News Beyond Headlines

30 Friday
July

ഷാറൂഖ് ഖാന്‍ തന്ന 300 രൂപ ഇന്നും പേഴ്‌സിലുണ്ട്’; ചെന്നൈ എക്‌സ്പ്രസിലെ അനുഭവം പങ്കുവെച്ച് പ്രിയാമണി

രോഹിത്ത് ഷെട്ടി സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം ചെന്നൈ എക്‌സ്പ്രസ് മലയാളികള്‍ക്കിടയിലും ഹിറ്റായ ചിത്രമായിരുന്നു. ചിത്രത്തിലെ മലയാളി സാനിദ്ധ്യം ചെന്നൈ എക്‌സ്പ്രസ് പ്രിയപ്പെട്ടതാവാനുള്ള കാരണങ്ങളില്‍ ഒന്നായിരുന്നു. പ്രിയാമണിയും ഷാറൂഖാനും തമ്മിലുള്ള '1,2,3,4' എന്ന ?ഗാനം സൂപ്പര്‍ ഹിറ്റായി മാറുകയും ചെയ്തിരുന്നു. ഇപ്പോള്‍ സിനിമ ചിത്രീകരണത്തിനിടെ ഉണ്ടായ രസകരമായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് പ്രിയാമണി.
ചെന്നൈ എക്‌സ്പ്രസിന്റെ ചിത്രീകരണത്തിനിടെ ഷാറൂഖ് ഖാന്‍ തന്ന 300 രൂപ ഇന്നും പേഴ്‌സില്‍ സൂക്ഷിച്ച് വെച്ചിട്ടുണ്ടെന്നാണ് പ്രിയാമണി പറയുന്നത്. ഷൂട്ടിങ്ങിനിടയിലുള്ള ഇടവേളകളില്‍ ഇരുവരും ഷാറൂഖാന്റെ ഐപാഡില്‍ കോന്‍ ബനേഗ ക്രോര്‍പതി കളിക്കുമായിരുന്നു. മത്സരത്തില്‍ വിജയിച്ചതിനാണ് ഷാറൂഖ് ഖാന്‍ തനിക്ക് 300 രൂപ തന്നതെന്നും പ്രിയാമണി പറഞ്ഞു.

'ഷാരൂഖ് ഖാനെ ബോളിവുഡിന്റെ ബാദ്ഷ എന്നു വിളിക്കുന്നത് വെറുതെയല്ല. രാജ്യത്തെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളാണ് അദ്ദേഹം. എന്നാല്‍ തന്റെ നേട്ടത്തിന്റെ അഹന്തയൊന്നും അദ്ദേഹത്തില്‍ ഇല്ല. പാട്ടിന്റെ ചിത്രീകരണം അഞ്ച് ദിവസത്തോളം ഉണ്ടായിരുന്നു. മികച്ച ഒരനുഭവമായിരുന്നു അത്. വളരെ സ്‌നേഹത്തോടെയും കരുതലോടെയുമാണ് പെരുമാറിയത്. ഷൂട്ട് തുടങ്ങുന്നതിന് ഒരു ദിവസം മുമ്പ് തന്നെ ഞാന്‍ അവിടെ എത്തിയിരുന്നു. ഇടവേളകളില്‍ അദ്ദേഹത്തിന്റെ ഐപാഡില്‍ ഞങ്ങള്‍ കോന്‍ ബനേഗ ക്രോര്‍പതി കളിക്കുമായിരുന്നു. അദ്ദേഹം എനിക്ക് 300 രൂപയും തന്നു. അതിപ്പോഴും എന്റെ പേഴ്‌സിലുണ്ട്.'
പ്രിയാമണി

നിലവില്‍ പ്രിയാമണി അഭിനയിച്ച ഫാമിലി മാന്‍ സീസണ്‍ 2 മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. ആമസോണ്‍ പ്രൈമിലാണ് സീരീസ് റിലീസ് ചെയ്തത്. മനോജ് ബാജ്പേയി, സാമന്ത അകിനേനി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


ലിംഗ മഹത്വത്തില്‍ കേരള പൊലീസ് മാതൃക; കേരളത്തില്‍ ജോലി ചെയ്യാനായതില്‍ സന്തോഷം; ഋഷിരാജ് സിംഗ്

ലിംഗ മഹത്വത്തില്‍ കേരള പൊലീസ് മാതൃകയാണ് സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ കേരള പൊലീസിന് കഴിയുന്നു. കേരളം പോലെ സുന്ദരമായ സ്ഥലത്ത്  more...

