങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പരമാവധി ആളെ കുറച്ച്‌ സത്യപ്രതിജ്ഞാ ചടങ്ങ് നടത്താനാണ് തീരുമാനമെന്നും എ വിജയരാധവന്‍ പറഞ്ഞു

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


തിരുവനന്തപുരത്ത് യുവാവും ഭാര്യയും മകളും വീടിനുള്ളില്‍ മരിച്ച നിലയില്‍

തിരുവനന്തപുരം നന്തന്‍കോട് ഒരു കുടുംബത്തിലെ മൂന്നുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി മനോജ് കുമാര്‍ (45),  more...

വിവാഹാഭ്യര്‍ഥന നിരസിച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു; 3 പേര്‍ പിടിയില്‍

വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ വിരോധത്തില്‍ യുവാവിനെയും യുവാവിന്റെ സുഹൃത്തിനെയും തട്ടിക്കൊണ്ടു പോയി ആക്രമിച്ചു കവര്‍ച്ച നടത്തിയ സംഭവത്തില്‍ ക്വട്ടേഷന്‍ നല്‍കിയ യുവതിയും  more...

കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് എന്‍.കെ.മുഹമ്മദ് മൗലവി അന്തരിച്ചു

മലപ്പുറം: കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് എന്‍.കെ.മുഹമ്മദ് മൗലവി (94) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് മലപ്പുറം  more...

കോഴിക്കോട് ലോറിയും കാറും കൂട്ടിയിടിച്ച് 5 പേര്‍ മരിച്ചു; സംഭവസ്ഥലത്തു തന്നെ മരണം

കോഴിക്കോട് രാമനാട്ടുകര ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് 5 യുവാക്കള്‍ മരിച്ചു. പാലക്കാട് പട്ടാമ്പി കാവും കുളം മുഹമ്മദ് ഷഹീര്‍  more...

കുറ്റിപ്പുറത്ത് വൃദ്ധയെ തലക്കടിച്ച് കൊന്ന പ്രതി പിടിയില്‍

മലപ്പുറം: കുറ്റിപ്പുറത്ത് വൃദ്ധയെ തലക്കടിച്ച് കൊന്ന പ്രതി പിടിയില്‍. അയല്‍വാസിയായ മുഹമ്മദ് ഷാഫിയാണ് അറസ്റ്റിലായത്. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം. തലക്കടിച്ച്  more...

HK Special


കത്തിയുമായി നടക്കുന്ന ഫ്രാന്‍സിസ്’; പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ സുധാകരനെതിരെ നിയമനടപടിയെന്ന് മകന്‍

പിതാവ് ഫ്രാന്‍സിസ് പിണറായി വിജയനെ തല്ലിയെന്ന കെ സുധാകരന്റെ ആരോപണത്തെ തള്ളി മകന്‍ .....

കൊടകര കുഴല്‍പ്പണ കവര്‍ച്ചാകേസ്: കൂടുതല്‍ പണം കണ്ണൂരില്‍ നിന്നും പിടികൂടി

കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസിലെ കൂടുതല്‍ കവര്‍ച്ച പണം പൊലീസ് പിടികൂടി. കണ്ണൂരില്‍ .....

‘അലഞ്ഞ് നടന്ന റാസ്‌ക്കലാണ് സുധാകരന്‍, പലരെയും കൊന്ന് പണമുണ്ടാക്കി’; സുധാകരനെക്കുറിച്ച് സഹപ്രവര്‍ത്തകര്‍ പറഞ്ഞതും വെളിപ്പെടുത്തി മുഖ്യമന്ത്രി പിണറായി

കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെക്കുറിച്ച് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ പറഞ്ഞത് വെളിപ്പെടുത്തി മുഖ്യമന്ത്രി പിണറായി .....

സുധാകരന്‍ പറഞ്ഞതെല്ലാം അദ്ദേഹത്തിന്റെ മോഹം മാത്രമെന്ന് മുഖ്യമന്ത്രി; ‘അന്ന് ഞാന്‍ പറഞ്ഞത് പിടിച്ചുകൊണ്ട് പോടാ, ആരാ ഇവന്‍ എന്ന്’

ബ്രണ്ണന്‍ കോളേജില്‍ പഠിക്കുന്ന സമയത്ത് പിണറായി വിജയനെ ചവിട്ടി വീഴ്ത്തിയെന്ന കെപിസിസി അധ്യക്ഷന്‍ .....

മക്കളെ തട്ടിക്കൊണ്ടുപോകാന്‍ സുധാകരന്‍ പദ്ധതിയിട്ടു’; വെളിപ്പെടുത്തിയത് സുധാകരന്റെ വിശ്വസ്തനെന്ന് മുഖ്യമന്ത്രി

കെപിസിസി അധ്യക്ഷന്‍ കെ സുധാകരനുമായുള്ള പഴയ അനുഭവങ്ങളില്‍ നിന്നുള്ള നിര്‍ണ്ണായക സംഭവങ്ങള്‍ വെളിപ്പെടുത്തി .....