News Beyond Headlines

30 Friday
July

പെരുംകുളം ഇനി കേരളത്തിലെ ആദ്യ പുസ്തകഗ്രാമം

കൊല്ലം: സംസ്ഥാനത്തെ ആദ്യ പുസ്തകഗ്രാമമായി കൊട്ടാരക്കരയിലെ പെരുംകുളം. ഗ്രാമത്തിലെ ബാപ്പുജി സ്മാരക ഗ്രന്ഥശാലയുടെ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായാണ് പെരുംകുളത്തെ പുസ്തകഗ്രാമം ആയി പ്രഖ്യാപിച്ചത്. ഔദ്യോഗിക പ്രഖ്യാപനം വായനദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി നിര്‍വഹിച്ചു. ഗ്രാമത്തിന്റെ വിവിധ ഇടങ്ങളില്‍ പുസ്തക കൂടുകള്‍ സ്ഥാപിച്ചും, പ്രളയകാലത്ത് പഠനവസ്തുക്കള്‍ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയങ്ങളുടെയും പാഠഭാഗങ്ങള്‍ എഴുതി നല്‍കിയും, സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം, കര്‍ഷക കൂട്ടായ്മ എന്നിവ സംഘടിപ്പിച്ചും വേറിട്ട പാതയിലൂടെയാണ് ബാപ്പുജി സ്മാരക ഗ്രന്ഥശാല സഞ്ചരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് (ജൂണ്‍ 21)വൈകിട്ട് അഞ്ചിന് പെരുംകുളം ബാപ്പുജി സ്മാരക ഗ്രന്ഥശാലയില്‍ പുസ്തകഗ്രാമ പ്രഖ്യാപനത്തിന്റെ പൊതുസമ്മേളനം നടക്കും. ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍ ബാലഗോപാല്‍ ഉദ്ഘാടനം നിര്‍വഹിക്കും. ചടങ്ങില്‍ പുസ്തക ഗ്രാമമായി പ്രഖ്യാപിച്ചതിന്റെ ഔദ്യോഗിക രേഖ മന്ത്രി കൈമാറും. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി. കെ മധു വായനാ പക്ഷാചരണ സന്ദേശം നല്‍കും. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ. ബി മുരളീകൃഷ്ണന്‍ അധ്യക്ഷനാകും. സെക്രട്ടറി ഡി. സുകേശന്‍ സ്വാഗതം പറയും. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായ പി. കെ ഗോപന്‍, എസ്.നാസര്‍, കൊട്ടാരക്കര താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ജെ. സി അനില്‍, സെക്രട്ടറി പി. കെ ജോണ്‍സണ്‍, കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ടി ഇന്ദു കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം ആര്‍. രശ്മി, ഗ്രന്ഥശാല പ്രസിഡന്റ് പെരുങ്കുളം രാജീവ്, സെക്രട്ടറി ഡോ. വിജേഷ്, തുടങ്ങിയവര്‍ പങ്കെടുക്കും. ഗ്രാമത്തിന്റെ വിവിധ സ്ഥലങ്ങളിലായി ആര്‍ക്കും വായിക്കാവുന്ന തരത്തില്‍ 11 പുസ്തക കൂടുകളാണ് ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ ഒരുക്കിയിരിക്കുന്നത്. ഏഴായിരത്തില്‍ അധികം പുസ്തകങ്ങളുണ്ട് ഈ കൂടുകളില്‍. 2019 ലെ വായനാ ദിനത്തില്‍ കൊട്ടാരക്കരയിലെ തിരഞ്ഞെടുത്ത ഓട്ടോറിക്ഷകളില്‍ യാത്രക്കാര്‍ക്ക് പുസ്തകം വായിക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. വീടുകള്‍തോറും പുസ്തകവും എത്തിച്ചു നല്‍കുന്നുണ്ട്. 2020 ല്‍ എം.ടി.വാസുദേവന്‍ നായര്‍ പെരുംകുളത്തെ പുസ്തകഗ്രാമമായി വിശേഷിപ്പിച്ചിരുന്നു. തുടര്‍ന്ന് സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് മുഖ്യമന്ത്രി ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ചടങ്ങിന്റെ ഭാഗമായി ഗ്രാമത്തിലെ എല്ലാ പുസ്തക കൂടുകള്‍ക്കും ഹാരാര്‍പ്പണം നടത്തി. സാഹിത്യകാരന്‍ എം.മുകുന്ദനാണ് ഗ്രന്ഥശാലയുടെ രക്ഷാധികാരി. ഗ്രന്ഥശാല പ്രസിഡന്റ് പെരുംകുളം രാജീവ്, സെക്രട്ടറി ഡോ. വിജേഷ് എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


ലിംഗ മഹത്വത്തില്‍ കേരള പൊലീസ് മാതൃക; കേരളത്തില്‍ ജോലി ചെയ്യാനായതില്‍ സന്തോഷം; ഋഷിരാജ് സിംഗ്

ലിംഗ മഹത്വത്തില്‍ കേരള പൊലീസ് മാതൃകയാണ് സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ കേരള പൊലീസിന് കഴിയുന്നു. കേരളം പോലെ സുന്ദരമായ സ്ഥലത്ത്  more...

