News Beyond Headlines

30 Friday
July

ആറ് കഥകള്‍ ആറ് സംവിധായകര്‍ “ചെരാതുകള്‍” നീസ്ട്രിമിലെത്തി

കൊച്ചി: ആറ് കഥകളുമായി എത്തുന്ന “ചെരാതുകള്‍” ആന്തോളജി സിനിമ നീസ്ട്രിമിലെത്തി. പ്രേക്ഷകര്‍ക്കു മുന്നിലെത്തുന്നതിനു മുന്‍പ് തന്നെ ലണ്ടന്‍, സിങ്കപ്പൂര്‍ ഫിലിം ഫെസ്റ്റിവലുകള്‍ ഉള്‍പ്പടെ,ഇന്ത്യയിലും വിദേശത്തും ആയി 43 അവാര്‍ഡുകള്‍ നേടിയെടുത്ത ആന്തോളജി സിനിമയാണ് ‘ചെരാതുകള്‍’. ഷാജന്‍ കല്ലായി, ഷാനൂബ് കരുവത്ത്, ഫവാസ് മുഹമ്മദ്, അനു കുരിശിങ്കല്‍, ശ്രീജിത്ത്‌ ചന്ദ്രന്‍, ജയേഷ് മോഹന്‍ എന്നീ ആറ് സംവിധായകരാണ് ഈ ചിത്രം അണിയിച്ചൊരുക്കുന്നത്. മാമ്ബ്ര ഫൗണ്ടേഷന്റെ ബാനറില്‍ ഡോ. മാത്യു മാമ്ബ്രയാണ് ചെരാതുകളുടെ നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത്. മറീന മൈക്കില്‍, ആദില്‍ ഇബ്രാഹിം, മാല പാര്‍വതി, മനോഹരി ജോയ്, ദേവകി രാജേന്ദ്രന്‍, പാര്‍വതി അരുണ്‍, ശിവജി ഗുരുവായൂര്‍, ബാബു അന്നൂര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. ചിത്രത്തില്‍ ആറു ഛായാഗ്രഹകരും ആറു ചിത്രസംയോജകരും ആറു സംഗീത സംവിധായകരും അണിനിരക്കുന്നു. ഡോ. മാത്യു മാമ്ബ്രയും അനു കുരിശിങ്കലും ചേര്‍ന്നാണ് ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്. വിധു പ്രതാപ്, നിത്യ മാമ്മന്‍, കാവാലം ശ്രീകുമാര്‍, ഇഷാന്‍ ദേവ് എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


5600 കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് സര്‍ക്കാര്‍; ക്ഷേമ പെന്‍ഷന്‍ ഓഗസ്റ്റില്‍

കൊവിഡ് അനുബന്ധ പാക്കേജ് പ്രഖ്യാപിച്ച് സര്‍ക്കാര്‍. 5600 കോടിയുടെ സാമ്പത്തിക പാക്കേജാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ചെറുകിട വ്യാപാരികള്‍, വ്യവസായികള്‍, കൃഷിക്കാര്‍  more...

ലിംഗ മഹത്വത്തില്‍ കേരള പൊലീസ് മാതൃക; കേരളത്തില്‍ ജോലി ചെയ്യാനായതില്‍ സന്തോഷം; ഋഷിരാജ് സിംഗ്

ലിംഗ മഹത്വത്തില്‍ കേരള പൊലീസ് മാതൃകയാണ് സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ കേരള പൊലീസിന് കഴിയുന്നു. കേരളം പോലെ സുന്ദരമായ സ്ഥലത്ത്  more...

കല്ലായി റെയില്‍പാളത്തില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി

കോഴിക്കോട് കല്ലായി റെയില്‍പാളത്തില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി. സ്ഥലത്ത് പൊലീസും ആര്‍പിഎഫ് ഉദ്യോഗസ്ഥരും പരിശോധന നടത്തുകയാണ്. സിറ്റി പൊലീസ് കമ്മിഷണറും  more...

സി.ബി.എസ്.ഇ പ്ലസ്ടു ഫലം ഇന്ന് പ്രസിദ്ധീകരിക്കും

സി.ബി.എസ്.ഇ പ്ലസ്ടു ഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചക്ക് രണ്ട് മണിയോയൊണ് ഔദ്യാഗികമായി റിസള്‍ട്ട് പ്രസിദ്ധീകരിക്കുന്നത്. cbse.nic.in അല്ലെങ്കില്‍ cbse.gov.in എന്നീ  more...

ഞാൻ പൂർണ്ണ ആരോ​ഗ്യവാൻ, പ്രചരിക്കുന്ന വാർത്ത വ്യാജം’; മരണ വാർത്തയോട് പ്രതികരിച്ച് ജനാർ​ദനൻ

നടൻ ജനാർദനൻ മരിച്ചുവെന്ന വ്യാജ വാർത്ത ഇന്നലെ മുതലാണ് സമൂഹമാധ്യമത്തിൽ പ്രചരിച്ച് തുടങ്ങിയത്. ഇപ്പോഴിതാ വ്യാജ വാർത്തയുടെ പ്രചരണത്തിൽ പ്രതികരിച്ച്  more...

HK Special


5600 കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് സര്‍ക്കാര്‍; ക്ഷേമ പെന്‍ഷന്‍ ഓഗസ്റ്റില്‍

കൊവിഡ് അനുബന്ധ പാക്കേജ് പ്രഖ്യാപിച്ച് സര്‍ക്കാര്‍. 5600 കോടിയുടെ സാമ്പത്തിക പാക്കേജാണ് സര്‍ക്കാര്‍ .....

ശിവന്‍കുട്ടി രാജിവെക്കുന്ന പ്രശ്നമില്ലെന്ന് മുഖ്യമന്ത്രി; സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം; ബഹളം

മന്ത്രി വി ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. ചോദ്യോത്തരവേള .....

കോണ്‍ഗ്രസ്, ബിജെപി, ആര്‍എസ്എസ്, സിപിഐ പ്രവര്‍ത്തകര്‍ സിപിഎമ്മില്‍ ചേര്‍ന്നു

തിരുവനന്തപുരം കാട്ടാക്കടയില്‍ കോണ്‍ഗ്രസ്സ്, ബിജെപി നേതാക്കള്‍ സിപിഐഎമ്മില്‍ ചേര്‍ന്നു. പതിനാറ് വര്‍ഷം കോണ്‍ഗ്രസ് .....

തോല്‍വിക്ക് കാരണം ജോസ് കെ മാണിയുടെ കൂടുമാറ്റമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍; യോഗം ബഹിഷ്‌കരിച്ച് ജോസഫ് വിഭാഗം, ‘പ്രതിഷേധം’

നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വി ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന കെപിസിസിയുടെ അവലോകന യോഗത്തില്‍ നിന്നും ജോസഫ് .....

യൂത്ത് ലീഗിന് മുമ്പില്‍ ലീഗ് മുട്ടുമടക്കിയില്ല; നാടകങ്ങള്‍ക്കൊടുവില്‍ മക്കരപറമ്പില്‍ സുഹ്‌റാബി തന്നെ പ്രസിഡന്റ്

യൂത്ത് ലീഗിന്റെ എതിര്‍പ്പ് കാരണം പ്രസിഡന്റ് തെരഞ്ഞെടുപ്പ് വിവാദത്തിലേക്ക് നീങ്ങിയ മലപ്പുറം മക്കരപറമ്പില്‍ .....