News Beyond Headlines

06 Monday
February

കമൽഹാസനും വിജയ് സേതുപതിയും വീണ്ടും ഒന്നിക്കുന്നു

വിക്രത്തിന്റെ വമ്പൻ വിജയത്തോടെ നടൻ കമൽഹാസൻ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ ചിത്രം തമിഴ് ചലച്ചിത്ര വ്യവസായത്തിലെയും കമൽഹാസന്റെയും കരിയറിലെയും ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറിയിരുന്നു. അദ്ദേഹത്തിന്റെ 233-ാമത്തെ ചിത്രം സംവിധാനം ചെയ്യുന്നത് സംവിധായകൻ എച്ച്.വിനോദാണ് എന്ന വാർത്ത അടുത്തിടെയാണ് പുറത്ത് വന്നത്. ഇക്കാര്യം നിർമ്മാതാവ് ഉദയനിധി സ്റ്റാലിൻ സ്ഥിരീകരിച്ചു കഴിഞ്ഞു. അടുത്തിടെ നടന്ന ഒരുപരിപാടിയിലാണ് ഉദയനിധി സ്റ്റാലിൻ ഇക്കാര്യം വെളിപ്പെടുത്തിയത്. സിനിമയുടെ ചിത്രീകരണം 2023 ന്റെ തുടക്കത്തോടെ ആരംഭിക്കും.എന്നാൽ ഉദയനിധി ചിത്രത്തിന്റെ അണിയറപ്രവർത്തകരുടെ ഭാഗമല്ല. KH 233 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക ലോഞ്ച് ഉടൻ നടക്കുമെന്നാണ് വിവരം. എന്നാൽ സിനിമയുടെ മറ്റൊരു വിശേഷമാണ് ആരാധകരെ ആവേശം കൊള്ളിച്ചിരിക്കുന്നത്. കമൽഹാസനൊപ്പം ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നത് മക്കൾസെൽവൻ വിജയ് സേതുപതിയാണെന്നതാണ് ആ വാർത്ത. ഇക്കാര്യം അണിയറപ്രവർത്തകർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും കമൽഹാസന്റെയും വിജയ് സേതുപതിയുടെയും ആരാധകർ ആവേശത്തിലാണ്. വിക്രം സിനിമയിലും വിജയ് സേതുപതി സുപ്രധാന വേഷത്തിലെത്തിയിരുന്നു. വിക്രത്തിന്റെ രണ്ടാം ഭാഗത്തിലും വിജയ് സേതുപതിയെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്. 2024 ലായിരിക്കും വിക്രം രണ്ടാം ഭാഗമെത്തുക എന്നാണ് പ്രതീക്ഷിക്കുന്നത്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


ഒരു നൂറ്റാണ്ട് പിന്നിട്ട പഴയ പാമ്പൻ പാലം ഇനി ചരിത്രസ്‌മാരകം, ട്രെയിൻ ​ഗതാ​ഗതം അവസാനിപ്പിച്ചു

ചെന്നൈ: പാമ്പൻ ദ്വിപീനെയും രാമേശ്വരത്തെയും വൻകരയുമായി ബന്ധിപ്പിച്ചു കൊണ്ട് 1914ൽ അന്നത്തെ ബ്രിട്ടീഷ് സർക്കാർ നിർമിച്ച പാമ്പൻ പാലം ഇനി  more...

ആത്മഹത്യയ്ക്ക് ശ്രമിച്ച് അവശനിലയിലായ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അടിയന്തര റിപ്പോർട്ട്‌ തേടി ആരോഗ്യമന്ത്രി

തൃശ്ശൂർ: തൃശ്ശൂരിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് അവശനിലയിലായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി വീണ ജോര്‍ജ് റിപ്പോർട്ട് തേടി. മെഡിക്കൽ  more...

