News Beyond Headlines

19 Sunday
September

‘എന്നെ പുറത്താക്കാന്‍ നോക്കേണ്ട’; യൂത്ത് കോണ്‍ഗ്രസ് യോഗത്തില്‍ ഷാഫി പറമ്പില്‍

വീഴ്ച്ചകള്‍ ചൂണ്ടികാട്ടി തന്നെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്നും പുറത്താക്കാന്‍ നോക്കെണ്ടെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. ഷാഫിക്കെതിരെ സംഘടനയില്‍ ഒരു വിഭാഗം രംഗത്തെത്തിയതോടെയാണ് പ്രതികരണം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികളുടെ യോഗത്തിലാണ് ഷാഫി തന്റെ നിലപാട് അറിയിച്ചത്.
'തെറ്റുകള്‍ സംഭവിച്ചെങ്കില്‍ അത് തിരുത്തി മുന്നോട്ട് പോകും. ഇപ്പോള്‍ ഒറ്റക്കെട്ടായി സംഘടന ശക്തിപ്പെടുത്തുകയാണ് വേണ്ടത്.' ഷാഫി പറമ്പില്‍
ഷാഫിക്കെതിരെ യോഗത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. മുല്ലപ്പള്ളി രാമചന്ദ്രനെയും രമേശ് ചെന്നിത്തലയെയും സ്ഥാനങ്ങളില്‍ നിന്ന് മാറ്റാന്‍ വേണ്ടി ഹൈക്കമാന്‍ഡിന് സ്വകാര്യമായി സന്ദേശം കൈമാറിയത് ഷാഫി പറമ്പിലാണെന്നാണ് യൂത്ത് കോണ്‍ഗ്രസ് യോഗത്തില്‍ വിമര്‍ശനം. യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന കമ്മിറ്റിയുടെ തീരുമാനമെന്ന പേരില്‍ കെപിസിസി പ്രസിഡന്റിനെയും പ്രതിപക്ഷ നേതാവിനെയും മാറ്റുവാന്‍ സംഘടന അറിയാതെ ഷാഫി പറമ്പില്‍ ഹൈക്കമാന്‍ഡിന് സ്വകാര്യമായി സന്ദേശം കൈമാറിയെന്നും ഇത് ഗുരുതരമായ തെറ്റാണെന്നുമാണ് യോഗത്തില്‍ ആരോപണം ഉയര്‍ന്നു.
യൂത്ത് കോണ്‍ഗ്രസില്‍ സമ്പൂര്‍ണ നേതൃമാറ്റം ആവശ്യമാണെന്നും നേതാക്കള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഇഷ്ടക്കാര്‍ക്ക് സംഘടനക്കുള്ളില്‍ അനര്‍ഹമായ പ്രമോഷന്‍ നല്‍കി നിയമസഭാ സീറ്റ് നല്‍കിയതുകൊണ്ടാണ് മത്സരിച്ചവരില്‍ 12 പേരില്‍ 11 പേരും തോറ്റുപോയതെന്നും ഷാഫി പറമ്പില്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ കമ്മിറ്റിയെ നിരന്തരം തെറ്റിദ്ധരിപ്പിക്കുകയാണെന്നും സംസ്ഥാനകമ്മറ്റി യോഗത്തില്‍ ഒരു വിഭാഗം ആരോപിച്ചു.
യൂത്ത് കോണ്‍ഗ്രസിന് പാര്‍ട്ട് ടൈം പ്രസിഡന്റല്ല, മുഴുവന്‍ സമയ പ്രസിഡന്റാണ് വേണ്ടത്. സംസ്ഥാന നേതാക്കള്‍ വിളിച്ചാല്‍ പോലും ഫോണ്‍ എടുക്കാന്‍ സമയമില്ലാത്ത പ്രസിഡന്റായി ഷാഫി മാറി. വൈസ് പ്രസിഡന്റിന്റെ പരാജയവും പ്രസിഡന്റിന്റെ ഭൂരിപക്ഷം കുറഞ്ഞതും മണ്ഡലം ശ്രദ്ധിക്കാന്‍ കഴിയാത്തത് കൊണ്ടാണ്. മലപ്പുറം ജില്ലയിലെ യൂത്ത് കോണ്‍ഗ്രസിന് ലഭിക്കേണ്ട സീറ്റ് പാലക്കാടുകാരനായ ചാരിറ്റിത്തട്ടിപ്പുക്കാരന് നല്‍കിയത് പേയ്‌മെന്റ് വാങ്ങിയാണോ എന്നും നേതാക്കള്‍ യോഗത്തില്‍ സംശയമുയര്‍ത്തി. സംസ്ഥാന കമ്മിറ്റിയില്‍ യാതൊരു വിധ കൂടിയാലോചനകളും നടത്താതെ ഏകപക്ഷീയമായി നിലപാട് എടുക്കുന്നത് ഫാസിസ്റ്റു ശൈലിയാണെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.
സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെയും യോഗത്തില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നു. പ്രതിപക്ഷ നേതാവ് മലക്കം മറിഞ്ഞത് നാണക്കേടാണെന്നും ഇരുവിഭാഗവുമായി ആശയ വിനിമയം നടത്താതെ അഭിപ്രായം പ്രകടിപ്പിച്ചത് തെറ്റാണെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാവ് പികെ രാകേഷ് വിമര്‍ശിച്ചു. പ്രതിപക്ഷ നേതാവ് സമുദായ സംഘടനകളുടെ തിണ്ണ നിരങ്ങുകയാണ്. സതീശന്റെ പരാമര്‍ശം പൊതുസമൂഹത്തിന് മുന്നില്‍ ഇത് അവമതിപ്പുണ്ടാക്കിയെന്നും യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കി.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


