News Beyond Headlines

21 Monday
June

കോന്നി മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗം ജൂലൈ അവസാനം ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായി മന്ത്രി വീണാജോര്‍ജ്ജ്

പത്തനംതിട്ട : കോന്നി മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗം ജൂലൈ അവസാനം ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി വീണാജോര്‍ജ്ജ് അറിയിച്ചു. ശബരിമലയുമായി ഏറെ അടുത്തുള്ള മെഡിക്കല്‍ കോളേജാണ് കോന്നി മെഡിക്കല്‍ കോളേജ്. ശബരിമലക്കാലം കൂടി മുന്നില്‍ കണ്ടാണ് അത്യാഹിത വിഭാഗം വേഗത്തില്‍ സജ്ജമാക്കുന്നത്. അത്യാഹിത വിഭാഗത്തിനുള്ള പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്. സമയബന്ധിതമായി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ നിര്‍ദ്ദേശം നല്കിയതായി മന്ത്രി അറിയിച്ചു. മൂന്ന് മാസത്തിനകം ഓക്സിജന്‍ പ്ലാന്റ് സ്ഥാപിക്കും. കോന്നി മെഡിക്കല്‍ കോളേജില്‍ നിലവിലെ പ്രവര്‍ത്തനങ്ങളും തുടര്‍ പ്രവര്‍ത്തനങ്ങളും അടിയന്തരമായി സ്വീകരിക്കേണ്ട നടപടികളും ചര്‍ച്ച ചെയ്യുന്നതിന് കൂടിയ ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച്‌ തീരുമാനമെടുത്തത്. കോന്നി മെഡിക്കല്‍ കോളേജിലെ നിലവിലുള്ള സംവിധാനം വര്‍ധിപ്പിക്കുന്നതാണ്. ഒപി സംവിധാനം ശക്തപ്പെടുത്തിയ ശേഷം അത്യാഹിത വിഭാഗം, ഐസിയു സംവിധാനം, ഓപ്പറേഷന്‍ തീയറ്റര്‍ എന്നിവയും സജ്ജമാക്കുന്നതാണ്. ജീവനക്കാരെ എത്രയും വേഗം നിയമിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വര്‍ക്കിംഗ് അറേജ്മെന്റില്‍ പോയ ജീവനക്കാരെ തിരിച്ചു വിളിക്കുന്നതാണ്. കോണ്‍ട്രാക്‌ട് അടിസ്ഥാനത്തിലും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയും ജീവനക്കാരെ നിയമിക്കും. അധിക തസ്തികള്‍ സൃഷ്ടിക്കാനായുള്ള പ്രൊപ്പോസല്‍ പരിശോധിച്ച്‌ അത്യാവശ്യമായത് സര്‍ക്കാരിന് നല്‍കേണ്ടതാണ്. മൂന്നാം തരംഗത്തെ നേരിടാന്‍ ജില്ലയിലാകെ സഹായകമാകാന്‍ മെഡിക്കല്‍ കോളേജില്‍ ശിശുരോഗ വിഭാഗം ആരംഭിക്കും. മെഡിക്കല്‍ കോളേജില്‍ അടിയന്തരമായി പീഡിയാട്രിക് ഐ.സി.യു. സജ്ജമാക്കാനും നിര്‍ദേശം നല്‍കി. മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിന് മെഡിക്കല്‍ വിദ്യാഭ്യാസ ജോ. ഡയറക്ടറെ ചുമതലപ്പെടുത്തി. എം.ബി.ബി.എസ്. കോഴ്സ് തുടങ്ങുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ., ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത്ത് റെഡ്ഡി, കെ.എം.എസ്.സി.എല്‍. എം.ഡി. ബാലമുരളി, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ. റംലബീവി, ജോ. ഡയറക്ടര്‍ ഡോ. തോമസ് മാത്യു, കോന്നി മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. എസ്. സജിത്ത് കുമാര്‍, ഡിഎംഒ ഡോ. എ.എല്‍. ഷീജ, ഡിപിഎം ഡോ. എബി സുഷന്‍, വിവിധ വകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


ക്ലോഡറ്റ്​ കൊടുങ്കാറ്റ്​; അമേരിക്കയില്‍ 10 മരണം

അമേരിക്ക : അമേരിക്കയുടെ തെക്കു​കിഴക്കന്‍ മേഖലയില്‍ കനത്ത നാശനഷ്ടം​ വിതച്ച്‌​ ക്ലോഡറ്റ്​ കൊടുങ്കാറ്റ്​.കൊടുങ്കാറ്റിനിടെ 15 വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ വന്‍ ദുരന്തത്തിലാണ്​  more...

ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: ആഗോള വിപണികളിലുണ്ടായ സമ്മര്‍ദം രാജ്യത്തെ ഓഹരി സൂചികകളിലും പ്രതിഫലിച്ചു. നിഫ്റ്റി 15,600ന് താഴെയെത്തി. സെന്‍സെക്‌സ് 524 പോയന്റ് നഷ്ടത്തില്‍  more...

പാകിസ്ഥാനില്‍ ഏറ്റുമുട്ടലിനിടെ രണ്ട്‌ തീവ്രവാദികള്‍ കൊല്ലപ്പെട്ടു

ഇസ്ലാമബാദ്‌: പാകിസ്ഥാനിലെ ഖൈബര്‍ പഖ്‌തുന്‍ഖ്വ പ്രവിശ്യയില്‍ സൈനികരും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടി ഏറ്റുമുട്ടലില്‍ ഒരു സൈനികനും രണ്ട്‌ തീവ്രവാദികളും കൊല്ലപ്പെട്ടു.  more...

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന്റെ വില 80 രൂപ കുറഞ്ഞ് 35,120 രൂപയായി. ഗ്രാമിന് 10 രൂപ  more...

പെരുംകുളം ഇനി കേരളത്തിലെ ആദ്യ പുസ്തകഗ്രാമം

കൊല്ലം: സംസ്ഥാനത്തെ ആദ്യ പുസ്തകഗ്രാമമായി കൊട്ടാരക്കരയിലെ പെരുംകുളം. ഗ്രാമത്തിലെ ബാപ്പുജി സ്മാരക ഗ്രന്ഥശാലയുടെ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായാണ് പെരുംകുളത്തെ പുസ്തകഗ്രാമം ആയി  more...

HK Special


കത്തിയുമായി നടക്കുന്ന ഫ്രാന്‍സിസ്’; പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ സുധാകരനെതിരെ നിയമനടപടിയെന്ന് മകന്‍

പിതാവ് ഫ്രാന്‍സിസ് പിണറായി വിജയനെ തല്ലിയെന്ന കെ സുധാകരന്റെ ആരോപണത്തെ തള്ളി മകന്‍ .....

കൊടകര കുഴല്‍പ്പണ കവര്‍ച്ചാകേസ്: കൂടുതല്‍ പണം കണ്ണൂരില്‍ നിന്നും പിടികൂടി

കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസിലെ കൂടുതല്‍ കവര്‍ച്ച പണം പൊലീസ് പിടികൂടി. കണ്ണൂരില്‍ .....

‘അലഞ്ഞ് നടന്ന റാസ്‌ക്കലാണ് സുധാകരന്‍, പലരെയും കൊന്ന് പണമുണ്ടാക്കി’; സുധാകരനെക്കുറിച്ച് സഹപ്രവര്‍ത്തകര്‍ പറഞ്ഞതും വെളിപ്പെടുത്തി മുഖ്യമന്ത്രി പിണറായി

കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെക്കുറിച്ച് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ പറഞ്ഞത് വെളിപ്പെടുത്തി മുഖ്യമന്ത്രി പിണറായി .....

സുധാകരന്‍ പറഞ്ഞതെല്ലാം അദ്ദേഹത്തിന്റെ മോഹം മാത്രമെന്ന് മുഖ്യമന്ത്രി; ‘അന്ന് ഞാന്‍ പറഞ്ഞത് പിടിച്ചുകൊണ്ട് പോടാ, ആരാ ഇവന്‍ എന്ന്’

ബ്രണ്ണന്‍ കോളേജില്‍ പഠിക്കുന്ന സമയത്ത് പിണറായി വിജയനെ ചവിട്ടി വീഴ്ത്തിയെന്ന കെപിസിസി അധ്യക്ഷന്‍ .....

മക്കളെ തട്ടിക്കൊണ്ടുപോകാന്‍ സുധാകരന്‍ പദ്ധതിയിട്ടു’; വെളിപ്പെടുത്തിയത് സുധാകരന്റെ വിശ്വസ്തനെന്ന് മുഖ്യമന്ത്രി

കെപിസിസി അധ്യക്ഷന്‍ കെ സുധാകരനുമായുള്ള പഴയ അനുഭവങ്ങളില്‍ നിന്നുള്ള നിര്‍ണ്ണായക സംഭവങ്ങള്‍ വെളിപ്പെടുത്തി .....