News Beyond Headlines

04 Sunday
December

അങ്കിത കൊലപാതകം: കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം

ഡെറാഡൂൺ∙ ഉത്തരാഖണ്ഡിലെ റിസോർട്ടിൽ റിസപ്ഷനിസ്റ്റായിരുന്ന അങ്കിത ഭണ്ഡാരി(19) കൊല്ലപ്പെട്ട കേസിന്റെ വിചാരണ ഫാസ്റ്റ് ട്രാക്ക് കോടതി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി അറിയിച്ചു. അങ്കിതയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരവും പ്രഖ്യാപിച്ചു. രാജ്യത്തെ ഞെട്ടിച്ച അങ്കിതയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡ് പാർട്ടി നേതൃത്വം കേന്ദ്ര ബിജെപി നേതൃത്വത്തിന് വിശദീകരണം നൽകി. മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ബിജെപി ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷിനെ ഡൽഹിയിലെ പാർട്ടി ആസ്ഥാനത്തെത്തി കണ്ട് കേസിന്റെ വിശദാംശങ്ങൾ അറിയിച്ചു. ഉത്തരാഖണ്ഡ് പൊലീസിലെ പ്രത്യേക അന്വേഷണ ഏജൻസിയാണ് കേസ് അന്വേഷിച്ചത്. അതിഥികൾക്കു ലൈംഗിക സേവനത്തിനു വിസമ്മതിച്ചതിനാണ് റിസപ്ഷനിസ്റ്റ് അങ്കിത ഭണ്ഡാരിയെ കൊലപ്പെടുത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് ബിജെപി നേതാവായിരുന്ന വിനോദ് ആര്യയുടെ മകൻ പുൾകിത് ആര്യ, മാനേജർ സൗരഭ് ഭാസ്കർ, അസി. മാനേജർ അങ്കിത് ഗുപ്ത എന്നിവരെ അറസ്റ്റു ചെയ്തിരുന്നു. ഭോഗ്പുരിലെ റിസോർട്ടിൽ നിന്ന് ഈ മാസം 18 നു കാണാതായ യുവതിയുടെ മൃതദേഹം നാലു ദിവസത്തിനു ശേഷം ചീല കനാലിൽ നിന്നു കണ്ടെടുക്കുകയായിരുന്നു. അതിഥികളുമായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ റിസോർട്ട് ഉടമയും മാനേജർമാരും നിർബന്ധിക്കുന്നതായി കാണാതായ അന്നു രാത്രി യുവതി സുഹൃത്തിനെ വിളിച്ചു പറഞ്ഞിരുന്നു. പിന്നീട് ഫോൺ ഓഫായി. സുഹൃത്ത് റിസോർട്ട് ഉടമയെ വിളിച്ചപ്പോൾ യുവതി റൂമിലേക്കു പോയി എന്നു പറഞ്ഞു. അടുത്ത ദിവസവും യുവതിയെ ഫോണിൽ കിട്ടാതിരുന്നപ്പോഴാണു പരാതി നൽകിയത്. കൊലപാതകം പുറത്തറിഞ്ഞതോടെ സമൂഹമാധ്യമങ്ങളിൽ വിഷയം ചർച്ചയായി . ഇതോടെ ബിജെപി നേതാവായിരുന്ന വിനോദ് ആര്യയെ പാർട്ടി പുറത്താക്കി.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


‘മൃതദേഹം കിട്ടിയത് എന്റെ ജന്മദിനത്തിൽ; ഇഷ്ട പാട്ടുകൾവച്ച് സംസ്കരിക്കാൻ ആഗ്രഹിച്ചു, അടുക്കാനായില്ല’

തിരുവനന്തപുരം∙ കോവളത്ത് വിദേശ വനിതയെ ബലാൽസംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതികളായ പനത്തുറ സ്വദേശികളായ ഉമേഷ്, ഉദയൻ എന്നിവർ കുറ്റക്കാരാണെന്ന്  more...

ലോകകപ്പ് ഫുട്ബോൾ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ യുവാവ് മരിച്ചു

ലോകകപ്പ് ഫുട്ബോൾ ആവേശത്തിന്റെ ഭാഗമായി കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ യുവാവ് മരിച്ചു. കോട്ടയം ഇല്ലിക്കൽ സ്വദേശി അമീൻ മുഹമ്മദാണ് മരിച്ചത്.  more...

മദ്യ ലഹരിയിലുണ്ടായ വാക്കുതർക്കം കത്തി കുത്തിൽ; ഒരാൾ മരിച്ചു

തൊടുപുഴ കാഞ്ഞാർ ഞാളിയാനിയിൽ ഒരാൾ കുത്തേറ്റ് മരിച്ചു. സാം ജോസഫ് (40) ആണ് മരിച്ചത്. മദ്യ ലഹരിയിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ  more...

നിയമസഭാസമ്മേളനം നാളെ മുതൽ; ചാൻസലര്‍ പദവിയിൽ നിന്ന് ഗവര്‍ണറെ മാറ്റുന്ന ബിൽ പാസാക്കും

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനത്തിന് നാളെ തുടക്കമാകും. സര്‍ക്കാര്‍ ഗവര്‍ണര്‍ പോരിനിടെ ചേരുന്ന സമ്മേളനം ചാൻസിലര്‍ പദവിയിൽ  more...

ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ; ഗുണഭോക്താക്കൾക്ക് 3200 രൂപവീതം ലഭിക്കും

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സാമൂഹിക സുരക്ഷാ പെന്‍ഷനും സര്‍ക്കാര്‍ സഹായത്തോടെ നല്‍കുന്ന ക്ഷേമനിധി ബോര്‍ഡുകളുടെ പെന്‍ഷനും തിങ്കളാഴ്ചമുതല്‍ വിതരണം  more...

HK Special


ചെങ്കണ്ണ് ആശങ്ക വേണ്ട ശ്രദ്ധ വേണം: ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

സംസ്ഥാനത്ത് ചില ഭാഗങ്ങളില്‍ ചെങ്കണ്ണ് റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ ശ്രദ്ധ വേണമെന്ന് ആരോഗ്യ മന്ത്രി .....

ശബരിമലയിൽ ദർശനം നടത്തിയ തീർത്ഥാടകരുടെ എണ്ണം 10 ലക്ഷം കടന്നു

കൊവിഡ് നിയന്ത്രണങ്ങൾ നീക്കിയതോടെ ശബരിമലയിൽ ദർശനം നടത്തിയ തീർത്ഥാടകരുടെ എണ്ണം 10 ലക്ഷം .....

കോഴിക്കോട് ബാങ്ക് തട്ടിപ്പ്: കേസ് ജില്ലാ ക്രൈംബ്രാഞ്ചിന്; ഒളിവിലുള്ള മുന്‍ മാനേജര്‍ക്കായി തെരച്ചില്‍

കോഴിക്കോട്ടെ ബാങ്ക് തട്ടിപ്പ് കേസ് അന്വേഷണം ഇന്ന് ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറും. .....

സർക്കാർമേഖലയിലെ രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കോഴിക്കോട്ടൊരുങ്ങും

കോഴിക്കോട്: മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതോടെ കോഴിക്കോട് അവയവമാറ്റ ആശുപത്രിക്കുള്ള നടപടിക്രമങ്ങള്‍ മുന്നോട്ടേക്ക്. ചേവായൂര്‍ .....

സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് നാളെ തുടക്കം

അറുപത്തിനാലാമത് സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന് നാളെ തുടക്കം. ഡിസംബർ മൂന്ന് മുതൽ ആറു .....