News Beyond Headlines

19 Sunday
September

തോല്‍വിക്ക് കാരണം ജോസ് കെ മാണിയുടെ കൂടുമാറ്റമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍; യോഗം ബഹിഷ്‌കരിച്ച് ജോസഫ് വിഭാഗം, ‘പ്രതിഷേധം’

നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വി ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന കെപിസിസിയുടെ അവലോകന യോഗത്തില്‍ നിന്നും ജോസഫ് വിഭാഗം വിട്ടുനിന്നു. ജില്ലയിലെ തോല്‍വിക്കു കാരണം ജോസ് കെ മാണിയെ ഒപ്പം നിര്‍ത്താത്തതാണെന്ന കോണ്‍ഗ്രസ് നേതാക്കളുടെ വിമര്‍ശനത്തില്‍ പ്രതിഷേധിച്ചാണ് ജോസഫ് വിഭാഗം യോഗം ബഹിഷ്‌കരിച്ചത്.
യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കൂടിയായ ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പന്‍ യോഗത്തില്‍ പങ്കെടുത്തില്ല. പി ജെ ജോസഫിന്റെ അനുവാദത്തോടെയാണ് പ്രതിഷേധം അറിയിച്ചതെന്ന് സജി മഞ്ഞക്കടമ്പന്‍ പറഞ്ഞു.
ജില്ലയിലെ തോല്‍വിക്കു കാരണം ജോസ് കെ മാണി യുഡിഎഫ് വിട്ടതാണെന്ന തരത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ വിമര്‍ശനമാണ് ജോസഫ് ഗ്രൂപ്പിന് ചൊടിപ്പിച്ചത് .നിയമ തെരഞ്ഞെടുപ്പില്‍ ഏറ്റ തിരിച്ചടി പഠിക്കുന്ന കെപിസിസി സംഘത്തിന് മുന്‍പിലായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ ആരോപണം . ഇത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നായിരുന്നു ജോസഫ് വിഭാഗത്തിന്റെ നിലപാട്. ഈ പശ്ചാത്തലത്തിലാണ് പ്രതിഷേധം.
അതേസമയം, വിഷയം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും കാര്യങ്ങള്‍ യുഡിഎഫ് യോഗത്തില്‍ ഉന്നയിക്കുമെന്നും ജോസഫ് വിഭാഗം നേതാക്കള്‍ അറിയിച്ചു. ജോസഫ് വിഭാഗത്തിന് മൂന്നു സീറ്റ് നല്‍കിയിതിലും രൂക്ഷ വിമര്‍ശനമാണ് ഒരു വിഭാഗം നേതാക്കള്‍ ഉയര്‍ത്തിയത്. അതേ സമയം ജില്ലയില്‍ പരാജയപ്പെട്ട മൂന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളും തങ്ങളുടെ ഭാഗം കെപിസിസി അന്വേഷണ സംഘത്തിന് മുന്നില്‍ വിശദീകരിച്ചു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


സൂപ്പര്‍ ഹിറ്റ് ചലച്ചിത്രം ‘ഉറുമ്പുകള്‍ ഉറങ്ങാറില്ല’ ഇനി തമിഴിലേക്ക്

ജിജു അശോകന്റെ സംവിധാനത്തില്‍ 2015ല്‍ പുറത്തിറങ്ങിയ ചിത്രമാണ് 'ഉറുമ്പുകള്‍ ഉറങ്ങാറില്ല'. ചെമ്പന്‍ വിനോദ് - വിനയ് ഫോര്‍ട്ട് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി  more...

തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് ഇന്ന്

തിരുവനന്തപുരം: കോവിഡ് കാലത്തും തിരുവോണം ബമ്പര്‍ ലോട്ടറി ടിക്കറ്റ് വില്‍പ്പനയില്‍ സര്‍ക്കാരിന് ലോട്ടറി. ഇത്തവണ അച്ചടിച്ച 54 ലക്ഷം ടിക്കറ്റുകളും  more...

കുവൈത്തില്‍ നേരിയ ഭൂചലനം

കുവൈത്ത്: കുവൈത്തില്‍ നേരിയ ഭൂചലനം. ശനിയാഴ്ച പുലര്‍ച്ച 3.18നാണ് റിക്ടര്‍ സ്‌കെയിലില്‍ 3.1 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതെന്ന് ശാസ്ത്ര ഗവേഷണ  more...

‘ക്ലാസുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍, ബസുകള്‍ അണുവിമുക്തമാക്കും’;സ്കൂള്‍ തുറക്കാന്‍ മുന്നൊരുക്കങ്ങള്‍ തുടങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം: സ്കൂള്‍ തുറക്കാനുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങിയതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. വിദ്യാഭ്യാസ വകുപ്പുമായി ചര്‍ച്ച ചെയ്താണ് തീരുമാനമെടുത്തത്. ക്ലാസുകള്‍ ഷിഫ്റ്റ്  more...

സംസ്ഥാനത്ത് ജനുവരിയോടെ സമ്പൂര്‍ണ വാക്സിനേഷന്‍ പൂര്‍ത്തിയാക്കാനൊരുങ്ങുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരിയോടെ സമ്ബൂര്‍ണ വാക്സിനേഷന്‍ പൂര്‍ത്തിയാക്കാനൊരുങ്ങുന്നു.ആദ്യ ഡോസ് വിതരണം 100 ശതമാനമാകാന്‍ 25 ദിവസവും രണ്ട് ഡോസിന്‍റെയും വിതരണം  more...

HK Special


കെ പി അനില്‍കുമാറിന് സിപിഐഎം ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി രക്ഷാധികാരിയായി ആദ്യ ചുമതല

കോണ്‍ഗ്രസ് വിട്ടെത്തിയ കെ പി അനില്‍കുമാര്‍ സിപിഐഎംന്റെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമാവുകയാണ്. കോഴിക്കോട് .....

സിപിഐമ്മിന്റെ സംഘടനാ സമ്മേളനങ്ങള്‍ക്ക് തുടക്കമായി

കര്‍ശനമായ മാര്‍ഗരേഖയുടെ അടിസ്ഥാനത്തില്‍ ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സിപിഐമ്മിന്റെ സംഘടനാ സമ്മേളനങ്ങള്‍ക്ക് .....

‘സിപിഎമ്മില്‍ വന്നത് അധികാരത്തിനല്ല; അഭിപ്രായം പറയുന്നവരെ കോണ്‍ഗ്രസ് ഒറ്റപ്പെടുത്തുന്നു’

കെ.സി.വേണുഗോപാലും കെ.സുധാകരനും വി.ഡി.സതീശനും ഉള്‍പ്പെടുന്ന പുതിയ ഗ്രൂപ്പ് കോണ്‍ഗ്രസിന്റെ നാശത്തിന്റെ തുടക്കമാണെന്നു കോണ്‍ഗ്രസ് .....

ഹരിത കേസ്: പി.കെ.നവാസിനെതിരെ നജ്മയുടെ മൊഴി ഇന്ന് കോടതി രേഖപ്പെടുത്തും

കോഴിക്കോട്: എംഎസ്എഫ് സംസ്ഥാന അധ്യക്ഷന്‍ പി.കെ.നവാസ് ലൈംഗീക അധിക്ഷേപം നടത്തിയെന്ന ഹരിത മുന്‍ .....

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ കെ സുരേന്ദ്രന്‍ നാളെ ചോദ്യം ചെയ്യലിന് ഹാജരാകും

കാസര്‍കോഡ്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നാളെ .....