കല്ലായി റെയില്‍പാളത്തില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി

കോഴിക്കോട് കല്ലായി റെയില്‍പാളത്തില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി. സ്ഥലത്ത് പൊലീസും ആര്‍പിഎഫ് ഉദ്യോഗസ്ഥരും പരിശോധന നടത്തുകയാണ്. സിറ്റി പൊലീസ് കമ്മിഷണറും  more...

സി.ബി.എസ്.ഇ പ്ലസ്ടു ഫലം ഇന്ന് പ്രസിദ്ധീകരിക്കും

സി.ബി.എസ്.ഇ പ്ലസ്ടു ഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചക്ക് രണ്ട് മണിയോയൊണ് ഔദ്യാഗികമായി റിസള്‍ട്ട് പ്രസിദ്ധീകരിക്കുന്നത്. cbse.nic.in അല്ലെങ്കില്‍ cbse.gov.in എന്നീ  more...

ഞാൻ പൂർണ്ണ ആരോ​ഗ്യവാൻ, പ്രചരിക്കുന്ന വാർത്ത വ്യാജം’; മരണ വാർത്തയോട് പ്രതികരിച്ച് ജനാർ​ദനൻ

നടൻ ജനാർദനൻ മരിച്ചുവെന്ന വ്യാജ വാർത്ത ഇന്നലെ മുതലാണ് സമൂഹമാധ്യമത്തിൽ പ്രചരിച്ച് തുടങ്ങിയത്. ഇപ്പോഴിതാ വ്യാജ വാർത്തയുടെ പ്രചരണത്തിൽ പ്രതികരിച്ച്  more...

ശിവന്‍കുട്ടി രാജിവെക്കുന്ന പ്രശ്നമില്ലെന്ന് മുഖ്യമന്ത്രി; സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം; ബഹളം

മന്ത്രി വി ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. ചോദ്യോത്തരവേള മുതല്‍ തന്നെ പ്രതിഷേധിച്ച പ്രതിപക്ഷം ഇന്നത്തെ  more...

HK Special


ശിവന്‍കുട്ടി രാജിവെക്കുന്ന പ്രശ്നമില്ലെന്ന് മുഖ്യമന്ത്രി; സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം; ബഹളം

മന്ത്രി വി ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. ചോദ്യോത്തരവേള .....

കോണ്‍ഗ്രസ്, ബിജെപി, ആര്‍എസ്എസ്, സിപിഐ പ്രവര്‍ത്തകര്‍ സിപിഎമ്മില്‍ ചേര്‍ന്നു

തിരുവനന്തപുരം കാട്ടാക്കടയില്‍ കോണ്‍ഗ്രസ്സ്, ബിജെപി നേതാക്കള്‍ സിപിഐഎമ്മില്‍ ചേര്‍ന്നു. പതിനാറ് വര്‍ഷം കോണ്‍ഗ്രസ് .....

തോല്‍വിക്ക് കാരണം ജോസ് കെ മാണിയുടെ കൂടുമാറ്റമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍; യോഗം ബഹിഷ്‌കരിച്ച് ജോസഫ് വിഭാഗം, ‘പ്രതിഷേധം’

നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വി ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന കെപിസിസിയുടെ അവലോകന യോഗത്തില്‍ നിന്നും ജോസഫ് .....

യൂത്ത് ലീഗിന് മുമ്പില്‍ ലീഗ് മുട്ടുമടക്കിയില്ല; നാടകങ്ങള്‍ക്കൊടുവില്‍ മക്കരപറമ്പില്‍ സുഹ്‌റാബി തന്നെ പ്രസിഡന്റ്

യൂത്ത് ലീഗിന്റെ എതിര്‍പ്പ് കാരണം പ്രസിഡന്റ് തെരഞ്ഞെടുപ്പ് വിവാദത്തിലേക്ക് നീങ്ങിയ മലപ്പുറം മക്കരപറമ്പില്‍ .....

പ്രോട്ടോക്കോള്‍ ലംഘിച്ച് ഹോട്ടലില്‍ കയറിയ സംഭവം; ബല്‍റാമിനെതിരെ കേസ്; ചുമത്തിയത് കൈയ്യേറ്റം, ഭീഷണി എന്നീ വകുപ്പുകള്‍

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് രമ്യ ഹരിദാസ് എംപിയ്ക്കൊപ്പം ഹോട്ടലില്‍ കയറിയ സംഭവവുമായി ബന്ധപ്പെട്ട് .....