News Beyond Headlines

21 Monday
June

എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഉറപ്പാക്കും: മുഴുവന്‍ പ്രദേശങ്ങളിലും ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ സമയബന്ധിത പദ്ധതി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് മുഴുവന്‍ പ്രദേശങ്ങളിലും ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ സമയബന്ധിത പദ്ധതി തയ്യാറാക്കും. ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരുടെ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ഐ.ടി. പ്രിന്‍സിപ്പല്‍ സെക്രട്ടറി കണ്‍വീനറായി ടെലികോം സേവനദാതാക്കളുടെ പ്രതിനിധികളും ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരും ഉള്‍പ്പെടുന്ന കമ്മിറ്റി രൂപീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. നാല് ദിവസത്തിനുള്ളില്‍ കമ്മിറ്റി പ്രവര്‍ത്തന രൂപരേഖ തയ്യാറാക്കണമെന്നാണ് മുഖ്യമന്ത്രി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. 'കോവിഡ് വ്യാപനം വിദ്യാഭ്യാസമേഖലയില്‍ പുതിയ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. ഓണ്‍ലൈന്‍ പഠനത്തെ ആശ്രയിക്കേണ്ടി വരുന്ന പുതിയ സാഹചര്യത്തില്‍ പഠനം ഫലപ്രദമായി നടത്താന്‍ സൗകര്യമൊരുക്കേണ്ടതുണ്ട്. ഇതിന് ഹൈസ്പീഡ് ഇന്റര്‍നെറ്റ് സൗകര്യവും ലാപ്ടോപ്പും ടാബും ഉള്‍പ്പെടെയുള്ള ഗാഡ്ജറ്റുകള്‍ ഓരോ വിദ്യാര്‍ത്ഥിക്കും ഉറപ്പ് വരുത്തേണ്ടതുണ്ട്. ആദിവാസി മേഖലകള്‍ ഉള്‍പ്പെടെയുള്ള ചില പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഇല്ലാത്തത് പ്രധാന പ്രശ്നമാണെന്നും' അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ 86,423 കുട്ടികളുണ്ട്. ഇതില്‍ 20,493 കുട്ടികള്‍ക്ക് കണക്ടിവിറ്റി ഇല്ലാത്തതുകൊണ്ട് ഓണ്‍ലൈന്‍ ക്ലാസ്സ് നല്‍കാനാവുന്നില്ല. കണക്ടിവിറ്റി ഇല്ലാത്ത പട്ടികവര്‍ഗ്ഗ കോളനികളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഉറപ്പ് വരുത്തണം. അധ്യാപകരും വിദ്യാര്‍ത്ഥികളും പരസ്പരം കണ്ടുകൊണ്ടുള്ള ഓണ്‍ലൈന്‍ ക്ലാസ്സ് ലഭ്യമാക്കാന്‍ ഹൈസ്പീഡ് ഇന്റര്‍നെറ്റ് സംവിധാനം ഗ്രാമനഗര ഭേദമില്ലാതെ ഉറപ്പുവരുത്തണം. ഇതിന് എഫ്.ടി.ടി.എച്ച്‌./ബ്രോഡ്ബാന്റ് കണക്ഷന്‍ സാധ്യമായിടങ്ങളിലെല്ലാം നല്‍കാനാവണം. അതോടൊപ്പം വൈഫൈ കണക്ഷന്‍ നല്‍കുന്നതിനുള്ള മൊബൈല്‍ ടവറുകളും മറ്റ് സംവിധാനങ്ങളുമൊരുക്കണം. ഡിജിറ്റല്‍ വിവേചനം ഇല്ലാതെ എല്ലാവര്‍ക്കും ഓണ്‍ലൈന്‍ പഠനം ഉറപ്പുവരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. സാമ്ബത്തികമായി പിന്നോക്ക വിഭാഗത്തില്‍പ്പെടുന്ന കുട്ടികള്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് സൗകര്യം നല്‍കാന്‍ സാധിക്കണം. ഓണ്‍ലൈന്‍ പഠനം ഫലപ്രദമാകാന്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും കുറഞ്ഞ ചെലവില്‍ ഇന്റര്‍നെറ്റ് ഉറപ്പുവരുത്താനുമാകണമെന്നും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


ക്ലോഡറ്റ്​ കൊടുങ്കാറ്റ്​; അമേരിക്കയില്‍ 10 മരണം

അമേരിക്ക : അമേരിക്കയുടെ തെക്കു​കിഴക്കന്‍ മേഖലയില്‍ കനത്ത നാശനഷ്ടം​ വിതച്ച്‌​ ക്ലോഡറ്റ്​ കൊടുങ്കാറ്റ്​.കൊടുങ്കാറ്റിനിടെ 15 വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ വന്‍ ദുരന്തത്തിലാണ്​  more...

ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: ആഗോള വിപണികളിലുണ്ടായ സമ്മര്‍ദം രാജ്യത്തെ ഓഹരി സൂചികകളിലും പ്രതിഫലിച്ചു. നിഫ്റ്റി 15,600ന് താഴെയെത്തി. സെന്‍സെക്‌സ് 524 പോയന്റ് നഷ്ടത്തില്‍  more...

പാകിസ്ഥാനില്‍ ഏറ്റുമുട്ടലിനിടെ രണ്ട്‌ തീവ്രവാദികള്‍ കൊല്ലപ്പെട്ടു

ഇസ്ലാമബാദ്‌: പാകിസ്ഥാനിലെ ഖൈബര്‍ പഖ്‌തുന്‍ഖ്വ പ്രവിശ്യയില്‍ സൈനികരും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടി ഏറ്റുമുട്ടലില്‍ ഒരു സൈനികനും രണ്ട്‌ തീവ്രവാദികളും കൊല്ലപ്പെട്ടു.  more...

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന്റെ വില 80 രൂപ കുറഞ്ഞ് 35,120 രൂപയായി. ഗ്രാമിന് 10 രൂപ  more...

പെരുംകുളം ഇനി കേരളത്തിലെ ആദ്യ പുസ്തകഗ്രാമം

കൊല്ലം: സംസ്ഥാനത്തെ ആദ്യ പുസ്തകഗ്രാമമായി കൊട്ടാരക്കരയിലെ പെരുംകുളം. ഗ്രാമത്തിലെ ബാപ്പുജി സ്മാരക ഗ്രന്ഥശാലയുടെ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായാണ് പെരുംകുളത്തെ പുസ്തകഗ്രാമം ആയി  more...

HK Special


കത്തിയുമായി നടക്കുന്ന ഫ്രാന്‍സിസ്’; പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ സുധാകരനെതിരെ നിയമനടപടിയെന്ന് മകന്‍

പിതാവ് ഫ്രാന്‍സിസ് പിണറായി വിജയനെ തല്ലിയെന്ന കെ സുധാകരന്റെ ആരോപണത്തെ തള്ളി മകന്‍ .....

കൊടകര കുഴല്‍പ്പണ കവര്‍ച്ചാകേസ്: കൂടുതല്‍ പണം കണ്ണൂരില്‍ നിന്നും പിടികൂടി

കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസിലെ കൂടുതല്‍ കവര്‍ച്ച പണം പൊലീസ് പിടികൂടി. കണ്ണൂരില്‍ .....

‘അലഞ്ഞ് നടന്ന റാസ്‌ക്കലാണ് സുധാകരന്‍, പലരെയും കൊന്ന് പണമുണ്ടാക്കി’; സുധാകരനെക്കുറിച്ച് സഹപ്രവര്‍ത്തകര്‍ പറഞ്ഞതും വെളിപ്പെടുത്തി മുഖ്യമന്ത്രി പിണറായി

കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെക്കുറിച്ച് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ പറഞ്ഞത് വെളിപ്പെടുത്തി മുഖ്യമന്ത്രി പിണറായി .....

സുധാകരന്‍ പറഞ്ഞതെല്ലാം അദ്ദേഹത്തിന്റെ മോഹം മാത്രമെന്ന് മുഖ്യമന്ത്രി; ‘അന്ന് ഞാന്‍ പറഞ്ഞത് പിടിച്ചുകൊണ്ട് പോടാ, ആരാ ഇവന്‍ എന്ന്’

ബ്രണ്ണന്‍ കോളേജില്‍ പഠിക്കുന്ന സമയത്ത് പിണറായി വിജയനെ ചവിട്ടി വീഴ്ത്തിയെന്ന കെപിസിസി അധ്യക്ഷന്‍ .....

മക്കളെ തട്ടിക്കൊണ്ടുപോകാന്‍ സുധാകരന്‍ പദ്ധതിയിട്ടു’; വെളിപ്പെടുത്തിയത് സുധാകരന്റെ വിശ്വസ്തനെന്ന് മുഖ്യമന്ത്രി

കെപിസിസി അധ്യക്ഷന്‍ കെ സുധാകരനുമായുള്ള പഴയ അനുഭവങ്ങളില്‍ നിന്നുള്ള നിര്‍ണ്ണായക സംഭവങ്ങള്‍ വെളിപ്പെടുത്തി .....