News Beyond Headlines

04 Sunday
December

കാസർകോട്‌ പയസ്വിനിപ്പുഴയിൽ രണ്ട്‌ കൂട്ടുകാർ മുങ്ങിമരിച്ചു

പൊയിനാച്ചി (കാസർകോട്): പയസ്വിനിപ്പുഴയിലെ ബാവിക്കര റഗുലേറ്ററിന് സമീപം കുളിക്കാനിറങ്ങിയ നാലംഗസംഘത്തിലെ കൂട്ടുകാരായ രണ്ടുപേർ മുങ്ങിമരിച്ചു. രണ്ടുപേർ രക്ഷപ്പെട്ടു. ബുധനാഴ്ച വൈകിട്ട്‌ അഞ്ചോടെയാണ് അപകടം. കൊല്ലം ചിറക്കരയിലെ വി. വിജിത്ത് (23), തിരുവനന്തപുരം കടയ്ക്കാവൂർ കീഴാറ്റിങ്ങൽ കോട്ടപ്പുറം വീട്ടിലെ ആർ.രഞ്ജു (24) എന്നിവരാണ്‌ മരിച്ചത്. ഒപ്പം കുളിക്കാനിറങ്ങിയ കൊളത്തൂർ കല്ലളിയിലെ കെ.ശ്രീവിഷ്ണു (23), പരവനടുക്കം മണിയങ്ങാനത്തെ സി.വിഷ്ണു (22) എന്നിവർ രക്ഷപ്പെട്ടു. തിരുവനന്തപുരം പള്ളിക്കാട് കടവിൽ വീട്ടിലെ എസ്.വൈശാഖ് (25), കുമ്പള കൊറങ്ങല വീട്ടിലെ അബ്ദുൽഖാദർ സിനാൻ (22) എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഇവർ പുഴക്കരയിലായിരുന്നു. ചെന്നൈ ശ്രീപെരുമ്പത്തൂരിലെ സിപാരോ ടൂൾസ് നിർമാണക്കമ്പനിയിലെ ജീവനക്കാരാണ് ആറുപേരും. അബ്ദുൽഖാദർ സിനാൻ ഒഴികെയുള്ളവർ 25-ന് ഗോവയിലേക്ക് യാത്രപോയിരുന്നു. ചൊവ്വാഴ്ച രാത്രി മടങ്ങി കാസർകോട്ട് തങ്ങിയ സംഘം ബുധനാഴ്ച രാവിലെ റാണിപുരം വിനോദസഞ്ചാരകേന്ദ്രം സന്ദർശിക്കുന്നതിനിടെ കല്ലളിയിലെ ശ്രീവിഷ്ണുവിന്റെ വീട്ടിലെത്തി. വീട്ടിനടുത്ത മഹാലക്ഷ്മിപുരം തൂക്കുപാലത്തിന് സമീപമാണ് ഇവർ കുളിക്കാനിറങ്ങിയത്. കരിച്ചേരിപ്പുഴ പയസ്വിനിപ്പുഴയിൽ സംഗമിക്കുന്ന ഇവിടെ അടിയൊഴുക്കും ചെളിയുമുണ്ട്‌. റഗുലേറ്ററിന്റെ ഷട്ടറുകൾ കാലവർഷം തുടങ്ങിയപ്പോൾ തുറന്നിരുന്നു. ഒപ്പമുണ്ടായിരുന്നവരുടെ ബഹളംകേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആദ്യം തിരച്ചിൽ നടത്തിയത്. വിവരമറിഞ്ഞ് മേൽപ്പറമ്പ് ഇൻസ്പെക്ടർ ടി.ഉത്തംദാസിന്റെ നേതൃത്വത്തിൽ പോലീസും കാസർകോട് സീനിയർ ഫയർ റെസ്ക്യൂ ഓഫീസർ കെ.വി.മനോഹരന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേനയും തിരച്ചിലിൽ പങ്കാളികളായി. രാത്രി വൈകി മൃതദേഹങ്ങൾ കണ്ടെടുത്തത്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


‘മൃതദേഹം കിട്ടിയത് എന്റെ ജന്മദിനത്തിൽ; ഇഷ്ട പാട്ടുകൾവച്ച് സംസ്കരിക്കാൻ ആഗ്രഹിച്ചു, അടുക്കാനായില്ല’

തിരുവനന്തപുരം∙ കോവളത്ത് വിദേശ വനിതയെ ബലാൽസംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതികളായ പനത്തുറ സ്വദേശികളായ ഉമേഷ്, ഉദയൻ എന്നിവർ കുറ്റക്കാരാണെന്ന്  more...