കല്ലായി റെയില്‍പാളത്തില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി

കോഴിക്കോട് കല്ലായി റെയില്‍പാളത്തില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി. സ്ഥലത്ത് പൊലീസും ആര്‍പിഎഫ് ഉദ്യോഗസ്ഥരും പരിശോധന നടത്തുകയാണ്. സിറ്റി പൊലീസ് കമ്മിഷണറും  more...

സി.ബി.എസ്.ഇ പ്ലസ്ടു ഫലം ഇന്ന് പ്രസിദ്ധീകരിക്കും

സി.ബി.എസ്.ഇ പ്ലസ്ടു ഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചക്ക് രണ്ട് മണിയോയൊണ് ഔദ്യാഗികമായി റിസള്‍ട്ട് പ്രസിദ്ധീകരിക്കുന്നത്. cbse.nic.in അല്ലെങ്കില്‍ cbse.gov.in എന്നീ  more...

ഞാൻ പൂർണ്ണ ആരോ​ഗ്യവാൻ, പ്രചരിക്കുന്ന വാർത്ത വ്യാജം’; മരണ വാർത്തയോട് പ്രതികരിച്ച് ജനാർ​ദനൻ

നടൻ ജനാർദനൻ മരിച്ചുവെന്ന വ്യാജ വാർത്ത ഇന്നലെ മുതലാണ് സമൂഹമാധ്യമത്തിൽ പ്രചരിച്ച് തുടങ്ങിയത്. ഇപ്പോഴിതാ വ്യാജ വാർത്തയുടെ പ്രചരണത്തിൽ പ്രതികരിച്ച്  more...

ശിവന്‍കുട്ടി രാജിവെക്കുന്ന പ്രശ്നമില്ലെന്ന് മുഖ്യമന്ത്രി; സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം; ബഹളം

മന്ത്രി വി ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. ചോദ്യോത്തരവേള മുതല്‍ തന്നെ പ്രതിഷേധിച്ച പ്രതിപക്ഷം ഇന്നത്തെ  more...

HK Special


ശിവന്‍കുട്ടി രാജിവെക്കുന്ന പ്രശ്നമില്ലെന്ന് മുഖ്യമന്ത്രി; സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം; ബഹളം

മന്ത്രി വി ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. ചോദ്യോത്തരവേള .....

കോണ്‍ഗ്രസ്, ബിജെപി, ആര്‍എസ്എസ്, സിപിഐ പ്രവര്‍ത്തകര്‍ സിപിഎമ്മില്‍ ചേര്‍ന്നു

തിരുവനന്തപുരം കാട്ടാക്കടയില്‍ കോണ്‍ഗ്രസ്സ്, ബിജെപി നേതാക്കള്‍ സിപിഐഎമ്മില്‍ ചേര്‍ന്നു. പതിനാറ് വര്‍ഷം കോണ്‍ഗ്രസ് .....

തോല്‍വിക്ക് കാരണം ജോസ് കെ മാണിയുടെ കൂടുമാറ്റമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍; യോഗം ബഹിഷ്‌കരിച്ച് ജോസഫ് വിഭാഗം, ‘പ്രതിഷേധം’

നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വി ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന കെപിസിസിയുടെ അവലോകന യോഗത്തില്‍ നിന്നും ജോസഫ് .....

യൂത്ത് ലീഗിന് മുമ്പില്‍ ലീഗ് മുട്ടുമടക്കിയില്ല; നാടകങ്ങള്‍ക്കൊടുവില്‍ മക്കരപറമ്പില്‍ സുഹ്‌റാബി തന്നെ പ്രസിഡന്റ്

യൂത്ത് ലീഗിന്റെ എതിര്‍പ്പ് കാരണം പ്രസിഡന്റ് തെരഞ്ഞെടുപ്പ് വിവാദത്തിലേക്ക് നീങ്ങിയ മലപ്പുറം മക്കരപറമ്പില്‍ .....

പ്രോട്ടോക്കോള്‍ ലംഘിച്ച് ഹോട്ടലില്‍ കയറിയ സംഭവം; ബല്‍റാമിനെതിരെ കേസ്; ചുമത്തിയത് കൈയ്യേറ്റം, ഭീഷണി എന്നീ വകുപ്പുകള്‍

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് രമ്യ ഹരിദാസ് എംപിയ്ക്കൊപ്പം ഹോട്ടലില്‍ കയറിയ സംഭവവുമായി ബന്ധപ്പെട്ട് .....