നടൻ ഗൗതം കാർത്തിക്കുമായുള്ള വിവാഹ ശേഷം സാമൂഹികമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങൾക്ക് വലിയ തോതിലുള്ള ബോഡി ഷെയിമിങ്ങ് കമൻ്റുകളാണ് നടി മഞ്ജിമ മോഹൻ നേരിട്ടത്. ശരീരഭാരം കുറയ്ക്കേണ്ടി വന്നാൽ അത് ചെയ്യുമെന്നും ഇതൊക്കെ തന്നെ മാത്രം ബാധിക്കുന്ന വിഷയങ്ങളാണ് എന്നും നടി ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.മറ്റുള്ളവർ എന്തിനാണ് തന്റെ ശരീരത്തെ പറ്റി ഇത്ര വ്യാകുലപ്പെടുന്നതെന്ന് മനസിലാകുന്നില്ലെന്ന് മഞ്ജിമ പറഞ്ഞു. വിവാഹ ദിവസം പോലും ബോഡിഷെയിമിങ്ങ് നേരിടേണ്ടി വന്നു. എന്റെ ശരീരത്തിൽ ഞാൻ സന്തുഷ്ടയാണ്. ശരീരഭാരം കുറയ്ക്കണമെന്ന് എനിക്ക് തോന്നിയാൽ അതിന് സാധിക്കുമെന്നും എനിക്കറിയാം. എന്റെ ജോലിയുമായി ബന്ധപ്പെട്ട് ശരീരഭാരം കുറയ്ക്കേണ്ടി വന്നാൽ ഞാൻ അത് ചെയ്യും. ഇതൊക്കെ എന്നെ മാത്രം ബാധിക്കുന്ന വിഷയങ്ങളാണ്. മറ്റുള്ളവർ അതോർത്ത് ആശങ്കപ്പെടേണ്ട ആവശ്യമില്ല, മഞ്ജിമ കൂട്ടിച്ചേർത്തു. ഈ മാസം 28-നാണ് മഞ്ജിമ മോഹനും നടൻ ഗൗതം കാർത്തിക്കും വിവാഹിതരായത്. ചെന്നൈയിൽ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.
ചെന്നൈ: പാമ്പൻ ദ്വിപീനെയും രാമേശ്വരത്തെയും വൻകരയുമായി ബന്ധിപ്പിച്ചു കൊണ്ട് 1914ൽ അന്നത്തെ ബ്രിട്ടീഷ് സർക്കാർ നിർമിച്ച പാമ്പൻ പാലം ഇനി more...
തൃശ്ശൂർ: തൃശ്ശൂരിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് അവശനിലയിലായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി വീണ ജോര്‍ജ് റിപ്പോർട്ട് തേടി. മെഡിക്കൽ more...
കണ്ണൂര്‍: ഓടിക്കൊണ്ടിരിക്കെ കാര്‍ കത്തി യുവദമ്പതിമാര്‍ മരിച്ച കേസ് അട്ടിമറിക്കപ്പെടുമോ എന്ന ആശങ്കയില്‍ കുടുംബം. പൂര്‍ണമായും കത്തിയ കാറില്‍ പൂര്‍ണമായി more...
റോം: 2024-ല്‍ ഇന്ത്യ സന്ദര്‍ശിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. 2023 അവസാനം മംഗോളിയ സന്ദര്‍ശിക്കാനുള്ള പദ്ധതിയുമുണ്ട്. ഞായറാഴ്ച ദക്ഷിണ more...
അഞ്ചാലുംമൂട് (കൊല്ലം): അമ്മാവന്റെ അടിയേറ്റ് യുവാവ് മരിച്ച സംഭവത്തിലെ പ്രതിയെ റിമാന്‍ഡ് ചെയ്തു. തൃക്കരുവ മണലിക്കട വാര്‍ഡില്‍ വാടകയ്ക്ക് താമസിച്ചിരുന്ന more...
ചെന്നൈ: പാമ്പൻ ദ്വിപീനെയും രാമേശ്വരത്തെയും വൻകരയുമായി ബന്ധിപ്പിച്ചു കൊണ്ട് 1914ൽ അന്നത്തെ ബ്രിട്ടീഷ് .....
കണ്ണൂര്‍: പയ്യാമ്പലം ശ്മശാനത്തില്‍ തിങ്കളാഴ്ച വൈകിട്ട് അഗ്നിനാളങ്ങള്‍ ഉയരുമ്പോള്‍ കണ്ണൂരില്‍ പുതിയൊരു ചരിത്രം .....
വ്യോമസേനയുടെ സൂര്യകിരൺ ടീം അവതരിപ്പിക്കുന്ന വ്യോമാഭ്യാസപ്രകടനം ഇന്ന് നടക്കും. തിരുവനന്തപുരം ശംഖുമുഖം കടൽ .....
ന്യൂഡൽഹി ∙ അസാധാരണമായ ചർച്ചയാണു വ്യാഴാഴ്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ അടച്ചിട്ട ചേംബറിൽ .....
അനശ്വര ഗായികയാണ് എന്നും ദക്ഷിണേന്ത്യയുടെ വാണി ജയറാം. അനശ്വരമായ ശബ്ദമാധുര്യം കൊണ്ട് സംഗീത .....