News Beyond Headlines

19 Sunday
September

യൂത്ത് ലീഗിന് മുമ്പില്‍ ലീഗ് മുട്ടുമടക്കിയില്ല; നാടകങ്ങള്‍ക്കൊടുവില്‍ മക്കരപറമ്പില്‍ സുഹ്‌റാബി തന്നെ പ്രസിഡന്റ്

യൂത്ത് ലീഗിന്റെ എതിര്‍പ്പ് കാരണം പ്രസിഡന്റ് തെരഞ്ഞെടുപ്പ് വിവാദത്തിലേക്ക് നീങ്ങിയ മലപ്പുറം മക്കരപറമ്പില്‍ സുഹ്‌റാബി കാവുങ്ങലിനെ പഞ്ചായത്ത് പ്രസിഡണ്ടായി തെരെഞ്ഞെടുത്തു. എതിരില്ലാതെയായിരുന്നു തെരഞ്ഞെടുപ്പ്. പഞ്ചായത്ത് പ്രസിഡന്റിനെ തീരുമാനിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം മുസ്ലിം ലീഗില്‍ ഇന്നലെ സംഘര്‍ഷത്തിലെത്തിയിരുന്നു.
മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ള നേതാക്കളെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഓഫീസില്‍ പൂട്ടിയിടുന്ന സാഹചര്യം ഇന്നലെയുണ്ടായിരുന്നു. യൂത്ത് ലീഗിന്റെ പ്രതിഷേധം തള്ളിയാണ് ലീഗ് പഞ്ചായത്ത് കമ്മറ്റി സുഹ്‌റാബിയെ പ്രസിഡന്റായി തീരുമാനിച്ചത്. പഞ്ചായത്ത് പ്രസിഡന്റായിരുന്ന സി കോയ കൊവിഡ് ബാധിച്ചു മരിച്ചതിനെ തുടര്‍ന്നാണ് പുതിയ പ്രസിഡന്റിനെ കണ്ടത്തേണ്ടി വന്നത്. 13 അംഗ ഭരണസമിതിയില്‍ മുസ്ലീം ലീഗിന് 10 അംഗങ്ങളുണ്ട്.
യൂത്ത് ലീഗിന്റെ പ്രതിനിധിയായ അനീസ് മഠത്തിലിനെ പഞ്ചായത്ത് പ്രസിഡന്റാക്കണമെന്നായിരുന്നു സംഘടനയുടെ ആവശ്യം. കഴിഞ്ഞ അഞ്ച് വര്‍ഷം മക്കരപ്പറമ്പ് സംവരണ മണ്ഡലമായതിനാല്‍ വനിതാ പ്രസിഡന്റായിരുന്നുവെന്നും ജനറല്‍ സീറ്റില്‍ വീണ്ടും വനിതാ അംഗത്തെ പഞ്ചായത്ത് പ്രസിഡന്റാക്കേണ്ടെന്നുമാണ് യൂത്ത് ലീഗുകാരുടെ വാദം. ഈ ആവശ്യത്തിന് വഴങ്ങേണ്ടെന്ന് പ്രാദേശിക നേതൃത്വം തീരുമാനിക്കുകയായിരുന്നു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


സൂപ്പര്‍ ഹിറ്റ് ചലച്ചിത്രം ‘ഉറുമ്പുകള്‍ ഉറങ്ങാറില്ല’ ഇനി തമിഴിലേക്ക്

ജിജു അശോകന്റെ സംവിധാനത്തില്‍ 2015ല്‍ പുറത്തിറങ്ങിയ ചിത്രമാണ് 'ഉറുമ്പുകള്‍ ഉറങ്ങാറില്ല'. ചെമ്പന്‍ വിനോദ് - വിനയ് ഫോര്‍ട്ട് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി  more...

തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് ഇന്ന്

തിരുവനന്തപുരം: കോവിഡ് കാലത്തും തിരുവോണം ബമ്പര്‍ ലോട്ടറി ടിക്കറ്റ് വില്‍പ്പനയില്‍ സര്‍ക്കാരിന് ലോട്ടറി. ഇത്തവണ അച്ചടിച്ച 54 ലക്ഷം ടിക്കറ്റുകളും  more...

കുവൈത്തില്‍ നേരിയ ഭൂചലനം

കുവൈത്ത്: കുവൈത്തില്‍ നേരിയ ഭൂചലനം. ശനിയാഴ്ച പുലര്‍ച്ച 3.18നാണ് റിക്ടര്‍ സ്‌കെയിലില്‍ 3.1 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതെന്ന് ശാസ്ത്ര ഗവേഷണ  more...

‘ക്ലാസുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍, ബസുകള്‍ അണുവിമുക്തമാക്കും’;സ്കൂള്‍ തുറക്കാന്‍ മുന്നൊരുക്കങ്ങള്‍ തുടങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം: സ്കൂള്‍ തുറക്കാനുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങിയതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. വിദ്യാഭ്യാസ വകുപ്പുമായി ചര്‍ച്ച ചെയ്താണ് തീരുമാനമെടുത്തത്. ക്ലാസുകള്‍ ഷിഫ്റ്റ്  more...

സംസ്ഥാനത്ത് ജനുവരിയോടെ സമ്പൂര്‍ണ വാക്സിനേഷന്‍ പൂര്‍ത്തിയാക്കാനൊരുങ്ങുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരിയോടെ സമ്ബൂര്‍ണ വാക്സിനേഷന്‍ പൂര്‍ത്തിയാക്കാനൊരുങ്ങുന്നു.ആദ്യ ഡോസ് വിതരണം 100 ശതമാനമാകാന്‍ 25 ദിവസവും രണ്ട് ഡോസിന്‍റെയും വിതരണം  more...

HK Special


കെ പി അനില്‍കുമാറിന് സിപിഐഎം ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി രക്ഷാധികാരിയായി ആദ്യ ചുമതല

കോണ്‍ഗ്രസ് വിട്ടെത്തിയ കെ പി അനില്‍കുമാര്‍ സിപിഐഎംന്റെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമാവുകയാണ്. കോഴിക്കോട് .....

സിപിഐമ്മിന്റെ സംഘടനാ സമ്മേളനങ്ങള്‍ക്ക് തുടക്കമായി

കര്‍ശനമായ മാര്‍ഗരേഖയുടെ അടിസ്ഥാനത്തില്‍ ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സിപിഐമ്മിന്റെ സംഘടനാ സമ്മേളനങ്ങള്‍ക്ക് .....

‘സിപിഎമ്മില്‍ വന്നത് അധികാരത്തിനല്ല; അഭിപ്രായം പറയുന്നവരെ കോണ്‍ഗ്രസ് ഒറ്റപ്പെടുത്തുന്നു’

കെ.സി.വേണുഗോപാലും കെ.സുധാകരനും വി.ഡി.സതീശനും ഉള്‍പ്പെടുന്ന പുതിയ ഗ്രൂപ്പ് കോണ്‍ഗ്രസിന്റെ നാശത്തിന്റെ തുടക്കമാണെന്നു കോണ്‍ഗ്രസ് .....

ഹരിത കേസ്: പി.കെ.നവാസിനെതിരെ നജ്മയുടെ മൊഴി ഇന്ന് കോടതി രേഖപ്പെടുത്തും

കോഴിക്കോട്: എംഎസ്എഫ് സംസ്ഥാന അധ്യക്ഷന്‍ പി.കെ.നവാസ് ലൈംഗീക അധിക്ഷേപം നടത്തിയെന്ന ഹരിത മുന്‍ .....

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ കെ സുരേന്ദ്രന്‍ നാളെ ചോദ്യം ചെയ്യലിന് ഹാജരാകും

കാസര്‍കോഡ്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നാളെ .....