കത്തിയ കാറിൽ കത്താത്ത കുപ്പി; കേസ് അട്ടിമറിക്കപ്പെടുമോയെന്ന ആശങ്കയിൽ കുടുംബം

കണ്ണൂര്‍: ഓടിക്കൊണ്ടിരിക്കെ കാര്‍ കത്തി യുവദമ്പതിമാര്‍ മരിച്ച കേസ് അട്ടിമറിക്കപ്പെടുമോ എന്ന ആശങ്കയില്‍ കുടുംബം. പൂര്‍ണമായും കത്തിയ കാറില്‍ പൂര്‍ണമായി  more...

പോപ്പ് അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിച്ചേക്കും

റോം: 2024-ല്‍ ഇന്ത്യ സന്ദര്‍ശിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. 2023 അവസാനം മംഗോളിയ സന്ദര്‍ശിക്കാനുള്ള പദ്ധതിയുമുണ്ട്. ഞായറാഴ്ച ദക്ഷിണ  more...

യുവാവ് ഉലക്കകൊണ്ട് അടിയേറ്റ് മരിച്ച സംഭവം: അമ്മാവൻ റിമാൻഡിൽ

അഞ്ചാലുംമൂട് (കൊല്ലം): അമ്മാവന്റെ അടിയേറ്റ് യുവാവ് മരിച്ച സംഭവത്തിലെ പ്രതിയെ റിമാന്‍ഡ് ചെയ്തു. തൃക്കരുവ മണലിക്കട വാര്‍ഡില്‍ വാടകയ്ക്ക് താമസിച്ചിരുന്ന  more...

HK Special


ഒരു നൂറ്റാണ്ട് പിന്നിട്ട പഴയ പാമ്പൻ പാലം ഇനി ചരിത്രസ്‌മാരകം, ട്രെയിൻ ​ഗതാ​ഗതം അവസാനിപ്പിച്ചു

ചെന്നൈ: പാമ്പൻ ദ്വിപീനെയും രാമേശ്വരത്തെയും വൻകരയുമായി ബന്ധിപ്പിച്ചു കൊണ്ട് 1914ൽ അന്നത്തെ ബ്രിട്ടീഷ് .....

കത്തോലിക്ക സഭാ വിശ്വാസിയുടെ മൃതദേഹം പയ്യാമ്പലത്ത് ചിതയൊരുക്കി സംസ്‌കരിക്കുന്നു

കണ്ണൂര്‍: പയ്യാമ്പലം ശ്മശാനത്തില്‍ തിങ്കളാഴ്ച വൈകിട്ട് അഗ്‌നിനാളങ്ങള്‍ ഉയരുമ്പോള്‍ കണ്ണൂരില്‍ പുതിയൊരു ചരിത്രം .....

വ്യോമസേനയുടെ സൂര്യകിരൺ ടീം അവതരിപ്പിക്കുന്ന വ്യോമാഭ്യാസപ്രകടനം ഇന്ന് ശംഖുമുഖത്ത്

വ്യോമസേനയുടെ സൂര്യകിരൺ ടീം അവതരിപ്പിക്കുന്ന വ്യോമാഭ്യാസപ്രകടനം ഇന്ന് നടക്കും. തിരുവനന്തപുരം ശംഖുമുഖം കടൽ .....

‘ആ കുഞ്ഞ് എല്ലാവരുടെയും’: ഗർഭസ്ഥ ശിശുവിനായി കോടതിയിൽ 40 മിനിറ്റ് ചർച്ച

ന്യൂഡൽഹി ∙ അസാധാരണമായ ചർച്ചയാണു വ്യാഴാഴ്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ അടച്ചിട്ട ചേംബറിൽ .....

19ഓളം ഭാഷകള്‍, ആയിരക്കണക്കിന് പാട്ടുകള്‍….. പാടി പാടി മറഞ്ഞ വാണിയമ്മ…..

അനശ്വര ഗായികയാണ് എന്നും ദക്ഷിണേന്ത്യയുടെ വാണി ജയറാം. അനശ്വരമായ ശബ്ദമാധുര്യം കൊണ്ട് സംഗീത .....