News Beyond Headlines

30 Thursday
March

സെക്‌സിയെന്ന് പറയുന്നതിന് ആ ഒരു മാനം മാത്രമല്ല ഉള്ളത്; സ്വാസിക വിജയ്

മലയാളികളുടെ പ്രിയതാരങ്ങളില്‍ ഒരാളാണ് സ്വാസിക വിജയ്. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും നിരവധി ആരാധകരാണ് സ്വാസികയ്ക്ക് ഉള്ളത്. ബിഗ്‌സ്‌ക്രീനില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ തന്നെ മിനിസ്‌ക്രീനിലും സജീവമാണ് താരം. സീരിയലിലും ടെലിവിഷന്‍ ഷോകളിലും താരം എത്താറുണ്ട്. താരത്തിന്റെതായി പുറത്തിറങ്ങിയിരിക്കുന്ന പുതിയ ചിത്രം ചതുരം ആണ്. സിദ്ധാര്‍ത്ഥ് ഭരതന്റെ സംവിധാനത്തില്‍ എത്തിയ ഇറോട്ടിക് ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്. റോഷന്‍ മാത്യൂ, അലന്‍സിയര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രത്തില്‍ സെലീന എന്ന കഥാപാത്രമായിട്ടാണ് സ്വാസിക എത്തുന്നത്. ബോള്‍ഡ് കഥാപാത്രത്തെയാണ് സ്വാസിക ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. മികച്ച അഭിപ്രായമാണ് സ്വാസികയുടെ പ്രകടനം നേടുന്നത്. ഇപ്പോഴിതാ ചതുരം സിനിമയെ കുറിച്ചും തന്റെ അഭിനയ ജീവിതത്തെ കുറിച്ചും ഒരു അഭിമുഖത്തില്‍ സ്വാസിക പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. കഥയില്ലാതെ ഇറോട്ടിക്ക് രംഗങ്ങള്‍ മാത്രം വെച്ചിട്ടുള്ള ഒന്നല്ല ചതുരം സിനിമ എന്നാണ് നടി പറയുന്നത്. ഹോട്ട്, സെക്‌സി എന്ന് വിളിക്കുന്നത് തനിക്ക് ഇഷ്ടം ആണെന്നും താരം പറയുന്നു. ഹോട്ട്, സെക്‌സി എന്ന് വിളിക്കുന്നത് നമ്മുടെ സൗന്ദര്യം അവര്‍ക്ക് ഇഷ്ടപ്പെടുന്നത് കൊണ്ടാണ്. മാത്രമല്ല അവര്‍ നമ്മളെ പ്രശംസിക്കുന്നതിന്റെ ഭാഗം കൂടിയാണ്.’ ‘സെക്‌സിയെന്ന് പറയുന്നതിന് ആ ഒരു മാനം മാത്രമല്ല ഉള്ളത്. ഭയങ്കര ക്ലാസിയായി വേഷം ധരിച്ചാലും നൃത്തം ചെയ്താലും പാട്ട് പാടിയാലും ആ സ്ത്രീ സെക്‌സിയാണെന്ന് പറയാം എന്നും താരം പറയുന്നു. മാനിപുലേറ്റ് ചെയ്യുമ്പോഴാണ് എല്ലാം മാറുന്നത് എന്നും നടി പറഞ്ഞു. സിദ്ധാര്‍ത്ഥ് ഭരതന്‍ ആയത് കൊണ്ടാണ് ചതുരം ചെയ്തത് എന്നും സ്വാസിക പറയുന്നു. സിദ്ധുവേട്ടനായകൊണ്ടും അദ്ദേഹം തന്റെ യുണീക്‌നസില്‍ നിന്ന് സിനിമകള്‍ ചെയ്ത് വിജയിപ്പിച്ചിട്ടുള്ളതുകൊണ്ടുമാണ് ഞാന്‍ ചതുരം ചെയ്യാന്‍ തയ്യാറായത് .ഒരു പുതിയ സംവിധായകനാണ് ഈ കഥ പറഞ്ഞ് അഭിനയിക്കുമോയെന്ന് ചോദിച്ചതെങ്കില്‍ ഞാന്‍ ചെയ്യില്ലായിരുന്നുവെന്നും സ്വാസിക പറയുന്നു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


1337.76 കോടി രൂപ പിഴ ഗൂഗിൾ 30 ദിവസത്തിനുള്ളിൽ നൽകണം; നടപടി ശരിവെച്ച് ട്രിബ്യൂണൽ

ഗൂഗിളിന് മേല്‍ മത്സരകമ്മീഷന്‍ ചുമത്തിയ 1337.76 കോടി രൂപ പിഴ ശരിവെച്ച് നാഷണല്‍ കമ്പനി ലോ അപ്പല്ലറ്റ് ട്രിബ്യൂണല്‍ (എന്‍.സി.എല്‍.എ.ടി).  more...