സൂപ്പര്‍ ഹിറ്റ് ചലച്ചിത്രം ‘ഉറുമ്പുകള്‍ ഉറങ്ങാറില്ല’ ഇനി തമിഴിലേക്ക്

ജിജു അശോകന്റെ സംവിധാനത്തില്‍ 2015ല്‍ പുറത്തിറങ്ങിയ ചിത്രമാണ് 'ഉറുമ്പുകള്‍ ഉറങ്ങാറില്ല'. ചെമ്പന്‍ വിനോദ് - വിനയ് ഫോര്‍ട്ട് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി  more...

തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് ഇന്ന്

തിരുവനന്തപുരം: കോവിഡ് കാലത്തും തിരുവോണം ബമ്പര്‍ ലോട്ടറി ടിക്കറ്റ് വില്‍പ്പനയില്‍ സര്‍ക്കാരിന് ലോട്ടറി. ഇത്തവണ അച്ചടിച്ച 54 ലക്ഷം ടിക്കറ്റുകളും  more...

കുവൈത്തില്‍ നേരിയ ഭൂചലനം

കുവൈത്ത്: കുവൈത്തില്‍ നേരിയ ഭൂചലനം. ശനിയാഴ്ച പുലര്‍ച്ച 3.18നാണ് റിക്ടര്‍ സ്‌കെയിലില്‍ 3.1 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതെന്ന് ശാസ്ത്ര ഗവേഷണ  more...

‘ക്ലാസുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍, ബസുകള്‍ അണുവിമുക്തമാക്കും’;സ്കൂള്‍ തുറക്കാന്‍ മുന്നൊരുക്കങ്ങള്‍ തുടങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം: സ്കൂള്‍ തുറക്കാനുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങിയതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. വിദ്യാഭ്യാസ വകുപ്പുമായി ചര്‍ച്ച ചെയ്താണ് തീരുമാനമെടുത്തത്. ക്ലാസുകള്‍ ഷിഫ്റ്റ്  more...

സംസ്ഥാനത്ത് ജനുവരിയോടെ സമ്പൂര്‍ണ വാക്സിനേഷന്‍ പൂര്‍ത്തിയാക്കാനൊരുങ്ങുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരിയോടെ സമ്ബൂര്‍ണ വാക്സിനേഷന്‍ പൂര്‍ത്തിയാക്കാനൊരുങ്ങുന്നു.ആദ്യ ഡോസ് വിതരണം 100 ശതമാനമാകാന്‍ 25 ദിവസവും രണ്ട് ഡോസിന്‍റെയും വിതരണം  more...

HK Special


കെ പി അനില്‍കുമാറിന് സിപിഐഎം ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി രക്ഷാധികാരിയായി ആദ്യ ചുമതല

കോണ്‍ഗ്രസ് വിട്ടെത്തിയ കെ പി അനില്‍കുമാര്‍ സിപിഐഎംന്റെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമാവുകയാണ്. കോഴിക്കോട് .....

സിപിഐമ്മിന്റെ സംഘടനാ സമ്മേളനങ്ങള്‍ക്ക് തുടക്കമായി

കര്‍ശനമായ മാര്‍ഗരേഖയുടെ അടിസ്ഥാനത്തില്‍ ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സിപിഐമ്മിന്റെ സംഘടനാ സമ്മേളനങ്ങള്‍ക്ക് .....

‘സിപിഎമ്മില്‍ വന്നത് അധികാരത്തിനല്ല; അഭിപ്രായം പറയുന്നവരെ കോണ്‍ഗ്രസ് ഒറ്റപ്പെടുത്തുന്നു’

കെ.സി.വേണുഗോപാലും കെ.സുധാകരനും വി.ഡി.സതീശനും ഉള്‍പ്പെടുന്ന പുതിയ ഗ്രൂപ്പ് കോണ്‍ഗ്രസിന്റെ നാശത്തിന്റെ തുടക്കമാണെന്നു കോണ്‍ഗ്രസ് .....

ഹരിത കേസ്: പി.കെ.നവാസിനെതിരെ നജ്മയുടെ മൊഴി ഇന്ന് കോടതി രേഖപ്പെടുത്തും

കോഴിക്കോട്: എംഎസ്എഫ് സംസ്ഥാന അധ്യക്ഷന്‍ പി.കെ.നവാസ് ലൈംഗീക അധിക്ഷേപം നടത്തിയെന്ന ഹരിത മുന്‍ .....

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ കെ സുരേന്ദ്രന്‍ നാളെ ചോദ്യം ചെയ്യലിന് ഹാജരാകും

കാസര്‍കോഡ്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നാളെ .....