News Beyond Headlines

21 Monday
June

കുഴല്‍പ്പണ വിവാദം സ്വന്തമായി തീര്‍ത്തോളൂ’; ബിജെപി ദേശീയ നേതൃത്വം കെ സുരേന്ദ്രനെ കൈവിട്ടേക്കും?

കര്‍ണാടകയിലെ വ്യവസായികളില്‍ നിന്നാണ് കോടിക്കണക്കിന് രൂപ സംസ്ഥാനത്തെത്തിയത്. ഇതില്‍ എട്ടു ശതമാനം കേരളത്തിലെ നേതാക്കള്‍ കമ്മീഷനായി പറ്റിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രണ്ടു ദിവസം മുന്‍പാണ് മിഥുന്‍ റിപ്പോര്‍ട്ട് കേന്ദ്രനേതൃത്വത്തിന് കൈമാറിയത്.

കുഴല്‍പ്പണവുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന ബിജെപി നേതാക്കളെ ദേശീയ നേതൃത്വം കൈവിട്ടേക്കുമെന്ന് സൂചന. ബിജെപിയുടെ സംസ്ഥാന നേതൃത്വത്തിന് ഇത് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും കൈമാറിയിട്ടില്ലെങ്കിലും വിഷയത്തില്‍ കേന്ദ്രം ഇടപെട്ടേക്കില്ലെന്നാണ് അഭ്യൂഹങ്ങള്‍. കേന്ദ്ര നേതൃത്വം നിയോഗിച്ച നിരീക്ഷണ സംഘം തെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് നല്‍കിയ റിപ്പോര്‍ട്ടില്‍ കെ. സുരേന്ദ്രനെതിരായ പരാമര്‍ശങ്ങളുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പിന് ബിജെപി കേന്ദ്ര നേതൃത്വം നല്‍കിയ കോടിക്കണക്കിന് രൂപയില്‍ എട്ടുശതമാനം സംസ്ഥാന നേതൃത്വം കമ്മീഷനായി കൈപ്പറ്റിയെന്നാണ് റിപ്പോര്‍ട്ട്. കര്‍ണാടകയിലെ വ്യവസായികളില്‍ നിന്നാണ് കോടിക്കണക്കിന് രൂപ സംസ്ഥാനത്തെത്തിയത്. ഇതില്‍ എട്ടു ശതമാനം കേരളത്തിലെ നേതാക്കള്‍ കമ്മീഷനായി പറ്റിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രണ്ടു ദിവസം മുന്‍പാണ് മിഥുന്‍ റിപ്പോര്‍ട്ട് കേന്ദ്രനേതൃത്വത്തിന് കൈമാറിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ തുടങ്ങിയ ദേശീയനേതാക്കളുമായി അടുത്തബന്ധമുള്ള കോഴിക്കോട് സ്വദേശി മിഥുന്‍ വിജയകുമാറിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
അമിത് ഷായുടെ വിശ്വസ്തനായ മിഥുന്‍ പിഎം ഓഫീസുമായി നേരിട്ട് ബന്ധമുള്ള മിഥുന്‍ ഐടി പ്രൊഫഷണലാണ്. മിഥുന് ദേശീയനേതാക്കളുമായി നേരിട്ടുള്ള ബന്ധമാണ്. അതുകൊണ്ട് തന്നെ വിഷയത്തില്‍ ഇടപെടാനുള്ള സ്വാധീനവും കേരളത്തിലെ നേതാക്കള്‍ക്കില്ല. മാത്രമല്ല, മിഥുന്‍ കേന്ദ്രത്തിന്റെ ചാരസംഘത്തിലുള്ള വ്യക്തിയാണെന്ന് റിപ്പോര്‍ട്ട് പോയശേഷമാണ് നേതാക്കളും അറിയുന്നതും. സുരേന്ദ്രന് ഏറ്റവും വലിയ തിരിച്ചടിയുണ്ടാവുക ഈ റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ സത്യമാണെന്ന് തെളിഞ്ഞാലായിരിക്കും.
കുഴല്‍പ്പണ വിവാദം നിര്‍ണായക വഴിത്തിരിവിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ കേന്ദ്ര നേതൃത്വം കാലുവാരിയാല്‍ കെ സുരേന്ദ്രന്‍ ഒറ്റപ്പെടുമെന്ന് തീര്‍ച്ചയാണ്. സംസ്ഥാന ഘടകത്തിലെ അപ്രഖ്യാപിത ഗ്രൂപ്പുകളും കെ. സുരേന്ദ്രനെതിരായ നീക്കങ്ങള്‍ ആരംഭിച്ചതായി അഭ്യൂഹങ്ങളുണ്ട്. കോടികളുടെ കുഴല്‍പ്പണം കേരളത്തിലേക്ക് ഒഴുകാന്‍ കാരണം സുരേന്ദ്രന്റെ ഇടപെടലുകളാണെന്ന് നേരത്തെ സിപിഐഎം ആരോപിച്ചിരുന്നു. എ ക്ലാസ് മണ്ഡലങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിച്ച് ദേശീയ നേതൃത്വത്തില്‍ നിന്ന് കോടികള്‍ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് എത്തിച്ചതും സുരേന്ദ്രന്റെ മിടുക്കാണെന്ന് കോണ്‍ഗ്രസും ആരോപിക്കുന്നു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


ക്ലോഡറ്റ്​ കൊടുങ്കാറ്റ്​; അമേരിക്കയില്‍ 10 മരണം

അമേരിക്ക : അമേരിക്കയുടെ തെക്കു​കിഴക്കന്‍ മേഖലയില്‍ കനത്ത നാശനഷ്ടം​ വിതച്ച്‌​ ക്ലോഡറ്റ്​ കൊടുങ്കാറ്റ്​.കൊടുങ്കാറ്റിനിടെ 15 വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ വന്‍ ദുരന്തത്തിലാണ്​  more...

ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: ആഗോള വിപണികളിലുണ്ടായ സമ്മര്‍ദം രാജ്യത്തെ ഓഹരി സൂചികകളിലും പ്രതിഫലിച്ചു. നിഫ്റ്റി 15,600ന് താഴെയെത്തി. സെന്‍സെക്‌സ് 524 പോയന്റ് നഷ്ടത്തില്‍  more...

പാകിസ്ഥാനില്‍ ഏറ്റുമുട്ടലിനിടെ രണ്ട്‌ തീവ്രവാദികള്‍ കൊല്ലപ്പെട്ടു

ഇസ്ലാമബാദ്‌: പാകിസ്ഥാനിലെ ഖൈബര്‍ പഖ്‌തുന്‍ഖ്വ പ്രവിശ്യയില്‍ സൈനികരും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടി ഏറ്റുമുട്ടലില്‍ ഒരു സൈനികനും രണ്ട്‌ തീവ്രവാദികളും കൊല്ലപ്പെട്ടു.  more...

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന്റെ വില 80 രൂപ കുറഞ്ഞ് 35,120 രൂപയായി. ഗ്രാമിന് 10 രൂപ  more...

പെരുംകുളം ഇനി കേരളത്തിലെ ആദ്യ പുസ്തകഗ്രാമം

കൊല്ലം: സംസ്ഥാനത്തെ ആദ്യ പുസ്തകഗ്രാമമായി കൊട്ടാരക്കരയിലെ പെരുംകുളം. ഗ്രാമത്തിലെ ബാപ്പുജി സ്മാരക ഗ്രന്ഥശാലയുടെ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായാണ് പെരുംകുളത്തെ പുസ്തകഗ്രാമം ആയി  more...

HK Special


കത്തിയുമായി നടക്കുന്ന ഫ്രാന്‍സിസ്’; പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ സുധാകരനെതിരെ നിയമനടപടിയെന്ന് മകന്‍

പിതാവ് ഫ്രാന്‍സിസ് പിണറായി വിജയനെ തല്ലിയെന്ന കെ സുധാകരന്റെ ആരോപണത്തെ തള്ളി മകന്‍ .....

കൊടകര കുഴല്‍പ്പണ കവര്‍ച്ചാകേസ്: കൂടുതല്‍ പണം കണ്ണൂരില്‍ നിന്നും പിടികൂടി

കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസിലെ കൂടുതല്‍ കവര്‍ച്ച പണം പൊലീസ് പിടികൂടി. കണ്ണൂരില്‍ .....

‘അലഞ്ഞ് നടന്ന റാസ്‌ക്കലാണ് സുധാകരന്‍, പലരെയും കൊന്ന് പണമുണ്ടാക്കി’; സുധാകരനെക്കുറിച്ച് സഹപ്രവര്‍ത്തകര്‍ പറഞ്ഞതും വെളിപ്പെടുത്തി മുഖ്യമന്ത്രി പിണറായി

കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെക്കുറിച്ച് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ പറഞ്ഞത് വെളിപ്പെടുത്തി മുഖ്യമന്ത്രി പിണറായി .....

സുധാകരന്‍ പറഞ്ഞതെല്ലാം അദ്ദേഹത്തിന്റെ മോഹം മാത്രമെന്ന് മുഖ്യമന്ത്രി; ‘അന്ന് ഞാന്‍ പറഞ്ഞത് പിടിച്ചുകൊണ്ട് പോടാ, ആരാ ഇവന്‍ എന്ന്’

ബ്രണ്ണന്‍ കോളേജില്‍ പഠിക്കുന്ന സമയത്ത് പിണറായി വിജയനെ ചവിട്ടി വീഴ്ത്തിയെന്ന കെപിസിസി അധ്യക്ഷന്‍ .....

മക്കളെ തട്ടിക്കൊണ്ടുപോകാന്‍ സുധാകരന്‍ പദ്ധതിയിട്ടു’; വെളിപ്പെടുത്തിയത് സുധാകരന്റെ വിശ്വസ്തനെന്ന് മുഖ്യമന്ത്രി

കെപിസിസി അധ്യക്ഷന്‍ കെ സുധാകരനുമായുള്ള പഴയ അനുഭവങ്ങളില്‍ നിന്നുള്ള നിര്‍ണ്ണായക സംഭവങ്ങള്‍ വെളിപ്പെടുത്തി .....