News Beyond Headlines

21 Monday
June

കൊച്ചി ഫ്ലാറ്റില്‍ യുവതിയെ ക്രൂര പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതി മാര്‍ട്ടിന്‍ ജോസഫിന്റെ ഒളിത്താവളം പൊലീസ് കണ്ടെത്തി

കൊച്ചി: കൊച്ചി ഫ്ലാറ്റില്‍ യുവതിയെ ക്രൂര പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതി മാര്‍ട്ടിന്‍ ജോസഫിന്റെ ഒളിത്താവളം പൊലീസ് കണ്ടെത്തി. തൃശ്ശൂര്‍ മുണ്ടൂര്‍ ഭാഗത്ത് ഒരു ചതുപ്പ് പ്രദേശത്താണ് ഇയാള്‍ ഒളിവില്‍ കഴിയുന്നതെന്നാണ് വിവരം. ഇയാളുടെ വീടിന് അടുത്തുതന്നെയുള്ള ഒഴിഞ്ഞ പ്രദേശമാണിത്. ഈ സ്ഥലത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. പ്രദേശത്ത് ഇയാള്‍ക്കായുള്ള പരിശോധനകള്‍ നടന്നുവരികയാണ്. ഇയാളെ സ്ഥലത്തെത്തിച്ച സുഹൃത്തുക്കളെ അടക്കം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ അറസ്റ്റ് ചെയ്തതായും വിവരമുണ്ട്. ഇവര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ സ്ഥലത്ത് തിരച്ചില്‍ നടത്തുന്നത്. ഇയാള്‍ തൃശ്ശൂരില്‍ എത്തിയ ബിഎംഡബ്ല്യു കാറ് അടക്കം നാല് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു. എട്ടാം തീയതി രാവിലെ നാലുമണിക്കാണ് ഇയാള്‍ കാക്കനാട്ടെ ഫ്‌ളാറ്റില്‍നിന്ന് തൃശ്ശൂരിലേക്ക് പോയത്. തുടര്‍ന്ന് ഇയാള്‍ ഇവിടേക്ക് ഒളിവില്‍ കഴിഞ്ഞെന്നാണ് പൊലീസ് കരുതുന്നത്. സമീപ പ്രദേശങ്ങളില്‍ ഇയാള്‍ ഉണ്ടാകാന്‍ ഇടയുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. മാര്‍ട്ടിന്‍ ജോസഫിന്റെ തൃശ്ശൂരിലെ വീട്ടില്‍ പൊലീസ് പലവട്ടം എത്തുകയും പരിശോധന നടത്തുകയും ചെയ്തിരുന്നു. ഇയാളുടെ വീട്ടുകാരെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്തിരുന്നു. കണ്ണൂര്‍ സ്വദേശിയായ യുവതിയെ എറണാകുളത്തെ ഫ്‌ളാറ്റില്‍ വെച്ച്‌ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിലാണ് മാര്‍ട്ടിന്‍ ജോസഫിനെ പൊലീസ് തിരയുന്നത്. എറണാകുളത്ത് ഫാഷന്‍ ഡിസൈനറായി ജോലിചെയ്തു വരുമ്ബോഴാണ് യുവതി മാര്‍ട്ടിനുമായി പരിചയത്തിലാകുന്നത്. ഇവര്‍ ഒരുമിച്ച്‌ താമസിച്ചുവരുന്നതിനിടെ യുവതിയെ മറൈന്‍ഡ്രൈവിലെ ഫ്‌ളാറ്റില്‍ കൊണ്ടുപോയി മാര്‍ട്ടിന്‍ ലൈംഗികമായി പീഡിപ്പിച്ചു. ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച്‌ എട്ടു വരെയുള്ള ദിനങ്ങളിലായിരുന്നു ഇത്. യുവതിയുടെ സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രതി, ഫ്‌ലാറ്റിന് പുറത്തുപോകുകയോ പീഡന വിവരം പുറത്തുപറയുകയോ ചെയ്താല്‍ വീഡിയോ പുറത്തുവിടും എന്ന് ഭീഷണിപ്പെടുത്തി പീഡനം തുടരുകയായിരുന്നുവെന്നാണ് പരാതി. ഒടുവില്‍ മാര്‍ട്ടിന്റെ കണ്ണുവെട്ടിച്ച്‌ യുവതി രക്ഷപ്പെടുകയും ഏപ്രില്‍ എട്ടിന് എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


ക്ലോഡറ്റ്​ കൊടുങ്കാറ്റ്​; അമേരിക്കയില്‍ 10 മരണം

അമേരിക്ക : അമേരിക്കയുടെ തെക്കു​കിഴക്കന്‍ മേഖലയില്‍ കനത്ത നാശനഷ്ടം​ വിതച്ച്‌​ ക്ലോഡറ്റ്​ കൊടുങ്കാറ്റ്​.കൊടുങ്കാറ്റിനിടെ 15 വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ വന്‍ ദുരന്തത്തിലാണ്​  more...

ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: ആഗോള വിപണികളിലുണ്ടായ സമ്മര്‍ദം രാജ്യത്തെ ഓഹരി സൂചികകളിലും പ്രതിഫലിച്ചു. നിഫ്റ്റി 15,600ന് താഴെയെത്തി. സെന്‍സെക്‌സ് 524 പോയന്റ് നഷ്ടത്തില്‍  more...

പാകിസ്ഥാനില്‍ ഏറ്റുമുട്ടലിനിടെ രണ്ട്‌ തീവ്രവാദികള്‍ കൊല്ലപ്പെട്ടു

ഇസ്ലാമബാദ്‌: പാകിസ്ഥാനിലെ ഖൈബര്‍ പഖ്‌തുന്‍ഖ്വ പ്രവിശ്യയില്‍ സൈനികരും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടി ഏറ്റുമുട്ടലില്‍ ഒരു സൈനികനും രണ്ട്‌ തീവ്രവാദികളും കൊല്ലപ്പെട്ടു.  more...

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന്റെ വില 80 രൂപ കുറഞ്ഞ് 35,120 രൂപയായി. ഗ്രാമിന് 10 രൂപ  more...

പെരുംകുളം ഇനി കേരളത്തിലെ ആദ്യ പുസ്തകഗ്രാമം

കൊല്ലം: സംസ്ഥാനത്തെ ആദ്യ പുസ്തകഗ്രാമമായി കൊട്ടാരക്കരയിലെ പെരുംകുളം. ഗ്രാമത്തിലെ ബാപ്പുജി സ്മാരക ഗ്രന്ഥശാലയുടെ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായാണ് പെരുംകുളത്തെ പുസ്തകഗ്രാമം ആയി  more...

HK Special


കത്തിയുമായി നടക്കുന്ന ഫ്രാന്‍സിസ്’; പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ സുധാകരനെതിരെ നിയമനടപടിയെന്ന് മകന്‍

പിതാവ് ഫ്രാന്‍സിസ് പിണറായി വിജയനെ തല്ലിയെന്ന കെ സുധാകരന്റെ ആരോപണത്തെ തള്ളി മകന്‍ .....

കൊടകര കുഴല്‍പ്പണ കവര്‍ച്ചാകേസ്: കൂടുതല്‍ പണം കണ്ണൂരില്‍ നിന്നും പിടികൂടി

കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസിലെ കൂടുതല്‍ കവര്‍ച്ച പണം പൊലീസ് പിടികൂടി. കണ്ണൂരില്‍ .....

‘അലഞ്ഞ് നടന്ന റാസ്‌ക്കലാണ് സുധാകരന്‍, പലരെയും കൊന്ന് പണമുണ്ടാക്കി’; സുധാകരനെക്കുറിച്ച് സഹപ്രവര്‍ത്തകര്‍ പറഞ്ഞതും വെളിപ്പെടുത്തി മുഖ്യമന്ത്രി പിണറായി

കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെക്കുറിച്ച് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ പറഞ്ഞത് വെളിപ്പെടുത്തി മുഖ്യമന്ത്രി പിണറായി .....

സുധാകരന്‍ പറഞ്ഞതെല്ലാം അദ്ദേഹത്തിന്റെ മോഹം മാത്രമെന്ന് മുഖ്യമന്ത്രി; ‘അന്ന് ഞാന്‍ പറഞ്ഞത് പിടിച്ചുകൊണ്ട് പോടാ, ആരാ ഇവന്‍ എന്ന്’

ബ്രണ്ണന്‍ കോളേജില്‍ പഠിക്കുന്ന സമയത്ത് പിണറായി വിജയനെ ചവിട്ടി വീഴ്ത്തിയെന്ന കെപിസിസി അധ്യക്ഷന്‍ .....

മക്കളെ തട്ടിക്കൊണ്ടുപോകാന്‍ സുധാകരന്‍ പദ്ധതിയിട്ടു’; വെളിപ്പെടുത്തിയത് സുധാകരന്റെ വിശ്വസ്തനെന്ന് മുഖ്യമന്ത്രി

കെപിസിസി അധ്യക്ഷന്‍ കെ സുധാകരനുമായുള്ള പഴയ അനുഭവങ്ങളില്‍ നിന്നുള്ള നിര്‍ണ്ണായക സംഭവങ്ങള്‍ വെളിപ്പെടുത്തി .....