തെന്നിന്ത്യൻ താരം തമന്ന ഭാട്ടിയ വിവാഹിതയാകുന്നുവെന്ന് നിരവധി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. താരം ഒരു വ്യവസായിയെ വിവാഹം കഴിക്കാൻ പോകുന്നുവെന്നാണ് പ്രചരിക്കുന്നത്. ഈ അഭ്യൂഹങ്ങൾക്ക് മുഖമടച്ച മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് താരം. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് തമന്ന പാപ്പരാസികൾക്ക് മറുപടിയുമായി രംഗത്ത് വന്നത്. ‘ഭർത്താവിനെ’ പരിചയപ്പെടുത്തുന്നു എന്ന് തലക്കെട്ട് നൽകിയ ഇൻസ്റ്റ സ്റ്റോറിയിൽ തമന്ന സ്വയം പുരുഷനായി വേഷമിട്ട് എത്തുകയായിരുന്നു. തമന്ന പ്രതിശ്രുത വരനെ പരിചയപ്പെടുത്തുന്നത് കാത്തിരുന്ന ഗോസിപ്പ് കോളങ്ങൾക്കുള്ള മറുപടിയായിരുന്നു പോസ്റ്റ്. 2005 ൽ ഹിന്ദി ചിത്രമായ ചാന്ദ് സാ റോഷൻ ചേഹരയിലൂടെ അഭിനയരംഗത്ത് എത്തിയ തമന്ന തെലുങ്ക്, തമിഴ് ഭാഷകളിലും വേഷമിട്ടു. ഹാപ്പി ഡേയ്‌സിലൂടെയാണ് തമന്ന ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് പഠിക്കാതവൻ, അയൻ, പയ്യാ, സുരാ, കോ, 100% ലവ്, ബാഹുബലി എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. അതിനിടെ ക്രിക്കറ്റ് താരം വിരാട് കോലിയും തമന്നയും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ 2012 ലെ ഈ ഗോസിപ്പിന് പ്രതികരണവുമായി 2019 ൽ തമന്ന തന്നെ രംഗത്തെത്തി. ‘പരസ്യം ചിത്രീകരിക്കുന്നതിനിടയിൽ ഞാനും കോലിയും അധികം സംസാരിച്ചിട്ടില്ല. കൂടിപ്പോയാൽ നാല് വാക്കുകൾ പരസ്പരം പറഞ്ഞു കാണും. അതിന് ശേഷം ഞാൻ കോലിയെ കണ്ടിട്ടില്ല, സംസാരിച്ചിട്ടുമില്ല. ഞാൻ ജോലി ചെയ്തിട്ടുള്ള ചില നടൻമാരേക്കാൾ മികച്ച സഹതാരമായിരുന്നു കോലി. അത് പറയാതെ വയ്യ’ തമന്ന പറഞ്ഞു. സെൽകോൺ ഫോണിന്റെ പരസ്യ ചിത്രീകരണത്തിനിടെയാണ് കോലിയും തമന്നയും പ്രണയത്തിലാണെന്ന അബ്യൂഹം ശക്തമായി പ്രചരിക്കുന്നത്. എന്നാൽ പിന്നീടാണ് കോലി അനുഷ്‌ക്കയുമായി പ്രണയത്തിലാണെന്ന വാർത്ത് പുറത്തുവരുന്നത്. പ്രണയത്തിലായി മൂന്ന് വർഷങ്ങൾക്ക് ശേഷം 2017 ൽ അനുഷ്‌ക്കയും കോലിയും വിവാഹതിരായി.
തൊഴിലാളികളുടെ അവകാശങ്ങളെ കുറിച്ച് ഓർമപ്പെടുത്തി ഇന്ന് മെയ് ദിനം 24 Web Desk 2–3 minutes തൊഴിലാളികളുടെ അവകാശങ്ങളെ കുറിച്ച് more...
സംസ്ഥാന സർക്കാറിന്റെ ബിവറേജസ് കോർപറേഷൻ വെയർ ഹൗസിൽ നിന്ന് അകാരണമായി പിരിച്ചുവിട്ട തിരുവനന്തപുരം സ്വദേശിനി ദുരിതത്തിൽ. 2022 ൽ പിരിച്ചുവിട്ട more...
തൃശൂർ പൂരത്തിന് ഇന്ന് സമാപനം. തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിയും. മണികണ്ഠനാൽ പന്തലിൽ നിന്നാണ് പാറമേക്കാവിന്റെ എഴുന്നള്ളത്ത്. more...
കോയമ്പത്തൂർ∙ മലയാളി യുവതിയെ ഭർത്താവ് ആസിഡ് ഒഴിച്ച് ആക്രമിച്ചത് കുടുംബ പ്രശ്നത്തെ തുടർന്നെന്ന് വിവരം. ഇക്കഴിഞ്ഞ മാർച്ച് 23ന് കോയമ്പത്തൂർ more...
കോഴിക്കോട് ∙ കേരളത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നയിച്ച വിമർശനങ്ങൾക്ക് എണ്ണിയെണ്ണി മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിനു more...
കോഴിക്കോട് ∙ കേരളത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നയിച്ച വിമർശനങ്ങൾക്ക് എണ്ണിയെണ്ണി മറുപടി .....
തൊഴിലാളികളെയും സമൂഹത്തിന് അവർ നൽകിയ സംഭാവനകളെയും ബഹുമാനിക്കുന്ന ദിവസമാണ് മെയ് ഒന്ന്. 1800 .....
ആശുപത്രികളില്‍ എത്താതെ രോഗികള്‍ക്ക് വീട്ടില്‍ തന്നെ സൗജന്യമായി ഡയാലിസിസ് ചെയ്യാന്‍ കഴിയുന്ന പെരിറ്റോണിയല്‍ .....
ഹിജാബ് നിരോധനത്തെത്തുടര്‍ന്ന് വാര്‍ത്തകളില്‍ നിറഞ്ഞ കർണാടക പി.യു.സി രണ്ടാം വർഷ പരീക്ഷയിൽ ഒന്നാം .....
രാജ്യത്ത് 157 പുതിയ സർക്കാർ നഴ്‌സിംഗ് കോളേജുകൾക്ക് അനുമതി. കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് .....