News Beyond Headlines

04 Sunday
December

നഷ്ടപരിഹാരത്തിന് ഉത്തരവിടാമെന്ന് ഹൈക്കോടതി; ‘തുക കെട്ടിവച്ച ശേഷമേ ജാമ്യം നൽകാവൂ’

കൊച്ചി∙ ഹർത്താലിലും ബന്ദിലും ജനങ്ങൾക്കു ജീവിക്കാൻ കഴിയാത്ത സാഹചര്യമെന്നു ഹൈക്കോടതിയുടെ ഡിവിഷൻ ബഞ്ച്. പോപുലർ ഫ്രണ്ട് ഇന്ത്യ മിന്നൽ ഹർത്താലിനിടെയുണ്ടായ ആക്രമണത്തിൽ നഷ്ടപരിഹാരം ഈടാക്കാൻ ഉത്തരവിടാമെന്ന് കോടതി അറിയിച്ചു. നഷ്ടപരിഹാരത്തുക കെട്ടി വച്ച ശേഷമേ ജാമ്യം നൽകാവൂ എന്ന് എല്ലാ മജിസ്ട്രേറ്റു കോടതികൾക്കും നിർദേശം നൽകും. അല്ലാത്തപക്ഷം സ്വത്തുക്കൾ കണ്ടുകെട്ടുന്നത് ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കാമെന്നും വ്യക്തമാക്കിയിട്ടുണ്ട്. സമരത്തിൽ നഷ്ടമുണ്ടായെന്നു ചൂണ്ടിക്കാട്ടി കെഎസ്ആർടിസി സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി നിലപാടു വ്യക്തമാക്കിയത്. ഹർത്താലിന്റെ പേരിൽ സമരക്കാർ 5 കോടി ആറു ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും നഷ്ടപരിഹാരം ഈടാക്കണമെന്നും ആവശ്യപ്പെട്ടാണ് കെഎസ്ആർടിസി ഹൈക്കോടതിയെ സമീപിച്ചത്. നഷ്ടപരിഹാരം ഈടാക്കാൻ സർക്കാരിനു കോടതി നിർദേശം നൽകണം എന്നായിരുന്നു ആവശ്യം. കെഎസ്ആർടിസിയുടെ നഷ്ടവും വരുമാന നഷ്ടവും അക്രമികളിൽ നിന്ന് ഈടാക്കണമെന്നും വിശദമായ റിപ്പോർട്ടു നൽകണമെന്നും ഹൈക്കോടതി നേരത്തെ സർക്കാരിനു നിർദേശം നൽകിയിരുന്നു. 58 ബസുകൾ തകർത്തെന്നും പത്തു ജീവനക്കാർക്കു പരുക്കേറ്റെന്നുമാണ് കെഎസ്ആർടിസി കോടതിയെ അറിയിച്ചിരിക്കുന്നത്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


‘മൃതദേഹം കിട്ടിയത് എന്റെ ജന്മദിനത്തിൽ; ഇഷ്ട പാട്ടുകൾവച്ച് സംസ്കരിക്കാൻ ആഗ്രഹിച്ചു, അടുക്കാനായില്ല’

തിരുവനന്തപുരം∙ കോവളത്ത് വിദേശ വനിതയെ ബലാൽസംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതികളായ പനത്തുറ സ്വദേശികളായ ഉമേഷ്, ഉദയൻ എന്നിവർ കുറ്റക്കാരാണെന്ന്  more...

ലോകകപ്പ് ഫുട്ബോൾ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ യുവാവ് മരിച്ചു

ലോകകപ്പ് ഫുട്ബോൾ ആവേശത്തിന്റെ ഭാഗമായി കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ യുവാവ് മരിച്ചു. കോട്ടയം ഇല്ലിക്കൽ സ്വദേശി അമീൻ മുഹമ്മദാണ് മരിച്ചത്.  more...

മദ്യ ലഹരിയിലുണ്ടായ വാക്കുതർക്കം കത്തി കുത്തിൽ; ഒരാൾ മരിച്ചു

തൊടുപുഴ കാഞ്ഞാർ ഞാളിയാനിയിൽ ഒരാൾ കുത്തേറ്റ് മരിച്ചു. സാം ജോസഫ് (40) ആണ് മരിച്ചത്. മദ്യ ലഹരിയിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ  more...

നിയമസഭാസമ്മേളനം നാളെ മുതൽ; ചാൻസലര്‍ പദവിയിൽ നിന്ന് ഗവര്‍ണറെ മാറ്റുന്ന ബിൽ പാസാക്കും

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനത്തിന് നാളെ തുടക്കമാകും. സര്‍ക്കാര്‍ ഗവര്‍ണര്‍ പോരിനിടെ ചേരുന്ന സമ്മേളനം ചാൻസിലര്‍ പദവിയിൽ  more...

ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ; ഗുണഭോക്താക്കൾക്ക് 3200 രൂപവീതം ലഭിക്കും

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സാമൂഹിക സുരക്ഷാ പെന്‍ഷനും സര്‍ക്കാര്‍ സഹായത്തോടെ നല്‍കുന്ന ക്ഷേമനിധി ബോര്‍ഡുകളുടെ പെന്‍ഷനും തിങ്കളാഴ്ചമുതല്‍ വിതരണം  more...

HK Special


ചെങ്കണ്ണ് ആശങ്ക വേണ്ട ശ്രദ്ധ വേണം: ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

സംസ്ഥാനത്ത് ചില ഭാഗങ്ങളില്‍ ചെങ്കണ്ണ് റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ ശ്രദ്ധ വേണമെന്ന് ആരോഗ്യ മന്ത്രി .....

ശബരിമലയിൽ ദർശനം നടത്തിയ തീർത്ഥാടകരുടെ എണ്ണം 10 ലക്ഷം കടന്നു

കൊവിഡ് നിയന്ത്രണങ്ങൾ നീക്കിയതോടെ ശബരിമലയിൽ ദർശനം നടത്തിയ തീർത്ഥാടകരുടെ എണ്ണം 10 ലക്ഷം .....

കോഴിക്കോട് ബാങ്ക് തട്ടിപ്പ്: കേസ് ജില്ലാ ക്രൈംബ്രാഞ്ചിന്; ഒളിവിലുള്ള മുന്‍ മാനേജര്‍ക്കായി തെരച്ചില്‍

കോഴിക്കോട്ടെ ബാങ്ക് തട്ടിപ്പ് കേസ് അന്വേഷണം ഇന്ന് ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറും. .....

സർക്കാർമേഖലയിലെ രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കോഴിക്കോട്ടൊരുങ്ങും

കോഴിക്കോട്: മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതോടെ കോഴിക്കോട് അവയവമാറ്റ ആശുപത്രിക്കുള്ള നടപടിക്രമങ്ങള്‍ മുന്നോട്ടേക്ക്. ചേവായൂര്‍ .....

സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് നാളെ തുടക്കം

അറുപത്തിനാലാമത് സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന് നാളെ തുടക്കം. ഡിസംബർ മൂന്ന് മുതൽ ആറു .....