News Beyond Headlines

21 Monday
June

സമീക്ഷ യുകെയുടെ ബെർമിംഗ്ഹാം, പീറ്റർബോറോ, ബോസ്റ്റൺ ,ബ്രിസ്റ്റോൾ &വെസ്റ്റൺ സൂപ്പർ മെയർ എന്നീ ബ്രാഞ്ചുകളിൽ ജൂൺ 19 , 20 തീയതികളിൽ ബിരിയാണിമേള .

ദുരിത കാലത്തു കേരളത്തിന് കൈതാങ്ങാകുവാൻ ബിരിയാണി മേളകളും ഭഷ്യ മേളകളുമായി സമീക്ഷ യുകെ യുടെ വിവിധ ബ്രാഞ്ചുകൾ മുന്നോട്ടു പോവുകയാണ് . ഇതിലൂടെ സമാഹരിക്കുന്ന തുക കോവിഡ്പ്രധിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും.
ബെർമിംഗ്ഹാം സമീക്ഷ ബ്രാഞ്ച് ഈ മാസം 19 നു നടത്തുന്ന ബിരിയാണിമേളയിലേക്കു ബുക്കിംഗ് നടന്നു വരുന്നു. സമീക്ഷ പ്രവർത്തകർ എല്ലാവരും സജീവമായി രംഗത്തുണ്ട്. ദേശത്തിനും ഭാഷക്കും രാഷ്ട്രീയത്തിനും അധീതമായി വളരെ നല്ല പ്രതികരണമാണ് ജനങ്ങളിൽ നിന്നും ലഭിക്കുന്നതെന്ന്‌ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സമീക്ഷയുടെ ബ്രാഞ്ച് പ്രസിഡന്റ് ജോബി കോശിയും സെക്രട്ടറി മാർട്ടിൻ ജോസും അറിയിച്ചു. സമീക്ഷ പീറ്റർബോറോ & ബോസ്റ്റൺ ബ്രാഞ്ചിൽ ഈ മാസം 20 നു ആകും ബിരിയാണിമേള നടക്കുക. ഉച്ചക്ക് ഒരുമണി മുതൽ വൈകിട്ട് ആറുമണി വരെ ആകും വിതരണം നടക്കുക. ബ്രാഞ്ച് പ്രസിഡന്റ് ബാബു, സെക്രട്ടറി ചിഞ്ചു, ഭാസ്കർ പുരയിൽ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ സജീവമായി മുമ്പോട്ട് പോകുന്നു.
ബ്രിസ്റ്റോൾ &വെസ്റ്റൺ സൂപ്പർ മെയറിലേ സമീക്ഷ ബ്രാഞ്ചിലും 20 നു തന്നെ ആണ് ബിരിയാണിമേള. സമീക്ഷ യുടെ ബ്രാഞ്ച് ഭാരവാഹികളായ ജാക്‌സൺ, ജിമ്മി, ബിജു, ജോൺസൻ എന്നിവരാണ് നേതൃത്വം നൽകുന്നത്.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ജന്മ നാടിനു തങ്ങളാൽ കഴിയുന്ന സഹായം നൽകുവാൻ മുന്നിട്ടിറങ്ങിയ സമീക്ഷ പ്രവർത്തകർക്ക് നല്ല പിന്തുണയാണ് ജനങ്ങളിൽ നിന്നും ലഭിച്ചുവരുന്നത്. ബിരിയാണി മേള നടത്തിയ എല്ലാ സ്ഥലങ്ങളിലും ലഭിച്ച പിന്തുണ ഇതിനു തെളിവാണ്. കഴിഞ്ഞ ആഴ്ച മാഞ്ചസ്റ്ററിൽ നടന്ന ബിരിയാണി മേളയിൽ 650 ഓളം ബിരിയാണി ആണ് സമീക്ഷ പ്രവർത്തകർ വിതരണം ചെയ്തത്. ഈ മാസം 25 നു സമാപിക്കുന്ന അപ്പീലിലേക്കായി മറ്റു ബ്രാഞ്ചുകൾ ഗ്രഹ സന്ദർശനം നടത്തിയും പണ സമാഹരണം നടത്തുന്നു. തിരക്കേറിയ യുകെ ജീവിതത്തിനിടയിലും ജന്മ നാടിനായി സമീക്ഷ പ്രവർത്തകർ നടത്തുന്ന പരിശ്രമങ്ങൾക്ക് കേരളത്തിലെ പല രാഷ്ട്രീയ സാംസ്‌കാരിക നായകരും അഭിനന്ദനം അറിയിച്ചു കഴിഞ്ഞു
എന്ന് സമീക്ഷ യുകെ നാഷണൽ പ്രസിഡൻറ് സ്വപ്ന പ്രവീൺ അറിയിച്ചു.
വാർത്ത
ഉണ്ണികൃഷ്ണൻ ബാലൻ.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


ക്ലോഡറ്റ്​ കൊടുങ്കാറ്റ്​; അമേരിക്കയില്‍ 10 മരണം

അമേരിക്ക : അമേരിക്കയുടെ തെക്കു​കിഴക്കന്‍ മേഖലയില്‍ കനത്ത നാശനഷ്ടം​ വിതച്ച്‌​ ക്ലോഡറ്റ്​ കൊടുങ്കാറ്റ്​.കൊടുങ്കാറ്റിനിടെ 15 വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ വന്‍ ദുരന്തത്തിലാണ്​  more...

ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: ആഗോള വിപണികളിലുണ്ടായ സമ്മര്‍ദം രാജ്യത്തെ ഓഹരി സൂചികകളിലും പ്രതിഫലിച്ചു. നിഫ്റ്റി 15,600ന് താഴെയെത്തി. സെന്‍സെക്‌സ് 524 പോയന്റ് നഷ്ടത്തില്‍  more...

പാകിസ്ഥാനില്‍ ഏറ്റുമുട്ടലിനിടെ രണ്ട്‌ തീവ്രവാദികള്‍ കൊല്ലപ്പെട്ടു

ഇസ്ലാമബാദ്‌: പാകിസ്ഥാനിലെ ഖൈബര്‍ പഖ്‌തുന്‍ഖ്വ പ്രവിശ്യയില്‍ സൈനികരും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടി ഏറ്റുമുട്ടലില്‍ ഒരു സൈനികനും രണ്ട്‌ തീവ്രവാദികളും കൊല്ലപ്പെട്ടു.  more...

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന്റെ വില 80 രൂപ കുറഞ്ഞ് 35,120 രൂപയായി. ഗ്രാമിന് 10 രൂപ  more...

പെരുംകുളം ഇനി കേരളത്തിലെ ആദ്യ പുസ്തകഗ്രാമം

കൊല്ലം: സംസ്ഥാനത്തെ ആദ്യ പുസ്തകഗ്രാമമായി കൊട്ടാരക്കരയിലെ പെരുംകുളം. ഗ്രാമത്തിലെ ബാപ്പുജി സ്മാരക ഗ്രന്ഥശാലയുടെ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായാണ് പെരുംകുളത്തെ പുസ്തകഗ്രാമം ആയി  more...

HK Special


കത്തിയുമായി നടക്കുന്ന ഫ്രാന്‍സിസ്’; പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ സുധാകരനെതിരെ നിയമനടപടിയെന്ന് മകന്‍

പിതാവ് ഫ്രാന്‍സിസ് പിണറായി വിജയനെ തല്ലിയെന്ന കെ സുധാകരന്റെ ആരോപണത്തെ തള്ളി മകന്‍ .....

കൊടകര കുഴല്‍പ്പണ കവര്‍ച്ചാകേസ്: കൂടുതല്‍ പണം കണ്ണൂരില്‍ നിന്നും പിടികൂടി

കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസിലെ കൂടുതല്‍ കവര്‍ച്ച പണം പൊലീസ് പിടികൂടി. കണ്ണൂരില്‍ .....

‘അലഞ്ഞ് നടന്ന റാസ്‌ക്കലാണ് സുധാകരന്‍, പലരെയും കൊന്ന് പണമുണ്ടാക്കി’; സുധാകരനെക്കുറിച്ച് സഹപ്രവര്‍ത്തകര്‍ പറഞ്ഞതും വെളിപ്പെടുത്തി മുഖ്യമന്ത്രി പിണറായി

കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെക്കുറിച്ച് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ പറഞ്ഞത് വെളിപ്പെടുത്തി മുഖ്യമന്ത്രി പിണറായി .....

സുധാകരന്‍ പറഞ്ഞതെല്ലാം അദ്ദേഹത്തിന്റെ മോഹം മാത്രമെന്ന് മുഖ്യമന്ത്രി; ‘അന്ന് ഞാന്‍ പറഞ്ഞത് പിടിച്ചുകൊണ്ട് പോടാ, ആരാ ഇവന്‍ എന്ന്’

ബ്രണ്ണന്‍ കോളേജില്‍ പഠിക്കുന്ന സമയത്ത് പിണറായി വിജയനെ ചവിട്ടി വീഴ്ത്തിയെന്ന കെപിസിസി അധ്യക്ഷന്‍ .....

മക്കളെ തട്ടിക്കൊണ്ടുപോകാന്‍ സുധാകരന്‍ പദ്ധതിയിട്ടു’; വെളിപ്പെടുത്തിയത് സുധാകരന്റെ വിശ്വസ്തനെന്ന് മുഖ്യമന്ത്രി

കെപിസിസി അധ്യക്ഷന്‍ കെ സുധാകരനുമായുള്ള പഴയ അനുഭവങ്ങളില്‍ നിന്നുള്ള നിര്‍ണ്ണായക സംഭവങ്ങള്‍ വെളിപ്പെടുത്തി .....