കാമുകൻ ജീവനൊടുക്കിയതിന് പിന്നാലെ യുവതി സ്വയം തീകൊളുത്തി; ചികിത്സയിലിരിക്കെ മരണം

ഗുരുഗ്രാം: കാമുകന്‍ ജീവനൊടുക്കിയതിന്റെ മനോവിഷമത്തില്‍ സ്വയം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു. ബിഹാര്‍ സ്വദേശിനിയായ മഞ്ജു(30)വാണ് ഡല്‍ഹി സഫ്ദര്‍ജങ്  more...

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിൻവലിച്ചു; അടിയന്തര ഉത്തരവ് പുറത്തിറക്കി

ന്യൂഡൽഹി∙ ലക്ഷദ്വീപ് എംപി പി.പി. മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിൻവലിച്ചു. വധശ്രമക്കേസിൽ ലക്ഷദ്വീപ് എംപി പി.പി.മുഹമ്മദ് ഫൈസലിന്റെ അയോഗ്യതാ നടപടികളുമായി  more...

കടുത്ത പോരിലേക്ക് കര്‍ണാടക; വോട്ടെടുപ്പ് മേയ് 10ന്, വോട്ടെണ്ണൽ മേയ് 13ന്

ന്യൂഡൽഹി∙ കർണാടകയിലെ 224 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടക്കും. മേയ് 10നാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ മേയ് 13ന്. തിരഞ്ഞെടുപ്പ്  more...

നഗ്നയായി മരത്തില്‍ കയറുന്ന യുവതി; അന്വേഷണം ചെന്നെത്തിയത് കൊലപാതകത്തില്‍, ദുരൂഹത

ഫ്ലോറിഡ∙ നഗ്നയായ ഒരു യുവതി മരത്തില്‍ കയറുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞത് മറ്റൊരു യുവതിയുടെ  more...

HK Special


സ്‌കൂളുകളിലെ ഒന്നാം ക്ലാസ് പ്രവേശന പ്രായം ആറ് വയസാക്കില്ല; അഞ്ച് വയസ് തന്നെയെന്ന് മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്തെ സ്‌കൂളുകളിലെ ഒന്നാം ക്ലാസ് പ്രവേശന പ്രായം 5 വയസ്സ് തന്നെയെന്ന് വിദ്യാഭ്യാസ .....

വിദ്യാര്‍ത്ഥികള്‍ക്കുള്ള അരി വിതരണം നാളെ

സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിലെ വിദ്യാർത്ഥികൾക്ക്‌ വേനൽ അവധിക്കാലത്തേക്ക്‌ അഞ്ചുകിലോ അരി വീതം .....

‘നിറചിരിയുടെ രാജാവിന് യാത്രാമൊഴി’; ഇന്നസെന്റിന്റെ സംസ്‌കാരം ഇന്ന്

അന്തരിച്ച നടനും ചാലക്കുടി മുൻ എംപിയുമായ ഇന്നസെന്റിന്റെ സംസ്കാരം ഇന്ന് നടക്കും. രാവിലെ .....

അദ്ദേഹം നമുക്കൊന്നും കാണാൻ പറ്റാത്ത ഒരു ലൊക്കേഷനിൽ ഷൂട്ടിങ്ങിന് പോയതാണ് -സലിംകുമാർ

നടൻ ഇന്നസെന്റിന്റെ വിയോ​ഗത്തിൽ ഹൃദയംതൊടുന്ന കുറിപ്പുമായി നടനും സംവിധായകനുമായ സലിംകുമാർ. ഇന്നസെന്റ് എന്ന .....

47വർഷം താങ്ങും തണലുമായവർ;ഇന്നച്ചനില്ലാത്ത പാർപ്പിടത്തിലെത്തിയപ്പോൾ ചങ്കുപൊട്ടിക്കരഞ്ഞ് ആലീസ്

ഇന്നസെന്റില്ലാത്ത 'പാര്‍പ്പിട'ത്തിലേക്ക് ആദ്യമായി എത്തിയപ്പോള്‍ ഭാര്യ ആലീസിന് കരച്ചില്‍ നിയന്ത്രിക്കാനായില്ല. പ്രിയപ്പെട്ടവന്റെ വിയോഗം .....