ലോകകപ്പ് ഫുട്ബോൾ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ യുവാവ് മരിച്ചു

ലോകകപ്പ് ഫുട്ബോൾ ആവേശത്തിന്റെ ഭാഗമായി കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ യുവാവ് മരിച്ചു. കോട്ടയം ഇല്ലിക്കൽ സ്വദേശി അമീൻ മുഹമ്മദാണ് മരിച്ചത്.  more...

മദ്യ ലഹരിയിലുണ്ടായ വാക്കുതർക്കം കത്തി കുത്തിൽ; ഒരാൾ മരിച്ചു

തൊടുപുഴ കാഞ്ഞാർ ഞാളിയാനിയിൽ ഒരാൾ കുത്തേറ്റ് മരിച്ചു. സാം ജോസഫ് (40) ആണ് മരിച്ചത്. മദ്യ ലഹരിയിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ  more...

നിയമസഭാസമ്മേളനം നാളെ മുതൽ; ചാൻസലര്‍ പദവിയിൽ നിന്ന് ഗവര്‍ണറെ മാറ്റുന്ന ബിൽ പാസാക്കും

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനത്തിന് നാളെ തുടക്കമാകും. സര്‍ക്കാര്‍ ഗവര്‍ണര്‍ പോരിനിടെ ചേരുന്ന സമ്മേളനം ചാൻസിലര്‍ പദവിയിൽ  more...

ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ; ഗുണഭോക്താക്കൾക്ക് 3200 രൂപവീതം ലഭിക്കും

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സാമൂഹിക സുരക്ഷാ പെന്‍ഷനും സര്‍ക്കാര്‍ സഹായത്തോടെ നല്‍കുന്ന ക്ഷേമനിധി ബോര്‍ഡുകളുടെ പെന്‍ഷനും തിങ്കളാഴ്ചമുതല്‍ വിതരണം  more...

HK Special


ചെങ്കണ്ണ് ആശങ്ക വേണ്ട ശ്രദ്ധ വേണം: ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

സംസ്ഥാനത്ത് ചില ഭാഗങ്ങളില്‍ ചെങ്കണ്ണ് റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ ശ്രദ്ധ വേണമെന്ന് ആരോഗ്യ മന്ത്രി .....

ശബരിമലയിൽ ദർശനം നടത്തിയ തീർത്ഥാടകരുടെ എണ്ണം 10 ലക്ഷം കടന്നു

കൊവിഡ് നിയന്ത്രണങ്ങൾ നീക്കിയതോടെ ശബരിമലയിൽ ദർശനം നടത്തിയ തീർത്ഥാടകരുടെ എണ്ണം 10 ലക്ഷം .....

കോഴിക്കോട് ബാങ്ക് തട്ടിപ്പ്: കേസ് ജില്ലാ ക്രൈംബ്രാഞ്ചിന്; ഒളിവിലുള്ള മുന്‍ മാനേജര്‍ക്കായി തെരച്ചില്‍

കോഴിക്കോട്ടെ ബാങ്ക് തട്ടിപ്പ് കേസ് അന്വേഷണം ഇന്ന് ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറും. .....

സർക്കാർമേഖലയിലെ രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കോഴിക്കോട്ടൊരുങ്ങും

കോഴിക്കോട്: മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതോടെ കോഴിക്കോട് അവയവമാറ്റ ആശുപത്രിക്കുള്ള നടപടിക്രമങ്ങള്‍ മുന്നോട്ടേക്ക്. ചേവായൂര്‍ .....

സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് നാളെ തുടക്കം

അറുപത്തിനാലാമത് സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന് നാളെ തുടക്കം. ഡിസംബർ മൂന്ന് മുതൽ ആറു .....